play-sharp-fill

പോ​ക്സോ കേ​സി​ലെ പ്രതിയായ സൈ​ജു ത​ങ്ക​ച്ച​നെ ത​ട്ടി​ക്കൊ​ണ്ടു​പോയി മര്‍ദിച്ചതായി പ​രാ​തി; ര​ണ്ടു​പേ​ര്‍ ക​സ്റ്റ​ഡി​യി​ല്‍

സ്വന്തം ലേഖിക കൊ​ച്ചി:കൊ​ച്ചി​യി​ല്‍ മോ​ഡ​ലു​ക​ള്‍ മ​രി​ച്ച കേ​സിലും, കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ന​ല്‍​കി​യ പോ​ക്സോ കേ​സി​ലും പ്രതിയായ സൈ​ജു ത​ങ്ക​ച്ച​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി പ​രാ​തി. ക​ഴി​ഞ്ഞ ദി​വ​സം ചെ​റാ​യി​യി​ലെ ലൗ ​ലാ​ന്‍​ഡ് റി​സോ​ര്‍​ട്ടി​ല്‍ നി​ന്നും ഒ​രു സം​ഘ​മാ​ളു​ക​ള്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പണം ആവശ്യപ്പെട്ട് ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ചെ​ന്നാണ് മു​ന​മ്ബം പോ​ലീ​സി​ല്‍ സൈ​ജു പ​രാ​തി ന​ല്‍​കി​യ​ത്. പ​ത്ത് ല​ക്ഷം രൂ​പ സം​ഘം ആ​ദ്യം ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്നും അ​വ​സാ​നം ഒ​രു ല​ക്ഷം രൂ​പ​യെ​ങ്കി​ലും ത​ന്നാ​ല്‍ വി​ട്ട​യ​ക്കാ​മെ​ന്ന് സം​ഘം പ​റ​ഞ്ഞ​താ​യും തുടര്‍ന്ന് കൈ​വ​ശം പ​ണം ഇ​ല്ലെ​ന്ന് മ​ന​സി​ലാ​യ​പ്പോ​ള്‍ ത​ന്നെ ഓ​ട്ടോ​യി​ല്‍ ക​യ​റ്റി വി​ട്ട​യ​ച്ചു​വെ​ന്നും സൈ​ജു പ​രാ​തി​യി​ല്‍ […]

കാളവണ്ടിയുടെ പിറകില്‍ ബൈക്ക് ഇടിച്ചു; രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

സ്വന്തം ലേഖിക കുമളി: കാളവണ്ടിയുടെ പിറകില്‍ ബൈക്ക് ഇടിച്ച്‌ രണ്ടു യുവാക്കള്‍ മരിച്ചു. രാജകുമാരി കജനാപ്പാറ സ്വദേശി പ്രഭു മനോഹരന്‍ (28), ബോഡിനായ്ക്കന്നൂര്‍ ന്യൂ കോളനി സ്വദേശി പ്രദീപ് സെല്‍വം (27) എന്നിവരാണു മരിച്ചത്. ബോഡിനായ്ക്കന്നൂര്‍ മുന്തലില് സമീപം വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നിനായിരുന്നു അപകടം. ബോഡിനായ്ക്കന്നൂരില്‍ ഇറച്ചിക്കച്ചവടം ചെയ്യുന്നവരാണ് ഇരുവരും. ബോഡിനായ്ക്കന്നൂരില്‍ അണ്ണാ ഡിഎംകെയുടെ തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പങ്കെടുത്ത ശേഷം ഇരുവരും മടങ്ങുമ്പോഴാണ് അപകടം ഉണ്ടായത്. ബൈക്കില്‍ ബോഡിനായ്ക്കന്നൂര്‍ – മൂന്നാര്‍ റോഡിലൂടെ തിരിച്ചുവരുമ്പോള്‍ വൈക്കോലുമായി പോവുകയായിരുന്ന കാളവണ്ടിയില്‍ ഇടിക്കുകയായിരുന്നു. രണ്ടുപേരും […]

വിദ്യാർഥികൾക്കായി 26 ലക്ഷം രൂപയുടെ പദ്ധതിയൊരുക്കി പള്ളം ബ്ലോക്ക് ; ബ്ലോക്കിന് കീഴിൽ വരുന്ന അയർക്കുന്നം, പനച്ചിക്കാട്, പുതുപ്പള്ളി, കുറിച്ചി, വിജയപുരം എന്നീ പഞ്ചായത്തുകളിൽ വരുന്ന സ്‌കൂളുകളിലാണ് പദ്ധതി നടപ്പാക്കുന്നത്, വിദ്യാർഥിനികളിൽ ആരോഗ്യ സുരക്ഷയും ആർത്തവ ശുചിത്വവും ഉറപ്പാക്കുന്നതിനുള്ള ഷീ പാഡ് പദ്ധതിയും ആരംഭിക്കും

സ്വന്തം ലേഖിക കോട്ടയം: പള്ളം ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിദ്യാഭ്യാസ മേഖലയിൽ വിപുലമായ പദ്ധതികൾക്ക് തുടക്കമിടുന്നു. വിദ്യാർഥികളിൽ മാലിന്യ സംസ്‌ക്കരണ അവബോധം സൃഷ്ടിക്കാൻ രൂപീകരിച്ച കളക്ടേഴ്‌സ് @ സ്‌കൂൾ പദ്ധതിയും വിദ്യാർഥിനികളിൽ ആരോഗ്യ സുരക്ഷയും ആർത്തവ ശുചിത്വവും ഉറപ്പാക്കുന്നതിനുള്ള ഷീ പാഡ് പദ്ധതിയുമാണ് ആരംഭിക്കുക. ബ്ലോക്കിന് കീഴിൽ വരുന്ന അയർക്കുന്നം, പനച്ചിക്കാട്, പുതുപ്പള്ളി, കുറിച്ചി, വിജയപുരം എന്നീ പഞ്ചായത്തുകളിൽ വരുന്ന സ്‌കൂളുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. കളക്ടേഴ്‌സ്@ സ്‌കൂൾ പദ്ധതിയുടെ ഭാഗമായി ജൈവ-അജൈവ മാലിന്യങ്ങൾ തരംതിരിച്ച് ശേഖരിക്കുന്നതിനുള്ള ബിന്നുകൾ സ്‌കൂളുകൾക്ക് നൽകും. 27000 […]

കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍; കേന്ദ്ര നയമാണ് സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കിയത്; സര്‍ക്കാരിന്‍റെ നൂറുദിന പരിപാടിയെയും ഗവര്‍ണര്‍ പ്രശംസിച്ചു; നേട്ടങ്ങൾ വായിച്ചപ്പോഴും നിസംഗരായി ഭരണപക്ഷം

സ്വന്തം ലേഖിക തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാന്‍. കേന്ദ്ര സര്‍ക്കാര്‍ നയമാണ് സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കിയതെന്നും ജി.എസ്.ടി വിഹിതമായ 6,500 കോടി കേന്ദ്രത്തില്‍ നിന്ന് കിട്ടിയില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. കോവിഡ് മൂലം സംസ്ഥാനത്തിന്റെ നികുതി വരുമാനം കുറഞ്ഞുവെന്നും കേന്ദ്ര വിഹിതം കുറഞ്ഞതും സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയെന്നും നയപ്രഖ്യാപനത്തിനിടെ ഗവര്‍ണര്‍ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി കാലത്ത് സഹായിക്കാന്‍ കേന്ദ്രത്തിന് ബാധ്യതയുണ്ട്. കേന്ദ്രസര്‍ക്കാര്‍ നയമാണ് സംസ്ഥാനത്തിന് സാമ്പത്തിക ബാധ്യതയുണ്ടാക്കിയത്. ഫിനാന്‍സ് കമ്മീഷന്‍ അംഗീകരിച്ച വിഹിതവും ലഭിച്ചില്ലെന്നും കേന്ദ്ര […]

കോഴിക്കോട്ട് പെണ്‍കുട്ടിക്ക് ലഹരി മരുന്ന് നൽകി വാലന്റൈന്‍സ് ദിനത്തില്‍ കൂട്ടബലാത്സ​ഗത്തിനിരയാക്കിയത് പ്രണയംനടിച്ച്‌

സ്വന്തം ലേഖിക കോഴിക്കോട്: പ്രായപൂര്‍ത്തിയാവാത്ത ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ രണ്ട് പേര്‍ പോലീസ് പിടിയില്‍. ഫെബ്രുവരി 14 ന് വാലന്‍റൈന്‍ ദിനത്തിലാണ് സംഭവം. പേരാമ്ബ്ര ചേര്‍മലയില്‍ വരുണ്‍രാജ് (26), മുയിപ്പോത്ത് ഉരുണി കുന്നുമ്മല്‍ ശ്യാംലാല്‍ (26) എന്നിവരാണ് അറസ്റ്റിലായത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച്‌ വിവിധ സ്ഥലങ്ങളില്‍ കൊണ്ട് പോയി പീഡിപ്പിച്ചു എന്നതാണ് കേസ്. പെണ്‍കുട്ടിക്ക് കഞ്ചാവും മയക്കുമരുന്നും നല്‍കിയാണ് പീഡനം നടത്തിയതെന്നാണ് പൊലീസ് പറയുന്നു. അന്നേ ദിവസം രാവിലെ പോയ പെണ്‍കുട്ടിയില്‍ വൈകീട്ട് തിരിച്ചെത്തിയപ്പോള്‍ തീര്‍ത്തും അവശയായിരുന്നു. സംശയം തോന്നിയ […]

സർക്കാരിന്റെ സ്വപ്ന പദ്ധതിയായ സിൽവർ ലൈനിൽ സംസ്ഥാന സർക്കാർ വീണ്ടും ഹൈക്കോടതിയിലേക്ക്; ഹർജിക്കാരുടെ ഭൂമിയിലെ സർവ്വേ നടപടികൾ തടഞ്ഞ ഫെബ്രുവരി ഏഴിലെ സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി

സ്വന്തം ലേഖിക കൊച്ചി: സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതിയായ സിൽവർ ലൈനിൽ സർക്കാർ വീണ്ടും ഹൈക്കോടതിയിൽ .ഹർജിക്കാരുടെ ഭൂമിയിലെ സർവ്വേ നടപടികൾ തടഞ്ഞ ഫെബ്രുവരി ഏഴിലെ സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. സർക്കാരിന്റെ അപ്പീൽ ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിൽ ഇരിക്കെയായിരുന്നു സർവ്വേ തടഞ്ഞുകൊണ്ട് സിംഗിൾ ബെഞ്ച് ഉത്തരവിട്ടത്. അപ്പീൽ ഡിവിഷൻ ബെഞ്ചിനെ പരിഗണനയിലാണ് എന്ന വാദം കണക്കിലെടുക്കാതെയായിരുന്നു സിംഗിൾ ബെഞ്ചിന്റെ ഉത്തരവെന്നാണ് സർക്കാർഉയർത്തുന്ന വാദം. സിൽവർ ലൈൻ പദ്ധതിക്ക് എതിരായ ഹർജിക്കാരുടെയും കേന്ദ്ര സർക്കാരിന്റെയും ഭാഗം മാത്രം […]

ഭാര്യയെ കാണാനില്ലെന്ന് അറിഞ്ഞതോടെ അന്വേഷണം ആരംഭിച്ചു; സഹായിയും മുങ്ങിയെന്ന് അറിഞ്ഞപ്പോള്‍ അങ്കലാപ്പ് കൂടി; ബൈക്കിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണം എത്തിയത് ആരാധനാ ലോഡ്ജില്‍; പൊലീസ് കതകു ചവിട്ടി തുറന്നപ്പോള്‍ കണ്ടത് തൂങ്ങി നില്‍ക്കുന്ന കമിതാക്കളെ; പിഞ്ചു മക്കളെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയാതെ സുനിലും ഉറ്റവരും

സ്വന്തം ലേഖിക തൃശൂര്‍: ഉച്ച മുതല്‍ ഭാര്യയെ കാണാതായതോടെ തലങ്ങും വിലങ്ങും അന്വേഷണം ആരംഭിച്ചു. ഒടുവില്‍ കിട്ടിയത് കെ എസ് ആര്‍ ടി സി സ്റ്റാന്റിനടുത്തെ ലോഡ്ജില്‍ ഭാര്യയും തന്റെ സഹായിയും ഉണ്ടെന്ന വിവരമാണ്. പിന്നടറിയുന്നത് ഇരുവരും തൂങ്ങി മരിച്ചെന്ന വാര്‍ത്തയും. പിഞ്ചുമക്കളെ എങ്ങിനെ ആശ്വസിപ്പിക്കും എന്നറിയാതെ വേദനിക്കുകയാണ് സുനിലും ഉറ്റവരും. ഞെട്ടല്‍ വിട്ടുമാറാതെ ഒളരിക്കരയെന്ന ഗ്രാമവും. ഇന്നലെ ഉച്ചയോടടുത്താണ് ഒളരിക്കര പുല്‍പ്പറമ്പില്‍ സുനില്‍ ഭാര്യ സംഗീതയെ(26)വീട്ടില്‍ നിന്നും കാണാതാവുന്നത്. സുനില്‍ പരിചയമുള്ള സ്ഥലങ്ങളിലെല്ലാം അന്വേഷണം നടത്തിയിട്ടും കണ്ടെത്താനായില്ല. തുടര്‍ന്ന് പരിയക്കാരുടെയും ബന്ധുക്കളുടെയും സഹായത്തോടെ […]

വയനാട്ടിൽ കടുവകുഞ്ഞ് കിണറ്റിൽ വീണു

സ്വന്തം ലേഖിക വയനാട് :വയനാട്ടിലെ ജനവാസ കേന്ദ്രത്തിൽ കടുവ കുഞ്ഞ് കിണറിൽ വീണു. ബത്തേരി മന്ദംകൊല്ലിയിലെ പൊട്ട കിണറിലാണ് കടുവ കുഞ്ഞ് വീണിരിക്കുന്നത്. വനപാലകർ സ്ഥലത്തെത്തി കടുവകുട്ടിയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. കടുവയെ മയക്കുവെടി വെച്ച് പുറത്തെത്തിക്കാനാണ് ശ്രമം

‘എത്ര ഇരുട്ടിയാലും സൂര്യന്‍ വീണ്ടും പ്രകാശിക്കുക തന്നെ ചെയ്യും’; മഞ്ജു വാര്യരുടെ പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റ് വൈറൽ

സ്വന്തം ലേഖിക തിരുവനന്തപുരം: മലയാള സിനിമാ പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയ നടിയാണ് മഞ്ജു വാര്യര്‍. നീണ്ട വര്‍ഷങ്ങള്‍ക്കുശേഷം മഞ്ജു വെള്ളിത്തിരയിലേക്ക് മടങ്ങി എത്തിയപ്പോള്‍ ഹൃദയം നിറഞ്ഞ സ്വീകരമാണ് താരത്തിന് ആരാധകര്‍ നല്‍കിയത്. മടങ്ങിവരവില്‍ രൂപത്തിലും ലുക്കിലും മാറിയ മഞ്ജുവിനെയാണ് ആരാധകര്‍ പിന്നെ കണ്ടത്. ഇപ്പോഴിതാ, സ്റ്റൈലിഷ് ലുക്കിലുള്ള പുത്തന്‍ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് നടി. കൂളിങ് ഗ്ലാസും വെച്ച്‌ വെയില്‍ കായുന്ന മഞ്ജുവാണ് ചിത്രങ്ങളില്‍. ‘എത്ര ഇരുട്ടിയാലും സൂര്യന്‍ വീണ്ടും പ്രകാശിക്കുക തന്നെ ചെയ്യും,’ എന്നാണ് മഞ്ജു ചിത്രത്തിന് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. മഞ്ജുവിന്റെ […]

തിരുവനന്തപുരം ശിങ്കാരത്തോപ്പ് കോളനിയിൽ മദ്യപസംഘം പൊലീസിനെ ആക്രമിച്ചു ;ഫോർട്ട് സിഐ ക്ക് തലയ്ക്ക് പരിക്കേറ്റു ,ഇന്നലെ രാത്രി ഒരുമണിയോട് കൂടിയാണ് സംഭവം

സ്വന്തം ലേഖിക തിരുവനന്തപുരം: ആറ്റുകാൽ ശിങ്കാരത്തോപ്പ് കോളനിയിൽ മദ്യപസംഘം പൊലീസിനെ ആക്രമിച്ചു. ഫോർട്ട് സിഐക് തലയ്ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി ഒരുമണിയോട് കൂടിയാണ് സംഭവം. ആറ്റുകാല്‍ ക്ഷേത്രോത്സവത്തിന്‍റെ ഭാഗമായുള്ള ഘോഷയാത്ര കടന്നുവരുന്നതിന്‍റെ തൊട്ടുമുന്‍പ് രണ്ട് സംഘങ്ങള്‍ മദ്യപിച്ച് ഏറ്റുമുട്ടിയിരുന്നു. ഇതേതുടര്‍ന്ന് ഫോര്‍ട്ട് സി ഐ രാജേഷും മറ്റ് പൊലീസുകാരും പ്രദേശത്ത് എത്തി. മദ്യപസംഘത്തെ പിടിച്ചുമാറ്റുന്നതിനിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം ഉണ്ടാവുകയായിരുന്നു. സി ഐ രാജേഷിന്‍റെ തലയ്ക്കാണ് അടിയേറ്റത്. പരിക്ക് ഗുരുതരമല്ല. ഇന്ന് പുലര്‍ച്ചെയോട് കൂടി ചികിത്സയ്ക്ക് ശേഷം പൊലീസുകാര്‍ ആശുപത്രി വിട്ടു. പ്രതികള്‍ക്ക് വേണ്ടി […]