play-sharp-fill

കോട്ടയത്തിനിത് അഭിമാന നിമിഷം; ബാബുവിൻ്റെ രക്ഷാദൗത്യത്തിൽ പ്രധാന പങ്കുവഹിച്ചത് മൂന്ന് കോട്ടയം ജില്ലക്കാർ

സ്വന്തം ലേഖകൻ കോ​ട്ട​യം: മലയിടുക്കിൽ കു​ടു​ങ്ങി​യ ബാ​ബു​വി​ന്‍റെ ര​ക്ഷാ​ദൗ​ത്യ​ത്തി​ല്‍ പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ച​ത് മൂ​ന്നു കോ​ട്ട​യം ജി​ല്ല​ക്കാ​ര്‍. കേ​ര​ളം മു​ഴു​വ​ന്‍ ക​ണ്ണു​ന​ട്ടി​രു​ന്ന 43 മ​ണി​ക്കൂ​ര്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന ദൗ​ത്യ​ത്തി​ല്‍ കോ​ട്ട​യം ജി​ല്ല​യി​ല്‍​നി​ന്നു മൂ​ന്നു പേ​ര്‍ പ​ങ്കാ​ളി​ക​ളാ​കു​ക​യാ​യി​രു​ന്നു. ക​ര​സേ​ന​യി​ലെ ല​ഫ​ന​ന്‍റ് കേ​ണ​ലും ഏ​റ്റു​മാ​നൂ​ര്‍ സ്വ​ദേ​ശി​യു​മാ​യ ഹേ​മ​ന്ത് രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ദൗ​ത്യ​സം​ഘം ത​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​നം വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. പു​തു​പ്പ​ള്ളി ഇ​ര​വി​ന​ല്ലൂ​ര്‍ സ്വ​ദേ​ശി കെ.​ബി. ര​ജീ​ഷ്, പ​ന​ച്ചി​ക്കാ​ട് വെ​ള്ളു​ത്തു​രു​ത്തി സ്വ​ദേ​ശി പി.​ആ​ര്‍. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ എ​ന്നി​വ​രും പ​ങ്കാ​ളി​ക​ളാ​യി. ക​ര​സേ​ന സം​ഘ​ത്തി​ലെ കെ.​ബി. ര​ജീ​ഷ് ര​ണ്ടാ​മ​ത്തെ കോ​ട്ട​യം​കാ​ര​നാ​യി ര​ക്ഷാ​ദൗ​ത്യ​ത്തി​ല്‍ പ​ങ്കാ​ളി​യാ​യി. ക​ര​സേ​ന​യ്ക്കൊ​പ്പം തോ​ളോ​ട് തോ​ള്‍ […]

കോ‌ട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

സ്വന്തം ലേഖകൻ കോട്ടയം : കോട്ടയം ജില്ലയിൽ ഫെബ്രുവരി പത്ത് വ്യാഴാഴ്ച ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. കോട്ടയം സെൻട്രൽ സെക്ഷൻ്റെ പരിധിയിൽ പുതിയ തൃക്കോവിൽ ട്രാൻസ്ഫോർമറിന്റെ പരിധിയിൽവരുന്ന ഭാഗങ്ങളിൽ രാവിലെ 10 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി തടസ്സപ്പെടും. വാകത്താനം സെക്ഷൻ പരിധിയിൽ പാടിയറക്കടവ്, രേവതിപ്പടി എന്നിവിടങ്ങളിൽ രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും. നീണ്ടൂർ സെക്ഷന്റെ പരിധിയിൽ അരവിന്ദേശ്വരം , ഡെപ്യൂട്ടി കവല, ശ്രീ കണ്ഠ മംഗലം, കൈപ്പുഴ കവല, വാക മുക്ക്, വെള്ളാപ്പള്ളി, എന്നിവിടങ്ങളിൽ […]

കോട്ടയം കോടിമത പാലത്തിന് സമീപം സുഹൃത്തുക്കളുമായി സംസാരിച്ചിരുന്ന യുവാവ് അപ്രതീക്ഷിതമായി ആറ്റിലേക്ക് ചാടി; അഗ്നിരക്ഷാ സേനയെത്തി രക്ഷപ്പെടുത്തി; ജില്ലാ ആശുപത്രിയിലെത്തിച്ച യുവാവ് അപകടനില തരണം ചെയ്തു

സ്വന്തം ലേഖകൻ കോട്ടയം : കോട്ടയം കോടിമത പാലത്തിന് സമീപം സുഹൃത്തുക്കളുമായി സംസാരിച്ചിരുന്ന യുവാവ് അപ്രതീക്ഷിതമായി ആറ്റിലേക്ക് ചാടി. എരമല്ലൂർ സ്വദേശി സജു (36) വാണ് കോടിമത പാലത്തിൽ നിന്നും വൈകിട്ട് ആറരയോടെ ആറ്റിലേയ്ക്കു ചാടിയത്. ആറ്റിൽ യുവാവ് മുങ്ങിത്താഴുന്നത് കണ്ട് ഓടിക്കൂടിയ നാട്ടുകാർ അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചു. അഗ്നിരക്ഷാ സേന സ്ഥലത്ത് എത്തിയപ്പോൾ ആറ്റിൽ മുങ്ങിത്താഴുന്ന യുവാവിനെയായിരുന്നു കണ്ടത്. ഉടൻ തന്നെ അഗ്നിരക്ഷാ സേനാ യൂണിറ്റം​ഗങ്ങൾ വെള്ളത്തിലേയ്ക്കിറങ്ങുകയായിരുന്നു. തുടർന്ന്, യുവാവിനെ രക്ഷിച്ച് കരയ്‌ക്കെത്തിച്ചു. ആംബുലൻസിൽ ആശുപത്രിയിലേയ്ക്കു കൊണ്ടു പോകുന്നതിനിടെ പ്രാഥമികശുശ്രൂക്ഷകൾ നല്കി. […]

മദ്യലഹരിയിൽ മരണ പാച്ചിൽ നടത്തിയ കാഞ്ഞിരപ്പള്ളി ബിഡിഒയുടെ വാഹനം കരിനിലത്ത് അപകടത്തിൽപ്പെട്ടു; വാഹനത്തിലുണ്ടായിരുന്ന ബിഡിഒയും ഡ്രൈവറും അമിത മദ്യലഹരിയിൽ; ബിഡിഒ മുൻപ് കോരുത്തോട് പഞ്ചായത്തിൽ ഗ്രാമസേവകനായിരുന്നപ്പോൾ അഴിമതി കാണിച്ചതിൻ്റെ പേരിൽ നാട്ടുകാർ ചെരുപ്പുമാല അണിയിച്ച വിരുതൻ

സ്വന്തം ലേഖകൻ കോട്ടയം: മദ്യ ലഹരിയിൽ മരണ പാച്ചിൽ നടത്തിയ ബ്ലോക്ക് പഞ്ചായത്ത്‌ സെക്രട്ടറിയുടെ വാഹനം മുണ്ടക്കയം കരിനിലത്തു അപകടത്തിൽ പെട്ടു. മദ്യപിച്ചു അബോധാവസ്‌ഥയിലായ നിലയിൽ കണ്ടെത്തിയ ജോയിൻ്റ് ബി ഡി ഒ, ഡ്രൈവർ എന്നിവരെ വളരെ പണിപെട്ടാണ് നാട്ടുകാരും പൊലീസും ആശുപത്രിയിൽ എത്തിച്ചത്. വാഹനത്തിലുണ്ടായിരുന്ന ജോയിൻ്റ് ബിഡിഒയും ഡ്രൈവറും അമിത മദ്യലഹരിയിലായിരുന്നു. ബിഡിഒ മുൻപ് കോരുത്തോട് പഞ്ചായത്തിൽ ഗ്രാമസേവകനായി ജോലി ചെയ്ത കാലത്ത് അഴിമതി നടത്തിയതിൻ്റെ പേരിൽ സഹികെട്ട നാട്ടുകാർ ചെരുപ്പുമാല അണിയിച്ച വിരുതനാണ്. സർക്കാർ വാഹനത്തിൽ നിന്ന് മദ്യ കുപ്പികളടക്കം കണ്ടെടുത്തിട്ടുണ്ട്. […]

പൊൻകുന്നം ഇരുപതാം മൈലിന് സമീപം കടുക്കാമല വളവിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു; ആറ് പേർക്ക് പരിക്ക്

സ്വന്തം ലേഖിക പൊൻകുന്നം: പൊൻകുന്നം ഇരുപതാം മൈലിന് സമീപം കടുക്കാമല വളവിൽ ബസുകൾ കൂട്ടിയിടിച്ച് ആറ് പേർക്ക് പരിക്ക്. കോട്ടയത്തേക്ക് പോയ കെഎസ്ആർടിസി ബസും മുണ്ടക്കയത്തേക്ക് പോയ ഐശ്വര്യ ബസ്സും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ കെഎസ്ആർടിസി ബസ് ഡ്രൈവർ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റു.

മദ്യം തലയ്ക്ക് പിടിച്ചപ്പോള്‍ കൂടെയുള്ളത് ആരാണെന്ന് ഓര്‍ത്തില്ല; പെരുമ്പാമ്പിനെയും കൊണ്ട് യുവാവിന്റെ സ്കൂട്ടര്‍ സവാരി

സ്വന്തം ലേഖിക കോഴിക്കോട്: മദ്യലഹരിയില്‍ പെരുമ്പാമ്പുമായി സ്കൂട്ടര്‍ യാത്ര നടത്തി യുവാവ്. കോഴിക്കോട് കൊയിലാണ്ടിയിലാണ് സംഭവം. വഴിയില്‍ കിടന്നിരുന്ന പെരുമ്പാമ്പിനെ പിടികൂടി മുചുകുന്ന് സ്വദേശി ജിത്തുവാണ് സ്കൂട്ടറില്‍ യാത്ര നടത്തിയത്. പാമ്പിനെ ഇയാള്‍ നാട്ടുകാരുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ജനുവരി 29നാണ് സംഭവം നടന്നത്. പാമ്പിനെ പിടികൂടുന്ന ദൃശ്യങ്ങള്‍ നാട്ടുകാര്‍ പകര്‍ത്തിയിരുന്നു. ചിത്രങ്ങള്‍ ഇപ്പോഴാണ് പുറത്തുവന്നത്. പിന്നാലെ വനംവകുപ്പ് അന്വേഷണം ആരംഭിക്കുകയായിരുന്നു. ജിത്തുവിന്റെ മൊഴി രേഖപ്പെടുത്തി. അന്വേഷണത്തിനുശേഷം ആവശ്യമെങ്കില്‍ കേസെടുക്കുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജിത്തുവിന് പാമ്പ് പിടിത്തം വശമില്ലെന്നും മദ്യലഹരിയില്‍ പാമ്പുമായി […]

സംസ്ഥാനത്ത് കോവിഡ് കേസുകളിൽ നേരിയ വർധന; ഇന്ന് 23,253 പുതിയ രോഗികൾ; കൂടുതൽ രോഗികൾ എറണാകുളം ജില്ലയിൽ

സ്വന്തം ലേഖിക തിരുവനന്തപുരം: കേരളത്തില്‍ 23,253 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4441, തിരുവനന്തപുരം 2673, കോട്ടയം 2531, കൊല്ലം 2318, തൃശൂര്‍ 1790, കോഴിക്കോട് 1597, ആലപ്പുഴ 1405, പത്തനംതിട്ട 1232, മലപ്പുറം 1200, ഇടുക്കി 1052, കണ്ണൂര്‍ 966, പാലക്കാട് 866, വയനാട് 803, കാസര്‍ഗോഡ് 379 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 84,919 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,23,059 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,14,865 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും […]

വിദ്യാഭ്യാസ വായ്പ പലിശനിരക്ക് നാല് ശതമാനമാക്കണം: തോമസ് ചാഴികാടന്‍ എംപി

സ്വന്തം ലേഖിക ന്യൂഡല്‍ഹി: വിദ്യാഭ്യാസ വായ്പയുടെ പലിശ നിരക്ക് 10 ശതമാനത്തില്‍ നിന്ന് നാല് ശതമാനമായി കുറയ്ക്കണമെന്ന് തോമസ് ചാഴികാടന്‍ എംപി. പാര്‍ലമെന്റില്‍ ബജറ്റ് ചര്‍ച്ചയിലാണ് ധനമന്ത്രി നിര്‍മ്മല സീതാരാമനോട് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. നമ്മുടെ രാജ്യത്തെ ബഹുഭൂരിപക്ഷം വിദ്യാര്‍ത്ഥികളും ഉന്നത വിദ്യാഭ്യാസം നേടുന്നതിന് വിദ്യാഭ്യാസ വായ്പ എടുക്കുന്നവരാണ്. വിദ്യാഭ്യാസ വായ്പയുടെ പലിശനിരക്ക് വാഹന വായ്പയെയും, ഭവന വായ്പയെയും അപേക്ഷിച്ച് വളരെ കൂടുതലാണ്. വാഹനവായ്പക്ക് 6.75 ശതമാനവും ഭവന വായ്പക്ക് 6.5 ശതമാനവുമാണ് പലിശ നിരക്ക്. വിദ്യാഭ്യാസ വായ്പക്ക് 10 ശതമാനം പലിശയാണ് ഈടാക്കുന്നത്. […]

കോട്ടയം ജില്ലയില്‍ കോവിഡ് രോഗികൾ കുറയുന്നു; ഇന്ന് 2531 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച്; 3002 പേര്‍ക്ക് രോഗമുക്തി

സ്വന്തം ലേഖിക കോട്ടയം: ജില്ലയില്‍ 2531 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2529 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ 31 ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ രണ്ട് പേര്‍ രോഗബാധിതരായി. 3002 പേര്‍ രോഗമുക്തരായി. 7613 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 1057 പുരുഷന്‍മാരും 1182 സ്ത്രീകളും 292 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 437 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 27871 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 430273 പേര്‍ കോവിഡ് ബാധിതരായി. 401606 പേര്‍ രോഗമുക്തി […]

അമ്പലമുക്ക് കൊലപാതകത്തിലെ പ്രതിയുടെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്; സ്‌കൂട്ടറില്‍ ലിഫ്റ്റ് അടിച്ച്‌ പോകുന്നയാളിനെ ചുറ്റിപ്പറ്റി അന്വേഷണം പുരോഗമിക്കുന്നു

സ്വന്തം ലേഖിക തിരുവനന്തപുരം: പേരൂര്‍ക്കട അമ്പലമുക്കില്‍ അലങ്കാരച്ചെടി വില്പന കേന്ദ്രത്തിലെ ജീവനക്കാരി വിനീതയുടെ കൊലപാതകത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ആളിന്റെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്തു വിട്ടു. സ്‌കൂട്ടറില്‍ ലിഫ്ട് അടിച്ചു പോകുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. മുട്ടട ഭാഗത്ത് നിന്നും സ്‌കൂട്ടറില്‍ ലിഫ്ട് ചോദിച്ച്‌ കേശവദാസപുരം ഭാഗത്തേക്കാണ് ഇയാള്‍ പോയത്. അതേസമയം, ഇയാളെ കുറിച്ചോ സ്‌കൂട്ടര്‍ ഓടിച്ച ആളിനെ കുറിച്ചോ കൂടുതല്‍ വിവരങ്ങളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. കൊലപാതകം നടന്നതായി കണക്കാക്കുന്ന ഞായറാഴ്ച രാവിലെ 11ഓടെ അലങ്കാരച്ചെടി വില്പന കേന്ദ്രത്തിന് സമീപത്തേക്ക് യുവാവ് നടന്നുപോകുന്നതും […]