ഭാര്യയെയും ഇളയ കുഞ്ഞിനെയും കാണാനില്ലെന്ന് പരാതി നല്കി ഭര്‍ത്താവ്; ഇളയകുഞ്ഞ് കാമുകൻ്റേതാണെന്നും വിട്ടുതരാനാവില്ലെന്നും കാമുകൻ്റെയൊപ്പം പോകണമെന്നും യുവതി; ആക്ഷൻ ഹീറോ ബിജു സിനിമയെ ഓർമ്മിപ്പിക്കും വിധം ഒരു പിതാവിൻ്റെ സങ്കടക്കാഴ്ച നേരിട്ടനുഭവിച്ചതിൻ്റെ ഞെട്ടലില്‍ പൊലീസുകാര്‍
സ്വന്തം ലേഖിക
കോഴിക്കോട്: സ്വന്തമെന്ന കരുതിയ കുഞ്ഞ് തൻ്റേതല്ലെന്ന് അറിയുമ്പോഴുള്ള ഒരു പിതാവിൻ്റെ സങ്കടക്കാഴ്ച നേരിട്ടനുഭവിച്ചതിൻ്റെ ഞെട്ടലിലാണ് കാക്കൂര്‍ സ്റ്റേഷനിലെ പൊലീസുകാര്‍.
മൂന്നുദിവസം മുമ്പ് അമ്പലപ്പാടിലെ രണ്ടു മക്കളുള്ള യുവതി മടവൂര്‍ സ്വദേശിയായ കാമുകനൊപ്പം ഒളിച്ചോടിയതോെടയാണ് സംഭവങ്ങളുടെ തുടക്കം. അഞ്ചും രണ്ടും വയസ്സുകാരായ കുട്ടികളാണ് യുവതിക്കുളളത്. ഇതില്‍ രണ്ടുവയസ്സുള്ള കുഞ്ഞുമായിട്ടാണ് കാമുകനൊപ്പം പോയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭാര്യയെയും ഇളയ കുഞ്ഞിനെയും കാണാതായ ഭര്‍ത്താവ് നല്കിയ പരാതിയില്‍ അന്വേഷണം നടത്തിയ പൊലീസ് യുവതിയെയും കുഞ്ഞിനെയും കാമുകനെയും പെട്ടെന്ന് കണ്ടെത്തി സ്റ്റേഷനിലെത്തിച്ചു. ഈ വേളയിലാണ് ഇളയകുഞ്ഞ് കാമുകൻ്റേതാണെന്നും വിട്ടുതരാനാവില്ലെന്നും ഭര്‍ത്താവിൻ്റെ മുന്നില്‍ വെച്ച് ഭാര്യ പൊലീസിനോട് പറഞ്ഞത്.
ഇതോടെ അഞ്ചുവയസ്സുള്ള കുട്ടിയുമായി ഭര്‍ത്താവ് തിരിച്ചു പോവുകയായിരുന്നു. യുവതിക്കും കാമുകനുമെതിരെ കേസെടുത്ത പൊലീസ് കോടതിയില്‍ ഹാജരാക്കി കാമുകനെ റിമാന്‍ഡ് െചയ്തു. ചെറിയ കുഞ്ഞുള്ളതിനാല്‍ യുവതിയെ ജയിലിലേക്ക് അയക്കാന്‍ സാധിക്കില്ലായിരുന്നു.
എന്നാല്‍, അഞ്ചുവയസ്സുള്ള മറ്റൊരു കുഞ്ഞിനെ ഉപേക്ഷിച്ച് ഒളിച്ചോടിയതിനാല്‍ നിയമ നടപടി സ്വീകരിക്കാതെ വെറുതെവിടാനും കഴിയാതായി. ഒടുവില്‍ യുവതിയുടെ മാതാവ് എത്തി രണ്ടു വയസ്സുള്ള കുഞ്ഞിനെ വീട്ടിലേക്ക് കൊണ്ടുപോയതോടെയാണ് യുവതിയെ വീണ്ടും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്ത് മഞ്ചേരി ജയിലിലേക്ക് മാറ്റിയത്.
ആക്ഷന്‍ ഹീറോ ബിജു’ എന്ന സിനിമയില്‍ സുരാജിൻ്റെ കഥാപാത്രത്തിൻ്റെതിന് സമാനമായ അവസ്ഥയാണ് ആ സമയത്ത് തങ്ങള്‍ക്കും പരാതിക്കാരനില്‍ കാണാനായതെന്നാണ് പൊലീസുകാര്‍ പറയുന്നത്.