play-sharp-fill

ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ട്;കുറ്റവാളികൾക്ക് കുരുക്ക് മുറുകുന്നു ; ആലുവ റൂറല്‍ പരിധിയില്‍ ഇതുവരെ കാപ്പ നിയമപ്രകാരം 42 പേരെ ജയിലിലടച്ചു; 31 പേരെ നാടു കടത്തി

സ്വന്തം ലേഖിക കൊച്ചി : ആലുവ റൂറല്‍ പരിധിയില്‍ ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ട് എന്ന പേരില്‍ ഇതുവരെ കാപ്പ നിയമപ്രകാരം 42 പേരെ ജയിലിലടച്ചു. 31 പേരെ നാടു കടത്തി. മുന്‍കാല കുറ്റവാളികളേയും, തുടര്‍ച്ചയായി സമാധാന ലംഘനം നടത്തുന്നവരേയും നിരീക്ഷിച്ചു വരികയാണെന്നും, ക്രിമിനലുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും എസ്.പി കെ.കാര്‍ത്തിക്ക് അറിയിച്ചു. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി മുൻകാല കുറ്റവാളികളുടെ പ്രവർത്തനങ്ങൾ ജില്ലാ അടിസ്ഥാനത്തിൽ നിരീക്ഷിക്കുന്നതിന് സംവിധാനം ഏർപെടുത്തിയിട്ടുണ്ട്. ഇവർ വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടാൽ കാപ്പ പോലുള്ള നിയമങ്ങൾക്കു കീഴിൽ കൊണ്ടുവരുമെന്ന് എസ്.പി കെ.കാർത്തിക്ക് […]

കോട്ടയത്ത് ഒതളങ്ങ കഴിച്ച്‌ പെൺകുട്ടി ജീവനൊടുക്കിയ സംഭവം ; റോഡില്‍ നിന്നും വീഡിയോ ചിത്രീകരിച്ചതിന് ബന്ധു വഴക്ക് പറഞ്ഞതിനെ തുടർന്നെന്ന് സൂചന

സ്വന്തം ലേഖിക കോട്ടയം:വെള്ളൂരിൽ പെൺകുട്ടി വിഷക്കായ കഴിച്ച് ജീവനൊടുക്കിയ സംഭവത്തിൽ വിശദീകരണവുമായി പോലീസ് . റോഡില്‍ നിന്നും വീഡിയോ ചിത്രീകരിച്ചതില്‍ ബന്ധു വഴക്ക് പറഞ്ഞതിനെ തുടര്‍ന്നാണ് തലയോലപ്പറമ്ബ് സ്വദേശി കൃഷ്ണമോള്‍ കഴിഞ്ഞ ദിവസം ഒതളങ്ങ കഴിച്ച്‌ ജീവനൊടുക്കിയതെന്ന് പോലീസ് പറഞ്ഞു . സമൂഹമാദ്ധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നതിനായാണ് കൃഷ്ണമോള്‍ വീഡിയോ ചിത്രീകരിച്ചത്. എന്നാല്‍ ഇത് ഇഷ്ടമില്ലാതിരുന്ന ബന്ധു കൃഷ്ണയെ വഴക്ക് പറഞ്ഞെന്നും തുടര്‍ന്നാണ് ഒതളങ്ങ കഴിച്ചതെന്നും പോലീസ് പറഞ്ഞു. സുഹൃത്തുക്കളായ പെണ്‍കുട്ടികള്‍ രണ്ട് പേരും ഒന്നിച്ച്‌ ഈസ്റ്റര്‍ ദിവസം സിനിമയ്‌ക്ക് പോയി വന്ന ശേഷം കൃഷ്ണയുടെ […]

കോട്ടയം മണർകാട് വിജയപുരം ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷിക മഹോത്സവവും മണർകാട് ഭഗവതി ക്ഷേത്രത്തിലെ കുംഭ കുടങ്ങൾക്ക് സ്വീകരണവും 24, 25, തീയതികളിൽ നടക്കും

സ്വന്തം ലേഖകൻ കോട്ടയം: മണർകാട് വിജയപുരം ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷിക മഹോത്സവം ഏപ്രിൽ 25 തിങ്കളാഴ്ച്ച താഴമൺ മഠo തന്ത്രി കണ്ഠരര് മോഹനരരുടെ മുഖ്യകാർമികത്വത്തിലും ക്ഷേത്രം മേൽശാന്തി പാമ്പാടി സുനിൽശാന്തിയുടെ സഹകാർമ്മികത്വത്തിലും നടക്കും 24 ഞായറാഴ്ച രാവിലെ ‘5.30 ന് പള്ളിയുണർത്തൽ, നിർമ്മാല്യ ദർശനം, അഭിഷേകം 5.45 മുതൽ ഭാഗവത പാരായണം, രാമചന്ദ്രൻ പുല്ലാട്ട്മ, ധുസൂധന പിഷാരടി ഉദയൻ, സുധാകരൻ, 6,30 ന് ഉഷപൂജ, 9 ന് ഉച്ചപൂജ മണർകാട് ഭഗവതി ക്ഷേത്രത്തിലെ വിവിധ പാട്ടമ്പലങ്ങളിൽ നിന്നും വരുന്ന കുംഭകുടങ്ങൾക്ക് സ്വീകരണം. […]

കോട്ടയത്ത് മത്സ്യ മാർക്കറ്റുകളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന; 250 കിലോയോളം പഴകിയ മത്സ്യം പിടിച്ചെടുത്തു നശിപ്പിച്ചു

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിലെ മത്സ്യ മാർക്കറ്റുകളിൽ പരിശോധന, പഴകിയ 250 കിലോയോളം മത്സ്യം പിടിച്ചെടുത്തു നശിപ്പിച്ചു ഭക്ഷ്യ സുരക്ഷാ വകുപ്പ് കോട്ടയത്തെ വിവിധ മത്സ്യമാർക്കറ്റുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ പഴകിയ 247.2 കിലോ മത്സ്യം നശിപ്പിച്ചു. ജില്ലയിലെ വിവിധ ഭാഗങ്ങളിലെ മാർക്കറ്റുകളിൽ നിന്നായി 53 സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തി. വിവിധ മത്സ്യങ്ങളുടെ 23 സർവെയിലൻസ് സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. റാപ്പിഡ് ഡിറ്റെക്ഷൻ കിറ്റുപയോഗിച്ച് നടത്തിയ പരിശോധനകളിൽ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്താനായില്ല. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് […]

കോട്ടയം കോഴിചന്ത ജംങ്ഷന് സമീപം മാർക്കറ്റ് റോഡിൽ ഡീസൽ തീർന്ന് നടുറോഡിൽ കിടന്ന നാഷണൽ പെർമിറ്റ് ലോറിക്ക് ഇൻഷുറൻസില്ല, ടാക്സ് ,ഫിറ്റ്നസ് സർട്ടിഫിക്കറ്റുകളുമില്ല; ലോറി ഓടിയെത്തിയത് പുനെയിൽ നിന്ന് കോട്ടയത്തേക്ക്; വാളയാറിൽ മോട്ടോർ വാഹന വകുപ്പിലും, പൊലീസിലും ജോലി ചെയ്യുന്നത് പഴം വിഴുങ്ങികളായ ഉദ്യോഗസ്ഥരോ? അതോ കൈക്കൂലിക്കാരോ? ട്രാഫിക് പൊലീസ് ലോറി കസ്റ്റഡിയിലെടുത്തത് ഗതാഗതക്കുരുക്കുണ്ടാക്കുന്നുവെന്ന് തേർഡ് ഐ ന്യൂസിൽ നിന്നും അറിയിച്ചതിനേ തുടർന്ന്

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം കോഴിചന്ത ജംഗ്ഷന് സമീപം മാർക്കറ്റ് റോഡിൽ ഡീസൽ തീർന്ന് കിടന്ന ലോറിക്ക് ഇൻഷുറൻസില്ല, ടാക്സ് ഇല്ല ,ഫിറ്റ്നസ് സർട്ടിഫിക്കറ്റുമില്ല. ലോറി ഓടിയെത്തിയത് പുനെയിൽ നിന്ന് ഒരു ലോഡ് സവോളയുമായി കോട്ടയത്തേക്ക്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടുകൂടി കോഴി ചന്തയിൽ പൂനെയിൽ നിന്ന് സവാളയുമായി എത്തിയ ലോറി ഡീസൽ തീർന്ന് നടുറോഡിൽ കുടുങ്ങുകയായിരുന്നു. ലോറി നടുറോഡിൽ കുടുങ്ങി ഗതാഗതക്കുരുക്ക് ഉണ്ടാകുന്നുവെന്ന് തേർഡ് ഐ ന്യൂസിൽ നിന്ന് ട്രാഫിക് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ട്രാഫിക് എസ്എച്ച്ഒ ഹരിഹരൻ്റെ നേതൃത്വത്തിൽ പൊലിസ് സംഘം […]

കോട്ടയം മാന്നാനത്ത് നിയന്ത്രണംവിട്ട കാർ ബൈക്കിലിടിച്ച് അപകടം; ബൈക്ക് യാത്രികനായിരുന്ന മെഡിക്കല്‍ കോളേജിലെ ബയോകെമിസ്ട്രി വിഭാഗത്തിലെ ഡോക്ടര്‍ക്ക് പരിക്ക്

സ്വന്തം ലേഖകൻ കോട്ടയം: മാന്നാനം അല്‍ഫോണ്‍സാ കുരിശടിയ്ക്ക് സമീപം നിയന്ത്രണം വിട്ട കാര്‍ ബൈക്കിലിടിച്ച് ഡോക്ടര്‍ക്ക് പരുക്ക്.കോട്ടയം മെഡിക്കല്‍ കോളേജില്‍ ഡ്യൂട്ടി കഴിഞ്ഞ് ബൈക്കില്‍ മടങ്ങുകയായിരുന്ന ബയോകെമിസ്ട്രി വിഭാഗത്തിലെ ഡോക്ടര്‍ ജിമ്മിനാണ് പരുക്കേറ്റത്. മാന്നാനം ഭാഗത്തും നിന്നും കുട്ടിപ്പടി വളവുകഴിഞ്ഞ ശേഷം നിയന്ത്രണം വിട്ട കാർ എതിര്‍ ദിശയിലേക്ക് തിരിയുന്നതിനിടെ ജിമ്മിന്റെ ബൈക്കിലിടിക്കുകയായിരുന്നു. അപകടത്തിന് തൊട്ടുപിന്നാലെ സ്ഥലത്തുകൂടി കടന്നുപോയ മറ്റൊരു യാത്രക്കാർ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു. പരുക്കേറ്റ ഡോക്ടറെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. ഗാന്ധി നഗര്‍ പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. ചുങ്കം സ്വദേശിയായ വീട്ടമ്മയും […]

കോട്ടയം ജില്ലയിൽ ഇന്ന് (23/4/2022) ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും: വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ ഇന്ന് (23/4/2022) ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. കുറവിലങ്ങാട് സെ ക്ഷന്റെ പരിധിയിൽ വരുന്ന മാർട്ടിൻ വുഡ്, ബിന്ദു, പുല്ലു വട്ടം – മടുക്ക, കോഴ ബ്ളോക്ക് ,മറ്റം ഹൗസ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 8.30 മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങും. പാമ്പാടി സെക്ഷന്റെ പരിധിയിൽ ജെ ടി സ്, 8-ാം മൈൽ, ഓന്തുരുത്തി, മൈലാടിപടി, കാട്ടമ്കുന്നു, താന്നിമാറ്റം, നെടുംകുഴി, പൊന്നപ്പൻ സിറ്റി എന്നിവിടങ്ങളിൽ എച്ച് ടി മൈന്റെനൻസ് ഉള്ളതിനാൽ ഇന്ന് 9 […]

കരുനാ​ഗപ്പള്ളി റോഡരികില്‍ കഞ്ചാവുചെടി; വേരോടെ പിഴുത് എക്സൈസ്

സ്വന്തം ലേഖകൻ കൊല്ലം: കരുനാഗപ്പള്ളി റോഡരികില്‍ കഞ്ചാവു ചെടി കണ്ടെത്തി. പുതിയകാവു ജങ്ഷനു പടിഞ്ഞാറ് വൈദ്യുതിപോസ്റ്റിനു സമീപത്തുനിന്നാണ് 90 സെന്റീമീറ്റര്‍ ഉയരമുള്ള കഞ്ചാവ് ചെടി കണ്ടെത്തിയത്. പുഷ്പിക്കാന്‍ പാകമായ തരത്തിലുള്ള കഞ്ചാവു ചെടിയാണ് എക്സൈസ് വിഭാ​ഗം കണ്ടെത്തിയത്. കരുനാഗപ്പള്ളി എക്സൈസ് സിഐയ്ക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയവരെക്കുറിച്ച്‌ സൂചന ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എക്സൈസ് സിഐ ശിവപ്രസാദ്, പ്രിവന്റീവ് ഓഫീസര്‍മാരായ പി എ അജയകുമാര്‍, അമ്പികേശന്‍, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് ടി സജുകുമാര്‍, […]

കനകമല ഐ.എസ് കേസില്‍ പ്രതി സിദ്ദിഖുല്‍ അസ് ലമിന് 3 വര്‍ഷം തടവ് ശിക്ഷ: അന്‍സാറുള്‍ ഖലീഫ എന്ന പേരില്‍ സംഘടനയുണ്ടാക്കി ആക്രമണത്തിന് പദ്ധതിയിട്ടെന്നാണ് കേസ്

സ്വന്തം ലേഖകൻ കനകമല ഐ.എസ് കേസില്‍ പ്രതി സിദ്ദിഖുല്‍ അസ് ലമിന് 3 വര്‍ഷം തടവ് ശിക്ഷ. കൊച്ചി എന്‍.ഐ.എ കോടതിയാണ് ശിക്ഷ വിധിച്ചത്. അന്‍സാറുള്‍ ഖലീഫ എന്ന പേരില്‍ സംഘടനയുണ്ടാക്കി ആക്രമണത്തിന് പദ്ധതിയിട്ടെന്നാണ് കേസ്. തിരുവനന്തപുരം വെമ്ബായം സ്വദേശിയാണ് സിദ്ധിഖുല്‍ അസ്‍ലം. സൗദിയിലായിരുന്ന സിദ്ദിഖിനെ ഇന്‍ര്‍പോളിന്‍റെ നോട്ടീസിനെ തുടര്‍ന്ന് നാടു കടത്തുകയായിരുന്നു. പ്രതിയെ ദില്ലി വിമാനത്താവളത്തില്‍ വെച്ച്‌ ഇന്‍റര്‍പോളിന്‍റെ സഹായത്തോടെ എന്‍ ഐ എ പിടികൂടുകയായിരുന്നു. . 2016ല്‍ സംസ്ഥാനത്ത് സ്‌ഫോടന പരമ്ബര തീര്‍ക്കുന്നതിന് കണ്ണൂര്‍ കനകമലയില്‍ ഒത്തുകൂടിയെന്നാണ് പ്രതികള്‍ക്കെതിരായ കേസ്. കനകമല […]

വാഹനം അനുവദിച്ച്‌ ബോര്‍ഡ് ഉത്തരവിറക്കിയിട്ടില്ല; എം ജി സുരേഷ്‌കുമാറിന് പിഴ ചുമത്തിയത് ചട്ടപ്രകാരം; നടപടിയെടുക്കാന്‍ അധികാരമുണ്ടെന്ന് കെ എസ് ഇ ബി

സ്വന്തം ലേഖകൻ തിരുവനന്തപുരം: കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് എം ജി സുരേഷ് കുമാറിന് പിഴ ചുമത്തിയത് ചട്ടപ്രകാരമെന്ന് കെ.എസ്.ഇ.ബി വ്യക്തമാക്കി. ഡെപ്യൂട്ടേഷനില്‍ പോയ സുരേഷിന് വാഹനം അനുവദിച്ച്‌ ബോര്‍ഡ് ഉത്തരവിറക്കിയിട്ടില്ല. വാഹനം ഉപയോഗിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവും ബോര്‍ഡില്‍ നല്‍കിയിട്ടില്ല. അസി. പ്രൈവറ്റ് സെക്രട്ടറി റാങ്കിലുള്ളയാള്‍ക്ക് വാഹനം അനുവദിക്കാറില്ലെന്നും സര്‍വീസ് റൂള്‍ പ്രകാരം കെ എസ് ഇ ബിക്ക് നടപടിയെടുക്കാന്‍ അധികാരമുണ്ടെന്നും കെ എസ് ഇ ബി വിശദീകരിച്ചു . 2019 മുതല്‍ ബോര്‍ഡ് വിജിലന്‍സ് വിശദമായി പരിശോധിച്ചു കൊണ്ടിരിക്കുന്ന പരാതി ഫയലിലാണ്, […]