ഫണ്ട് തട്ടിപ്പിനെതിരെ അന്വേഷണം ശക്തമാക്കി: പട്ടികജാതി വകുപ്പ് മന്ത്രിക്ക് വധഭീഷണി, തെറ്റ് ചെയ്തവരേയും അഴിമതിക്കാരേയും സംരക്ഷിക്കില്ലെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ
തിരുവനന്തപുരം: പട്ടികജാതി വകുപ്പിലെ ഫണ്ട് തട്ടിപ്പ് അന്വേഷണത്തിൽ ശക്തമായ നടപടികളുമായ് സർക്കാർ മുൻപോട്ട് പോകുന്ന സാഹചര്യത്തിൽ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണനെതിരെ വധഭീഷണി. ലാൻഫോണിൽ വിളിച്ചാണ് മന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയത്. വിഷയത്തിൽ പരാതി നൽകുമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. നടപടികൾ തുടങ്ങിയതോടെ ഭീഷണി ഉണ്ടെന്ന് കഴിഞ്ഞ ദിവസവും മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് ഫോണിൽ വിളിച്ചു വധഭീഷണി ഉണ്ടായതെന്ന് മന്ത്രി തന്നെ വെളിപ്പെടുത്തിയത്. പട്ടികജാതി വികസന വകുപ്പിലെ ജീവനക്കാർ പാവങ്ങൾക്ക് പ്രയോജനം ചെയ്യുന്ന രീതിയിൽ പ്രവർത്തിക്കണമെന്നും തെറ്റായ രീതിയിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെ സംരക്ഷിക്കില്ലെന്നും […]