play-sharp-fill
വനിതാ ഡോക്ടറെ പട്ടാപ്പകല്‍ റോഡില്‍ വെച്ച്‌ ആക്രമിച്ചു; പിന്നാലെ വിഷഗുളിക കഴിച്ച്‌ ആത്മഹത്യക്ക് ശ്രമം; ചികിത്സ കഴിഞ്ഞിറങ്ങിയതോടെ യുവ ഡോക്ടർ അറസ്റ്റില്‍

വനിതാ ഡോക്ടറെ പട്ടാപ്പകല്‍ റോഡില്‍ വെച്ച്‌ ആക്രമിച്ചു; പിന്നാലെ വിഷഗുളിക കഴിച്ച്‌ ആത്മഹത്യക്ക് ശ്രമം; ചികിത്സ കഴിഞ്ഞിറങ്ങിയതോടെ യുവ ഡോക്ടർ അറസ്റ്റില്‍

സ്വന്തം ലേഖിക

തിരുവനന്തപുരം: ഡോക്ടറായ യുവതിയെ പട്ടാപ്പകല്‍ റോഡില്‍ വെച്ച്‌ ആക്രമിച്ച യുവാവ് അറസ്റ്റില്‍.

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് യുവ ഡോക്ടറുമായി കോട്ടുകാല്‍ വട്ടവിള ചരിവിള രാജ് നിവാസില്‍ ശരത്ത് രാജ് (27) പിടിയിലാവുന്നത്. യുവതിയെ കഴുത്തിന് പിടിച്ച്‌ കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. ആശുപത്രിയില്‍ നിന്ന് ചികിത്സ കഴിഞ്ഞ് ഇറങ്ങിയതിന് പിന്നാലെയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ മാസം 20ന് ഇരുവരും ഉച്ചയ്ക്ക് ഉദിയന്‍കുളങ്ങരയ്ക്ക് സമീപത്ത് കാറില്‍ എത്തി. ഇവിടെ വെച്ചാണ് യുവതിയെ ആക്രമിക്കുവാന്‍ ശ്രമിച്ചത്. പ്രദേശവാസികള്‍ ഓടിയെത്തിയാണ് യുവാവിനെ പിടിച്ചുമാറ്റിയത്.

വാക്കേറ്റത്തിന് ശേഷം കാറിനുള്ളില്‍ വെച്ച്‌ യുവാവ് വിഷഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഇതോടെ പ്രദേശവാസികള്‍ പോലീസിന്റെ സഹായത്തോടെ യുവാവിനെ നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രിയിലേക്കു മാറ്റി.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ചികിത്സയ്ക്ക് ശേഷം യുവാവ് ഡിസ്ചാര്‍ജ് ആയതിനെത്തുടര്‍ന്നാണ് പാറശ്ശാല പൊലീസ് അറസ്റ്റ് ചെയ്തത് . യുവതിയുടെ പരാതിയിലാണ് അറസ്റ്റ്.

ആദ്യം പരാതി നല്‍കാന്‍ യുവതി വിസമ്മതിച്ചിരുന്നെങ്കിലും രണ്ടു ദിവസത്തിനുശേഷം പിതാവിനോടൊപ്പം സ്റ്റേഷനിലെത്തിയ യുവതി കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെടുകയും മൊഴി നല്‍കുകയുമായിരുന്നു.