play-sharp-fill

പാലാ മാർ സ്ലീവ മെഡിസിറ്റിയിൽ കോവിഡ് ടെസ്റ്റ് ഫലത്തിലും മറിമായം; കോവിഡ് പോസിറ്റീവ് എന്ന ‘വ്യാജ ടെസ്റ്റ്’ ഫലം നൽകിയിരിക്കുന്നത് പോലീസ് ഉദ്യോ​ഗസ്ഥന്റെ പൂർണ ​ഗർഭിണിയായ ഭാര്യക്ക് ; സമാന അനുഭവം പലർക്കും ഉണ്ടായതായി കണ്ടെത്തൽ; ആശുപത്രിക്കെതിരെ പരാതി നൽകാൻ ഒരുങ്ങി യുവതി

സ്വന്തം ലേഖകൻ കോട്ടയം: പൂർണഗർഭിണിയായ യുവതിക്ക് കോവിഡ് പോസിറ്റീവ് എന്ന വ്യാജ ടെസ്റ്റ് ഫലം നൽകിയ പാലായിലുള്ള മാർ സ്ലീവ മെഡിസിറ്റിക്കെതിരെ പരാതി നൽകാൻ ഒരുങ്ങി യുവതി. പത്തനംതിട്ട വലംചുഴി സ്വദേശിയും പന്തളം പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനുമായ സുബീക്ക് അബ്ദുൾ റഹീമും ഭാര്യ കോട്ടയം പത്തനാട് സ്വദേശിയായ ഷിഗാന അബ്ദുൾ കരീമുമാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. പ്രസവ തീയതി ആശുപത്രിയിലെത്തിയ ഷിഗാനയ്ക്ക് കൊവിഡ് ടെസ്റ്റ് നിർദേശിക്കുകയായിരുന്നു. അവിടെത്തന്നെ ടെസ്റ്റ് നടത്തുകയും ചെയ്തു. ടെസ്റ്റ് ഫലം വന്ന ശേഷം അഡ്മിറ്റ് ചെയ്യാമെന്ന് പറഞ്ഞ് വീട്ടിലേക്ക് ഇവരെ […]

വാക്സിൻ കൂടിക്കലർത്തി ഉപയോ​ഗിച്ചാൽ രോ​ഗപ്രതിരോധശേഷി ഉയരില്ല; ഐ.സി.എം.ആറിന്റെ പഠനത്തിനെതിരെ സെറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി; കോവിഷീൽഡിന്റെ മൂന്നാമത്തെ ഡോസ് എടുക്കുന്നത് കൂടുതൽ ഫലപ്രദം

സ്വന്തം ലേഖകൻ ന്യൂഡൽഹി: വാക്സിൻ കൂടിക്കലർത്തി ഉപയോ​ഗിച്ചാൽ രോ​ഗപ്രതിരോധശേഷി ഉയരുമെന്ന ഐ.സി.എം.ആറിന്റെ പഠനത്തിനെതിരെ സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ മേധാവി സിറസ് പൂനവാല. വാക്സിനുകൾ ഇടകലർത്തി ഉപയോഗിക്കുന്നത് നല്ലതല്ലെന്നും രണ്ട് ഡോസും ഒരേ നി‌ർമാതാക്കളുടേത് തന്നെ എടുക്കുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് ഡോസ് ഇടകലർത്തി ഉപയോഗിക്കുന്നവരിൽ വാക്സിൻ ഫലപ്രദമായി പ്രവർത്തിച്ചില്ലെങ്കിൽ ഇരു കമ്പനികളും പരസ്പരം പഴിചാരുകയല്ലാതെ ഗുണകരമായി ഒന്നും സംഭവിക്കില്ല. പകരം വാക്സിന്റെ മൂന്നാമത് ഒരു ഡോസ് കൂടി എടുക്കുന്നത് കുറച്ചു കൂടി ഫലപ്രദമായിരിക്കുമെന്ന് സിറസ് വെളിപ്പെടുത്തി. ആറു മാസത്തിനു ശേഷം വാക്സിന്റെ പ്രതിരോധശേഷി […]

കൺടെയ്ൻമെന്റ് സോണിൽ കോവിഡ് ഇല്ലാത്ത മുഴുവൻ പേർക്കും വാക്സിൻ; ഓഗസ്റ്റ് 14, 15, 16 തീയതികളിൽ വാക്സിനേഷൻ ഡ്രൈവ്; കോവിഡ് ഡ്യൂട്ടിയിൽ നിന്ന് സ്കൂൾ അധ്യാപകരെ ഒഴിവാക്കും

സ്വന്തം ലേഖകൻ തിരുവന്തപുരം: ഓൺലൈൻ ക്ലാസുകൾ, പരീക്ഷകൾ, പ്ലസ് വൺ പ്രവേശം എന്നിവ ആരംഭിക്കേണ്ടതിനാൽ അധ്യാപകരെ കോവിഡ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കാൻ തീരുമാനം. എല്ലാ പൊതുപരിപാടികൾക്കും മുൻകൂർ അനുമതി വാങ്ങണം. സർക്കാർ ഓഫീസുകളിൽ ഓണത്തോടനുബന്ധിച്ച് പൂക്കളം ഇടുന്നതൊഴികെയുള്ള ആഘോഷപരിപാടികൾ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. കൺടെയ്ൻമെന്റ് സോണിൽ കോവിഡ് ഇല്ലാത്ത മുഴുവൻ പേർക്കും വാക്സിൻ നൽകും. എല്ലാവരെയും പരിശോധിക്കാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകനയോഗം തീരുമാനിച്ചു. വാക്സിനേഷൻ യജ്ഞം ദ്രുതഗതിയിൽ നടപ്പാക്കാൻ എല്ലാ ജില്ലകളിലും ഊർജിതമായ പ്രവർത്തനം നടത്തണം. വലുപ്പത്തിനനുസരിച്ച് 10 […]

പൂർണഗർഭിണിയായ യുവതിക്ക് കോവിഡ് പോസിറ്റീവ് എന്ന വ്യാജ ടെസ്റ്റ് ഫലം; സംഭവം പാലായിലുള്ള സ്വകാര്യ ആശുപത്രിയിൽ; സമാന അനുഭവം പലർക്കും ഉണ്ടായതായി കണ്ടെത്തൽ; ആശുപത്രിക്കെതിരെ ആരോ​ഗ്യ മന്ത്രിക്ക് പരാതി നൽകാൻ ഒരുങ്ങി യുവതി

സ്വന്തം ലേഖകൻ കോട്ടയം: പൂർണഗർഭിണിയായ യുവതിക്ക് കോവിഡ് പോസിറ്റീവ് എന്ന വ്യാജ ടെസ്റ്റ് ഫലം നൽകിയ പാലായിലുള്ള സ്വകാര്യ ആശുപത്രിക്കെതിരെ പരാതി നൽകാൻ ഒരുങ്ങി യുവതി. കോട്ടയം സ്വദേശിയായ ഷിഗാന അബ്ദുൾ കരീമാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. പ്രസവ തീയതി ആശുപത്രിയിലെത്തിയ ഷിഗാനയ്ക്ക് കൊവിഡ് ടെസ്റ്റ് നിർദേശിക്കുകയായിരുന്നു. അവിടെത്തന്നെ ടെസ്റ്റ് നടത്തുകയും ചെയ്തു. ടെസ്റ്റ് ഫലം വന്ന ശേഷം അഡ്മിറ്റ് ചെയ്യാമെന്ന് പറഞ്ഞ് വീട്ടിലേക്ക് ഇവരെ തിരിച്ചയയ്ക്കുകയും ചെയ്തു. അന്ന് വൈകീട്ട് തന്നെ ആശുപത്രിയിൽ നിന്ന് ഫോൺ വരികയും ടെസ്റ്റ് ഫലം പൊസിറ്റീവാണെന്ന് അറിയിക്കുകയും ചെയ്തു. […]

മകൾ എന്ന് അവകാശപ്പെട്ടെത്തിയ യുവതിയെ മൺവെട്ടികൊണ്ട് തലയ്ക്ക് അടിച്ചു; ചികിത്സയിലിരിക്കെ യുവതി മരിച്ചു; യുവതിയെ ആക്രമിച്ച മധ്യവയസ്ക്കൻ തീകൊളുത്തി ആത്മഹ​ത്യ ചെയ്തു

സ്വന്തം ലേഖകൻ തിരുവനന്തപുരം: മൺവെട്ടികൊണ്ട് തലയ്ക്ക് അടിയേറ്റു ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. മുല്ലശേരി അമ്പലക്കടവ് സ്വദേശിനി സരിത (42) ആണ് മരിച്ചത്. വ്യാഴാഴ്ചയാണ്, മകൾ എന്ന് അവകാശപ്പെട്ടെത്തിയ സരിതയെ വിജയമോഹനൻ നായർ തലയ്ക്കടിച്ചു ഗുരുതരമായി പരുക്കേൽപ്പിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന സരിത വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം മരിച്ചു. മകളെന്നു പറഞ്ഞു സരിത വിജയമോഹനന്റെ വീട്ടിൽ എത്തി നിരന്തരം ശല്യപ്പെടുത്താറുണ്ടെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം വിജയമോഹനൻ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് രണ്ടുപേരെയും വ്യാഴാഴ്ച രാവിലെ സ്റ്റേഷനിൽ വിളിപ്പിച്ചിരുന്നു. എസ്ഐ ധാരണ […]

സംസ്ഥാനത്ത് ഇന്ന് 20,452 പേര്‍ക്ക് കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 14.35; 16,856 രോഗമുക്തർ; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 1,42,501 സാമ്പിളുകള്‍

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 20,452 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3010, കോഴിക്കോട് 2426, എറണാകുളം 2388, തൃശൂര്‍ 2384, പാലക്കാട് 1930, കണ്ണൂര്‍ 1472, കൊല്ലം 1378, തിരുവനന്തപുരം 1070, കോട്ടയം 1032, ആലപ്പുഴ 998, പത്തനംതിട്ട 719, കാസര്‍ഗോഡ് 600, വയനാട് 547, ഇടുക്കി 498 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,42,501 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.35 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, […]

ആശുപത്രിയിലേക്കുള്ള യാത്രക്കിടെ 108 ആംബുലൻസിനുള്ളിൽ പ്രസവിച്ച് യുവതി; കരുതലായി ആംബുലൻസ് ജീവനക്കാർ; സംഭവം കോട്ടയത്ത്

സ്വന്തം ലേഖകൻ കോട്ടയം: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ 108 ആംബുലൻസിനുള്ളിൽ ആൺ കുഞ്ഞിനെ പ്രസവിച്ച് യുവതി. ചെങ്ങന്നൂർ പെരിങ്ങാല വലിയപറമ്പിൽ അഭിലാഷിൻറെ ഭാര്യ ശീതൾ (27) ആണ് കനിവ് 108 ആംബുലൻസിനുള്ളിൽ വച്ച് കുഞ്ഞിന് ജന്മം നൽകിയത്. കോട്ടയം ജനറൽ ആശുപത്രിയിൽ കഴിയുന്ന അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. വെള്ളിയാഴ്ച പുലർച്ചെ 3.30- നാണ് സംഭവം. ശീതളിന് പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബന്ധുക്കൾ ഉടൻ തന്നെ ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി ശീതളിനെ കോട്ടയം […]

സംവരണ തത്വങ്ങൾ പാലിച്ച് ഒഴിവിന് ആനുപാതികമായി റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്ന കാര്യം സർക്കാരിന്റെ പരിഗണനയിൽ; മുഖ്യമന്ത്രി പിണറായി വിജയൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഒഴിവിന് ആനുപാതികമായി സംവരണ തത്വങ്ങൾ പാലിച്ച് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജൻ പറഞ്ഞു. ഇക്കാര്യത്തിൽ ശുപാർശ സമർപ്പിക്കാൻ ജസ്റ്റിസ് ദിനേശൻ കമ്മീഷനെ നിയമിച്ചിട്ടുണ്ടെന്നും എച്ച്. സലാമിന്റെസബ്മിഷന് മറുപടിയായി മുഖ്യമന്ത്രിയുടെ നിയമസഭയിൽ പറഞ്ഞു. നിലവിലുള്ള വ്യവസ്ഥ പ്രകാരം പ്രതീക്ഷിത ഒഴിവുകളേക്കാൾ മൂന്ന് മുതൽ അഞ്ച് ഇരട്ടി വരെ ഉദ്യോഗാർത്ഥികളെ ഉൾപ്പെടുത്തിയാണ് പി.എസ്.സി റാങ്ക് ലിസ്റ്റുകൾ തയ്യാറാക്കുന്നത്. നിയമനാധികാരികൾ റിപ്പോർട്ട് ചെയ്യുന്ന ഒഴിവുകളിലേയ്ക്ക് സംവരണ തത്വങ്ങൾ പാലിച്ചാണ് റാങ്ക് ലിസ്റ്റുകളിൽ നിന്നും പി.എസ്.സി നിയമന ശിപാർശകൾ […]

‘ആരും പുറത്താക്കില്ല; കേസിൽ അന്തിമ വിധി വരുന്നതുവരെ സിസ്റ്റര്‍ ലൂസിക്ക് മഠത്തില്‍ തന്നെ താമസിക്കാം’; ഇടക്കാല ഉത്തരവുമായി മാനന്തവാടി മുന്‍സിഫ് കോടതി

സ്വന്തം ലേഖകൻ മാനന്തവാടി: കാരക്കാമല എഫ്‌സിസി മഠത്തില്‍ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിന് തുടരാമെന്ന് മാനന്തവാടി മുന്‍സിഫ് കോടതിയുടെ ഇടക്കാല ഉത്തരവ്. കേസിൽ അന്തിമ വിധി വരുന്നതുവരെ ലൂസിക്ക് മഠത്തില്‍ തന്നെ താമസിക്കാമെന്നാണ് ഇടക്കാല ഉത്തരവില്‍ പറയുന്നത്. ഇത്രയും കാലം സേവനം നടത്തിയ മഠത്തില്‍ തുടരാന്‍ അനുവദിക്കണമെന്നും മറ്റൊരിടത്തേക്ക് ഇറങ്ങി പോകാനാകില്ലെന്നും കാണിച്ച് സിസ്റ്റര്‍ ലൂസി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. സന്ന്യാസിനി സഭയില്‍ നിന്ന് ലൂസിയെ പുറത്താക്കിയ നടപടിയില്‍ നേരത്തെ ഹൈക്കോടതിയിലും കേസുണ്ടായിരുന്നു. മാനന്തവാടി മുന്‍സിഫ് കോടതിയിലെ നിയമനടപടികള്‍ പൂര്‍ത്തിയാക്കാനാണ് ഹൈക്കോടതിയും നിര്‍ദേശിച്ചിരുന്നത്. […]

മാണി സി കാപ്പനെതിരെ തിരഞ്ഞെടുപ്പ് ഹർജി; ഹൈക്കോടതി നോട്ടീസ് അയച്ചു

സ്വന്തം ലേഖകൻ കൊച്ചി: പാലാ നിയോജകമണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട മാണി സി കാപ്പൻ്റെ നാമനിർദേശപത്രിക സ്വീകരിച്ചത് ക്രമവിരുധമാണെന്ന് കാണിച്ച് ഹൈക്കോടതിയിൽ ഹർജി. അഭിഭാഷകനായ സണ്ണി ജോസഫ് ആണ് തിരഞ്ഞെടുപ്പ് അസാധുവായി പ്രഖ്യാപിക്കാൻ ഹർജി നൽകിയത്. നാമനിർദേശപത്രികയോടൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ ഭാര്യയുടെ പേരിൽ 18 കോടിയിലേറെ രൂപയുടെ ബാധ്യത മറച്ച് വെച്ച് ആണ് നോമിനേഷൻ നൽകിയത്. കോട്ടയത്ത് പ്രിയദർശിനി നഗറിൽ സർക്കാർ വക 42 ഏക്കർ സ്ഥലത്തിൽ 47% ഓഹരി തനിക്ക് വിൽപത്ര പ്രകാരം ഉണ്ടെന്ന് കാണിച്ച് 10 കോടി രൂപയുടെ ആസ്തിയും മേഘാലയയിൽ പതിനായിരം […]