ജാതകവിധി പ്രകാരമുളള  ചൊവ്വാദോഷം പ്രത്യേക പൂജയിലൂടെ മാറ്റാം, നിധി ശേഖരം കണ്ടെത്താം ; പുനലൂരിലെ ഒരു ഹോട്ടലിൽ ചീഫ് ഷെഫായി ജോലി; ഒടുവിൽ ‘സണ്ണി സ്വാമി’ പിടിയിൽ

ജാതകവിധി പ്രകാരമുളള ചൊവ്വാദോഷം പ്രത്യേക പൂജയിലൂടെ മാറ്റാം, നിധി ശേഖരം കണ്ടെത്താം ; പുനലൂരിലെ ഒരു ഹോട്ടലിൽ ചീഫ് ഷെഫായി ജോലി; ഒടുവിൽ ‘സണ്ണി സ്വാമി’ പിടിയിൽ

സ്വന്തം ലേഖകൻ

മലപ്പുറം : പൂജ ചെയ്ത് നിധിശേഖരം തരാമെന്നും ചൊവ്വാദോഷം മാറ്റാമെന്നും വിശ്വസിപ്പിച്ച് പലരിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്തിരുന്ന കൂപ്ലിക്കാട് രമേശൻ അറസ്റ്റിൽ. ഒളിവിൽ ഹോട്ടലിൽ പാചകജോലി ചെയ്യുമ്പോഴാണ് പൊലീസ് ഇദ്ദേഹത്തെ പിടികൂടുന്നത്. ഇയാൾ ഒമ്പതു മാസമായി ഒളിവിലായിരുന്നു. മലപ്പുറം വണ്ടൂർ സ്വദേശിയായ പെൺകുട്ടിയുടെ പരാതിയിലാണ് നിലമ്പൂർ പൊലീസ് ഇയാളെ പിടികൂടിയത്.

രമേശൻ നമ്പൂതിരി, രമേശൻ സ്വാമി, സണ്ണി സ്വാമി എന്നീ പേരുകളിലായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. പ്രത്യേക പൂജകൾ നടത്തി നിധിയെടുത്ത് നൽകും, ചൊവ്വാദോഷം മാറ്റിത്തരും എന്ന് പറഞ്ഞ് ആളുകളെ വലയിലാക്കിയുള്ള തട്ടിപ്പുകളിൽ പെട്ടത് നിരവധി യുവതികളാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജാതകവിധി പ്രകാരമുളള ചൊവ്വാദോഷം പ്രത്യേക പൂജയിലൂടെ മാറ്റാമെന്ന് വിശ്വസിപ്പിച്ച് വണ്ടൂർ സ്വദേശിനിയായ യുവതിയിൽ നിന്നും പ്രതി 1,10,000 രൂപയാണ് തട്ടിയെടുത്തത്. വിവാഹം ശരിയാകാതെ വന്നതോടെയാണ് യുവതി പൊലീസിൽ പരാതി നൽകിയത്. വയനാട് ജില്ലയിൽ ഇയാൾ ഇത്തരത്തിൽ നിരവധി തട്ടിപ്പുകൾ നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്.

മക്കളെ ഉപേക്ഷിച്ച് വീട്ടമ്മ പ്രതിക്കൊപ്പം കൂടി

കോഴിക്കോട് ഭർത്താവും രണ്ടു കുട്ടികളുമുള്ള യുവതിയുമായി സണ്ണി സ്വാമി പ്രണയത്തിലായി. കുടുംബം ഉപേക്ഷിച്ചെത്തിയ ഈ യുവതിക്കൊപ്പമായിരുന്നു കൽപ്പറ്റയ്ക്കടുത്ത മണിയൻകോട് ക്ഷേത്രത്തിനടുത്ത് ഇയാൾ താമസിച്ചിരുന്നത്. യുവതിക്ക് പ്രതിയിൽ രണ്ടു മക്കളുണ്ട്. അതിനിടെ, രണ്ടു വർഷം മുൻപ് ഈ ഭാര്യയേയും മക്കളേയും ഉപേക്ഷിച്ച് ഭർത്താവും രണ്ടു മക്കളുമുള്ള വയനാട് കോറോമിലെ മറ്റൊരു യുവതിയുമായി സണ്ണി സ്വാമി പ്രണയത്തിലായി.

ഈ സ്ത്രീക്കൊപ്പം താമസിക്കുമ്പോഴാണ് സണ്ണി സ്വാമി പിടിയിലാകുന്നത്. രണ്ടു വർഷം മുൻപ് ഇയാൾ വയനാട്ടിൽനിന്ന് പുനലൂരിലേക്ക് മുങ്ങിയിരുന്നു. ഇപ്പോൾ കൂടെ താമസിക്കുന്ന യുവതിയും പുനലൂർ സ്വദേശിയാണ്. പുനലൂരിലെ ഒരു ഹോട്ടലിൽ ചീഫ് ഷെഫായി ജോലി ചെയ്തു വരികയായിരുന്നു.

ഹോട്ടലിൽ ചീഫ് ഷെഫ്, ശമ്പളം 60000 രൂപ

പുനലൂരിലെ ഒരു ഹോട്ടലിൽ ചീഫ് ഷെഫായി ജോലി ചെയ്തു വരികയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥർ ആഴ്ചകളോളം നിരീക്ഷണം നടത്തിയാണ് പ്രതിയുടെ സാന്നിധ്യം ഉറപ്പാക്കിയത്. മാസം 60000 രൂപയാണ് ശമ്പളമായി ലഭിച്ചിരുന്നത്. കൂടാതെ അവിടെയും പ്രതി പൂജകൾ നടത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചു.

വയനാട് മണിയങ്കോട് സ്വദേശിനിയായ വീട്ടമ്മയുടെ ഭൂമിയിൽ നിധിയുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പുറത്തെടുക്കുന്നതിനായി പൂജ നടത്താൻ 5 പവൻ സ്വർണാഭരണം തട്ടിയെടുത്തിരുന്നു. സമാന രീതിയിൽ മീനങ്ങാടി സ്വദേശിനിയായ യുവതിയിൽനിന്നും 8 പവൻ സ്വർണ്ണവും തട്ടിയെടുത്തതായി അന്വേഷണത്തിൽ കണ്ടെത്തി. മണിയങ്കോട് സ്വദേശി സന്തോഷിൽനിന്ന് സമാനമായ രീതിയിൽ തട്ടിപ്പു നടത്തി ഒരു ലക്ഷം രൂപ കൈപ്പറ്റി. നിധി കുഴിച്ചെടുക്കാനെന്ന പേരിൽ വീടിനു ചുറ്റും ആഴത്തിൽ കുഴികളെടുത്ത് വീടും പരിസരവും വാസയോഗ്യമല്ലാതാക്കുകയും ചെയ്തു.