play-sharp-fill

ഫണ്ട് തട്ടിപ്പിനെതിരെ അന്വേഷണം ശക്തമാക്കി: പട്ടികജാതി വകുപ്പ് മന്ത്രിക്ക് വധഭീഷണി, തെറ്റ് ചെയ്തവരേയും അഴിമതിക്കാരേയും സംരക്ഷിക്കില്ലെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ

തിരുവനന്തപുരം: പട്ടികജാതി വകുപ്പിലെ ഫണ്ട് തട്ടിപ്പ് അന്വേഷണത്തിൽ ശക്തമായ നടപടികളുമായ് സർക്കാർ മുൻപോട്ട് പോകുന്ന സാഹചര്യത്തിൽ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണനെതിരെ വധഭീഷണി. ലാൻഫോണിൽ വിളിച്ചാണ് മന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയത്. വിഷയത്തിൽ പരാതി നൽകുമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. നടപടികൾ തുടങ്ങിയതോടെ ഭീഷണി ഉണ്ടെന്ന് കഴിഞ്ഞ ദിവസവും മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് ഫോണിൽ വിളിച്ചു വധഭീഷണി ഉണ്ടായതെന്ന് മന്ത്രി തന്നെ വെളിപ്പെടുത്തിയത്. പട്ടികജാതി വികസന വകുപ്പിലെ ജീവനക്കാർ പാവങ്ങൾക്ക് പ്രയോജനം ചെയ്യുന്ന രീതിയിൽ പ്രവർത്തിക്കണമെന്നും തെറ്റായ രീതിയിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെ സംരക്ഷിക്കില്ലെന്നും […]

‘മിനിമം വേതനമില്ല, അവധി ദിനങ്ങളിലും ജോലി, വേണ്ടത്ര ശു​ചി​മു​റി​ക​ളും ഇല്ല’. കിറ്റെക്‌സിനെതിരെ തൊഴിൽ വകുപ്പിൻറെ അന്വേഷണ റിപ്പോർട്ട് പുറത്ത്. പരിശോധന തൊഴിൽ ചൂഷണത്തിന് എതിരെ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ‍

കൊ​ച്ചി: സർക്കാരിനെതിരെ വിമർശനമുയർത്തി കേരളത്തിൽ നിന്ന് പിൻവാങ്ങാൻ‍ തയ്യാറെടുത്തിരിക്കുന്നതിനിടെ കിഴക്കമ്പലത്തെ കിറ്റെക്‌സ് ഫാക്‌ടറിക്ക് എതിരെ തൊഴിൽ വകുപ്പിൻറെ അന്വേഷണ റിപ്പോർട്ട്. തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ മിനിമം വേതനവും, വേണ്ടത്ര ശു​ചി​മു​റി​ക​ളും, കു​ടി​വെ​ള്ള​വും കമ്പനി ഉ​റ​പ്പ് വ​രു​ത്തി​യി​ല്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ​ ഫാക്‌ടറിയിലെ തൊഴിൽ ചൂഷണത്തിന് എതിരെ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് തൊഴിൽ വകുപ്പ് പരിശേധന നടത്തിയത്. മാനേജ്‌മെൻറിൻറെയും തൊഴിലാളികളുടെയും അഭിപ്രായങ്ങൾ കേട്ടിട്ടാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഒരു സ്വകാര്യ ചാനലാണ് തൊഴിൽ വകുപ്പിൻറെ ഈ റിപ്പോർട്ട് പുറത്തു വിട്ടിരിക്കുന്നത്. അവധി ദിനങ്ങളിലും തൊഴിലാളികളെ […]

കൂടത്തായി മോഡൽ ഒറ്റപ്പാലത്തും: ഭർതൃപിതാവിന് വിഷം നൽകിയത് തുടർച്ചയായ 2 വർഷം, വിഷം ചേർക്കുന്നത് പിതാവ് നേരിട്ട് കണ്ടതോടെ ശ്രമം പൊളിഞ്ഞു, യുവതി പിടിയിൽ

ഒറ്റപ്പാലം: സംസ്ഥാനത്ത് വീണ്ടും കൂടത്തായി മോഡൽ കൊലപാതക ശ്രമം. ഭക്ഷണത്തിൽ പലപ്പോഴായി വിഷം കലർത്തി ഭർതൃപിതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കരിമ്പുഴ തോട്ടര പടിഞ്ഞാറേതിൽ ബഷീറിന്റെ ഭാര്യ ഫസീലക്ക് (33) അഞ്ചുവർഷം കഠിനതടവും അരലക്ഷം രൂപ പിഴയും വിധിച്ചു. ഒറ്റപ്പാലം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി. ഭർത്താവിന്റെ മുത്തശ്ശിയെ വിഷം നൽകി കൊലപ്പെടുത്തിയെന്ന കേസിലും ഫസീലക്കെതിരെ ഒറ്റപ്പാലം കോടതിയിൽ വിചാരണ തുടരുകയാണ്. 59കാരനായ ഭർതൃപിതാവ് മുഹമ്മദിന് രണ്ട് വർഷത്തോളം ഭക്ഷണത്തിനൊപ്പം മെത്തോമൈൽ എന്ന വിഷ പദാർഥം നൽകി കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. 2013 മുതൽ […]

സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു: ബാങ്കുകൾ എല്ലാം ദിവസവും, കടകൾ രാത്രി 8 മണി വരെ

  തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. പുതിയ തീരുമാനം അനുസരിച്ച് ഡി വിഭാഗം ഒഴികെയുള്ള ഇടങ്ങളിൽ കടകൾ തുറക്കാനുള്ള സമയം നീട്ടി നൽകി. ടെസ്റ്റ് പോസിറ്റിവിറ്റി കുറവുള്ള എ,ബി.സി വിഭാഗമായി കണക്കാക്കിയിട്ടുള്ള പ്രദേശങ്ങളിൽ എല്ലാത്തരം കടകളും ഒന്നിടവിട്ട ദിവസങ്ങളിൽ എട്ടുമണിവരെ തുറക്കാം. ഡി വിഭാഗത്തിൽ ഒന്നിടവിട്ട ദിവസങ്ങളിൽ രാത്രി ഏഴ് മണിവരെ കടകൾ തുറക്കാം. ബാങ്കുകൾ എല്ലാം ദിവസവും തുറന്നു പ്രവർത്തിപ്പിക്കാം. അതേ സമയം ശനിയും ഞായറും […]

ആദ്യ പ്രണയിനിയെ കൊന്ന് കായലിൽ താഴ്ത്തി: കല്ല് കെട്ടി കായലിൽ താഴ്ത്തിയത് കാമുകിയെ ഒഴിവാക്കാൻ; കൂട്ടു നിന്നത് ഇപ്പോഴത്തെ കാമുകി; കേസ് തെളിയിച്ചത് പോലീസിന്റെ മിടുക്ക്

കുട്ടനാട് : പള്ളാത്തുരുത്തിക്കു സമീപം ആറ്റില്‍ മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ മരണം കൊലപാതകമാണെന്ന് പോലീസ്. അമ്പലപ്പുഴ പുന്നപ്ര തെക്ക് തോട്ടുങ്കല്‍ വീട്ടില്‍ അനീഷിന്റെ ഭാര്യ അനിത(32)യാണു കൊല്ലപ്പെട്ടത്. അനിതയെ കാമുകന്‍ പ്രബീഷും അയാളുടെ മറ്റൊരു കാമുകി രജനിയും ചേര്‍ന്നു കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. തുടര്‍ന്നു മൃതദേഹം കായലില്‍ തള്ളുകയായിരുന്നു. വെള്ളിയാഴ്ചയാണു കൊലപാതകം നടന്നത്. അനിതയെ ഒഴിവാക്കാനായിരുന്നു പ്രബീഷ് കൊലപാതകം ആസൂത്രണം ചെയ്തു നടപ്പാക്കിയതെന്ന് പോലീസ് പറഞ്ഞു. ഒന്നും രണ്ടും പ്രതികളായ പ്രബീഷും രജനിയും കസ്റ്റഡിയിലുണ്ടെന്നാണു സൂചന. ശനിയാഴ്ച രാത്രിഏഴു മണിയോടെ പ്രദേശവാസികളാണ് പള്ളാത്തുരുത്തി […]

ഇറാഖിലെ കോവിഡ് വാർഡിൽ വൻ തീപിടുത്തം: 52 രോ​ഗികൾ വെന്തു മരിച്ചു

ബാഗ്ദാദ്: ഇറാഖിലെ കോവിഡ് വാർഡിൽ ഉണ്ടായ തീപിടുത്തത്തിൽ 52 രോ​ഗികൾ വെന്തു മരിച്ചു. തെക്കൻ നഗരമായ നാസിരിയയിലെ അൽ ഹുസൈൻ ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത്. നിരവധി പേർക്ക് പരിക്കേറ്റതായ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ഓക്സിജൻ ടാങ്ക് പൊട്ടിത്തെറിച്ചതാണെന്നാണ് പ്രാഥമിക റിപ്പോർട്ട്. തിങ്കളാഴ്ച രാത്രിയോടെയാണ് തീപിടുത്തമുണ്ടായത്. തീ നിയന്ത്രവിധേയമാക്കിയതായി അധികൃതർ അറിയിച്ചു. അതേസമയം ചില രോഗികൾ ഇപ്പോഴും കെട്ടിടത്തിൽ കുടുങ്ങി കിടക്കുന്നതായും റിപ്പോർട്ടുണ്ട്. കനത്ത പുക രക്ഷാപ്രവർത്തനത്തെ ബാധിച്ചു. സംഭവത്തിന് പിന്നാലെ ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അൽ കാദിമി മുതിർന്ന മന്ത്രിമാരുമായി […]

കൈ വെട്ട് കേസ്: വിചാരണ നീട്ടണമെന്ന പ്രതികളുടെ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: അധ്യാപകന്റെ കൈ വെട്ട് കേസിൽ രണ്ടാംഘട്ട വിചാരണ നീട്ടിവയ്ക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് രണ്ട് പ്രതികൾ നൽകിയ ഹർജി ഹൈക്കോടതി തള്ളി. കൊവിഡ് സാഹചര്യത്തിൽ വിചാരണ നീട്ടിവയ്ക്കണം എന്നായിരുന്നു പ്രതികളുടെ ആവശ്യം. എന്നാൽ വിചാരണ നടപടികൾ ഓൺലൈനായതിനാൽ കൊവിഡ് വ്യാപന ആശങ്ക ഇല്ലെന്ന് എൻഐഎ കോടതിയെ അറിയിച്ചു. രണ്ടാംഘട്ട വിചാരണ ഇന്ന് ആരംഭിക്കാൻ ഇരിക്കെ രണ്ടാം പ്രതി സജിൽ, ഒൻപതാം പ്രതി നൗഷാദ് എന്നിവരാണ് കോടതിയെ സമീപിച്ചത്. പ്രതികളും സാക്ഷികളും വീഡിയോ കോൺഫറൻസ് വഴി ഹാജരാകുന്നത് കൊണ്ട് തിരിച്ചറിയൽ ബുദ്ധിമുട്ടാണ് എന്നുള്ള ഹർജിക്കാരുടെ വാദവും കോടതി […]

സംസ്ഥാനത്ത് ഒരാൾക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു

  തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാൾക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 73 വയസുകാരിയിലാണ് സിക്ക വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. കോയമ്പത്തൂരുള്ള ലാബിലേക്ക് അയച്ച സാമ്പിളിലാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് സിക്ക ബാധിച്ചവരുടെ എണ്ണം 19 ആയി. അതേസമയം എൻ ഐ വി ആലപ്പുഴയിൽ അയച്ച അഞ്ച് സാമ്പിളുകൾ കൂടി നെഗറ്റീവായി. കഴിഞ്ഞ ദിവസം ഒരുവയസ് പ്രായമുള്ള കുഞ്ഞ് അടക്കം മൂന്നു പേരിൽക്കൂടി സിക്ക വൈറസ് കണ്ടെത്തിയിരുന്നു. 46 വയസുള്ള പുരുഷനും 29 വയസുള്ള ആരോഗ്യപ്രവർത്തകയുമാണ് മറ്റു […]

സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും കടലേറ്റത്തിനും സാധ്യത; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്കും കടലേറ്റത്തിനും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 60 കിലോ മീറ്റർ വരെ വേഗത്തിൽ കാറ്റടിക്കാനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. 12-ന് ഇടുക്കി ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ശക്തമായതോ അതിശക്തമായതോ ആയ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കൂടാതെ കേരളതീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രവും മുന്നറിയപ്പ് നൽകിയിട്ടുണ്ട്. വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ ജൂലൈ 13 രാത്രി 11.30 വരെ 2.5 മുതൽ 3.5 മീറ്റർ […]

ദുഃ​ഖ​ങ്ങ​ൾ മ​റ​ച്ചു​പി​ടി​ച്ച് പു​ഞ്ചി​രി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ആ​ളാ​ണ് താ​ൻ: ഫോട്ടോ വിവാദത്തിൽ പ്രതികരണവുമായി ഷാ​ഹി​ദ ക​മാ​ൽ

തി​രു​വ​ന​ന്ത​പു​രം: ഫെയ്സ്ബുക്ക് ഫോട്ടോ വിവാദത്തിൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി വ​നി​താ ക​മ്മീ​ഷ​ൻ അം​ഗം ഷാ​ഹി​ദ ക​മാ​ൽ. ദുഃ​ഖ​ങ്ങ​ൾ എ​ല്ലാം മ​റ​ച്ചു​പി​ടി​ച്ച് പു​ഞ്ചി​രി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ആ​ളാ​ണ് താ​നെന്നും, ഇ​ക്കാ​ര​ണ​ത്താ​ലാ​ണ് അ​ങ്ങ​നെ ഒ​രു ഫോ​ട്ടോ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തതെന്നും ഷാ​ഹി​ദ ക​മാ​ൽ വ്യക്തമാക്കി. സു​ഹൃ​ത്തു​ക്ക​ളി​ൽ ചി​ല​ർ തെ​റ്റ് ചൂ​ണ്ടി​ക്കാ​ണി​ച്ചു ത​ന്നു. ഉ​ട​ൻ പോ​സ്റ്റ്‌ പി​ൻ​വ​ലി​ച്ചു​വെ​ന്നും ഷാ​ഹി​ദ ക​മാ​ൽ പറഞ്ഞു. വ​ണ്ടി​പ്പെ​രി​യാ​റി​ൽ കൊ​ല്ല​പ്പെ​ട്ട പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബ​ത്തെ സ​ന്ദ​ർ​ശി​ക്കാ​ൻ പോ​ക​വെ​യാ​ണ് ഷാ​ഹി​ദ ക​മാ​ൽ ഫേ​സ്ബു​ക്കി​ൽ ചി​രി​ച്ചു​കൊ​ണ്ടു​ള്ള ഫോ​ട്ടോ പോ​സ്റ്റ് ചെ​യ്ത​ത്. ഇ​തി​നെ​തി​രേ വിവിധ കോണുകളിൽ നിന്നും വിമർശനം ഉയർന്നിരുന്നു. കമന്റ് ബോക്‌സിൽ രൂക്ഷവിമർശനം […]