സമയത്തെ ചൊല്ലി തര്‍ക്കം; യാത്രക്കാരെ മുള് മുനയില്‍ നിര്‍ത്തി കോട്ടയം കുറുപ്പന്തറയില്‍ സ്വകാര്യ ബസ് ജീവനക്കാരുടെ അഴിഞ്ഞാട്ടം; പരാതിയുമായി യാത്രക്കാർ
സ്വന്തം ലേഖിക
കോട്ടയം: കോട്ടയം – എറണാകുളം റൂട്ടില്‍ യാത്രക്കാരെ മുള് മുനയില്‍ നിര്‍ത്തി സ്വകാര്യ ബസ് ജീവനക്കാരുടെ ഗുണ്ടായിസം.
കോട്ടയം എറണാകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന എം.ആൻ്റ് എം ബസ് ജീവനക്കാരാണ് മറ്റൊരു ബസിനു മുന്നില്‍ ബസിട്ട് ഭീഷണി മുഴക്കിയത്. ബസിനുള്ളിലിരുന്ന യാത്രക്കാരാണ് ഈ വീഡിയോ എടുത്ത് പുറത്തു വിട്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എറണാകുളം – കോട്ടയം റൂട്ടില്‍ കുറുപ്പന്തറയില്‍ വച്ചായിരുന്നു അക്രമം. സമയത്തെ ചൊല്ലി ബസുകള്‍ തമ്മില്‍ നേരത്തെ തര്‍ക്കം നിലനിന്നിരുന്നു. ഈ വിഷയം കഴിഞ്ഞ ദിവസം രാവിലെ ഏറ്റുമാനൂര്‍ പൊലീസ് സ്റ്റേഷനില്‍ വച്ച് പറഞ്ഞ് തീര്‍ക്കുകയും ചെയ്തിരുന്നു.
എന്നാല്‍, എം ആൻ്റ് എമ്മിൻ്റെ ജീവനക്കാര്‍ ഈ ബസിനു മുന്നില്‍ ബൈക്കും, കാറും, മറ്റു ബസും കുറുകെ ഇട്ട് ഗതാഗതം തടസപ്പെടുത്തുകയായിരുന്നു. എറണാകുളം റൂട്ടില്‍ നിന്നും മടങ്ങി എത്തുന്നതിനിടെയാണ് ഇത്തരത്തില്‍ ബസിൻ്റെ യാത്ര തടസപ്പെടുത്തുന്ന രീതിയില്‍ വാഹനം കുറുകെ ഇട്ടത്.
പൊലീസ് പ്രശ്നം പരിഹരിക്കാന്‍ ചര്‍ച്ച നടത്തിയിട്ടും രാത്രി ആറു മണിക്ക് എംജി യൂണിവേഴ്സിറ്റി മുതല്‍ കുറുപ്പുംതറ വരെ റോഡില്‍ ഭീകരാന്തരീക്ഷം സൃഷ്ട്ടിക്കുകയും ബസ്സിലെ ജീവനക്കാരെയും, ചോദ്യം ചെയ്ത സ്ത്രീകളടക്കമുള്ള യാത്രക്കാരെയും അസഭ്യം പറയുകയും ചെയ്തതായും പരാതി ഉയര്‍ന്നിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ സ്വകാര്യ ബസ് ജീവനക്കാരുടെ ഗുണ്ടായിസം തടയുന്നതിനു വേണ്ട നടപടി സ്വീകരിക്കണമെന്നാണ് സാധാരണക്കാരായ യാത്രക്കാരുടെ ആവശ്യം. യാത്രക്കാരെ ഭീഷണിപ്പെടുത്തുകയും, അസഭ്യം പറയുകയും ചെയ്യുന്ന വീഡിയോയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.