നാടിനെ നടുക്കിയ വൃദ്ധ ദമ്പതികളുടെ മരണത്തിലെ ചുരുൾ ക്രൈം ബ്രാഞ്ച് അഴിച്ചത് അഞ്ച് വർഷം നീണ്ട അന്വേഷണത്തിലൂടെ;വൈദ്യുതി വിച്ഛേദിച്ച ശേഷം വീടിന്റെ ഓടുമാറ്റി അകത്ത് കയറി കൊലപാതകം; രാജേന്ദ്രനെ കുടുക്കിയത് ഇടവേളകളിലെടുത്ത മൊഴിയിലെ വൈരുധ്യം
സ്വന്തം ലേഖകൻ പാലക്കാട്: കടമ്പഴിപ്പുറത്ത് വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ പ്രതിയെ വർഷങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. കടമ്പഴിപ്പുറം കണ്ണുകുറിശ്ശി സ്വദേശികളായ ഗോപാലകൃഷ്ണൻ ഭാര്യ തങ്കമ്മയും കൊല്ലപ്പെട്ട കേസിലാണ് അയല്‍വാസിയായ രാജേന്ദ്രനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ദൃശ്യം മോഡലിലാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. 2016 നവംബർ 14 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പ്രതിയായ രാജേന്ദ്രൻ 14ന് രാവിലെ ചെന്നൈയിലേക്ക് പോവാൻ ട്രെയിൻ ടിക്കറ്റെടുത്തിരുന്നു. പാലക്കാട് വരെ പോയ രാജേന്ദ്രൻ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് വീട്ടിലേക്ക് മടങ്ങിയെത്തി. […]