play-sharp-fill
കാളവണ്ടിയുടെ പിറകില്‍ ബൈക്ക് ഇടിച്ചു; രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

കാളവണ്ടിയുടെ പിറകില്‍ ബൈക്ക് ഇടിച്ചു; രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

സ്വന്തം ലേഖിക

കുമളി: കാളവണ്ടിയുടെ പിറകില്‍ ബൈക്ക് ഇടിച്ച്‌ രണ്ടു യുവാക്കള്‍ മരിച്ചു.

രാജകുമാരി കജനാപ്പാറ സ്വദേശി പ്രഭു മനോഹരന്‍ (28), ബോഡിനായ്ക്കന്നൂര്‍ ന്യൂ കോളനി സ്വദേശി പ്രദീപ് സെല്‍വം (27) എന്നിവരാണു മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബോഡിനായ്ക്കന്നൂര്‍ മുന്തലില് സമീപം വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നിനായിരുന്നു അപകടം. ബോഡിനായ്ക്കന്നൂരില്‍ ഇറച്ചിക്കച്ചവടം ചെയ്യുന്നവരാണ് ഇരുവരും.

ബോഡിനായ്ക്കന്നൂരില്‍ അണ്ണാ ഡിഎംകെയുടെ തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പങ്കെടുത്ത ശേഷം ഇരുവരും മടങ്ങുമ്പോഴാണ് അപകടം ഉണ്ടായത്.

ബൈക്കില്‍ ബോഡിനായ്ക്കന്നൂര്‍ – മൂന്നാര്‍ റോഡിലൂടെ തിരിച്ചുവരുമ്പോള്‍ വൈക്കോലുമായി പോവുകയായിരുന്ന കാളവണ്ടിയില്‍ ഇടിക്കുകയായിരുന്നു. രണ്ടുപേരും റോഡിലേക്കു തെറിച്ചു വീണ് തല്‍ക്ഷണം തന്നെ മരിക്കുകയായിരുന്നു.