play-sharp-fill

‘നെഞ്ചും മുഖവും ഒരു തെങ്ങില്‍ ചേര്‍ത്ത് അമര്‍ത്തി നിന്നാണ് ബോംബ് വരിഞ്ഞു കെട്ടുന്നത്. കെട്ടുന്നതിനിടെ ബോംബ് പൊട്ടിയാലും കൈകളേ പോവൂ. ജീവന്‍ പണയം വച്ച്‌ ജീവന്‍ എടുക്കാനുള്ള കളി; ചാവുന്നതിനും… കൊല്ലുന്നതിനും …ഒരു കാരണം വേണം; കല്യാണവീട്ടിലെ ബോംബാക്രമണം ചർച്ചയാകുമ്പോൾ കെ വി അനിലിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

സ്വന്തം ലേഖകൻ കണ്ണൂര്‍: ‘നെഞ്ചും മുഖവും ഒരു തെങ്ങില്‍ ചേര്‍ത്ത് അമര്‍ത്തി നിന്നാണ് ബോംബ് വരിഞ്ഞു കെട്ടുന്നത്. കെട്ടുന്നതിനിടെ ബോംബ് പൊട്ടിയാലും കൈകളേ പോവൂ. ജീവന്‍ പണയം വച്ച്‌ ജീവന്‍ എടുക്കാനുള്ള കളി; ചാവുന്നതിനും… കൊല്ലുന്നതിനും …ഒരു കാരണം വേണം; കല്യാണവീട്ടിലെ ബോംബാക്രമണം ചർച്ചയാകുമ്പോൾ എഴുത്തുകാരനും തിരക്കഥാകൃത്തുമായ കെ.വി അനില്‍ എഴുതിയ ഫേസ്‌ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. ജയകൃഷ്ണന്‍ മാസ്റ്റര്‍ മൊകേരിയിലെ ക്ലാസ് റൂമില്‍ കൊല ചെയ്യപ്പെട്ടപ്പോള്‍ കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളെ കുറിച്ച്‌ ഒരു പരമ്പര ചെയ്യുന്നതിനായി കണ്ണൂരിലെത്തിയപ്പോഴുണ്ടായ അനുഭവമാണ് അനില്‍ പങ്കുവെച്ചത്. കെ. വി […]

പത്തനംത്തിട്ടയിൽ നിയന്ത്രണം വിട്ട കാർ ഇരുചക്രവാഹന ഷോറൂമിലേക്ക് ഇടിച്ചു കയറി നിരവധി വാഹനങ്ങൾ തകർന്നു; പത്തനംതിട്ട കോളേജ് ജംഗ്ഷനില്‍ ഇന്ന് വൈകുന്നേരം ആറു മണിയോടെയായിരുന്നു അപകടം.

സ്വന്തം ലേഖിക പത്തനംതിട്ട :പത്തനംതിട്ടയിൽ നിയന്ത്രണം വിട്ട കാർ ഇരുചക്രവാഹന ഷോറൂമിലേക്ക് ഇടിച്ചു കയറി നിരവധി വാഹനങ്ങൾ തകര്‍ന്നു. പത്തനംതിട്ട കോളേജ് ജംഗ്ഷനില്‍ ഇന്ന് വൈകുന്നേരം ആറു മണിയോടെയായിരുന്നു അപകടം. അടൂര്‍ ഭാഗത്തുനിന്നും വന്ന കാര്‍ ഐശ്വര്യ ടി.വി.എസ് ഷോറൂമിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനങ്ങളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. സംഭവത്തിൽ ആര്‍ക്കും പരിക്കുകളില്ല . ഇരുചക്രവാഹന ഷോറൂമിന്റെ ഗേറ്റും മതിലും തകര്‍ന്നു. പതിനൊന്നോളം വാഹനങ്ങള്‍ തകര്‍ന്നതായി ഷോറൂം ഉടമ സുമേഷ് ഐശ്വര്യ പറഞ്ഞു.

യോഗി ശ്രമിക്കേണ്ടത് യു.പിയെ കേരളമാക്കാൻ; ജോസ് കെ.മാണി

സ്വന്തം ലേഖിക കോട്ടയം: ജീവിതനിലവാരത്തിന്റെ വളര്‍ച്ചകൊണ്ടും മതേതരത്വത്തിലും സാമൂഹ്യ നീതിയിലും അധിഷ്ഠിതമായ ജീവിതവീക്ഷണം കൊണ്ടും സ്വന്തം മാതൃക സൃഷിടിച്ച കേരളത്തിന്റെ വഴി പിന്തുടര്‍ന്ന് സ്വന്തം നാടിനേയും ജനങ്ങളെയും രക്ഷിക്കാനാണ് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ശ്രമിക്കേണ്ടതെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി പറഞ്ഞു. കോട്ടയത്ത് ചേര്‍ന്ന കേരളാ കോണ്‍ഗ്രസ്സ് (എം) സ്റ്റിയറിംഗ് കമ്മറ്റി യോഗത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. വീട്, വെള്ളം, വെളിച്ചം ഇത്തരം അടിസ്ഥാന സൗകര്യങ്ങളൊന്നും ഇപ്പോഴും സ്വപ്നം കാണാന്‍ കഴിയാത്ത യു.പി ജനതയുടെ മുഖ്യമന്ത്രിയായ യോഗിക്ക് സങ്കല്‍പ്പിക്കാന്‍ […]

കറുകച്ചാൽ-മണിമല റോഡിൽ നിയന്ത്രണംവിട്ട കാർ വൈദ്യുതിപോസ്റ്റ്‌ ഇടിച്ചുതകർത്തു

സ്വന്തം ലേഖിക കോട്ടയം: കറുകച്ചാൽ – മണിമല റോഡിൽ കരയോഗപ്പടിക്ക് സമീപം നിയന്ത്രണംവിട്ട കാർ വൈദ്യുതിപോസ്റ്റ്‌ ഇടിച്ചുതകർത്ത്‌ സമീപത്തെ വീടിന്റെ ഗേറ്റിൽ ഇടിച്ച് മറിഞ്ഞു. കാർ യാത്രക്കാരായ കരിമ്പനക്കുളം സ്വദേശി കരിമ്പോലിൽ അനീഷും സഹോദരിയും കുട്ടികളും നിസ്സാര പരിക്കോടെ രക്ഷപ്പെട്ടു. ഞായറാഴ്ച മൂന്നുമണിയോടെയായിരുന്നു സംഭവം. മണിമല സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനായ അനീഷ് സഹോദരിയുടെ കങ്ങഴയിലുള്ള വീട്ടിൽ പോയി മടങ്ങിവരവെയാണ് അപകടം. സമീപവാസികൾ യാത്രക്കാരെ മണിമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോട്ടയം മണിപ്പുഴ ഈരയിൽക്കടവ് ബൈപ്പാസിൽ റോഡിരികിൽ നിക്ഷേപിച്ചിരുന്ന മാലിന്യക്കൂമ്പാരത്തിന് സാമൂഹ്യ വിരു​ദ്ധർ തീയിട്ടു; അ​ഗ്നിരക്ഷാ സേനയുടെ സമയോജിതമായ ഇടപെടലിൽ വൻ ദുരന്തം ഒഴിവായി

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം മണിപ്പുഴ ഈരയിൽക്കടവ് ബൈപ്പാസിൽ റോഡിരികിൽ നിക്ഷേപിച്ചിരുന്ന മാലിന്യക്കൂമ്പാരത്തിന് സാമൂഹ്യ വിരു​ദ്ധർ തീയിട്ടു. റോഡരികിലെ തീ സമീപ പ്രദേശങ്ങളിലേക്ക് വ്യാപിച്ചു. കോട്ടയം ഫയർഫോഴ്സിലെ ഫയർ ഓഫിസർ സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ സമയോജിതമായ ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവായി. വൈകിട്ട് ഏഴരയോടെയാണ് റോഡിനു സമീപത്ത് കൂട്ടിയിട്ടിരുന്ന മാലിന്യക്കൂമ്പാരത്തിനാണ് തീ പിടിച്ചത്. തീ പ്രദേശത്തെ മരത്തിലേയ്ക്ക് പടർന്നത് നാട്ടുകാരെ ആശങ്കയിലാക്കി . തുടർന്ന ന​ഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ. ഷീജ അനിൽ സംഭവസ്ഥലത്തെത്തുകയും അ​ഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയുമായിരുന്നു. ഈ പ്രദേശത്ത് മാലിന്യങ്ങൾ […]

വൈളളൂതുരുത്തി പാലം തിരുവഞ്ചൂർ രാധാക്യഷ്ണൻ എംഎൽഎയും ഉദ്യോഗസ്ഥരും സന്ദർശിച്ചു

സ്വന്തം ലേഖിക കോട്ടയം: സർക്കാരിന്റെ കിഫ്ബി പദ്ധതിയിൽ ഉൾപെടുത്തി നിർമ്മിക്കാൻ സാങ്കേതിക അനുമതി ലഭിച്ച വൈളളൂതുരുത്തി പാലം തിരുവഞ്ചൂർ രാധാക്യഷ്ണൻ എംഎൽഎയും ഉദ്യോഗസ്ഥരും സന്ദർശിച്ചു. എംഎൽഎയുടെ നേത്യതത്തിൽ സ്ഥ്തി ഗതികൾ വിലയിരുത്തി. എംഎൽഎക്കൊപ്പം പനച്ചിക്കാട് പഞ്ചായത്ത് പ്രസിഡന്റ് റോയി മാത്യൂ, ജില്ലാ പഞ്ചായത്തംഗം പി കെ വൈശാഖ്, ബ്ലോക്ക് പഞ്ചായത്തംഗം സിബി ജോൺ, മുൻ മെമ്പർ ജെസി ചാക്കോ, ബ്രിഡ്ജസ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സിസലി, കിഫ്ബി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ മധു സൂദനൻ, അസിസ്റ്റ്റ്റന്റ് എഞ്ചിനീയർ ഫിലിപ്പ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

കോട്ടയത്ത് പുൽവാമ സ്മൃതിദിനം ആചരിച്ചു

സ്വന്തം ലേഖിക കോട്ടയം: 2019 -ൽ രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണത്തിൻ്റെ ദു:ഖ സൂചകമായി സിആർപിഎഫ് കോട്ടയം കൂട്ടാഴ്മയുടെ നേതൃത്വത്തിൽ ഗാന്ധിസ്ക്വയറിൽ പുഷ്പാർച്ചനയും, അനുസ്മരണവും നടത്തി. വീരമൃത്യുവരിച്ച ധീര ജവാൻമാരോടുള്ള ബഹുമാന സൂചകമായി പുഷ്പചക്രവും സമർപ്പിച്ചു. സ്വന്തം ജീവൻപ്പോലും ബലിയർപ്പിച്ചുകൊണ്ട് രാജ്യത്തിൻ്റെ അഖണ്ഡതയും ഐക്യവും കാത്തു സൂക്ഷിക്കുന്നതിൽ ജവാൻമാർ വഹിക്കുന്ന പങ്ക് ജാതിമതരാഷ്ട്രീയത്തിനധീതമായി എല്ലാവരും സ്മരിക്കേണ്ടതാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അഭിപ്രായപ്പെട്ടു. കോട്ടയം ഗാന്ധിസ്ക്വയറിൽ പുഷ്പാർച്ചനയ്ക്കുശേഷം നടന്ന അനുസ്മരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. സിആർപിഎഫ് കോട്ടയം കൂട്ടാഴ്മയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണത്തിന് സിആർപിഎഫ് […]

നിക്ഷേപകര്‍ ബാങ്കില്‍ അടക്കാന്‍ ഏല്‍പ്പിച്ച ലക്ഷങ്ങള്‍ തട്ടിയെടുത്തു; കുമാരനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ കളക്ഷന്‍ ഏജന്റായ സിപിഎം നേതാവിനെ പുറത്താക്കി

സ്വന്തം ലേഖിക കോട്ടയം: ഇടപാടുകാരെ തട്ടിച്ചു ലക്ഷങ്ങള്‍ അടിച്ചു മാറ്റിയെന്ന് പരാതിയിൽ കുമാരനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ കളക്ഷന്‍ ഏജന്റായ സിപിഎം നേതാവിനെ ബാങ്ക് പുറത്താക്കി. സിപിഎം ഏറ്റുമാനൂര്‍ ഏരിയാ കമ്മിറ്റി അംഗമായ ഇയാള്‍ 10 വര്‍ഷക്കാലം കുമാരനല്ലൂര്‍ ലോക്കല്‍ സെക്രട്ടറിയും ദീര്‍ഘകാലമായി ബാങ്കില്‍ കളക്ഷന്‍ ഏജന്റായി ജോലി നോക്കി വരുന്നയാളുമാണ് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന നിക്ഷേപകനില്‍ നിന്നും തുക തട്ടിയതാണ് അംഗത്തിന് വിനയായത്. നിക്ഷേപകന്‍ ആറ് മാസം മുൻപ് എടുത്ത വായ്പയില്‍ ബാക്കി തിരിച്ചടയ്ക്കാനുണ്ടായിരുന്ന 60,000 രൂപ ബാങ്കിന്റെ രസീത് വാങ്ങി നേതാവിന്റെ […]

ടിവി, ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ…. ഏത് വേണമെങ്കിലും 2500 രൂപ തന്നാൽ മതി; കാശ് കൊടുത്താൽ പിന്നെ ആളെ മഷിയിട്ട് നോക്കിയാൽ പോലും കാണില്ല; അന്തർജില്ലാ തട്ടിപ്പുകാരനെ പാലായിലെ വനിതാ പൊലീസുകാർ ചേർന്ന് ചാറ്റ് ചെയ്ത് കുടുക്കി; കോട്ടയം ജില്ലയിൽ നിന്ന് മാത്രം അടിച്ചുമാറ്റിയത് പതിനഞ്ച് ലക്ഷത്തിലധികം രൂപ

സ്വന്തം ലേഖിക പാലാ: സംസ്ഥാനത്ത് ഇൻസ്റ്റാൾമെന്റ് വ്യവസ്ഥയിൽ ഗൃഹോപകരണങ്ങളും ഫർണിച്ചറുകളും നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടുന്ന അന്തർജില്ലാ തട്ടിപ്പുകാരൻ പാല പൊലീസിൻ്റെ പിടിയിൽ. അഡ്വാൻസ് വാങ്ങി സാധനം നൽകാതെ തട്ടിപ്പു നടത്തുന്ന വയനാട് ജില്ലയിൽ പേരിയ സ്വദേശി മുക്കത്ത് ബേബി മകൻ ബെന്നി (43) യാണ് പിടിയിലായത്. കഴിഞ്ഞ ആറ് മാസമായി പാലാ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പല സ്ഥലങ്ങളിൽ നിന്നും ഇയാൾ ഇൻസ്റ്റാൾമെന്റ് വ്യവസ്ഥയിൽ സാധനങ്ങൾ നൽകാം എന്നുപറഞ്ഞ് പല വീടുകളിൽ നിന്നും അഡ്വാൻസായി തുക കൈപ്പറ്റിയിരുന്നു. പിന്നീട് പറഞ്ഞ സമയത്തിനുള്ളിൽ […]

സംസ്ഥാനത്ത് കോവിഡ് കുറയുന്നു; ഇന്ന് 8989 പേര്‍ക്ക് രോഗബാധ; പതിനായിരത്തിന് താഴെയെത്തിയത് 34 ദിവസത്തിന് ശേഷം

സ്വന്തം ലേഖിക തിരുവനന്തപുരം: കേരളത്തില്‍ 8989 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 1608, തിരുവനന്തപുരം 1240, കൊല്ലം 879, കോഴിക്കോട് 828, കോട്ടയം 743, തൃശൂര്‍ 625, കണ്ണൂര്‍ 562, ആലപ്പുഴ 558, മലപ്പുറം 443, ഇടുക്കി 412, പാലക്കാട് 386, പത്തനംതിട്ട 330, വയനാട് 205, കാസര്‍ഗോഡ് 170 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,090 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,84,183 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,78,244 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും […]