നാളെ മുതൽ 3 ദിവസത്തേക്ക് കടകൾ തുറക്കും; എ,ബി,സി വിഭാഗത്തിലുള്ള പ്രദേശങ്ങളിൽ തുണിക്കട, ചെരിപ്പുകട, ഇലക്‌ട്രോണിക് കട, ഫാൻസി കട, സ്വർണക്കട എന്നിവ രാത്രി 8 വരെ; സംസ്ഥാനത്ത് ഇന്ന് വാരാന്ത്യ ലോക്ഡൗൺ

നാളെ മുതൽ 3 ദിവസത്തേക്ക് കടകൾ തുറക്കും; എ,ബി,സി വിഭാഗത്തിലുള്ള പ്രദേശങ്ങളിൽ തുണിക്കട, ചെരിപ്പുകട, ഇലക്‌ട്രോണിക് കട, ഫാൻസി കട, സ്വർണക്കട എന്നിവ രാത്രി 8 വരെ; സംസ്ഥാനത്ത് ഇന്ന് വാരാന്ത്യ ലോക്ഡൗൺ

തിരുവനന്തപുരം: ലോക്ഡൗൺ ഇളവുകളുമായി സംസ്ഥാനത്ത് വരുന്ന മൂന്ന് ദിവസത്തേക്ക് വ്യാപാര സ്ഥാപനങ്ങൾ തുറന്നതിന് പിന്നിൽ വ്യാപാരികളുടെ കടുത്ത സമ്മർദം. ഇളവുകൾ പ്രകാരം സംസ്ഥാനത്ത് ഇന്ന് വാരാന്ത്യ ലോക്ക്ഡൗൺ തുടരുമെങ്കിലും നാളെ ലോക്കഡൗൺ ഉണ്ടായിരിക്കുകയില്ല.

ബക്രീദ് പ്രമാണിച്ച്‌ സംസ്ഥാന സർക്കാർ തുടർച്ചയായി മൂന്ന് ദിവസങ്ങളിലാണ് ഇളവുകൾ പ്രഖ്യാപിച്ചത്. ടിപിആർ നിരക്ക് 15 വരെയുള്ള എ,ബി,സി വിഭാഗത്തിലുള്ള പ്രദേശങ്ങളിൽ അവശ്യസാധന കടകൾക്കു പുറമേ തുണിക്കട, ചെരിപ്പുകട, ഇലക്‌ട്രോണിക് കട, ഫാൻസി കട, സ്വർണക്കട എന്നിവയും രാത്രി 8 വരെ തുറക്കാം.

ഇവിടെ പലചരക്ക്, പഴം, പച്ചക്കറി, മീൻ, ഇറച്ചി എന്നിവ വിൽക്കുന്ന കടകൾക്കും ബേക്കറികൾക്കും നേരത്തേ തന്നെ ഇളവുണ്ട്. ട്രിപ്പിൾ ലോക്ഡൗൺ ഉള്ള ഡി വിഭാഗം പ്രദേശങ്ങളിൽ ഇളവില്ല. പുതിയ തീരുമാനത്തോടെ കട തുറക്കൽ സമരത്തിൽനിന്നു പിന്മാറുന്നതായി വ്യാപാരി വ്യവസായി ഏകോപന സമിതി ഇന്നലെ അറിയിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓണം വരെ കട തുറക്കാൻ അനുമതി നൽകണമെന്ന ആവശ്യം വ്യാപാരികൾ ഉന്നയിച്ചിരുന്നു എങ്കിലും 3 ദിവസത്തേക്കുള്ള ഇളവു മാത്രമാണ് മുഖ്യമന്ത്രി ഇന്നലെ പ്രഖ്യാപിച്ചത്.

ലോക്ഡൗൺ, രോഗവ്യാപനം തുടങ്ങിയ കാര്യങ്ങൾ വിലയിരുത്താൻ ശനിയാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ വിദഗ്ധസമിതി യോഗം ചേരുന്നുണ്ട്. ഇതിൽ കൂടുതൽ ഇളവുകൾ വന്നേക്കാം.

ഇന്നും തിങ്കളാഴ്ചയും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടക്കുന്ന കോവിഡ് അവലോകന യോഗങ്ങളിൽ കൂടുതൽ ഇളവുകൾ നൽകുമെന്നാണു പ്രതീക്ഷ. ബുധനാഴ്ച മുതലുള്ള ഇളവുകളാണ് അവലോകന യോഗത്തിൽ തീരുമാനിക്കുന്നത്.

പുതിയ ഇളവുകൾ പ്രാബല്യത്തിലാകുന്നതോടെ നാളെ വാരാന്ത്യ ലോക്ഡൗൺ ഒഴിവാകും. അതേസമയം, ഇന്ന് അവശ്യസേവനങ്ങൾ ഒഴികെയുള്ളവയ്ക്കു നിയന്ത്രണങ്ങൾ ബാധകമായിരിക്കും.