വാക്സിൻ കൂടിക്കലർത്തി ഉപയോ​ഗിച്ചാൽ രോ​ഗപ്രതിരോധശേഷി ഉയരില്ല; ഐ.സി.എം.ആറിന്റെ പഠനത്തിനെതിരെ സെറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി; കോവിഷീൽഡിന്റെ മൂന്നാമത്തെ ഡോസ് എടുക്കുന്നത് കൂടുതൽ ഫലപ്രദം

വാക്സിൻ കൂടിക്കലർത്തി ഉപയോ​ഗിച്ചാൽ രോ​ഗപ്രതിരോധശേഷി ഉയരില്ല; ഐ.സി.എം.ആറിന്റെ പഠനത്തിനെതിരെ സെറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി; കോവിഷീൽഡിന്റെ മൂന്നാമത്തെ ഡോസ് എടുക്കുന്നത് കൂടുതൽ ഫലപ്രദം

സ്വന്തം ലേഖകൻ

ന്യൂഡൽഹി: വാക്സിൻ കൂടിക്കലർത്തി ഉപയോ​ഗിച്ചാൽ രോ​ഗപ്രതിരോധശേഷി ഉയരുമെന്ന ഐ.സി.എം.ആറിന്റെ പഠനത്തിനെതിരെ സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ മേധാവി സിറസ് പൂനവാല.

വാക്സിനുകൾ ഇടകലർത്തി ഉപയോഗിക്കുന്നത് നല്ലതല്ലെന്നും രണ്ട് ഡോസും ഒരേ നി‌ർമാതാക്കളുടേത് തന്നെ എടുക്കുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ട് ഡോസ് ഇടകലർത്തി ഉപയോഗിക്കുന്നവരിൽ വാക്സിൻ ഫലപ്രദമായി പ്രവർത്തിച്ചില്ലെങ്കിൽ ഇരു കമ്പനികളും പരസ്പരം പഴിചാരുകയല്ലാതെ ഗുണകരമായി ഒന്നും സംഭവിക്കില്ല.

പകരം വാക്സിന്റെ മൂന്നാമത് ഒരു ഡോസ് കൂടി എടുക്കുന്നത് കുറച്ചു കൂടി ഫലപ്രദമായിരിക്കുമെന്ന് സിറസ് വെളിപ്പെടുത്തി.

ആറു മാസത്തിനു ശേഷം വാക്സിന്റെ പ്രതിരോധശേഷി കുറയുമെന്നും അതിനാൽ തന്നെ മൂന്നാമത് ഒരു ഡോസ് കൂടി എടുക്കുന്നത് നന്നായിരിക്കുമെന്നും സിറസ് പറഞ്ഞു.

സെപ്തംബറോടു കൂടി 45 കോടി ഡോസുകൾ ലഭ്യമാക്കുമെന്ന കേന്ദ്രസർക്കാരിന്റെ വാദത്തെയും സിറസ് പൂനെവാല നിഷേധിച്ചു.

രാഷ്ട്രീയക്കാർ തങ്ങളുടെ ആവശ്യത്തിന് വേണ്ടി എല്ലാം കൂട്ടിപറയുമെന്നും ഒരു മാസത്തിൽ 10 കോടി ‌വാക്സിനുകളാണ് തന്റെ കമ്പനി നി‌ർമ്മിക്കുന്നതെന്നും അദ്ദേഹം വെളിപ്പെ‌ടുത്തി.

കോവിഡ് പ്രതിരോധത്തിനായി ഉപയോ​ഗിക്കുന്ന കോവിഷീൽഡ് വാക്സിൻ‍ നിർമ്മിക്കുന്ന കമ്പനിയാണ് സിറം ഇൻസ്റ്റിറ്റ്യൂട്ട്.