‘മോൻസ് അറസ്റ്റിലായി’,മോൻസണ് എന്തുതരം ഇടപാടാണെന്ന് രണ്ട് വർഷം മുമ്പ് ബെഹ്‌റ ചോദിച്ചിരുന്നു; കൂടുതൽ വിവരങ്ങൾ വിളിക്കുമ്പോൾ നേരിട്ട് പറയാം’; അനിതയും ഐജി ലക്ഷ്മണും തമ്മിലുള്ള ചാറ്റ് പുറത്ത്

‘മോൻസ് അറസ്റ്റിലായി’,മോൻസണ് എന്തുതരം ഇടപാടാണെന്ന് രണ്ട് വർഷം മുമ്പ് ബെഹ്‌റ ചോദിച്ചിരുന്നു; കൂടുതൽ വിവരങ്ങൾ വിളിക്കുമ്പോൾ നേരിട്ട് പറയാം’; അനിതയും ഐജി ലക്ഷ്മണും തമ്മിലുള്ള ചാറ്റ് പുറത്ത്

സ്വന്തം ലേഖകൻ

കൊച്ചി : പുരാവസ്തു തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൺ മാവുങ്കലിനെക്കുറിച്ച് ഐജി ലക്ഷ്മണും അനിത പുല്ലയിലും തമ്മിൽ നടത്തിയ ചാറ്റ് പുറത്ത്. മോൻസൻറെ അറസ്റ്റിന് ശേഷം നടന്ന ചാറ്റിൻറെ വിശദാംശങ്ങളാണ് പുറത്തുവന്നത്. മോൻസൻറെ അറസ്റ്റ് ഐ ജി ലക്ഷ്മണയെ അറിയിച്ചത് അനിത പുല്ലയിലാണെന്ന് ചാറ്റിൽ നിന്ന് വ്യക്തമാകുന്നുണ്ട്.

പുരാവസ്തു തട്ടിപ്പ് കേസിൽ മോൻസൺ മാവുങ്കൽ അറസ്റ്റിലായതിന് പിന്നാലെ സെപ്റ്റംബർ 25ന് രാത്രി 9.30 ശേഷം നടന്നിട്ടുള്ള വാട്‌സ്ആപ്പ് ചാറ്റാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ‘മോൻസ് അറസ്റ്റിലായി’ എന്ന് അനിത പുല്ലയിൽ ലക്ഷ്മണിനോട് പറയുന്നു. ഇതിന് ലക്ഷ്മൺ നൽകിയ മറുപടി ഡിലീറ്റ് ചെയ്തിട്ടുണ്ട്. മോൻസൺ മാവുങ്കലിനെക്കുറിച്ച് മുൻ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ രണ്ട് വർഷം മുമ്പ് സംശയം പ്രകടിപ്പിച്ചിരുന്നുവെന്ന് അനിത ലക്ഷ്മണിനോട് പറയുന്നു. മോൻസണ് എന്തുതരം ഇടപാടാണെന്ന് രണ്ട് വർഷം മുമ്പ് ബെഹ്‌റ ചോദിച്ചിരുന്നുവെന്നും അവർ പറയുന്നു. നാളെ വിളിക്കാനും കൂടുതൽ വിവരങ്ങൾ അപ്പോൾ പറയാമെന്നും അനിത പറയുന്നുണ്ട്. വിവരങ്ങൾ പങ്കുവെച്ചതിനുള്ള നന്ദി ലക്ഷ്മൺ അറിയിച്ചു. ഇതടക്കമുള്ള ഡിജിറ്റൽ തെളിവുകൾ ക്രൈം ബ്രാഞ്ച് ശേഖരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുൻ പോലീസ് മേധാവി ലോക്നാഥ് ബെഹ്റയെ മോൻസണ് പരിചയപ്പെടുത്തിയത് അനിതയായിരുന്നു. പല ഉന്നതരേയും മോൻസണ് പരിചയപ്പെടുത്തിയത് അനിതയായിരുന്നു. ലോക്നാഥ് ബെഹ്റയെ മോൻസൺ നടത്തുന്ന മ്യൂസിയത്തിലെത്തിച്ചത് ഇവരാണെന്നാണ് റിപ്പോർട്ടുകൾ. അതേ സമയംമോൻസൻ മാവുങ്കലിൻറെ പുരാവസ്തു തട്ടിപ്പിനെ പറ്റി അനിത പുല്ലയിലിന് വ്യക്തമായി അറിയാമെന്നാണ് മോൻസൻറെ മുൻ ഡ്രൈവർ പറയുന്നത്. മോൻസൻറെ മാനേജർ എല്ലാ കാര്യങ്ങളും അനിതയോട് പറഞ്ഞിരുന്നതായും ഡ്രൈവർ വ്യക്തമാക്കുന്നു. മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അനിത പുല്ലയിലിന് അറിയാമെന്ന വിലയിരുത്തലിൽ ഇവരെ ചോദ്യം ചെയ്യാനാണ് ക്രൈം ബ്രാഞ്ചിൻറെ നീക്കമെന്നാണ് റിപ്പോർട്ടുകൾ.