play-sharp-fill

മംഗള ഇന്ന് കാട് കാണാൻ ഇറങ്ങുകയാണ്; ലക്ഷ്യം പഠനം, ഇര പിടുത്തം എന്ന പഠനം; മം​ഗളയ്ക്ക് മുൻപിൽ ഇനി ഉള്ളത് പുതിയ ലോകം

സ്വന്തം ലേഖകൻ മംഗള ഇന്ന് കാട് കാണാൻ ഇറങ്ങുകയാണ്. ലക്ഷ്യം പഠനം, ഇര പിടുത്തം എന്ന പഠനം. പെരിയാർ കടുവ സങ്കേതത്തിലെ പത്തു മാസം പ്രായമായ കടുവക്കുഞ്ഞിന്റെ കാര്യമാണിത്. അമ്മ ഉപേക്ഷിച്ച കടുവ കുഞ്ഞ് ഇതുവരെ ജീവനക്കാരുടെ സംരക്ഷണത്തിലായിരുന്നു. വേട്ടയാടാൻ പരിശീലനം നൽകുന്നതിനായാണ് കുട്ടികടുവയെ കാട്ടിനുള്ളിൽ തയ്യാറാക്കിയ വിശാലമായ കൂട്ടിലേക്ക് ഇറക്കുന്നത്. 2020 നവംബർ 21ന് മംഗളാദേവി വനമേഖലയിൽ നിന്ന് ക്ഷീണിച്ച്‌ അവശനിലയിലായ കടുവക്കുഞ്ഞിനെ വാച്ചർമാർക്ക് ലഭിക്കുന്നത്. അന്ന് ഏകദേശം രണ്ട് മാസമായിരുന്നു പ്രായം. അമ്മക്കടുവയുടെ വരവ് കാത്ത് ദിവസങ്ങളോളം കാത്തിരുന്നെങ്കിലും കാര്യം ഉണ്ടായില്ല. […]

ശ​ബ​രി​മ​ല മേ​ൽ​ശാ​ന്തിയായി മ​ല​യാ​ള ബ്രാ​ഹ്മ​ണ​ൻ മാത്രം: തു​ട​ർ ന​ട​പ​ടി​ക​ൾ സ്റ്റേ ​ചെ​യ്യില്ല; ധൃതി പിടിച്ച് തീരുമാനം എടുക്കാവുന്ന ഒരു കാര്യമല്ല ഇതെന്ന്​ ഹൈക്കോടതി

സ്വന്തം ലേഖകൻ കൊ​ച്ചി: ശ​ബ​രി​മ​ല മേ​ൽ​ശാ​ന്തി നി​യ​മ​ന വി​ജ്ഞാ​പ​ന​ത്തി​ലെ തു​ട​ർ ന​ട​പ​ടി​ക​ൾ സ്റ്റേ ​ചെ​യ്യില്ലെന്ന് ഹൈ​ക്കോ​ട​തി. വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കേ​ണ്ട കാ​ര്യ​മാ​ണ് ഇത്. കേ​സി​ൻറെ മെ​രി​റ്റി​ലേ​ക്കു ക​ട​ന്ന് ഈ ​ഘ​ട്ട​ത്തി​ൽ ഒ​ന്നും പ​റ​യാ​നാ​വി​ല്ല. ധൃതി പിടിച്ച് തീരുമാനം എടുക്കാവുന്ന ഒരു കാര്യമല്ല ഇതെന്നും​ ഹൈക്കോടതി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ശ​ബ​രി​മ​ല മാ​ളി​ക​പ്പു​റം മേ​ൽ​ശാ​ന്തി പ​ദ​വി​യി​ലേ​ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ മ​ല​യാ​ള ബ്രാ​ഹ്മ​ണ​ൻ ആ​യി​രി​ക്ക​ണ​മെ​ന്ന വ്യ​വ​സ്ഥ ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​ണെ​ന്ന് ആ​രോ​പി​ച്ചാ​ണ് ഹ​ർ​ജി. ദേ​വ​സ്വം ബോ​ർ​ഡ് വി​ജ്ഞാ​പ​ന​ത്തി​ലെ വ്യ​വ​സ്ഥ​ക​ൾ സു​പ്രീം കോ​ട​തി ഉ​ത്ത​ര​വു​ക​ളു​ടെ ലം​ഘ​ന​മാ​ണെ​ന്നാ​ണ് ഹ​ർ​ജി​ക്കാ​ര​ൻറെ വാ​ദം. കോ​ട​തി കേ​സ് ഓ​ഗ​സ്റ്റ് 12 ലേ​ക്കു […]

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ കോട്ടയം ജില്ലയില്‍ ഇളവുകളും നിയന്ത്രണങ്ങളും പ്രഖ്യാപിച്ചു

സ്വന്തം ലേഖകൻ കോട്ടയം: കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്‍റെ അടിസ്ഥാനത്തില്‍ കോട്ടയം ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന മേഖലകളില്‍ അടുത്ത ഒരാഴ്ച്ചത്തേക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയും ഇളവുകള്‍ അനുവദിച്ചും ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ ഉത്തരവായി. ജൂലൈ 21 മുതല്‍ 27 വരെയുള്ള ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കാണ് ഇതിനായി പരിഗണിച്ചത്. ഇളവുകള്‍ സംബന്ധിച്ച സംസ്ഥാന സര്‍ക്കാരിന്‍റെ നിര്‍ദേശങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് ക്രമീകരണങ്ങള്‍. ഓഗസ്റ്റ് നാലിന് നടത്തുന്ന അവലോകനത്തില്‍ പോസിറ്റിവിറ്റിയില്‍ വരുന്ന മാറ്റത്തിന്‍റെ അടിസ്ഥാനത്തില്‍ കാറ്റഗറികള്‍ പുനര്‍നിര്‍ണയിക്കും. ജൂലൈ 21 മുതല്‍ 27 വരെ […]

പോസിറ്റിവിറ്റി ഏറ്റവും കുറവ്; കോവിഡ് പ്രതിരോധത്തില്‍ തിളങ്ങി കല്ലറ പഞ്ചായത്ത്

സ്വന്തം ലേഖകൻ കല്ലറ: കോട്ടയം ജില്ലയുടെ കോവിഡ് പോസിറ്റിവിറ്റി പട്ടികയില്‍ തുടര്‍ച്ചയായ ആറാമത്തെ ആഴ്ച്ചയിലും കല്ലറ ഗ്രാമപഞ്ചായത്ത് സുരക്ഷിതമായ എ കാറ്റഗറിയില്‍. ജൂലൈ 21 മുതല്‍ 28 വരെയുള്ള ഒരാഴ്ച്ചയിലെ ശരാശരി കണക്കില്‍ പോസിറ്റിവിറ്റി ഏറ്റവും കുറവുള്ള തദ്ദേശ സ്ഥാപന മേഖലയും കല്ലറയാണ്-2.38 ശതമാനം. 5.49, 3.58, 2.33, 1.08, 1.92, 3.33 എന്നിങ്ങനെയാണ് ജൂണ്‍ 16 മുതല്‍ കഴിഞ്ഞയാഴ്ച്ച വരെയുള്ള ഇവിടുത്തെ പോസിറ്റിവിറ്റി. ഏറ്റവും പുതിയ കണക്ക് പ്രകാരം കഴിഞ്ഞ ഒരാഴ്ച്ച ഇവിടെ പരിശോധനയ്ക്ക് വിധേയരായ 588 പേരില്‍ 14 പേര്‍ക്ക് മാത്രമാണ് […]

ട്രാവൻകൂർ സിമന്റ്‌സിന് കൂടുതൽ ആനുകൂല്യം: നടപടി സ്വീകരിക്കും: മന്ത്രി പി.രാജീവ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: ട്രാവൻകൂർ സിമന്റ്‌സിലെ വിരമിച്ച ജീവനക്കാർക്ക് ലഭിക്കുവാനുള്ള പി.എഫ്, ഗ്രാറ്റുവിറ്റി നൽകുന്നതിന് അടക്കമുള്ള നടപടി സ്വീകരിക്കുമെന്നു മന്ത്രി പി.രാജീവ്. നിയമസഭയിൽ ധനാഭ്യർത്ഥന ചർച്ചയിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. എം.എൽ.എമാരായ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, നജീബ് കാന്തപുരം എന്നിവരുടെ ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം. ഗ്രേസിമന്റ് ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്നതിനായി സർക്കാർ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. കഴിഞ്ഞ സർക്കാർ ട്രാവൻകൂർ സിമന്റ്‌സിന്റെ പുനരുദ്ധാരണത്തിനായി പദ്ധതി തയ്യാറാക്കിയിരുന്നു. ഇതിന്റെ ഭാഗമായി കാക്കനാട് ഉള്ള ട്രാവൻകൂർ സിമന്റ്‌സിന്റെ ഭൂമി കിൻഫ്രയ്ക്ക് വിറ്റിരുന്നു. ഇതിന് അഞ്ചു കോടി […]

മുട്ടിൽ മരംമുറി കേസ്: മൂന്ന് പ്രതികളും അറസ്റ്റിലായതായ് സർക്കാർ ഹൈക്കോടതിയിൽ; പ്രതികൾ പിടിയിലായത് അമ്മയുടെ സംസ്ക്കാര ചടങ്ങിൽ പങ്കെടുക്കാൻ പോകുന്നതിനിടെ

സ്വന്തം ലേഖകൻ കൊച്ചി: മുട്ടിൽ മരംമുറിക്കേസിലെ മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്‌തതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നിവരാണ് അറസ്റ്റിലായത്. മാസങ്ങളായി ഇവർ എറണാകുളത്ത് ഒളിച്ച് താമസിക്കുകയായിരുന്നു. എറണാകുളത്തു നിന്ന് വയനാട്ടിലേക്ക് പോകുന്ന വഴിയാണ് ക്രൈംബ്രാഞ്ച് സംഘം പ്രതികളെ പിടികൂടിയത്. ക്രൈംബ്രാഞ്ച് സംഘം ആലുവ മുതൽ ഇവരെ പിന്തുടർന്നിരുന്നു. പാലിയേക്കരയിൽ വെച്ച് പ്രതികളെ തടഞ്ഞെങ്കിലും രക്ഷപ്പെടുകയായിരുന്നു. അമ്മയുടെ മരണത്തെ തുടർന്ന് അറസ്റ്റ് താത്കാലികമായി തടയണമെന്ന പ്രതികളുടെ ഹർജി പരിഗണിക്കുന്നതിനിടെയാണ് ഇവരെ അറസ്റ്റ് ചെയ്തതായി സർക്കാർ അഭിഭാഷകൻ കോടതിയെ […]

ബോക്‌സിങിൽ ഇന്ത്യൻ താരം പൂജാ റാണി ക്വാർട്ടർ ഫൈനലിൽ; പ്രതീക്ഷയോടെ ഇന്ത്യ

സ്വന്തം ലേഖകൻ ടോക്യോ: ഒളിമ്പിക്‌സിൽ ഇന്ത്യക്ക് മെഡൽ പ്രതീക്ഷ ഉയർത്തി ബോക്‌സിങ് താരം പൂജാ റാണി ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. അൾജീരിയയുടെ ഐചർക് ചായിബായെ ആണ് 75 കിലോഗ്രാം മിഡിൽ വെയ്റ്റ് പ്രീ ക്വാർട്ടറിൽ പൂജാ റാണി തോൽപിച്ചത്. മത്സരത്തിൽ 5-0ത്തിനായിരുന്നു വിജയം. ഇനി ക്വാർട്ടർ ഫൈനലിൽ വിജയിച്ചാൽ പൂജയ്ക്ക് മെഡലുറപ്പിക്കാം. നേരത്തെ ഇന്ത്യൻ താരം ലോവ്‌ലിന ബോർഗോഹൈനും ക്വാർട്ടറിലെത്തിയിരുന്നു. വനിതകളുടെ 69 കിലോ വിഭാഗത്തിൽ ജർമനിയുടെ നദിനെ അപെറ്റ്സിനെ 3-2 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയ ലോവ്ലിന ക്വാർട്ടറിലേക്ക് മുന്നേറിയത്. ഈ വർഷം ദുബായിൽ […]

സംസ്ഥാനത്ത് ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു; 87.94 ശതമാനം വിജയം: 5 വെബ് സൈറ്റിലൂടെ ഫലം അറിയാം

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. വിഭ്യാഭ്യാസ മന്ത്രി വി. ശിവൻശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. ഹയർ സെക്കൻഡറി വിഭാഗത്തിൽ 87.94 ശതമാനം വിദ്യാർഥികൾ വിജയിച്ചു. www.keralaresults.nic.in, www.dhsekerala.gov.in, www.prd.kerala.gov.in, www.results.kerala.gov.in, www.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലും Saphalam 2022, iExaMS-Kerala എന്നീ മൊബൈൽ ആപ്ലിക്കേഷനികളിലൂടെയും നാലു മണി മുതൽ പരീക്ഷാഫലം ലഭ്യമാകും. 85.13 ശതമാനമായിരുന്നു കഴിഞ്ഞ വർഷത്തെ വിജയശതമാനം. 328702 പേർ ഉന്നത പഠനത്തിന് യോഗ്യത നേടി. ഓപ്പൺ സ്‌കൂൾ വിഭാഗത്തിൽ 53 ശതമാനമാണ് വിജയം. 25293 വിദ്യാർഥികൾ വിജയിച്ചു. […]

കാറിൽ കടത്തുകയായിരുന്ന 141 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

സ്വന്തം ലേഖകൻ ആലത്തൂർ:കാറിൽ കടത്തുകയായിരുന്ന 141 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് സംഭവം. വയനാട് സുൽത്താൻ ബത്തേരി കൂട്ടുങ്ങൽ പറമ്പിൽ അബ്‌ദുൾ ഖയും(36),വയനാട് കൽപ്പറ്റ ചുഴലി മാമ്പറ്റ പറമ്പിൽ വീട്ടിൽ ഷിനാസ് (24) എന്നിവരാണ് ആലത്തൂർ പോലീസിന്റെ പിടിയിലായത്. കഞ്ചാവ് കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റ അടിസ്ഥാനത്തിൽ പാലക്കാട്‌ ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശത്തിൽ ആലത്തൂർ ഡി വൈ എസ് പി.കെ.എം ദേവസ്യ, ആലത്തൂർ പോലീസ് സബ് ഇൻസ്പെക്ടർ റിയാസ് ചാക്കിരി, എസ്.ഐ മാരായ ജീഷ്മോൻ വർഗീസ്, ഗിരീഷ് കുമാർ, […]

വാക്‌സിൻ വിതരണത്തിലെ ക്രമക്കേടും സ്വജനപക്ഷപാതവും അവസാനിപ്പിക്കുക: പ്രതിഷേധവുമായി മരങ്ങാട്ടുപള്ളിയിൽ കോൺഗ്രസ്

സ്വന്തം ലേഖകൻ മരങ്ങാട്ടുപിള്ളി: വാക്സിൻ വിതരണത്തിലെ സ്വജനപക്ഷപാതവും ക്രമക്കേടും അഴിമതിയും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി മരങ്ങാട്ടുപിള്ളി പഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി. ഭരണകക്ഷി മെമ്പർമാർ സ്വന്തം പാർട്ടിക്കാർക്കും ബന്ധുക്കൾക്കും പിൻവാതിലിലൂടെ വാക്സിൻ സംഘടിപ്പിച്ചു കൊടുക്കുന്നതിലാണ് പ്രതിഷേധം. ബുക്കിങ് ഇല്ലാതെ രണ്ടാം ഡോസുകാർക്ക് വിതരണം ചെയ്യേണ്ട വാക്സിനാണ് ഇഷ്ടക്കാർക്കും ബന്ധുക്കൾക്കും മറിച്ചു കൊടുക്കുന്നത്. ഒന്നാം ഡോസ് സ്വീകരിച്ചു നൂറു ദിവസം കഴിഞ്ഞിട്ടും രണ്ടാം ഡോസ് കിട്ടാതെ ആളുകൾ നട്ടം തിരിയുമ്പോഴാണ് ഇത്തരം ക്രമക്കേട്. ഒന്നാം ഡോസ് ബുക്കിങിന് ശ്രമിക്കുന്നവർക്ക് വിദൂര പ്രദേശങ്ങളിലാണ് അപൂർവ്വമായെങ്കിലും […]