play-sharp-fill

കോവിഡ് വാക്സിന്റെ രണ്ട് ഡോസും ഒരുമിച്ച് കുത്തിവെച്ചു; യു​വ​തി നി​രീ​ക്ഷ​ണ​ത്തി​ൽ; സംഭവം തിരുവനന്തപുരത്ത്

സ്വന്തം ലേഖകൻ തി​രു​വ​ന​ന്ത​പു​രം: യു​വ​തി​ക്ക് രണ്ട് ഡോസ് കോവിഡ് വാകസിനും ഒ​രു​മി​ച്ച് കു​ത്തി​വ​ച്ച​താ​യി പ​രാ​തി. 25 കാ​രി​യായ യുവതിക്കാണ് കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്‌​സി​ൻറെ ര​ണ്ട് ഡോ​സും ഒ​ന്നി​ച്ചു കു​ത്തി​വ​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം മ​ണി​യ​റ​യി​ലാ​ണ് സം​ഭ​വം. യു​വ​തി ഇ​പ്പോ​ൾ തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ആ​ദ്യ ഡോ​സ് വാ​ക്‌​സി​ൻ എ​ടു​ക്കാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് ര​ണ്ട് ഡോ​സ് വാ​ക്‌​സി​നും ഒ​രു​മി​ച്ച് കു​ത്തി​വ​ച്ച​തെ​ന്ന് കു​ടും​ബം ആ​രോ​പി​ക്കു​ന്നു. എന്നാൽ വാക്സിൻ എടുത്തതാണോ എന്ന് യുവതിയോട് ചോദിച്ചിരുന്നുവെന്നും എടുത്തിട്ടില്ലെന്ന് പറഞ്ഞ ശേഷമാണ് കുത്തിവയ്‌പ്പ് എടുത്തതെന്നാണ് ജീവനക്കാർ പറയുന്നത്. സം​ഭ​വ​ത്തി​ൽ ആ​രോ​ഗ്യ​വ​കു​പ്പ് ആ​ശു​പ​ത്രി അ​ധി​കൃ​ത​രി​ൽ നി​ന്ന് […]

താലിബാൻ കാബൂളിലേക്ക് പ്രവേശിച്ചതായി റിപ്പോർട്ട്; നിയന്ത്രണം ഇപ്പോഴും സൈന്യത്തിനെ തന്നെയെന്ന് അഫ്ഗാൻ പ്രസിഡന്റ്

സ്വന്തം ലേഖകൻ കാബൂൾ: അഫ്ഗാൻ തലസ്ഥാനമായ കാബൂളിലേക്ക് താലിബാൻ പ്രവേശിച്ചതായി റിപ്പോർട്ട്. അഫ്ഗാൻ ആഭ്യന്തരമന്ത്രാലയം വക്താവാണ് ഇതുസംബന്ധിച്ച ഔദ്യോഗിക പ്രതികരണം നടത്തിയത്. കാബൂളിൽ പ്രവേശിച്ചതായി താലിബാനും സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തിന് ഉദ്ദേശമില്ല. സർക്കാർ നേതൃത്വത്തിലുള്ള കെട്ടിടങ്ങൾ സുരക്ഷിതമാണ്. നഗരത്തിൽ നിന്ന് പുറത്തുകടക്കാൻ ഉദ്ദേശിക്കുന്നവർക്ക് അതിനുള്ള സുരക്ഷിതമായ വഴിയൊരുക്കുമെന്നും താലിബാൻ വ്യക്തമാക്കിയതായി താലിബാൻ വക്താവിനെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്തു. കാബൂളിന് ചുറ്റുമുള്ള പല സ്ഥലങ്ങളിൽ നിന്ന് വെടിയൊച്ച കേൾക്കാം. എന്നാൽ നിലവിൽ തലസ്ഥാനത്തിന്റെ നിയന്ത്രണം അഫ്ഗാൻ സൈന്യത്തിന് തന്നെയാണെന്ന് അഫ്ഗാൻ പ്രസിഡന്റ് ഔദ്യോഗിക ട്വീറ്റിൽ […]

ട്രെയിലറിനടിയിൽ കുടുങ്ങി സ്‌കൂട്ടർ യാത്രക്കാരനായ യുവാവ് മരിച്ചു; അപകടം മുന്നിൽ പോകുന്ന ട്രെയിലറിനെ മറികടക്കുന്നതിനിടെ; വീഴ്ചയുടെ ആഘാതത്തിൽ ഹെൽമെറ്റ് തെറിച്ചു പോയി; മരണ കാരണം തലക്കേറ്റ പരിക്ക്

സ്വന്തം ലേഖകൻ എടപ്പാൾ: ട്രെയിലറിനടിയിൽ കുടുങ്ങി സ്‌കൂട്ടർ യാത്രക്കാരനായ യുവാവ് മരിച്ചു. വട്ടംകുളം പോട്ടൂർ കളത്തിലവളപ്പിൽ ഷുഹൈബ് (26) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് 5.30-ഓടെ ആയിരുന്നു സംഭവം. എടപ്പാളിൽ നിന്ന് കുമരനെല്ലൂരിലേക്ക് പോകവേ വട്ടംകുളം വില്ലേജ് ഓഫീസിനടുത്തുള്ള പള്ളിക്കുമുൻപിലായിരുന്നു അപകടം. മുന്നിൽ പോവുകയായിരുന്ന ട്രെയിലറിനെ മറികടക്കുന്നതിനിടയിൽ എതിരേ വാഹനം വന്നതോടെ ലോറിക്കടിയിലേക്കു വീഴുകയായിരുന്നുവെന്നാണ് സൂചന. വീഴ്ചയുടെ ആഘാതത്തിൽ ഹെൽമെറ്റ് തെറിച്ചു പോയിരുന്നു. തലയ്ക്ക് പരിക്കേറ്റതാണ് മരണ കാരണം. ഷുഹൈബിനെ എടപ്പാൾ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കുമരനെല്ലൂരിലെ വി. കെയർ സൂപ്പർമാർക്കറ്റിൽ അക്കൗണ്ടന്റായിരുന്നു ഷുഹൈബ്. എടപ്പാൾ […]

സംസ്ഥാനത്ത് ഡോക്ടർമാർക്ക് നേരെയുള്ള അക്രമണം തുടരുന്നു; ഗോകുലം മെഡിക്കൽ സെന്ററിലെ വനിത ഡോക്ടർക്ക് നേരെ ചെരുപ്പ് വലിച്ചെറിഞ്ഞ് അസഭ്യം പറഞ്ഞ് രണ്ട് പേർ; ആക്രമണം പരിശോധനക്കിടെ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഡോക്ടർക്ക് നേരെ അക്രമം. ആറ്റിങ്ങൽ ഗോകുലം മെഡിക്കൽ സെന്ററിലെ ഡോ.ജയശാലിനിക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഡോക്ടർക്ക് നേരെ രണ്ട് പേർ ചെരുപ്പ് വലിച്ചെറിയുകയും, അസഭ്യം പറയുകയും ചെയ്തു. ഡോക്ടർ ജയശാലിനി ആറ്റിങ്ങൽ പൊലീസിന് പരാതി നൽകി. കൈയ്യിൽ മുറിവുമായി ഇന്നലെ രാത്രി ഏഴ് മണിയോടെ രണ്ട് പേർ ആശുപത്രിയിൽ വന്നു. എങ്ങിനെയാണ് മുറിവുണ്ടായതെന്ന് താൻ ചോദിച്ചു. വ്യക്തമായ മറുപടി നൽകിയില്ല. ചെരിപ്പഴിച്ച് വെച്ച് കിടക്കയിൽ കിടക്കാൻ പറഞ്ഞു. അപ്പോഴാണ് ചെരിപ്പൂരി തനിക്ക് നേരെ വലിച്ചെറിഞ്ഞതെന്ന് ഡോക്ടർ പറഞ്ഞു. ചെരിപ്പ് […]

‘മരങ്ങൾ ഇല്ലാതെ മാനവരാശിക്ക് നിലനിൽപ്പില്ല, അന്തരീക്ഷ മലിനീകരണവും ലോക താപനവും കുറയ്ക്കാനുള്ള ഏക മാർഗ്ഗം മരങ്ങൾ നടൽ’: കെ.ആർ രാജൻ

സ്വന്തം ലേഖകൻ കോട്ടയം: അന്തരീക്ഷ മലിനീകരണവും ലോക താപനവും കുറയ്ക്കാനുള്ള ഏക മാർഗ്ഗം മരങ്ങൾ വച്ചുപിടിപ്പിക്കുകയാണെന്നും മരങ്ങൾ ഇല്ലാതെ മാനവരാശിക്ക് നിലനിൽപ്പില്ലെന്നും എൻ.സി പി. സംസ്ഥാന ജനറൽ സെക്രട്ടറി കെ.ആർ രാജൻ പറഞ്ഞു. എൻ സി പി യുടെ തൊഴിലാളി വിഭാഗമായ എൻ എൽ സി സംസ്ഥാന വ്യാപകമായി നടത്തിയ ‘ഒരു യൂണിയൻ ഒരു മരം’ പരിപാടിയുടെ കോട്ടയം ജില്ലാ തല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു കെ.ആർ രാജൻ. കോട്ടയം കളക്ട്രേറ്റ് വളപ്പിൽ വൃക്ഷ തൈ നട്ടുകൊണ്ടാണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത്. എൻ.സി.പി ജില്ലാ പ്രസിഡന്റ് […]

സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി സ്വാതന്ത്ര്യദിനത്തിൽ കേരളത്തിലുടനീളം പാർട്ടി ഓഫീസുകളിൽ പതാക ഉയർത്തി സി.പി.എം

സ്വന്തം ലേഖകൻ തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തിൽ ആദ്യമായി സിപിഎം പാർട്ടി ഓഫീസുകളിൽ ദേശീയപതാക ഉയർത്തി. തിരുവനന്തപുരത്ത് പാർട്ടി ആസ്ഥാനമായ എ.കെ സെന്ററിൽ സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ ദേശീയ പതാക ഉയർത്തി. പാർട്ടി നേതാക്കളായ എം വിജയകുമാർ, പി.കെ ശ്രീമതി, എം.സി ജോസഫൈൻ എന്നിവരും സംസ്ഥാന സെക്രട്ടറിക്കൊപ്പം പതാക ഉയർത്തലിന് സാക്ഷ്യം വഹിച്ചു. കാസർകോട് ജില്ലാ കമ്മിറ്റി ഓഫീസിൽ ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണനും കണ്ണൂരിൽ ജില്ലാ സെക്രട്ടറി എം.വി ജയരാജനും പതാക ഉയർത്തി. സിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ […]

ഓണക്കാലത്ത് കൈത്തറിക്കൊരു കൈത്താങ്ങ്; ക്യാമ്പയിന് കവടിയാർ കൊട്ടാരത്തിൽ തുടക്കമായി

സ്വന്തം ലേഖകൻ തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിമൂലം ദുരിതക്കയത്തിലായ കുത്താമ്പുള്ളി നെയ്ത്ത്ഗ്രാമത്തിന് കൈത്താങ്ങാകുന്ന ‘വോക്കൽ ഫോർ ട്രഡീഷൻ, വോക്കൽ ഫോർ കൾച്ചർ’ ക്യാമ്പയിന് തിരുവനന്തപുരത്ത് തുടക്കമായി. പ്രമുഖ ഫാഷൻ ഡിസൈനർ അഞ്ജലി വർമ്മ നേതൃത്വം നൽകുന്ന ക്യാമ്പയിൻ തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വെച്ച് പൂയം തിരുന്നാൾ ഗൗരി പാർവ്വതി ബായ് തമ്പുരാട്ടി ഉദ്ഘാടനം ചെയ്തു. ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച റോയൽഹാൻഡ് ലൂം എഡിഷൻ’ മുദ്ര’ യുടെ ഔദ്യോഗിക ഉദ്ഘാടനവും ലോഗോ പ്രകാശനവും  അശ്വതി തിരുന്നാൾ ഗൗരി ലക്ഷ്മി ബായ് തമ്പുരാട്ടി നിർവ്വഹിച്ചു. തൃശൂർ കുത്താമ്പുള്ളിയിലെ നെയ്ത്തുകാർ […]

സ്വാതന്ത്രദിനത്തിന്റെ നിറവിൽ രാജ്യം: ഭാരതത്തിന്റെ വികസനത്തിന് ‘100 ലക്ഷം കോടിയുടെ ഗതി ശക്തി പദ്ധതി’ പ്രഖ്യാപിച്ച് പ്രധാനമന്ത്രി; ഭാ​ര​ത​ത്തി​ന് ദി​ശാ​ബോ​ധം ന​ൽ​കി​യ​ത് നെ​ഹ്റുവും, പ​ട്ടേ​ലുമെന്ന് മോദി

സ്വന്തം ലേഖകൻ ന്യൂഡൽഹി: സ്വാതന്ത്രദിനത്തിന്റെ നിറവിൽ രാജ്യം. ചെ​ങ്കോ​ട്ട​യി​ൽ ദേ​ശീ​യ​പ​താ​ക ഉ​യ​ർ​ത്തി ഒ​രു വ​ർ​ഷം നീ​ളം സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ങ്ങ​ൾ​ക്ക് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി തു​ട​ക്കം​കു​റി​ച്ചു. രാ​വി​ലെ ഏ​ഴോ​ടെ രാ​ഷ്ട്ര​പി​താ​വി​ൻറെ സ​മാ​ധി സ്ഥ​ല​മാ​യ രാ​ജ്ഘ​ട്ടി​ലെ​ത്തി പ്ര​ധാ​ന​മ​ന്ത്രി പു​ഷ്പാ​ർ​ച്ച ന​ട​ത്തി. 7.30ഓ​ടെ ചെ​ങ്കോ​ട്ട​യി​ൽ പ​താ​ക ഉ​യ​ർ​ത്തി. സേ​നാ വി​ഭാ​ഗ​ങ്ങ​ളു​ടെ ഗാ​ർ​ഡ് ഓ​ഫ് ഓ​ണ​ർ സ്വീ​ക​രി​ച്ചു. ടോ​ക്കി​യോ ഒ​ളി​മ്പി​ക്സി​ൽ മെ​ഡ​ൽ നേ​ടി രാ​ജ്യ​ത്തി​ൻറെ അ​ഭി​മാ​ന​മാ​യ താ​ര​ങ്ങ​ളെ പ്ര​ധാ​ന​മ​ന്ത്രി ചെ​ങ്കോ​ട്ട പ്ര​സം​ഗ​ത്തി​ൽ അ​ഭി​ന​ന്ദി​ച്ചു. ഒ​ളി​മ്പി​ക്സി​ൽ പ​ങ്കെ​ടു​ത്ത താ​ര​ങ്ങ​ളെ അ​ഭി​ന​ന്ദി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി രാ​ഷ്ട്ര​ത്തോ​ട് ആ​ഹ്വാ​നം ചെ​യ്തു. ഒ​ളി​മ്പി​ക്സ് താ​ര​ങ്ങ​ൾ ന​മ്മു​ടെ ഹൃ​ദ​യ​ങ്ങ​ൾ കീ​ഴ​ട​ക്കു​ക […]

മരുത റോഡ് സഹകരണ ബാങ്ക് കവർച്ച; മഹാരാഷ്ട്രക്കാരനായ പ്രതിയെ പോലീസ് തിരിച്ചറിഞ്ഞത് വെറും 10 ദിവസം കൊണ്ട്; കേരള പോലീസിന് അഭിമാനമയി പാലക്കാട് ജില്ല പൊലീസ്; ‘മഹാരാഷ്ട്രയിലായിരുന്നെങ്കിൽ താൻ പിടിക്കപ്പെടില്ലായിരുന്നു, കേരള പോലീസ് പ്രഗൽഭരെന്ന് പ്രതി’

സ്വന്തം ലേഖകൻ പാലക്കാട്: മരുത റോഡ് സഹകരണ ബാങ്ക് കവർച്ച കേസ്സിൽ പ്രതിയായ മഹാരാഷ്ട്ര, നാസിക് സ്വദേശി പരേഷ് അശോക് അംബുർലി എന്ന നിഖിൽ അശോക് ജോഷിയെ പൊലീസ് തിരിച്ചറിഞ്ഞത് വെറും 10 ദിവസം കൊണ്ട്. യാതൊരു തെളിവും അവശേഷിപ്പിക്കാതെ പ്രതി നടത്തിയ ആസൂത്രിമായ കവർച്ച പോലീസ് പ്രതിയിലേക്കെത്തിയത് വളരെ പെട്ടെന്നായിരുന്നു. പാലക്കാട് ജില്ലാ പോലീസ് മേധാവി R. വിശ്വനാഥ് IPS ൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പഴുതടച്ച അന്വേഷണമാണ് നടത്തിയത്. പ്രതി പോലും അന്തം വിട്ടു നിന്ന നിമിഷങ്ങളാണ് ഉണ്ടായത്. മഹാരാഷ്ട്രയിലായിരുന്നെങ്കിൽ […]

ഈ അധ്യയനവർഷം മുതൽ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ പ്രത്യേകം ഇംഗ്ലീഷ് അധ്യാപക തസ്തികകൾ സൃഷ്ടിക്കണം: ഉത്തരവുമായി ഹൈക്കോടതി

സ്വന്തം ലേഖകൻ കൊച്ചി: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ഈ അധ്യയനവർഷം മുതൽ പ്രത്യേകം ഇംഗ്ലീഷ് അധ്യാപക തസ്തികകൾ (എച്ച്എസ്എ) സൃഷ്ടിക്കണമെന്ന് ഹൈക്കോടതി നിർദേശം. തൃശ്ശൂർ, തിരുവല്ല സ്വദേശികൾ നൽകിയ പൊതുതാത്പര്യ ഹർജി പരിഗണിച്ചാണ് കോടതി ഉത്തരവ്. ഇംഗ്ലീഷ് പഠനത്തിനായി യോഗ്യതയുള്ള അധ്യാപകരെ നിയമിക്കാതെ മറ്റു വിഷയങ്ങൾ പഠിപ്പിക്കുന്ന അധ്യാപകരെക്കൊണ്ട് പഠിപ്പിക്കുന്നതിനാൽ കുട്ടികൾക്ക് ഇംഗ്ലീഷ് ശരിയായ രീതിയിൽ പഠിക്കാൻ കഴിയുന്നില്ലെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. ഇംഗ്ലീഷ് അധ്യയനത്തിനായി ഇംഗ്ലീഷ് ബിരുദധാരികളെ പ്രത്യേകം തസ്തിക സൃഷ്ടിച്ച് നിയമിക്കുന്നതിനായി കേരള വിദ്യാഭ്യാസ ചട്ടം നേരത്തെ തന്നെ ഭേദഗതി ചെയ്തിരുന്നു. […]