play-sharp-fill

കിലുക്കാംപെട്ടിയായിരുന്നു അവൾ.,എല്ലാവരുടേയും കണ്ണിലുണ്ണി.,അവൾക്കിഷ്ടപ്പെട്ട ബിരിയാണിയും, ഐസ്‌ക്രീമും, ചോക്കലേറ്റും വാങ്ങി പേരെഴുതിയ കേക്കിൽ അവളില്ലാതെ നിറകണ്ണുകളുമായ് ആ അച്ഛൻ പിറന്നാൾ കേക്ക് മുറിച്ചു..വണ്ടിപ്പെരിയാറിൽ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ ഓർമ്മകളിൽ കുടുംബം

കിലുക്കാംപെട്ടിയായിരുന്നു അവൾ…എല്ലാവരുടേയും കണ്ണിലുണ്ണി…അവൾക്കിഷ്ടപ്പെട്ട ബിരിയാണിയും, ഐസ്‌ക്രീമും, ചോക്കലേറ്റും വാങ്ങി പേരെഴുതിയ കേക്കിൽ അവളില്ലാതെ നിറകണ്ണുകളുമായ് ആ അച്ഛൻ പിറന്നാൾ കേക്ക് മുറിച്ചു. നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ പെൺകുട്ടിയുടെ സഹോദരൻ ആദ്യ കഷണം കേക്ക് വാങ്ങി. കരഞ്ഞു തളർന്നു നിന്ന മാതാവിനെ ബന്ധുക്കൾ താങ്ങിപ്പിടിച്ചാണ് മുറിയിലെത്തിച്ചത്. വണ്ടിപ്പെരിയാറിൽ ക്രൂരമായ പീഡനത്തിന് ഇരയായി മരിച്ച ആറു വയസുകാരിയുടെ പിറന്നാൾ ആയിരുന്നു ഇന്നലെ. വണ്ടിപ്പെരിയാർ ചൂരക്കുളം എസ്റ്റേറ്റ് ലയത്തിൽ മകളുടെ വിയോ​ഗത്തിൽ നീറുന്ന ഒരു അച്ഛനും അമ്മയും ഉണ്ട്. ഇന്നലെയായിരുന്നു വണ്ടിപ്പെരിയാറിലെ ആ പെൺകുട്ടിക്ക് ആറ് വയസു തികഞ്ഞത്. അവൾ […]

നാളെ മുതൽ 3 ദിവസത്തേക്ക് കടകൾ തുറക്കും; എ,ബി,സി വിഭാഗത്തിലുള്ള പ്രദേശങ്ങളിൽ തുണിക്കട, ചെരിപ്പുകട, ഇലക്‌ട്രോണിക് കട, ഫാൻസി കട, സ്വർണക്കട എന്നിവ രാത്രി 8 വരെ; സംസ്ഥാനത്ത് ഇന്ന് വാരാന്ത്യ ലോക്ഡൗൺ

തിരുവനന്തപുരം: ലോക്ഡൗൺ ഇളവുകളുമായി സംസ്ഥാനത്ത് വരുന്ന മൂന്ന് ദിവസത്തേക്ക് വ്യാപാര സ്ഥാപനങ്ങൾ തുറന്നതിന് പിന്നിൽ വ്യാപാരികളുടെ കടുത്ത സമ്മർദം. ഇളവുകൾ പ്രകാരം സംസ്ഥാനത്ത് ഇന്ന് വാരാന്ത്യ ലോക്ക്ഡൗൺ തുടരുമെങ്കിലും നാളെ ലോക്കഡൗൺ ഉണ്ടായിരിക്കുകയില്ല. ബക്രീദ് പ്രമാണിച്ച്‌ സംസ്ഥാന സർക്കാർ തുടർച്ചയായി മൂന്ന് ദിവസങ്ങളിലാണ് ഇളവുകൾ പ്രഖ്യാപിച്ചത്. ടിപിആർ നിരക്ക് 15 വരെയുള്ള എ,ബി,സി വിഭാഗത്തിലുള്ള പ്രദേശങ്ങളിൽ അവശ്യസാധന കടകൾക്കു പുറമേ തുണിക്കട, ചെരിപ്പുകട, ഇലക്‌ട്രോണിക് കട, ഫാൻസി കട, സ്വർണക്കട എന്നിവയും രാത്രി 8 വരെ തുറക്കാം. ഇവിടെ പലചരക്ക്, പഴം, പച്ചക്കറി, മീൻ, […]

​ബക്രീദ് ഇളവ്: സംസ്ഥാനത്ത് 3 ദിവസം കടകൾ തുറക്കാം

തിരുവനന്തപുരം: സംസ്ഥാനത്ത് ബക്രീദ് പ്രമാണിച്ച് മൂന്ന് ദിവസം ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചു. ജൂലൈ 18, 19, 20 തീയതികളിലാണ് ഇളവുകൾ. എ,ബി, സി വിഭാഗങ്ങളിൽപെടുന്ന മേഖലകളിലാണ് ഇളവുകൾ അനുവദിക്കുക. ട്രിപ്പിൾ ലോക്ഡൗൺ ഉള്ള ഡി വിഭാഗത്തിൽ ഇളവുകൾ ഉണ്ടായിരിക്കില്ല. മൂന്നു ദിവസങ്ങളിൽ എ,ബി, സി വിഭാഗങ്ങളിൽപെടുന്ന മേഖലകളിൽ പലചരക്ക്, പഴം, പച്ചക്കറി, മീൻ, ഇറച്ചി, ബേക്കറി എന്നീ അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്ക് തുറന്ന് പ്രവർത്തിക്കാം. കൂടാതെ തുണിക്കട, ചെരുപ്പ് കട, ഇലക്ട്രോണിക് ഷോപ്പുകൾ, ഫാൻസി ഷോപ്പുകൾ, സ്വർണ്ണക്കട എന്നിവയും തുറക്കുന്നതിന് അനുവാദം നൽകിയിട്ടുണ്ട്. […]

സ്ത്രീ​ധ​നം സ​മ്പ്ര​ദാ​യം ഇ​ല്ലാ​താ​ക്കാൻ ബോ​ധ​വ​ത്ക​ര​ണം തുടങ്ങേണ്ടത് വിദ്യാർത്ഥികളിൽ നിന്ന്; സ്ത്രീ​ധ​നം വാങ്ങില്ലെന്ന സ​ത്യ​പ്ര​സ്താ​വ​ന ഒപ്പിട്ടു വാങ്ങിക്കണം: നിർദ്ദേശവുമായി ഗ​വ​ർ​ണ​ർ

കൊ​ച്ചി: സ്ത്രീ​ധ​ന സ​മ്പ്ര​ദാ​യം ഇ​ല്ലാ​താ​ക്കു​ന്ന​തി​ന് വി​ദ്യാ​ർ​ഥി​ക​ളു​ടെ ഇ​ട​യി​ൽ ബോ​ധ​വ​ത്ക​ര​ണം വേ​ണ​മെ​ന്നും അ​തി​നു​ള്ള ന​ട​പ​ടികൾ സ​ർ​വ​ക​ലാ​ശാ​ലാ​യി​ൽ പ്ര​വേ​ശ​നം നേ​ടു​മ്പോ​ൾ ത​ന്നെ ആ​രം​ഭി​ക്ക​ണ​മെന്ന് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ. സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പ്ര​വേ​ശ​ന സ​മ​യ​ത്തും ബി​രു​ദം ന​ൽ​കു​ന്ന​തി​ന് മു​മ്പും സ്ത്രീ​ധ​നം വാ​ങ്ങി​ല്ലെ​ന്ന സ​ത്യ​പ്ര​സ്താ​വ​ന ഒ​പ്പി​ട്ട് വാ​ങ്ങ​ണം. സ​ർ​വ​ക​ലാ​ശാ​ല നി​യ​മ​ന​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ലും ഇ​തേ​രീ​തി പി​ന്തു​ട​ര​ണ​മെ​ന്നും ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു. എ​റ​ണാ​കു​ളം ഗ​സ്റ്റ് ഹൗ​സി​ൽ വൈ​സ് ചാ​ൻ​സി​ല​ർ​മാ​രു​മാ​യു​ള്ള യോ​ഗ​ത്തി​ന് ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ര​ള​ത്തി​ൻറെ സാ​മൂ​ഹ്യ​വും സാ​മ്പ​ത്തി​ക​വും സം​സ്‌​കാ​രി​ക​വു​മാ​യ മ​ണ്ഡ​ല​ത്തി​ൽ സ്ത്രീ​ക​ൾ വ​ലി​യ സം​ഭാ​വ​ന​യാ​ണ് ന​ൽ​കു​ന്ന​ത്. സ്ത്രീ​ധ​നം ഇ​ല്ലാ​താ​ക്കു​ക എ​ന്ന​ത് സ്ത്രീ​ക​ളു​ടെ […]

കാമുകിയുമായി വേർപിരിഞ്ഞ ദേഷ്യത്തിൽ നിരവധി കാറുകൾ തല്ലിതകർത്തു: കാമുകൻ അറസ്റ്റിൽ

ബംഗളൂരു: കാമുകിയുമായി വേർപിരിഞ്ഞ ദേഷ്യത്തിൽ റോഡരികിൽ നിർത്തിയിട്ട കാറുകൾ കാമുകൻ തല്ലിതകർത്തു. സംഭവത്തിൽ 27കാരനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. കാമുകിയുമായുള്ള ബന്ധം വേർപിരിഞ്ഞതിന്റെ സങ്കടത്തിലും ദേഷ്യത്തിലുമാണ് താൻ കാറുകൾ തല്ലിത്തർത്തതെന്ന് ചോദ്യംചെയ്യലിനിടെ പ്രതി പോലീസിനോട് പറഞ്ഞു. റോഡരികിൽ നിർത്തിയിട്ട കാറുകൾ യുവാവ് തല്ലിത്തകർക്കുകയായിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതിയെ തിരിച്ചറിഞ്ഞ പോലീസ് വെള്ളിയാഴ്ച രാവിലെ തന്നെ പിടികൂടുകയായിരുന്നു.

സമരത്തിനില്ല, മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ സംതൃപ്തരെന്ന് വ്യാപാരികൾ, കടതുറക്കുന്ന കാര്യം മുഖ്യമന്ത്രി തന്നെ പ്രഖ്യാപിക്കും

തിരുവനന്തപുരം: മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ സംതൃപ്തരെന്ന് വ്യാപാരികൾ. ശനി, ഞായർ ദിവസങ്ങളിൽ കടകൾ തുറക്കുന്നത് അടക്കമുള്ള വിഷയങ്ങളിൽ വൈകുന്നേരത്തെ പത്രസമ്മേളനത്തിൽ പ്രഖ്യാപനം നടത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. പ്രഖ്യാപനത്തിനു ശേഷം തുടർ നടപടികൾ സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് വ്യാപാരികൾ പറഞ്ഞു. വൈദ്യുതി ചാർജ്ജ്, സെയിൽസ് ടാക്‌സ് , ജിഎസ്ടി അപാകതകൾ, ക്ഷേമനിധി സംബന്ധിച്ച വിഷയം തുടങ്ങിയ വിഷയങ്ങളിലും പരിഹാരമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. ബക്രീദുമായി ബന്ധപ്പെട്ട് കടകൾ പൂർണമായും തുറക്കാൻ അനുമതി നൽകുന്ന വിധത്തിൽ തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി. ഓണം വരെ കടകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി […]

സംസ്ഥാനത്ത് കോവിഡ് രണ്ടാം തരം​ഗത്തിൽ മരണ നിരക്ക് 10,000 കടന്നത് വെറും 87 ദിവസം കൊണ്ട്; മൂന്നാം തരം​ഗത്തെ വാക്സിനേഷനിലൂടെ നേരിടും; കേരളം ഇതുവരെ വാക്സിൻ നൽകിയത് 1,63,55,303 പേർക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡിന്റെ രണ്ടാം തരം​ഗത്തിൽ മരണ നിരക്ക് 10,000 കടന്നത് വെറും 87 ദിവസം കൊണ്ട്. നിലവിൽ 0.48% ആണ് സംസ്ഥാനത്തെ മരണ നിരക്ക്. സർക്കാർ മരണ നിരക്ക് പുനർ നിർണ്ണയിക്കുകയാണെങ്കിൽ ഈ നിരക്ക് വീണ്ടും വർധിക്കും. രണ്ടാം തരംഗം ആരംഭിച്ച മാർച്ച്‌ 15ന് സംസ്ഥാനത്തെ കോവിഡ് മരണങ്ങൾ 4,407 ആയിരുന്നു. ഏപ്രിൽ 21ന് 5000 കടന്നു. അടുത്ത 47 ദിവസം കൊണ്ട് 10,000 ആയി. ജൂൺ 7ന് ആയിരുന്നു അത്. അവിടെ നിന്നു 38 ദിവസം കൊണ്ടാണ് 15,000 ആയത്. പ്രതിദിന […]

പ്രസവവേദന കൂടിയെന്ന് പറഞ്ഞപ്പോൾ നഴ്സുമാർ വഴക്ക് പറഞ്ഞു, ശുചിമുറിയിൽ പോയപ്പോൾ കുഞ്ഞ് പുറത്തേക്ക്; സംഭവം കുന്നംകുളം താലൂക്ക് ആശുപത്രിയിൽ; പരാതിയുമായി കുടുംബം, അണുബാധയേറ്റ കുഞ്ഞിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി

തൃശ്ശൂർ: കുന്നംകുളം താലൂക്ക് ആശുപത്രി ജീവനക്കാരുടെ അനാസ്ഥയെ തുടർന്ന് യുവതി ശുചിമുറിയിൽ പ്രസവിച്ച സംഭവത്തിൽ ആരോഗ്യമന്ത്രിക്ക് പരാതിയുമായി കുടുംബം രം​ഗത്ത്. കഴിഞ്ഞ ഞായറാഴ്ചയാണ് അഞ്ഞൂർ മുട്ടിൽ സ്വദേശിനി ആശുപത്രിയിലെ ശുചിമുറിയിൽ പ്രസവിച്ചത്. സംഭവത്തെ തുടർന്ന് കുഞ്ഞിന് അണുബാധയേറ്റിരിക്കുകയാണെന്നും, കുട്ടിയെ തൃശ്ശുരിലെ സ്വകാര്യശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയുമാണെന്നും പരാതിയിൽ പറയുന്നു. ഇക്കഴിഞ്ഞ തിങ്കളാഴ്‌ച്ചയാണ് യുവതിയോട് പ്രസവത്തിനായി എത്താൻ ഡോക്ടർ നിർദ്ദേശം നൽകിയത്. എന്നാൽ ഒരു ദിവസം നേരത്തെത്തന്നെ വേദന വന്നതിനാൽ യുവതി ആശുപത്രിയിലെത്തി.എന്നാൽ ഡോക്ടർ ഇല്ലെന്നും വേദനയ്ക്ക് ഒരു ഇഞ്ചക്ഷൻ എടുക്കാമെന്നും പറഞ്ഞ് നഴ്‌സുമാർ യുവതിക്ക് ഇഞ്ചക്ഷൻ നൽകി. […]

‘മുഖ്യമന്ത്രിയുടെ വിരട്ടൽ തങ്ങളോടു വേണ്ട, കടകൾ നാളെ മുതൽ തുറക്കും’: നസിറുദ്ദീൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിരട്ടൽ തങ്ങളോടു വേണ്ടെന്നും, കടകൾ നാളെ മുതൽ തുറക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി. നസിറുദ്ദീൻ. ഇന്നു വൈകുന്നേരം മൂന്നരയ്ക്കാണ് മുഖ്യമന്ത്രിയും വ്യപാരികളുമായുള്ള കൂടിക്കാഴ്ച നടക്കാനിരിക്കെയാണ് നസിറുദ്ദീന്റെ പ്രതികരണം. എല്ലാ ദിവസവും കടകൾ തുറക്കാനുള്ള അനുമതി ഇന്നുമുതൽ നൽകണമെന്നാണ് വ്യാപാരികളുടെ ആവശ്യം. അല്ലാതെയുള്ള ഒരു നിയന്ത്രണവും അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. സമ്പൂർണ ലോക്ഡൗൺ കാര്യമാക്കാതെ കടകൾ തുറന്നുപ്രവർത്തിക്കുമെന്നാണ് നസിറുദ്ദീൻ പറയുന്നത്. പ്രദേശികമായി ടി.പി.ആർ. നോക്കി നടപ്പാക്കുന്ന നിയന്ത്രണങ്ങൾ അശാസ്ത്രീയമാണെന്നും ആഴ്ചയിൽ അഞ്ച് ദിവസം കടകൾ തുറക്കാൻ അനുവദിക്കണമെന്നുമാണ് […]

തിരുവനന്തപുരത്ത് പോലീസിനെതിരെ കഞ്ചാവ് മാഫിയയുടെ ആക്രമണം; ജീപ്പ് അടിച്ചു തകർത്തു, പെട്രോൾ ബോംബ് എറിഞ്ഞു; പോലീസുകാരന് പരിക്ക്

  സ്വന്തം ലേഖകൻ  തിരുവനന്തപുരം: കോട്ടൂരിൽ പോലീസിനെതിരെ കഞ്ചാവ് മാഫിയയുടെ ആക്രമണം. പോലീസിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞ സംഘം പോലീസ് ജീപ്പ് പൂർണമായും അടിച്ചുതകർത്തു. ആക്രമണത്തിൽ സിപിഒ ടിനോ ജോസഫിന് പരിക്കേറ്റു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. പ്രദേശത്ത് കഞ്ചാവ് മാഫിയ പ്രവർത്തിക്കുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണത്തിന് എത്തിയ നെയ്യാർ പോലീസിന് നേർക്കാണ് ആക്രമണം. കുറ്റിച്ചൽ നെല്ലിക്കുന്ന് കോളനിയിൽ പോലീസ് എത്തിയ ഉടനെ കഞ്ചാവ് മാഫിയ സംഘടിതമായി ആക്രമിക്കുകയായിരുന്നു. ഒ​രു എ​എ​സ്ഐ​യും ര​ണ്ട് പോ​ലീ​സു​കാ​രും അ​ട​ങ്ങു​ന്ന സം​ഘം കോ​ട്ടൂ​രി​ന് സ​മീ​പം […]