
സ്വന്തം ലേഖിക
കോട്ടയം:വെള്ളൂരിൽ പെൺകുട്ടി വിഷക്കായ കഴിച്ച് ജീവനൊടുക്കിയ സംഭവത്തിൽ വിശദീകരണവുമായി പോലീസ് . റോഡില്‍ നിന്നും വീഡിയോ ചിത്രീകരിച്ചതില്‍ ബന്ധു വഴക്ക് പറഞ്ഞതിനെ തുടര്‍ന്നാണ് തലയോലപ്പറമ്ബ് സ്വദേശി കൃഷ്ണമോള്‍ കഴിഞ്ഞ ദിവസം ഒതളങ്ങ കഴിച്ച് ജീവനൊടുക്കിയതെന്ന് പോലീസ് പറഞ്ഞു .
സമൂഹമാദ്ധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നതിനായാണ് കൃഷ്ണമോള്‍ വീഡിയോ ചിത്രീകരിച്ചത്. എന്നാല്‍ ഇത് ഇഷ്ടമില്ലാതിരുന്ന ബന്ധു കൃഷ്ണയെ വഴക്ക് പറഞ്ഞെന്നും തുടര്‍ന്നാണ് ഒതളങ്ങ കഴിച്ചതെന്നും പോലീസ് പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സുഹൃത്തുക്കളായ പെണ്‍കുട്ടികള്‍ രണ്ട് പേരും ഒന്നിച്ച് ഈസ്റ്റര്‍ ദിവസം സിനിമയ്‌ക്ക് പോയി വന്ന ശേഷം കൃഷ്ണയുടെ ബന്ധുവിന്റെ വീടിന് സമീപത്ത് വെച്ച് വീഡിയോ ചിത്രീകരിച്ചു. ഇത് ഇഷ്ടപ്പെടാതിരുന്ന ബന്ധു പെണ്‍കുട്ടിയെ ശകാരിച്ചിരുന്നുവെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.
കോട്ടയം വെള്ളൂര്‍ സ്വദേശിനിയായ കൃഷ്ണയുടെ കൂട്ടുകാരിയും ഒതളങ്ങ കഴിച്ചിരുന്നു. പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണെന്നും എസ്.ഐ ജസ്റ്റിന്‍ മണ്ഡപം വ്യക്തമാക്കി.









