Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കൊല്ലം: പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്നു ഷോക്കേറ്റ് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു.

കൊല്ലം വാക്കനാട് കല്‍ച്ചിറ പള്ളിക്ക് സമീപം ശനിയാഴ്ച വൈകീട്ട് നാലരയോടെയാണ് അപകടം. കരിക്കോട് ടികെഎം എന്‍ജിനിയറിങ് കോളജിലെ വിദ്യാര്‍ത്ഥികളായ അര്‍ജുന്‍, റിസ്വാന്‍ എന്നിവരാണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഞ്ച് വിദ്യാര്‍ത്ഥികള്‍ ഒന്നിച്ചാണ് ഇവിടെയുള്ള കായലിന് സമീപത്ത് എത്തിയത്. അതിനിടെയാണ് ദുരന്തം. അര്‍ജുനും റിസ്വാനുമാണ് ആദ്യം കല്‍പ്പടവിലേക്ക് ഇറങ്ങിയത്. കാല്‍തെറ്റി കായലിലേക്ക് വീഴാന്‍ പോയപ്പോള്‍ സമീപത്തെ പൊട്ടിവീണ വൈദ്യുത കമ്പിയില്‍ പിടിക്കുകയായിരുന്നു.

ഇവിടെ വെെദ്യുതി ലെെൻ പാെട്ടി കിടക്കുന്നത് വിദ്യാർഥികളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. ബാക്കി മൂന്ന് പേർ നിലവിളിച്ച് ആളെ കൂട്ടിയെങ്കിലും ഷാേക്കേറ്റവർ മരണപ്പെടുകയായിരുന്നു.

ഷോക്കേറ്റ് ഇരുവരും സംഭവ സ്ഥലത്തു തന്നെ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഇരുവരുടെയും മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സംഭവ സമയം ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് പേരുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണ്.

തെന്നിവീണപ്പോള്‍ ഒരാള്‍ പിടിച്ചത് പൊട്ടി വീണ കമ്പിയിലാണെന്നും മറ്റെയാളും ഇയാള്‍ വീഴാതെ പിടിക്കാന്‍ നോക്കിയതാണെന്നും ഒപ്പമുണ്ടായിരുന്നവര്‍ പറയുന്നു.