play-sharp-fill

കൊച്ചിയിലെ നേതൃത്വം ഒരു കോക്കസിന്റെ പിടിയിൽ; ലോക്കൽ സമ്മേളനങ്ങളിൽ തൊഴിലാളി യൂണിയൻ പ്രതിനിധികളെ വെട്ടിനിരത്തി; സി.പി.എം കൊച്ചി ഏരിയാ സമ്മേളനം ഇന്ന് ആരംഭിക്കാനിരിക്കെ പാർട്ടിയിൽ നിന്ന് കൂട്ടരാജി

സ്വന്തം ലേഖകൻ തോപ്പുംപടി: സി.പി.എം കൊച്ചി ഏരിയാ സമ്മേളനം ഇന്ന് ആരംഭിക്കാനിരിക്കെ പാർട്ടിയിൽ കൂട്ടരാജി. സമ്മേളന പ്രതിനിധിയും മുൻ ലോക്കൽ സെക്രട്ടറിമാരും ഉൾപ്പെടെ അഞ്ച് പേരാണ് രാജിവെച്ചത്. നേതൃത്വത്തിന്റെ സംഘടനാ വിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ചാണ് കൂട്ടരാജി നൽകിയത്. സമ്മേളന പ്രതിനിധിയും ഫോർട്ട്കൊച്ചി ലോക്കൽ കമ്മിറ്റിയംഗവും കോഞ്ചേരി ബ്രാഞ്ച് സെക്രട്ടറിയുമായ പി.എ.എം അഷറഫ്, മുൻ ഫോർട്ട്കൊച്ചി ലോക്കൽ സെക്രട്ടറിയും സി.ഐ.ടി.യു കൊച്ചി ഏരിയാ വൈസ് പ്രസിഡന്റും മുൻ ഏരിയാ കമ്മിറ്റിയംഗവും ആദ്യകാല സി.പി.എം നേതാവും മുൻ മേയറുമായ ടി.എം മുഹമ്മദിന്റെ മകൻ മുഹമ്മദ് അബ്ബാസ്, കെട്ടിട […]

മന്ത്രി ചിഞ്ചുറാണിയുടെ കാർ അപകടത്തിൽപ്പെട്ടു; അപകടം ഉണ്ടായത് മന്ത്രി തിരുവനന്തപുരത്ത് നിന്നും ഇടുക്കിയിലേക്ക് പോകും വഴി തിരുവല്ല ബൈപ്പാസിൽ വെച്ച്

സ്വന്തം ലേഖകൻ പത്തനംതിട്ട : മന്ത്രി ചിഞ്ചുറാണിയുടെ കാർ തിരുവല്ല ബൈപ്പാസിൽ വെച്ച് അപകടത്തിൽപ്പെട്ടു. ആർക്കും പരിക്കില്ല. തിരുവല്ല ബൈപ്പാസിൽ മല്ലപ്പള്ളിയിലേക്ക് തിരിയുന്ന ഭാഗത്ത് രാവിലെ ഏഴരയോടെയാണ് അപകടം ഉണ്ടായത്. മന്ത്രി തിരുവനന്തപുരത്ത് നിന്നും ഇടുക്കിയിൽ ഒരു ചടങ്ങിൽ പങ്കെടുക്കാൻ പോകുകയായിരുന്നു. ബൈപ്പാസിലെ സിഗ്നലിന് സമീപം വെച്ച് റോഡിലുണ്ടായിരുന്ന ബസിനെ തട്ടാതിരിക്കാൻ വേണ്ടി വെട്ടിച്ചപ്പോൾ, നിയന്ത്രണം തെറ്റി സമീപത്തെ മതിലിൽ ഇടിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. മഴയെത്തുടർന്ന് റോഡിൽ വെള്ളമുണ്ടായിരുന്നതാണ് അപകടത്തിന് കാരണമെന്നാണ് സൂചന. മന്ത്രിയുടെ കാറിന്റെ മുൻവശത്ത് കേടുപാടുണ്ടായിട്ടുണ്ട്. ഉടൻ തന്നെ മന്ത്രിയെ തിരുവല്ല […]

കേരളത്തില്‍ തിങ്കളാഴ്ച വരെ കനത്ത മഴ തുടരും; ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ഒരു ഷട്ടര്‍കൂടി തുറന്നു; സെക്കൻ്റില്‍ 825 ഘനയടി ജലം പുറത്തേക്ക്; ഇടുക്കി അണക്കെട്ട് അടിയന്തരമായി തുറക്കേണ്ടതില്ലെന്ന് കെഎസ്‌ഇബി

സ്വന്തം ലേഖിക തിരുവനന്തപുരം: കേരളത്തില്‍ നവംബര്‍ ഒന്നുവരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത മൂന്നുമണിക്കൂറിനുള്ളില്‍ കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെയും ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള […]

കെ.പി.ഒ.എ ജില്ലാ സമ്മേളനം ഇന്ന്; മന്ത്രി വി.എന്‍.വാസവന്‍ ഉദ്ഘാടനം ചെയ്യും

സ്വന്തം ലേഖിക കോട്ടയം: പൊലീസ് ഓഫീസേഴ്സ് അസോ. ജില്ലാ സമ്മേളനം ഇന്ന് 11ന് ഐ.എം.എ ഹാളില്‍ മന്ത്രി വി.എന്‍.വാസവന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് കെ.ആര്‍.പ്രശാന്ത് കുമാര്‍ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പൊലീസ് മേധാവി ഡി.ശില്‍പ്പ മുഖ്യപ്രഭാഷണം നടത്തും. എസ്.പിമാരായ വി.ജി.വിനോദ് കുമാര്‍, കെ.എം.സാബു, അഡീ.എസ്.പി എസ്.സുരേഷ് കുമാര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് വി.ചന്ദ്രശേഖരന്‍, ഡിവൈ.എസ്.പിമാരായ ജെ.സന്തോഷ് കുമാര്‍, ആര്‍.ശ്രീകുമാര്‍ , എന്‍.ബാബുക്കുട്ടന്‍, ഷാജു ജോസ്, എ.ജെ.തോമസ്, എം.എം.ജോസ് , ജന. സെക്രട്ടറി സി.ആര്‍.ബിജു , സമിതി അംഗം മാത്യു പോള്‍, ജില്ലാ സെക്രട്ടറി […]

മൂന്ന് സെൻ്റ് ഭൂമിയുടെ കരം അടയ്ക്കാൻ 10000 രൂപ കൈക്കൂലി; വില്ലേജ് അസിസ്റ്റൻ്റ് വിജിലന്‍സ് പിടിയില്‍

സ്വന്തം ലേഖിക തിരുവനന്തപുരം: മൂന്ന് സെൻ്റ് ഭൂമിയുടെ കരം അടയ്ക്കാൻ വന്ന സ്ത്രീയുടെ പക്കല്‍ നിന്നും 10000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റൻ്റ് വിജിലന്‍സ് പിടിയില്‍. വട്ടിയൂര്‍ക്കാവ് വില്ലേജ് അസിസ്റ്റൻ്റ് മാത്യുവാണ് പിടിയിലായത്. മൂന്ന് സെൻ്റ് ഭൂമിയുടെ കരം അടയ്‌ക്കാന്‍ എത്തിയ സ്ത്രീയില്‍ നിന്ന് 10,000 രൂപയാണ് ഇയാള്‍ ആവശ്യപ്പെട്ടത്. ഒരു കടയില്‍ ജോലിക്കു നിന്ന സ്ത്രീയുടെ പേരിലുള്ള ഭൂമി വര്‍ഷങ്ങളായി കരം അടയ്‌ക്കാതെ കിടക്കുകയായിരുന്നു. ഇതിൻ്റ് കരം അടച്ച്‌ ഭൂമി മകളുടെ പേരില്‍ എഴുതാന്‍ വേണ്ടിയാണ് സ്ത്രീ വട്ടിയൂര്‍ക്കാവ് വില്ലേജ് ഓഫീസില്‍ […]

പെൺവാണിഭക്കാരി ആലീസ് തോമസിനെതിരായ പീഡനക്കേസിൻ്റെ ഫയലുകൾ പൂഴ്ത്തി വെച്ച് കുന്നംകുളം മുൻ എസ്.ഐ ടി.പി ഫർഷാദ്; വിവരാവകാശ നിയമപ്രകാരം ആലീസിനെതിരായ കേസിനേ കുറിച്ച് ചോദിച്ചപ്പോൾ കേസ് ഇല്ലന്ന് എസ്ഐ ; ഫർഷാദ് മുക്കിയ കേസിൽ ആലീസിനെ 6 വർഷത്തെ കഠിന തടവിന് ശിക്ഷിച്ച് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് കോടതി

സ്വന്തം ലേഖകൻ തൃശൂർ: സെഷൻസ് കോടതിയിൽ വിചാരണയിൽ ഇരിക്കുന്ന പീഡന കേസിനേകുറിച്ച് വിവരാവകാശ നിയമപ്രകാരം ചോദിച്ചപ്പോൾ കേസ് തന്നെ ഇല്ലന്ന് പറഞ്ഞ വിരുതനാണ് നിലവിലെ കുറ്റ്യാടി എസ്എച്ച്ഒ ടി പി ഫർഷാദ്. കുന്നംകുളത്ത് ഹോംനേഴ്സിംഗ് സ്ഥാപനം നടത്തുന്ന ആലീസ് തോമസ് എന്നയാളിൻ്റെ പേരിലുള്ള പീഡനക്കേസിനേക്കുറിച്ച് 2016ൽ വിവരാവകാശ നിയമപ്രകാരം ചോദിച്ചപ്പോഴാണ് കുന്നംകുളം എസ് ഐ ആയിരുന്ന ടി.പി ഫർഷാദ് കേസ് തന്നെ ഇല്ലന്ന് മറുപടി നല്കിയത്. ഈ കേസിലാണ് ആലീസിനെ കുന്നംകുളം ഫാസ്റ്റ് ട്രാക്ക് കോടതി ആറ് വർഷത്തെ കഠിന തടവിന് കഴിഞ്ഞ ദിവസം […]

കോട്ടയത്ത് ഓട്ടോഡ്രൈവറെ കൊലപ്പെടുത്താന്‍ ശ്രമം; ഓട്ടം വിളിച്ചു ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ കഴുത്തില്‍ പിടിച്ച്‌ ഞെരിച്ചു; ഓട്ടോഡ്രൈവർ ഓടി രക്ഷപ്പെട്ടതോടെ ഓട്ടോ കത്തിച്ചു; ക്വട്ടേഷനെന്ന് സംശയം

സ്വന്തം ലേഖിക കോട്ടയം: ഓട്ടംവിളിച്ച്‌ ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ ഓട്ടോഡ്രൈവറെ കൊലപ്പെടുത്താന്‍ ശ്രമം. ഇന്നലെ രാത്രി 9.30ന് മെഡിക്കല്‍ കോളജിനു സമീപം മുടിയൂര്‍ക്കര മെന്‍സ് ഹോസ്റ്റലിനടുത്താണ് സംഭവം. ഓട്ടോ ഡ്രൈവറായ പൈക സ്വദേശി അഖിലിനെയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള ഭാര്യയെ കാണുന്നതിന് പോവുകയാണെന്നു തെറ്റിദ്ധരിപ്പിച്ചാണ് യുവാവ് ഓട്ടോ വിളിച്ചത്. ആശുപത്രിക്കു സമീപത്തെ മുടിയൂര്‍ക്കര ജംക്ഷനിലെത്തിയപ്പോള്‍ മെന്‍സ് ഹോസ്റ്റലിനു സമീപത്തെ എ ടൈപ്പ് ക്വാര്‍ട്ടേഴ്‌സ് റോഡിലേക്കു പോകാന്‍ നിര്‍ദേശിക്കുകയായിരുന്നു. ആളൊഴിഞ്ഞ ഭാഗത്ത് ഓട്ടോറിക്ഷ എത്തിയപ്പോള്‍ കഴുത്തില്‍ പിടിച്ച്‌ യുവാവ് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് അഖില്‍ […]

ഇന്ത്യയിൽ മാത്രമല്ല വിദേശ രാജ്യങ്ങളിലും കക്കൂസ് പണിതു; ഇനിയെങ്കിലും നിർത്തിക്കൂടെ ഈ തീവെട്ടി കൊള്ള

സ്വന്തം ലേഖിക തിരുവനന്തപുരം: സ്വദേശത്ത് മാത്രമല്ല വിദേശത്തും കക്കൂസ് പണിത്തിട്ടും സർക്കാരിൻ്റെ ഇന്ധന വിലയിലെ തീവെട്ടി കൊള്ള അവസാനിക്കാനായില്ല. ദിനംപ്രതി കുതിക്കുന്ന ഇന്ധന വില സര്‍വ മേഖലകളെയും പ്രതിസന്ധിയിലാക്കുകയാണ്. പലയിടത്തും വെള്ളിയാഴ്‌ച പെട്രോള്‍ വില നൂറ്‌ കടന്നു. ഇന്ധന വില ഇനിയും കുതിച്ചാൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മാത്രമല്ല ലോകമൊട്ടാകെ കേന്ദ്ര സർക്കാർ കക്കുസ് പണിയും. ആ രീതിയിലാണ് ഇന്ധനവിലയുടെ കുതിപ്പ്. ഡീസല്‍ വിലയും ഒപ്പത്തിനൊപ്പം കുതിക്കുകയാണ്‌. കോവിഡിന്റെ പശ്‌ചാത്തലത്തില്‍ നടുവൊടിഞ്ഞ ജനതക്കു മേലാണ്‌ കേന്ദ്രം ഒരു ദാക്ഷിണ്യവുമില്ലാതെ വിലക്കയറ്റം അടിച്ചേല്‍പ്പിക്കുന്നത്‌. പെട്രോളിനും ഡീസലിനും പാചക […]

ഫിറ്റ്നസില്‍ ഏറെ ശ്രദ്ധിച്ചിരുന്ന പുനീതിന് ഇതെങ്ങനെ സംഭവിച്ചു? യുവാക്കളിൽ ഹൃദയാഘാതം ഉണ്ടാകുന്നതിന്റെ കാരണങ്ങൾ എന്തൊക്കെ?അറിയാം കൂടുതൽ

സ്വന്തം ലേഖകൻ കന്നഡയിലെ സൂപ്പര്‍ താരം പുനീത് രാജ്‍കുമാർ അന്തരിച്ച വാര്‍ത്ത ഏറെ ഞെട്ടലോടെയാണ് സിനിമാലോകം കേട്ടത്. നാല്‍പ്പത്തിയാറുകാരനായ പുനീത് രാജ്‍കുമാറിന്റെ മരണം ഹൃദയാഘാതത്തെ (heart attack) തുടര്‍ന്നായിരുന്നു. താരത്തെ ആശുപത്രിയിൽ പ്രേവേശിപ്പിക്കുന്നതിന് തൊട്ടുമുമ്പ് അദ്ദേഹം വ്യായാമം ചെയ്യുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം.ഫിറ്റ്നസില്‍ ഏറെ ശ്രദ്ധിച്ചിരുന്ന പുനീതിന് ഇതെങ്ങനെ സംഭവിച്ചുവെന്നാണ് ഏവരും ചോദിക്കുന്നത്? താരത്തിന്റെ മരണത്തോടെ യുവാക്കളിൽ ഹൃദയാഘാതം ഉണ്ടാകുന്നതിന്റെ കാരണങ്ങൾ സജീവമായി ചർച്ച ചെയ്യപ്പെടുകയാണ്. യുവാക്കള്‍ക്കിടയില്‍ ഹൃദയാഘാത മരണം കൂടിവരുന്നത് വളരെ ഗൗരവത്തോടെ ചിന്തിക്കേണ്ട വിഷയം തന്നെയാണ്. അറിയാം ഹൃദയാഘാതത്തിനെപ്പറ്റി കൂടുതൽ…. […]

ഭര്‍ത്താവിനെതിരെ പീഡന പരാതി നല്‍കിയ ശേഷം കൈക്കുഞ്ഞുമായി സുഹൃത്തിനൊപ്പം മടങ്ങിയ യുവതി കായലില്‍ ചാടി

സ്വന്തം ലേഖിക കൊല്ലം: ഭര്‍ത്താവിനെതിരെ ഗാര്‍ഹിക പീഡന പരാതി നല്‍കിയ ശേഷം കൈക്കുഞ്ഞുമായി സുഹൃത്തായ യുവാവിനൊപ്പം മടങ്ങിയ യുവതി കായലില്‍ ചാടി. മാങ്ങാട് പാലത്തില്‍ നിന്ന് കായലിലേക്ക് ചാടിയ യുവതിയെ യാത്രക്കാരന്‍ രക്ഷപ്പെടുത്തി. അഷ്ടമുടി വടക്കേക്കര പനമൂട്ടില്‍ വീട്ടില്‍ ജോണ്‍സണ്‍ തങ്കച്ചനാണ് യുവതിയെ രക്ഷപ്പെടുത്തിയത്. കരുനാഗപ്പള്ളി സ്വദേശിനി സുഹൃത്തായ യുവാവും കൈക്കുഞ്ഞുമായി പരവൂര്‍ പൊലീസ് സ്റ്റേഷനിലെത്തി ഭര്‍ത്താവ് പൂതക്കുളം കരടിമുക്ക് സ്വദേശി സുമിത്തിനെതിരേ പരാതി നല്‍കിയശേഷം ബൈക്കില്‍ എറണാകുളത്തേക്ക് പോകുകയായിരുന്നു. മങ്ങാട് പാലത്തിലെത്തിയപ്പോള്‍ തലകറങ്ങുന്നതായി പറഞ്ഞ യുവതി പാലത്തില്‍ ബൈക്ക് നിര്‍ത്താന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് […]