play-sharp-fill
പെൺവാണിഭക്കാരി ആലീസ് തോമസിനെതിരായ പീഡനക്കേസിൻ്റെ ഫയലുകൾ പൂഴ്ത്തി വെച്ച് കുന്നംകുളം മുൻ എസ്.ഐ ടി.പി ഫർഷാദ്; വിവരാവകാശ നിയമപ്രകാരം ആലീസിനെതിരായ കേസിനേ കുറിച്ച് ചോദിച്ചപ്പോൾ കേസ് ഇല്ലന്ന് എസ്ഐ ; ഫർഷാദ് മുക്കിയ കേസിൽ ആലീസിനെ  6 വർഷത്തെ കഠിന തടവിന് ശിക്ഷിച്ച് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് കോടതി

പെൺവാണിഭക്കാരി ആലീസ് തോമസിനെതിരായ പീഡനക്കേസിൻ്റെ ഫയലുകൾ പൂഴ്ത്തി വെച്ച് കുന്നംകുളം മുൻ എസ്.ഐ ടി.പി ഫർഷാദ്; വിവരാവകാശ നിയമപ്രകാരം ആലീസിനെതിരായ കേസിനേ കുറിച്ച് ചോദിച്ചപ്പോൾ കേസ് ഇല്ലന്ന് എസ്ഐ ; ഫർഷാദ് മുക്കിയ കേസിൽ ആലീസിനെ 6 വർഷത്തെ കഠിന തടവിന് ശിക്ഷിച്ച് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് കോടതി

സ്വന്തം ലേഖകൻ

തൃശൂർ: സെഷൻസ് കോടതിയിൽ വിചാരണയിൽ ഇരിക്കുന്ന പീഡന കേസിനേകുറിച്ച് വിവരാവകാശ നിയമപ്രകാരം ചോദിച്ചപ്പോൾ കേസ് തന്നെ ഇല്ലന്ന് പറഞ്ഞ വിരുതനാണ് നിലവിലെ കുറ്റ്യാടി എസ്എച്ച്ഒ ടി പി ഫർഷാദ്.

കുന്നംകുളത്ത് ഹോംനേഴ്സിംഗ് സ്ഥാപനം നടത്തുന്ന ആലീസ് തോമസ് എന്നയാളിൻ്റെ പേരിലുള്ള പീഡനക്കേസിനേക്കുറിച്ച് 2016ൽ വിവരാവകാശ നിയമപ്രകാരം ചോദിച്ചപ്പോഴാണ് കുന്നംകുളം എസ് ഐ ആയിരുന്ന ടി.പി ഫർഷാദ് കേസ് തന്നെ ഇല്ലന്ന് മറുപടി നല്കിയത്. ഈ കേസിലാണ് ആലീസിനെ കുന്നംകുളം ഫാസ്റ്റ് ട്രാക്ക് കോടതി ആറ് വർഷത്തെ കഠിന തടവിന് കഴിഞ്ഞ ദിവസം ശിക്ഷിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹോംനേഴ്സിംഗ് അസോസിയേഷൻ്റെ തൃശൂർ ജില്ലാ പ്രസിഡൻറും കുന്നംകുളം അതുല്യാ ഹോംനേഴ്സിംഗ് ഉടമയുമായ ആലീസ് തോമസ് സ്ത്രീ പീഡനക്കേസിൽ പ്രതിയാണെന്ന് മനസിലാക്കിയതിനേ തുടർന്ന് സംഘടനയുടെ ജനറൽ സെക്രട്ടറി 2015 സെപ്തംബറിൽ ആലീസിനെ സംഘടനയിൽ നിന്നും നീക്കം ചെയ്യുകയും വിവരം മിനിറ്റ്സ് ബുക്കിൽ രേഖപ്പെടുത്തുകയും ചെയ്തിരുന്നു .

ഇതിൽ പ്രകോപിതയായ ആലീസ് തന്നെ പറ്റി അപകീർത്തികരമായി മിനിറ്റ്സ് ബുക്കിൽ എഴുതി എന്ന് കാണിച്ച് ജനറൽ സെക്രട്ടറിക്കെതിരെ കുന്നംകുളം സ്റ്റേഷനിൽ പരാതി നല്കുകയും പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.

തുടർന്ന് 2012ൽ നടന്ന പിഡനക്കേസിന്റെ വിവരങ്ങൾ ചോദിച്ച്  ജനറൽ സെക്രട്ടറി വിവരാവകാശ നിയമപ്രകാരം  അപേക്ഷ നല്കി. എന്നാൽ ആലീസിനെതിരേ കേസുകളോ പരാതികളോ ഇല്ലന്നാണ് എസ് ഐ ഫർഷാദ് മറുപടി നല്കിയത്.

തുടർന്ന് ജനറൽ സെക്രട്ടറി നടത്തിയ അന്വേഷണത്തിൽ കേസ് ഉണ്ടെന്നും ഐപിസി 376, B പ്രകാരം   സെഷൻസ് കോടതിയിൽ വിചാരണയിൽ ഇരിക്കുന്ന കേസാണെന്നും കണ്ടെത്തി, തുടർന്ന് ആലീസ് തോമസ് പോലിസുമായി ചേർന്ന് ഗൂഡാലോചന നടത്തി തന്നെ കുടുക്കിയതാണെന്നും കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ജനറൽ സെക്രട്ടറി ഹൈക്കോടതിയേ സമീപിക്കുകയായിരുന്നു.

സെക്രട്ടറിയുടെ വാദത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയ ഹൈക്കോടതി, കുന്നംകുളം പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ മുഴുവൻ തുടർ നടപടികളും നിർത്തി വെക്കാൻ ഉത്തരവിടുകയായിരുന്നു.

സെഷൻസ് കോടതിയിൽ വിചാരണയിൽ ഇരിക്കുന്ന കേസ് തന്നെ, ഇല്ലന്ന് മറുപടി നല്കി നല്കിയ ടി പി ഫർഷാദ് ഗുരുതരമായ കുറ്റകൃത്യമാണ് ചെയ്തിരിക്കുന്നത്.

ഈ കേസിൻ്റെ പരാതിയിൽ ജനറൽ സെക്രട്ടറി ആലീസിനോട് ഫോണിൽ കൂടി അശ്ലീലം പറഞ്ഞെന്നാണ് രണ്ടാമതായി പറയുന്ന കുറ്റം. എന്നാൽ താൻ ഒരു തവണ പോലും ആലീസിനെ വിളിച്ചിട്ടില്ലന്ന് ജനറൽ സെക്രട്ടറി വ്യക്തമാക്കിയിട്ടും ഫർഷാദ് കള്ളക്കേസ് ചമച്ച് സെക്രട്ടറിയെ അറസ്റ്റ് ചെയ്തു.

തുടർന്ന് തൻ്റെ കോൾ ഡീറ്റയിൽസ് പരിശോധിച്ചിട്ടുണ്ടോയെന്ന് വിവരാവകാശ നിയമപ്രകാരം ചോദിച്ചപ്പോൾ ഇല്ലന്ന് ഫർഷാദ് മറുപടി നല്കി.

ഒരാൾ മറ്റൊരാളെ, അതും ഒരു സ്ത്രീയെ ഫോണിൽ കൂടി അശ്ലീലം പറഞ്ഞെങ്കിൽ ആദ്യം കോൾ ഡീറ്റയിൽസ് പരിശോധിക്കുകയും പ്രതിയുടെ ഫോൺ കസ്റ്റഡിയിലെടുക്കുകയുമാണ് ചെയ്യേണ്ടത്. ഈ കേസിൽ ഇതൊന്നുമുണ്ടായില്ല.

ഒരു തവണ പോലും ആലീസിനെ വിളിച്ചിട്ടില്ല എന്നുറപ്പുള്ള ജനറൽ സെക്രട്ടറി തൻ്റെ കോൾ ഡീറ്റയിൽസ് സഹിതം ഹൈക്കോടതിയെ സമീപിച്ചതോടെയാണ് എഫ്ഐആർ അടക്കം മുഴുവൻ നടപടികളും ഹൈക്കോടതി സ്റ്റേ ചെയ്തത്.

പീഡനക്കേസിൽ ആലീസിനെ ശിക്ഷിച്ചതിൻ്റെ പശ്ചാത്തലത്തിൽ ഈ കേസുമായി ബന്ധപ്പെട്ട ഫയൽ പൂഴ്ത്തിയതിന് ഫർഷാദിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മുൻ സെക്രട്ടറി ആഭ്യന്തര വകുപ്പിന് പരാതി നല്കിയിട്ടുണ്ട്.

2015 ഒക്ടോബറിൽ നടന്ന ഹോംനേഴ്സിംഗ് അസോസിയേഷൻ (PHSOA) സംഘടനയുടെ സംസ്ഥാന കമ്മറ്റി യോഗത്തിൽ ആലീസിനെ സസ്പെൻറ് ചെയ്ത വിഷയം ചർച്ചയ്ക്ക് വരികയും സംസ്ഥാന പ്രസിഡൻ്റ് അടക്കമുള്ളവർ ആലീസിനെ പിന്തുണയ്ക്കുന്ന നിലപാട് സ്വീകരിച്ചതിനേ തുടർന്ന് ജനറൽ സെക്രട്ടറി സംഘടനയിൽ നിന്ന് രാജിവെയ്ക്കുകയായിരുന്നു.

പ്ലെയ്സ്മെൻ്റ് സെക്യൂരിറ്റി & ഹോം നേഴ്സിംഗ് സർവ്വീസസ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ (PHSOA) എന്ന സംഘടനയുടെ മുൻ തൃശൂർ ജില്ലാ പ്രസിഡൻ്റും നിലവിൽ സംസ്ഥാന നേതാവുമാണ് ആലീസ് തോമസ്