ഒടിടി പ്ളാറ്റ്‌ഫോമുകളെ  കെട്ടഴിച്ചുവിടുന്നത് അരാജകത്വത്തിലേക്ക് നയിക്കും; കുട്ടികളുടെ മൊബൈൽ ഫോൺ ഉപയോഗം വർധിച്ച് വരുന്നതിനാൽ ഉള്ളടക്കത്തിലും നിയന്ത്രണം വരുത്തണം; ബിറ്റ്‌കോയിൻ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ അസ്ഥിരപ്പെടുത്തും; മോഹൻ ഭഗവത്

ഒടിടി പ്ളാറ്റ്‌ഫോമുകളെ കെട്ടഴിച്ചുവിടുന്നത് അരാജകത്വത്തിലേക്ക് നയിക്കും; കുട്ടികളുടെ മൊബൈൽ ഫോൺ ഉപയോഗം വർധിച്ച് വരുന്നതിനാൽ ഉള്ളടക്കത്തിലും നിയന്ത്രണം വരുത്തണം; ബിറ്റ്‌കോയിൻ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ അസ്ഥിരപ്പെടുത്തും; മോഹൻ ഭഗവത്

സ്വന്തം ലേഖകൻ

നാഗ്‌പൂർ: ഒടിടി പ്ളാറ്റ്‌ഫോമുകൾക്ക് എതിരെ ആർഎസ്എസ് സർസംഘ്ചാലക് മോഹൻ ഭാഗവത്. വിജയദശമി ദിനത്തോടനുബന്ധിച്ച് പ്രവർത്തകരെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കവെയാണ് ആർഎസ്എസ് നേതാവിന്റെ രൂക്ഷ വിമർശനം.

ഒടിടി പ്ളാറ്റ്‌ഫോമുകൾക്ക് നിയന്ത്രണം കൊണ്ടുവരണമെന്നും ഇവയെ കെട്ടഴിച്ചുവിടുന്നത് അരാജകത്വത്തിലേക്ക് നയിക്കുമെന്നും ഭാഗവത് പറഞ്ഞു. ഇതിനായി ഒന്നിച്ച് പ്രവർത്തിക്കണമെന്നും ഭാഗവത് ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടികളുടെ മൊബൈൽ ഫോൺ ഉപയോഗം വർധിച്ച് വരുന്നതിനാൽ ഉള്ളടക്കത്തിൽ നിയന്ത്രണം വേണമെന്നും ഭാഗവത് പറഞ്ഞു.

കേന്ദ്രസർക്കാർ ഒടിടി പ്ളാറ്റ്‌ഫോമുകൾക്ക് നേരത്തെ മാർഗ നിർദ്ദേശങ്ങൾ പ്രഖ്യാപിച്ചിരുന്നു. ഇവയ്‌ക്ക് ത്രിതല നിയന്ത്രണ സംവിധാനം ഉണ്ടാകുമെന്നാണ് കേന്ദ്രം അറിയിച്ചിട്ടുള്ളത്. 13+, 16+, 18+ എന്നിങ്ങനെ കണ്ടന്റിനെ വേർതിരിക്കണമെന്നാണ് നിർദ്ദേശം.

കൂടാതെ ഒടിടി പ്ളാറ്റ്‌ഫോമുകളും ഡിജിറ്റൽ മീഡിയയും അവരുടെ വിവരങ്ങൾ വെളിപ്പെടുത്തണമെന്നും പുതിയ നിർദ്ദേശത്തിൽ പറയുന്നു. നിയമ വിരുദ്ധമായ ഉള്ളടക്കത്തിനെതിരെ പരാതി വന്നാൽ 72 മണിക്കൂറിനകം അവ നീക്കം ചെയ്യണമെന്നും ലൈംഗികാധിക്ഷേപം സംബന്ധിച്ച പരാതിയാണെങ്കിൽ 24 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണമെന്നും കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്.

ആവിഷ്‌കാര സ്വാതന്ത്യത്തിനുമേലുള്ള കടന്നുകയറ്റമാണ് കേന്ദ്രത്തിന്റെ ഇത്തരം നീക്കങ്ങളെന്ന് വിമർശിച്ചുകൊണ്ട് നിരവധി പേർ രംഗത്തെത്തിയിരുന്നു.