play-sharp-fill

കുറിച്ചി സ്വദേശിയായ പോലീസുദ്യോ​ഗസ്ഥൻ ലോഡ്‌ജ്‌ മുറിയിൽ മരിച്ച നിലയിൽ

സ്വന്തം ലേഖകൻ കോട്ടയം: പോലീസുകാരനെ ലോഡ്‌ജ്‌ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കുറിച്ചി സ്വദേശി മധുസൂദനൻ(52) ആണ് മരിച്ചത്. കുറിച്ചി ഔട്ട് പോസ്‌റ്റിന് സമീപത്താണ് സംഭവം. ഇന്ന് രാവിലെ സമീപത്തെ മുറിയിൽ ഉള്ളവരാണ് മധുസൂദനനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബവുമായി പിണങ്ങി ഒറ്റയ്‌ക്കായിരുന്നു മധുസൂദനന്റെ താമസം. മരണം ഹൃദയാഘാതം മൂലമാണെന്നാണ് പ്രാഥമിക നിഗമനം. കോട്ടയം എആർ ക്യാംപിലെ പോലീസുകാരനാണ്.

കേരള പൊലീസില്‍ നിന്ന് നേരിട്ടത് വളരെ മോശം അനുഭവം; മുല്ലപ്പെരിയാര്‍ ഡാം സന്ദര്‍ശിക്കാൻ പത്രപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള ചെറുസംഘത്തിനു അനുമതി നല്‍കിയിട്ടും തന്നെ പ്രവേശിപ്പിച്ചില്ല; സ്പീക്കര്‍ക്ക് പരാതി നല്‍കി ഡീന്‍ കുര്യാക്കോസ്

സ്വന്തം ലേഖിക ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാം സന്ദര്‍ശനം തടഞ്ഞ കേരള പൊലീസിനെതിരെ അവകാശലംഘനം ഉന്നയിച്ച്‌ സ്പീക്കര്‍ക്ക് പരാതി നല്‍കി ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ്. പൊലീസ് ആര്‍ക്കു വേണ്ടിയാണ് ജോലി ചെയ്യുന്നതെന്നും താന്‍ നേരിട്ടത് വളരെ മോശം അനുഭവമാണെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു. ‘എനിക്കുണ്ടായ അനുഭവം വളരെ മോശമാണ്. കേരള പൊലീസ് തന്നെയാണ് തടഞ്ഞത്. രണ്ട് ദിവസമായി ഇടുക്കി ജില്ലാ കളക്ടറുമായി കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ടായിരുന്നു. എന്നാല്‍ അതെല്ലാം അവ്യക്തമായിരുന്നു. അവര്‍ പറഞ്ഞതനുസരിച്ച്‌ ഞാന്‍ തമിഴ്‌നാടിനെ ബന്ധപ്പെടുകയുണ്ടായി. എനിക്ക് അതിന്റെ ഒരു കാര്യവുമില്ല. ഡാമിന്റെ ചുമതലയുള്ള […]

അവർ എടാപോടാ ബന്ധമുള്ള അടുത്ത കൂട്ടുകാരെപ്പോലെയായിരുന്നു; ഇവിടെ വാടാ അച്ഛാ എന്നൊക്കെ അവൾ അരുമയോടെ അയാളെ വിളിക്കുന്നത് എത്രയോ തവണ കേട്ടിരിക്കുന്നു; അനുപമയുടെ അച്ഛൻ ജയചന്ദ്രനെ കുറിച്ച് കുറിപ്പുമായി ഡോക്യൂമെന്ററി ഫിലിം മേക്കർ എൻ വി അജിത്ത്

സ്വന്തം ലേഖകൻ തിരുവനന്തപുരം: കുഞ്ഞിനെ അമ്മയുടെ സമ്മതമില്ലാതെ ദത്ത് നൽകിയെന്ന ആരോപണത്തിൽ അനുപമയുടെ അച്ഛൻ ജയചന്ദ്രനെ കുറിച്ച് കുറിപ്പുമായി ഡോക്യൂമെന്ററി ഫിലിം മേക്കർ എൻ വി അജിത്ത് . അവർ എടാപോടാ ബന്ധമുള്ള അടുത്ത കൂട്ടുകാരെപ്പോലെയായിരുന്നു. ഇവിടെ വാടാ അച്ഛാ എന്നൊക്കെ അവൾ അരുമയോടെ അയാളെ വിളിക്കുന്നത് എത്രയോ തവണ കേട്ടിരിക്കുന്നുവെന്ന് അജിത്ത് കുറിപ്പിൽ പറയുന്നു ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ആ പിതാവിനെ എനിയ്ക്കറിയാം. കോളേജിൽ പഠിക്കുന്ന മകളെപ്പറ്റി, അവളുടെ രാഷ്ട്രീയ നിലപാടുകളെപ്പറ്റി അയാൾ വല്ലാതെ ഊറ്റം കൊണ്ടിരുന്നു. പൊതുവേദികളിലെ മകളുടെ പ്രസംഗത്തെപ്പറ്റി പറയുമ്ബോൾ […]

സ്ഥിരം മദ്യപിച്ചെത്തുന്ന ഭർത്താവ് തന്നെ നിരന്തരം മർദ്ദിക്കാറുണ്ടെന്ന് യുവതിയുടെ പരാതി; യുവാവിനെ അന്വേഷിച്ച് മുറിക്കകത്തേക്ക് കയറിയ പൊലീസ് കണ്ടത് ‘മരണത്തോട് മല്ലടിക്കുന്ന’ ഭർത്താവിനെ

സ്വന്തം ലേഖകൻ തൃശൂർ: മദ്യപാനിയായ ഭർത്താവ് ഭാര്യയെ തല്ലുന്നുവെന്ന പരാതി അന്വേഷിക്കാനാണ് പൊലീസ് വീട്ടിലെത്തിയത്. പരാതിക്കാരിയുടെ വീട്ടിലെത്തിയ പൊലീസ് രക്ഷിച്ചത് ഭർത്താവിനെയും. തൃശൂർ മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിലാണ് തിങ്കളാഴ്ച രാത്രി പതിനൊന്ന് മണിക്ക് ഭർത്താവിനെതിരെ യുവതി പരാതി ലഭിച്ചത്. പട്രോളിങ്ങിലുണ്ടായിരുന്ന എസ്ഐ ബാബുവും സിവിൽ പൊലീസ് ഓഫീസർ കെകെ ഗിരീഷും ഉടൻ സ്ഥലത്തെത്തി. പൊലീസ് എത്തുമ്പോൾ അവരെയും കാത്ത് വീടിന് പുറത്ത് കാത്ത് നിൽക്കുകയായിരുന്നു യുവതി. സ്ഥിരം മദ്യപിച്ചെത്തുന്ന ഭർത്താവ് തന്നെ നിരന്തരം മർദ്ദിക്കാറുണ്ടെന്ന് അവർ പൊലീസിനോട് പറഞ്ഞു. ഭർത്താവിനെ അന്വേഷിച്ച് മുറിക്കകത്തേക്ക് […]

വനിതാ ഡോക്ടറെ പട്ടാപ്പകല്‍ റോഡില്‍ വെച്ച്‌ ആക്രമിച്ചു; പിന്നാലെ വിഷഗുളിക കഴിച്ച്‌ ആത്മഹത്യക്ക് ശ്രമം; ചികിത്സ കഴിഞ്ഞിറങ്ങിയതോടെ യുവ ഡോക്ടർ അറസ്റ്റില്‍

സ്വന്തം ലേഖിക തിരുവനന്തപുരം: ഡോക്ടറായ യുവതിയെ പട്ടാപ്പകല്‍ റോഡില്‍ വെച്ച്‌ ആക്രമിച്ച യുവാവ് അറസ്റ്റില്‍. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് യുവ ഡോക്ടറുമായി കോട്ടുകാല്‍ വട്ടവിള ചരിവിള രാജ് നിവാസില്‍ ശരത്ത് രാജ് (27) പിടിയിലാവുന്നത്. യുവതിയെ കഴുത്തിന് പിടിച്ച്‌ കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. ആശുപത്രിയില്‍ നിന്ന് ചികിത്സ കഴിഞ്ഞ് ഇറങ്ങിയതിന് പിന്നാലെയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം 20ന് ഇരുവരും ഉച്ചയ്ക്ക് ഉദിയന്‍കുളങ്ങരയ്ക്ക് സമീപത്ത് കാറില്‍ എത്തി. ഇവിടെ വെച്ചാണ് യുവതിയെ ആക്രമിക്കുവാന്‍ ശ്രമിച്ചത്. പ്രദേശവാസികള്‍ ഓടിയെത്തിയാണ് യുവാവിനെ പിടിച്ചുമാറ്റിയത്. വാക്കേറ്റത്തിന് ശേഷം […]

സംസ്ഥാനത്ത് എട്ടുമാസത്തിനിടെ 45 ശൈശവ വിവാഹങ്ങൾ; മലപ്പുറത്ത് കഴിഞ്ഞ വർഷം മൂന്ന് ശൈശവ വിവാഹങ്ങൾ നടന്നപ്പോൾ, ഇക്കൊല്ലം നടന്നത് ഒരു ശൈശവ വിവാഹം മാത്രം; ശിശുക്ഷേമത്തിനായി നിയമങ്ങളും പദ്ധതികളും നടപ്പിലാക്കുമ്പോഴും സംസ്ഥാനത്ത് ശൈശവ വിവാഹങ്ങൾ കുറയുന്നില്ലെന്ന് റിപ്പോർട്ട്

സ്വന്തം ലേഖകൻ കോട്ടയം: ശിശുക്ഷേമത്തിനായി നിയമങ്ങളും പദ്ധതികളും നടപ്പിലാക്കുമ്പോഴും സംസ്ഥാനത്ത് ശൈശവ വിവാഹങ്ങൾ കുറയുന്നില്ലെന്ന് റിപ്പോർട്ട്. ശിശുക്ഷേമ വകുപ്പിന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ ഈ വർഷം ആ​ഗസ്റ്റ് വരെ നടന്നത് 45 ശൈശവ വിവാഹങ്ങളാണ്. കഴിഞ്ഞ വർഷം 41 ശൈശവ വിവാഹങ്ങൾ നടന്നു എന്നാണ് കണക്ക്. ശക്തമായ നിയമങ്ങൾ ഉണ്ടായിട്ടും ശൈശവ വിവാഹം കൂടി വരുന്നു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ശൈശവ വിവാ​ഹങ്ങൾ തടയാൻ ശിശു ക്ഷേമ വകുപ്പിന് കഴിയുന്നുണ്ട് എന്നത് ആശ്വാസകരമാണ്. 2020 ഏപ്രിൽ മുതൽ 2021 മാർച്ച് വരെ ശൈശവ വിവാഹം […]

പതിനാറുകാരിയെ കാണാനില്ലെന്ന പരാതി ലഭിച്ചതിനെത്തുടർന്ന് രാത്രി അന്വേഷണത്തിനിറങ്ങിയ പൊലീസിന് മുന്നിൽ പെട്ടത് അപരിചിതരായ മൂന്ന് യുവാക്കൾ; നേരം വെളുത്തപ്പോൾ ചുരുളഴിഞ്ഞത് മൂന്ന് പീഡനക്കേസുകളുടെ ഞെട്ടിക്കുന്ന വിവരങ്ങൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം: 16 വയസ്സ് പ്രായമുള്ള പെൺകുട്ടിയെ കാണാനില്ലെന്ന പരാതി അന്വേഷിച്ചിറങ്ങിയ പോലീസിന് അന്വേഷണത്തിനൊടുവിൽ തെളിഞ്ഞത് മൂന്ന് പോക്‌സോ കേസുകൾ. പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ട കേസിൽ മൂന്ന് പ്രതികൾ അറസ്റ്റിലാവുകയും ചെയ്തു. പെരിങ്ങമ്മല അഗ്രിഫാം കുണ്ടാളം കുഴി തടത്തരികത്തു വീട്ടിൽ അമൃതലാൽ(19), കല്ലാർ ഇരുപത്തിയാറ് കൊങ്ങമരുതുംമൂട്ടിൽ ശരണ്യ വിലാസത്തിൽ ശിവജിത്ത് (22), തൊളിക്കോട് വിനോബനികേതൻ അരുവിക്കരക്കോണം അപർണ വിലാസത്തിൽ സാജുക്കുട്ടൻ (54) എന്നിവരാണ് അറസ്റ്റിലായത്. വിതുര സ്വദേശിയായ പതിനാറുകാരിയെ കാണാനില്ലെന്ന പരാതി ലഭിച്ചതിനെത്തുടർന്ന് അന്വേഷിക്കാനെത്തിയതായിരുന്നു പോലീസ്. ഇതിനിടെ രാത്രിയിൽ സംശയകരമായ സാഹചര്യത്തിൽ […]

ഭാ​ര്യ​യെ​യും ഇ​ള​യ കു​ഞ്ഞി​നെ​യും കാ​ണാനില്ലെന്ന് പ​രാ​തി ന​ല്‍​കി ഭ​ര്‍​ത്താ​വ്; ​ഇ​ള​യ​കു​ഞ്ഞ് കാ​മു​കൻ്റേ​താ​ണെ​ന്നും വി​ട്ടു​ത​രാ​നാ​വി​ല്ലെ​ന്നും കാമുകൻ്റെയൊപ്പം പോകണമെന്നും യുവതി; ആക്ഷൻ ഹീറോ ബിജു സിനിമയെ ഓർമ്മിപ്പിക്കും വിധം ഒ​രു​ പി​താ​വിൻ്റെ സ​ങ്ക​ട​ക്കാ​ഴ്​​ച നേ​രി​ട്ട​നു​ഭ​വി​ച്ച​തിൻ്റെ ഞെ​ട്ട​ലി​ല്‍​ പൊ​ലീ​സു​കാ​ര്‍

സ്വന്തം ലേഖിക കോ​ഴി​ക്കോ​ട്: സ്വന്തമെന്ന കരുതിയ കുഞ്ഞ് തൻ്റേതല്ലെന്ന് അറിയുമ്പോഴുള്ള ഒ​രു​ പി​താ​വിൻ്റെ ​സ​ങ്ക​ട​ക്കാ​ഴ്​​ച നേ​രി​ട്ട​നു​ഭ​വി​ച്ച​തിൻ്റെ ഞെ​ട്ട​ലി​ലാ​ണ്​ കാ​ക്കൂ​ര്‍ സ്​​റ്റേ​ഷ​നി​ലെ പൊ​ലീ​സു​കാ​ര്‍. മൂ​ന്നു​ദി​വ​സം മുമ്പ്​ അ​മ്പ​ല​പ്പാ​ടി​ലെ ര​ണ്ടു മ​ക്ക​ളു​ള്ള യു​വ​തി മ​ട​വൂ​ര്‍ സ്വ​ദേ​ശി​യാ​യ കാ​മു​കനൊ​പ്പം ഒ​ളി​ച്ചോ​ടി​യ​തോ​െ​ട​യാ​ണ്​ സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. അ​ഞ്ചും ര​ണ്ടും വ​യ​സ്സു​കാ​രാ​യ കു​ട്ടി​ക​ളാ​ണ്​ യു​വ​തി​ക്കു​ള​ള​ത്. ഇ​തി​ല്‍ ര​ണ്ടു​വ​യ​സ്സു​ള്ള കു​ഞ്ഞു​മാ​യി​ട്ടാ​ണ്​ കാ​മു​ക​നൊ​പ്പം പോ​യ​ത്. ഭാ​ര്യ​യെ​യും ഇ​ള​യ കു​ഞ്ഞി​നെ​യും കാ​ണാ​താ​യ ഭ​ര്‍​ത്താ​വ്​ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി​യ പൊ​ലീ​സ്​ യു​വ​തി​യെ​യും കു​ഞ്ഞിനെ​യും കാ​മു​ക​നെ​യും പെ​​ട്ടെ​ന്ന്​ ക​ണ്ടെ​ത്തി സ്​​റ്റേ​ഷ​നി​ലെ​ത്തി​ച്ചു. ഈ ​വേ​ള​യി​ലാ​ണ്​ ഇ​ള​യ​കു​ഞ്ഞ് കാ​മു​കൻ്റേ​താ​ണെ​ന്നും വി​ട്ടു​ത​രാ​നാ​വി​ല്ലെ​ന്നും ഭ​ര്‍ത്താ​വിൻ്റെ […]

നവംബർ ഒന്ന് മുതൽ ട്രെയിനുകളുടെ സമയത്തിൽ മാറ്റം വരുത്തുന്നു; ഗുരുവായൂർ തിരുവനന്തപുരം ഇന്റർസിറ്റി രാവിലെ 9.55നും എറണാകുളം തിരുവനന്തപുരം വഞ്ചിനാട് 10.05നും; കോട്ടയം പാത ഇരട്ടിപ്പിക്കൽ തീരുന്ന മുറയ്ക്കു വഞ്ചിനാട് എക്സ്‌പ്രസും 10നു മുൻപു തിരുവനന്തപുരത്ത് എത്തും

സ്വന്തം ലേഖകൻ കൊച്ചി: നവംബർ 1 മുതൽ റെയിൽവേ ചില പ്രധാന ട്രെയിനുകളുടെ സമയത്തിൽ വീണ്ടും മാറ്റം വരുത്തും. ഗുരുവായൂർ തിരുവനന്തപുരം ഇന്റർസിറ്റി രാവിലെ 9.55നും എറണാകുളം തിരുവനന്തപുരം വഞ്ചിനാട് 10.05നും തിരുവനന്തപുരത്ത് എത്തും. കോട്ടയം പാത ഇരട്ടിപ്പിക്കൽ തീരുന്ന മുറയ്ക്കു വഞ്ചിനാട് എക്സ്‌പ്രസും 10നു മുൻപു തിരുവനന്തപുരത്ത് എത്തിക്കും. മൈസൂരു കൊച്ചുവേളി എക്സ്‌പ്രസ് രാവിലെ 9.15നും ബാനസവാടി കൊച്ചുവേളി ഹംസഫർ 9.25നും കൊച്ചുവേളിയിൽ എത്തും. കണ്ണൂർ എറണാകുളം ഇന്റർസിറ്റി രാത്രി 8.50ന് എറണാകുളം ജംക്ഷനിൽ എത്തും. തിരുവനന്തപുരം കോഴിക്കോട് ജനശതാബ്ദി രാവിലെ 9.12ന് […]

ജോലിക്ക് നിന്ന വീട്ടിലെ ഒന്നരവയസുള്ള കുഞ്ഞിൻ്റെ അരഞ്ഞാണം വരെ അടിച്ചുമാറ്റി കാമുകനൊപ്പം കറക്കം; യുവതിയും യുവാവും പൊലീസ് പിടിയിൽ

സ്വന്തം ലേഖിക തിരുവനന്തപുരം: ജോലിക്ക് നിന്ന വീട്ടില്‍ നിന്ന് സുഹൃത്തിനൊപ്പം ചേര്‍ന്ന് സ്വര്‍ണവും പണവും തട്ടിയ കേസില്‍ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. വിതുര ആനപ്പാറ തൈക്കാവിനു സമീപം തസ്മി മന്‍സിലില്‍ തസ്മി (24), സുഹൃത്ത് മാങ്ങോട് പുതുശ്ശേരി ആര്യന്‍കുന്ന് അജ്മല്‍ മന്‍സിലില്‍ അല്‍ഫാസ് (26) എന്നിവരാണ് ശ്രീകാര്യം പോലീസിന്റെ പിടിയിലായത്. മോഷ്ടിച്ച സ്വര്‍ണം സ്വര്‍ണക്കടയില്‍ നിന്നു കണ്ടെത്തി. ശ്രീകാര്യത്ത് തസ്മി ജോലിക്ക് നിന്ന പാങ്ങപ്പാറ സംഗീത നഗര്‍ എസ്.എന്‍.ആര്‍.എ.-2 അശ്വതി ഹൗസില്‍ ഭുവനചന്ദ്രന്‍ നായരുടെ വീട്ടില്‍ നിന്നു വെള്ളിയാഴ്ച വൈകീട്ടാണ് മോഷണം നടന്നത്. […]