play-sharp-fill
മകൾ എന്ന് അവകാശപ്പെട്ടെത്തിയ യുവതിയെ മൺവെട്ടികൊണ്ട് തലയ്ക്ക് അടിച്ചു; ചികിത്സയിലിരിക്കെ യുവതി മരിച്ചു; യുവതിയെ ആക്രമിച്ച മധ്യവയസ്ക്കൻ തീകൊളുത്തി ആത്മഹ​ത്യ ചെയ്തു

മകൾ എന്ന് അവകാശപ്പെട്ടെത്തിയ യുവതിയെ മൺവെട്ടികൊണ്ട് തലയ്ക്ക് അടിച്ചു; ചികിത്സയിലിരിക്കെ യുവതി മരിച്ചു; യുവതിയെ ആക്രമിച്ച മധ്യവയസ്ക്കൻ തീകൊളുത്തി ആത്മഹ​ത്യ ചെയ്തു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മൺവെട്ടികൊണ്ട് തലയ്ക്ക് അടിയേറ്റു ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. മുല്ലശേരി അമ്പലക്കടവ് സ്വദേശിനി സരിത (42) ആണ് മരിച്ചത്.

വ്യാഴാഴ്ചയാണ്, മകൾ എന്ന് അവകാശപ്പെട്ടെത്തിയ സരിതയെ വിജയമോഹനൻ നായർ തലയ്ക്കടിച്ചു ഗുരുതരമായി പരുക്കേൽപ്പിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന സരിത വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം മരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മകളെന്നു പറഞ്ഞു സരിത വിജയമോഹനന്റെ വീട്ടിൽ എത്തി നിരന്തരം ശല്യപ്പെടുത്താറുണ്ടെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം വിജയമോഹനൻ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

തുടർന്ന് രണ്ടുപേരെയും വ്യാഴാഴ്ച രാവിലെ സ്റ്റേഷനിൽ വിളിപ്പിച്ചിരുന്നു. എസ്ഐ ധാരണ ഉണ്ടാക്കി ഒപ്പുവയ്പ്പിക്കാൻ ശ്രമിച്ചപ്പോൾ ഒപ്പിടാൻ വിസമ്മതിച്ച് സരിത ഇറങ്ങിപ്പോയി.

വ്യാഴാഴ്ച വൈകിട്ട് 5.30ന് സരിത വീണ്ടും വിജയമോഹനന്റെ വീട്ടിൽ എത്തി ബഹളമുണ്ടാക്കി. സമീപത്തു കിടന്ന മൺവെട്ടിക്കൈ എടുത്തു വിജയമോഹനൻ സരിതയുടെ തലയിൽ അടിക്കുകയായിരുന്നു.

‌സരിതയെ തന്റെ അടുക്കലേക്ക് പറഞ്ഞുവിടുന്നത് അനുജൻ സതീഷാണെന്ന ധാരണയിൽ വിജയമോഹനൻ ഇയാളുമായി അകൽച്ചയിലായിരുന്നു.

സതീഷിന്റെ വീടിനു മുന്നിലേക്ക് പെട്രോളും ആയുധവുമായി എത്തിയ വിജയമോഹനനെ കണ്ടപ്പോൾ അനുജൻ വീട്ടിനുള്ളിൽ കയറി വാതിൽ അടച്ചു. ഇതിനിടെ വിജയമോഹനൻ സ്വയം തീ കൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു.