സംസ്ഥാനത്ത് ഇന്ന് 8867 പേര്‍ക്ക് കോവിഡ്; 67 മരണങ്ങൾ; 781 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; 9872 പേര്‍ രോഗമുക്തി നേടി
സ്വന്തം ലേഖിക തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 8867 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1377, തിരുവനന്തപുരം 1288, തൃശൂര്‍ 1091, കോഴിക്കോട് 690, കോട്ടയം 622, കൊല്ലം 606, മലപ്പുറം 593, ആലപ്പുഴ 543, കണ്ണൂര്‍ 479, ഇടുക്കി 421, പാലക്കാട് 359, പത്തനംതിട്ട 291, വയനാട് 286, കാസര്‍ഗോഡ് 221 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 79,554 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി […]