സുപ്രീംകോടതി ജഡ്ജി നിയമനം; കൊളീജിയത്തിൻറെ ശിപാർശ കേന്ദ്രം അംഗീകരിച്ചു
സ്വന്തം ലേഖകൻ ന്യൂഡൽഹി: സുപ്രീംകോടതി ജഡ്ജി നിയമനത്തിനായുള്ള സുപ്രീംകോടതി കൊളീജിയത്തിൻറെ ശിപാർശ കേന്ദ്രം അംഗീകരിച്ചു. കേരള ഹൈക്കോടതിയിലെ ജസ്റ്റീസ് സി.ടി. രവികുമാറും മൂന്നു വനിതാ ജഡ്ജിമാരും ഉൾപ്പെടെ ഒൻപതു പേരുടെ പേരുകളാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ വി രമണയുടെ നേതൃത്വത്തിലുള്ള കൊളീജിയം ശുപാർശ ചെയ്തത്. ഇന്ത്യയുടെ ആദ്യ വനിത ചീഫ് ജസ്റ്റീസാകാൻ സാധ്യതയുള്ള ജസ്റ്റീസ് ബി.വി. നാഗരത്നയും പട്ടികയിലുണ്ട്. നിലവിൽ കർണാടക ഹൈക്കോടതിയിൽ പ്രവർത്തിക്കുകയാണ് ജസ്റ്റീസ് ബി.വി.നാഗരത്ന. ഇന്ത്യൻ ജുഡീഷ്യറിയുടെ ചരിത്രത്തിലാദ്യമായിട്ടാണ് ഒരു വനിത ചീഫ് ജസ്റ്റീസാകാനുള്ള വഴിയൊരുങ്ങുന്നത്. 2027ൽ ആയിരിക്കും […]