കോട്ടയം മെഡിക്കൽ കോളേജിൽ രോഗിയുടെ ബന്ധുവിനെ കൊണ്ട് അമിതവിലയ്ക്ക് ശസ്ത്രക്രിയ ഉപകരണങ്ങൾ വാങ്ങിപ്പിച്ച് ഡോക്ടർ കമ്മീഷടിച്ചസംഭവം: പണം തിരികെ നൽകി തടിയൂരാൻ അധികൃതർ
സ്വന്തം ലേഖകൻ ഗാന്ധിനഗർ: ശസ്ത്രക്രിയ ഉപകരണങ്ങൾ കൂടിയ വിലയ്ക്കു രോഗിക്ക് നൽകാൻ കമ്പനി ഏജൻറിനു വേണ്ടി ഇടനിലനിന്ന മൂന്ന് ജൂനിയർ ഡോക്ടർമാർ കുറ്റം സമ്മതിച്ചെന്നു സൂചന.കോട്ടയം മെഡിക്കൽ കോളജ് അസ്ഥിരോഗ വിഭാഗം മൂന്നാം യൂണിറ്റിലെ മൂന്നു ജൂനിയർ ഡോക്ടർമാർക്കെതിരേയാണ് ആർഎംഒ ഡോ. ആർ.പി. രഞ്ചിൻ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. രതീഷ് കുമാർ, ഫോറൻസിക് സർജൻ ഡോ. ടി. ദീപു എന്നിവരടങ്ങുന്ന മൂന്നംഗ അന്വേഷണ സമിതി അന്വേഷണം നടത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച മെഡിക്കൽ കോളജ് അസ്ഥിരോഗ വിഭാഗത്തിലായിരുന്നു സംഭവം. കുമരകം സ്വദേശി ബാബുവി(54)ൻറെ ഭാര്യ ആശയാണ് […]