സംസ്ഥാനത്ത് എട്ടുമാസത്തിനിടെ 45 ശൈശവ വിവാഹങ്ങൾ; മലപ്പുറത്ത് കഴിഞ്ഞ വർഷം മൂന്ന് ശൈശവ വിവാഹങ്ങൾ നടന്നപ്പോൾ, ഇക്കൊല്ലം നടന്നത് ഒരു ശൈശവ വിവാഹം മാത്രം; ശിശുക്ഷേമത്തിനായി നിയമങ്ങളും പദ്ധതികളും നടപ്പിലാക്കുമ്പോഴും സംസ്ഥാനത്ത് ശൈശവ വിവാഹങ്ങൾ കുറയുന്നില്ലെന്ന് റിപ്പോർട്ട്
സ്വന്തം ലേഖകൻ കോട്ടയം: ശിശുക്ഷേമത്തിനായി നിയമങ്ങളും പദ്ധതികളും നടപ്പിലാക്കുമ്പോഴും സംസ്ഥാനത്ത് ശൈശവ വിവാഹങ്ങൾ കുറയുന്നില്ലെന്ന് റിപ്പോർട്ട്. ശിശുക്ഷേമ വകുപ്പിന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ ഈ വർഷം ആഗസ്റ്റ് വരെ നടന്നത് 45 ശൈശവ വിവാഹങ്ങളാണ്. കഴിഞ്ഞ വർഷം 41 ശൈശവ വിവാഹങ്ങൾ നടന്നു എന്നാണ് കണക്ക്. ശക്തമായ നിയമങ്ങൾ ഉണ്ടായിട്ടും ശൈശവ വിവാഹം കൂടി വരുന്നു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ശൈശവ വിവാഹങ്ങൾ തടയാൻ ശിശു ക്ഷേമ വകുപ്പിന് കഴിയുന്നുണ്ട് എന്നത് ആശ്വാസകരമാണ്. 2020 ഏപ്രിൽ മുതൽ 2021 മാർച്ച് വരെ ശൈശവ വിവാഹം […]