കിലുക്കാംപെട്ടിയായിരുന്നു അവൾ.,എല്ലാവരുടേയും കണ്ണിലുണ്ണി.,അവൾക്കിഷ്ടപ്പെട്ട ബിരിയാണിയും, ഐസ്‌ക്രീമും, ചോക്കലേറ്റും വാങ്ങി പേരെഴുതിയ കേക്കിൽ അവളില്ലാതെ നിറകണ്ണുകളുമായ് ആ അച്ഛൻ പിറന്നാൾ കേക്ക് മുറിച്ചു..വണ്ടിപ്പെരിയാറിൽ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ ഓർമ്മകളിൽ കുടുംബം
കിലുക്കാംപെട്ടിയായിരുന്നു അവൾ…എല്ലാവരുടേയും കണ്ണിലുണ്ണി…അവൾക്കിഷ്ടപ്പെട്ട ബിരിയാണിയും, ഐസ്‌ക്രീമും, ചോക്കലേറ്റും വാങ്ങി പേരെഴുതിയ കേക്കിൽ അവളില്ലാതെ നിറകണ്ണുകളുമായ് ആ അച്ഛൻ പിറന്നാൾ കേക്ക് മുറിച്ചു. നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ പെൺകുട്ടിയുടെ സഹോദരൻ ആദ്യ കഷണം കേക്ക് വാങ്ങി. കരഞ്ഞു തളർന്നു നിന്ന മാതാവിനെ ബന്ധുക്കൾ താങ്ങിപ്പിടിച്ചാണ് മുറിയിലെത്തിച്ചത്. വണ്ടിപ്പെരിയാറിൽ ക്രൂരമായ പീഡനത്തിന് ഇരയായി മരിച്ച ആറു വയസുകാരിയുടെ പിറന്നാൾ ആയിരുന്നു ഇന്നലെ. വണ്ടിപ്പെരിയാർ ചൂരക്കുളം എസ്റ്റേറ്റ് ലയത്തിൽ മകളുടെ വിയോഗത്തിൽ നീറുന്ന ഒരു അച്ഛനും അമ്മയും ഉണ്ട്. ഇന്നലെയായിരുന്നു വണ്ടിപ്പെരിയാറിലെ ആ പെൺകുട്ടിക്ക് ആറ് വയസു തികഞ്ഞത്. അവൾ […]