ലോക്കൽകമ്മറ്റി സമ്മേളനത്തിന് 2000 രൂപ പിരിവ് ചോദിച്ചപ്പോൾ 500 രൂപ നൽകാമെന്ന് കടയുടമയുടെ മറുപടി; പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്ന് പ്രവർത്തകരുടെ വക താക്കീത്; പിന്നാലെ സൂപ്പര്‍മാര്‍ക്കറ്റിനു മുന്നില്‍ വലിയ ബാനറും കൊടികളും; ധന്യാ സൂപ്പര്‍ മാര്‍ക്കറ്റിന് പണികൊടുക്കാൻ വന്ന സഖാക്കൾക്ക് കിട്ടിയത് എട്ടിന്റെ പണി
സ്വന്തം ലേഖകൻ
കൊല്ലം: പാര്‍ട്ടീ സമ്മേളനത്തിന്റെ ഭാഗമായുള്ള പിരിവ് ചോദിച്ച തുക നല്‍കാത്തതിനെതുടര്‍ന്ന്
കൊല്ലം കണ്ണനല്ലൂര്‍ ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ധന്യാ സൂപ്പര്‍ മാര്‍ക്കറ്റിന് മുന്നിൽ സിപിഎം പ്രവര്‍ത്തകര്‍ ബാനറും കൊടികളും കെട്ടി തടസ്സമുണ്ടാക്കി. സംഭവം വിവാദമാതോടെ പിന്നീട് അഴിച്ചുമാറ്റി.
ഞായറാഴ്ചയായിരുന്നു സംഭവം. സിപിഎം തഴുത്തല ലോക്കൽ സമ്മേളനത്തിന്റെ പ്രചാരണാർഥം പാർട്ടി ഇഎസ്ഐ ബ്രാഞ്ചാണു ബാനറും കൊടികളും കെട്ടിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പിരിവായി 2000 രൂപ ചോദിച്ചപ്പോൾ കച്ചവടമില്ലന്നും അത്രയും തുക നൽകാൻ കഴിയില്ലെന്നും 500 രൂപ നൽകാമെന്നും സൂപ്പർമാർക്കറ്റ് ഉടമ പറഞ്ഞു. അതു സ്വീകരിക്കാതെ പാർട്ടിക്കാർ പോയി.
ആവശ്യപ്പെട്ട തുക നല്‍കാത്തതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്ന് ഇവര്‍ താക്കീത് നല്‍കുകയും ചെയ്തതായാണ് ലഭിക്കുന്ന വിവരം. ഇതിന് ശേഷം അന്ന് വൈകുന്നേരത്തോടെ സൂപ്പര്‍മാര്‍ക്കറ്റിനു മുന്നില്‍ വലിയ ബാനറും കൊടികളും കെട്ടി മാര്‍ഗതടസ്സം ഉണ്ടാക്കി. ഇതോടെ സൂപ്പര്‍മാര്‍ക്കറ്റിലേക്ക് ആളുകള്‍ക്ക് വരാനും പോകാനും കഴിയാത്ത അവസ്ഥയായി.
സംഭവത്തെക്കുറിച്ച് ഒന്നും അറിയില്ലെന്നായിരുന്നു സൂപ്പർമാർക്കറ്റ് അധികൃതരുടെ പ്രതികരണം. സംഭവത്തിൽ പാർട്ടിക്ക് ഒരു പങ്കുമില്ലെന്നു സിപിഎം തഴുത്തല ലോക്കൽ സെക്രട്ടറി എൻ.സി.പിള്ള പറഞ്ഞു. ബാനറും കൊടികളും മാറ്റിയതു തർക്കത്തെത്തുടർന്നല്ലെന്നും ലോക്കൽ സെക്രട്ടറി പറഞ്ഞു.
സൂപ്പര്‍മാര്‍ക്കറ്റിന് മുന്നില്‍ കെട്ടിയ ബാനറിന്റയും കോടി തോരണങ്ങളുടെയും ചിത്രങ്ങള്‍ ഇതിനകം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. സിപിഎമ്മിന്റെ പകപോക്കലാണെന്ന പ്രചരണം കൂടിയായതോടെ അണികള്‍ക്കിടയില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നു. പാര്‍ട്ടീ നേതൃത്വത്തിന് മുന്നില്‍ പലരും ഇത് മോശമാണെന്ന് ചൂണ്ടിക്കാട്ടി. പ്രവര്‍ത്തകരുടെ സമ്മര്‍ദ്ദം കൂടിയതോടെ അടുത്തദിവസം ഇവ സൂപ്പര്‍മാര്‍ക്കറ്റിന് മുന്നില്‍ നിന്നും നീക്കം ചെയ്തു. മറ്റുള്ളവരോട് പക പോക്കുന്ന നയം നല്ലതല്ല എന്നാണ് പാര്‍ട്ടീ അനുഭാവികളുടെ പ്രതികരണം.