play-sharp-fill
മാണി സി കാപ്പനെതിരെ തിരഞ്ഞെടുപ്പ് ഹർജി; ഹൈക്കോടതി നോട്ടീസ് അയച്ചു

മാണി സി കാപ്പനെതിരെ തിരഞ്ഞെടുപ്പ് ഹർജി; ഹൈക്കോടതി നോട്ടീസ് അയച്ചു

സ്വന്തം ലേഖകൻ

കൊച്ചി: പാലാ നിയോജകമണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട മാണി സി കാപ്പൻ്റെ നാമനിർദേശപത്രിക സ്വീകരിച്ചത് ക്രമവിരുധമാണെന്ന് കാണിച്ച് ഹൈക്കോടതിയിൽ ഹർജി.

അഭിഭാഷകനായ സണ്ണി ജോസഫ് ആണ് തിരഞ്ഞെടുപ്പ് അസാധുവായി പ്രഖ്യാപിക്കാൻ ഹർജി നൽകിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാമനിർദേശപത്രികയോടൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ ഭാര്യയുടെ പേരിൽ 18 കോടിയിലേറെ രൂപയുടെ ബാധ്യത മറച്ച് വെച്ച് ആണ് നോമിനേഷൻ നൽകിയത്.

കോട്ടയത്ത് പ്രിയദർശിനി നഗറിൽ സർക്കാർ വക 42 ഏക്കർ സ്ഥലത്തിൽ 47% ഓഹരി തനിക്ക് വിൽപത്ര പ്രകാരം ഉണ്ടെന്ന് കാണിച്ച് 10 കോടി രൂപയുടെ ആസ്തിയും മേഘാലയയിൽ പതിനായിരം രൂപാ വാർഷിക പാട്ട കരാറിൽ ഗാമ ട്രേഡ് ലിങ്ക് എന്ന കമ്പനി എടുത്ത 800 ഏക്കർ സ്ഥലത്ത് തനിക്ക് ഓഹരി ഉണ്ടെന്ന് കാണിച്ച് 6 കോടി രൂപയും അധിക ആസ്തി കാണിച്ചും നോമിനേഷൻ നൽകിയതായി ഹർജിയിൽ പറയുന്നു.

പാട്ട കരാറിനെടുത്ത 800 ഏക്കർ സ്ഥലം ഈട് വെച്ച് അലഹബാദ് ബാങ്കിൽ നിന്നും എടുത്ത ലോൺ 18 കോടിയിലേറെ രൂപയുടെ ബാധ്യത സത്യവാങ്മൂലത്തിൽ മറച്ചു വെച്ചു എന്നും ഹർജിയിൽ ആരോപണമുണ്ട്.

പാലാ ബിഷപ്പ്ൻ്റെയും മറ്റ് ആരാധനാലയ ങ്ങളുടെയും മതത്തിൻ്റെ പേരിലും വോട്ട് പിടിച്ചതായി ഹർജിയിൽ ആരോപച്ചിട്ടുണ്ട്.

കൊഴുവനാൽ പള്ളി വികാരിയുടെ പേരിൽ സാമുഹ്യ മാധ്യമങ്ങളിലൂടെ വോട്ട് പിടിച്ചതായി ഹർജിയിൽ പറയുന്നു.

ഇറക്കുമതി ലൈസൻസ് പോലുമില്ലാത്ത റോയൽ മാർക്കറ്റിംഗ് എന്ന സ്ഥാപനം സിന്തറ്റിക് റബ്ബർ ഇറക്കുതി ചെയ്യുന്നുണ്ടെന്നും അതിൽ ജോസ് കെ മാണിക്ക് നിക്ഷേപം ഉണ്ടെന്നും കളവായി കാണിച്ച് ഇലക്ഷന് മുൻപായി പാലാ വോയ്സ് എന്ന പേരിൽ പത്രം അടിച്ചിറക്കി കാർഷിക മേഘാലയിൽ വിതരണം ചെയ്ത് വോട്ടർമാരെ തെറ്റിദ്ധരിപ്പിച്ചന്നും ഹർജിയിൽ ആരോപിക്കുന്നു.

ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി എതിർ കക്ഷികൾക്ക് നോട്ടീസ് അയച്ചു.