ലോകത്ത് കോവിഡ് മൂന്നാം തരംഗം ആരംഭിച്ചു, വൈറസിനെ വാക്സിൻ കൊണ്ട് മാത്രം തടയാനാകില്ല : മുന്നറിയിപ്പുമായ് ലോകാരോഗ്യ സംഘടന
വാഷിങ്ടണ്‍: ലോകത്ത് കോവിഡ് മൂന്നാം തരംഗം ആരംഭിച്ചതായ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. തരംഗത്തിന്റെ പ്രാരംഭഘട്ടത്തിലൂടെ നാം ഇപ്പോൾ കടന്നു പോകുന്നത്. കോവിഡിന്റെ ഡെല്‍റ്റ വകഭേദം ആഗോളതലത്തില്‍ വ്യാപകമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ് മുന്നറിയിപ്പ് നൽകിയത്. ഇന്റര്‍നാഷണല്‍ ഹെല്‍ത്ത് റെഗുലേഷന്‍സിന്റെ അടിയന്തര സമിതിയെ അഭിസംബോധന ചെയ്തുകൊണ്ട് ടെഡ്രോസ് അഥനോം ഇക്കാര്യം വ്യക്തമാക്കിയത്. ‘ഡെല്‍റ്റ വകഭേദം ഇതിനോടകം 111 രാജ്യങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ലോകമെമ്പാടും വ്യാപിക്കുന്ന ഒരു പ്രബലമായ തരംഗമായി ഇത് മാറുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. അല്ലെങ്കില്‍ ഇതിനോടകം തന്നെ അത് […]