കോഴിക്കോട്ട് പെണ്‍കുട്ടിക്ക് ലഹരി മരുന്ന് നൽകി വാലന്റൈന്‍സ് ദിനത്തില്‍ കൂട്ടബലാത്സഗത്തിനിരയാക്കിയത് പ്രണയംനടിച്ച്
സ്വന്തം ലേഖിക
കോഴിക്കോട്: പ്രായപൂര്‍ത്തിയാവാത്ത ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ രണ്ട് പേര്‍ പോലീസ് പിടിയില്‍.
ഫെബ്രുവരി 14 ന് വാലന്‍റൈന്‍ ദിനത്തിലാണ് സംഭവം. പേരാമ്ബ്ര ചേര്‍മലയില്‍ വരുണ്‍രാജ് (26), മുയിപ്പോത്ത് ഉരുണി കുന്നുമ്മല്‍ ശ്യാംലാല്‍ (26) എന്നിവരാണ് അറസ്റ്റിലായത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് വിവിധ സ്ഥലങ്ങളില്‍ കൊണ്ട് പോയി പീഡിപ്പിച്ചു എന്നതാണ് കേസ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പെണ്‍കുട്ടിക്ക് കഞ്ചാവും മയക്കുമരുന്നും നല്‍കിയാണ് പീഡനം നടത്തിയതെന്നാണ് പൊലീസ് പറയുന്നു.
അന്നേ ദിവസം രാവിലെ പോയ പെണ്‍കുട്ടിയില്‍ വൈകീട്ട് തിരിച്ചെത്തിയപ്പോള്‍ തീര്‍ത്തും അവശയായിരുന്നു. സംശയം തോന്നിയ വീട്ടുകാരാണ് കുട്ടിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പീഡനം നടന്നതായി അറിയുന്നത്.
ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലുള്ള പെണ്‍കുട്ടി ആരോഗ്യസ്ഥിതി വീണ്ടെടുത്തിട്ടില്ല.
വടകര ഡി.വൈ.എസ്.പി. അബ്ദുള്‍ ഷെറീഫ് എത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. കുട്ടി നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ തന്ത്രപരമായ നീക്കം നടത്തിയാണ് പ്രതികളെ 24 മണിക്കുറിനകം പിടികൂടാന്‍ കഴിഞ്ഞത്.
പോക്സോ നിയമപ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. സി.ഐ. എന്‍.സുനില്‍കുമാറിന്‍്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
പീഡന സംഘത്തില്‍ കൂടുതല്‍പേര്‍ ഉണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി ഡി.വൈ.എസ്.പി .അബ്ദുള്‍ ഷെറീഫും.സി.ഐ. എന്‍.സുനില്‍കുമാറും പറഞ്ഞു.