ജീവനക്കാരുടെ ഗ്രാറ്റുവിറ്റി തുക നൽകിയില്ല: 30 ദിവസത്തിനകം തുക നൽകിയില്ലെങ്കിൽ ട്രാവൻകൂർ സിമന്റ്‌സിൽ ജപ്തി; നടപടിയ്ക്ക് ഉത്തരവിട്ടത് ഡെപ്യൂട്ടി ലേബർ കമ്മിഷണർ

സ്വന്തം ലേഖകൻ കോട്ടയം: വിരമിച്ച ജീവനക്കാരുടെ ആനുകൂല്യങ്ങൾ 30 ദിവസത്തിനുള്ളിൽ നൽകിയില്ലെങ്കിൽ ട്രാവൻകൂർ സിമന്റ്‌സിൽ നിന്നും ജപ്തി നടപടികളിലൂടെ ഈടാക്കാൻ ഡെപ്യൂട്ടി ലേബർ കമ്മിഷണറുടെ ഉത്തരവ്. 2019 ൽ സർവീസിൽ നിന്നും വിരമിച്ച ട്രാവൻകൂർ സിമന്റ്‌സിലെ ജീവനക്കാർ നൽകിയ പരാതിയിലാണ് ഇപ്പോൾ നടപടി. ജീവനക്കാരുടെ ഗ്രാറ്റുവിറ്റി തുക 30 ദിവസത്തിനകം നൽകണമെന്നും, നൽകിയില്ലെങ്കിൽ റവന്യു റിക്കവറി നടപടികളിലൂടെ തുക പിടിച്ചെടുക്കണമെന്നുമാണ് ഉത്തരവിൽ പറയുന്നത്. 2019 ഏപ്രിൽ, മെയ് മാസം വിരമിച്ച 10 ജീവനക്കാരാണ് ഗ്രാറ്റുവിറ്റി നിയന്ത്രണാധികാരിയായ ഡെപ്യൂട്ടിലേബർ കമ്മീഷൺ (കോട്ടയം) മുമ്പാകെ പരാതിയുമായി എത്തിയത്. […]

യു.എസ്, യു.കെ വിസയുള്ള ഇന്ത്യക്കാർക്ക് യുഎഇ വിസഓൺ അറൈവൽ സൗകര്യം നിർത്തിവെച്ചു; നടപടി താൽക്കാലികമെന്ന് അധികൃതർ

  സ്വന്തം ലേഖകൻ യു.എ.ഇ: യു.എസ്, യു.കെ, യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങൾ നൽകുന്ന വിസ അല്ലെങ്കിൽ റസിഡൻസ് പെർമിറ്റ് ഉള്ള ഇന്ത്യൻ പൗരന്മാർക്ക് യുഎഇ വിസ വിലക്ക്. നടപടി താൽക്കാലികമാണ്. ഇത്തിഹാദ് എയർവേയ്സ് തിങ്കളാഴ്ച ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പതിനാലു ദിവസത്തിലധികം ഇന്ത്യയിൽ തങ്ങി തിരിച്ചു വരുന്ന യാത്രക്കാർക്കും വിലക്ക് ബാധകമാണ്. എന്നാൽ ഇതിന്റെ കാരണം എന്താണെന്ന് അധികൃതർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കൂടുതൽ വിവരങ്ങൾ എയർവെയിസിന്റെ വെബ്സൈറ്റിൽ ലഭ്യമാക്കും എന്നാണ് പറഞ്ഞിരിക്കുന്നത്. യുഎസ്. യുകെ, അല്ലെങ്കിൽ ഒരു യൂറോപ്യൻ യൂണിയൻ നൽകുന്ന വിസ അല്ലെങ്കിൽ […]

കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് ക്വാറന്‍റീൻ; നാളെ മുതല്‍ കര്‍ശനമായി നടപ്പാക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍; മെഡിക്കൽ, പാരാമെഡിക്കല്‍, നഴ്സിങ്, എന്‍ജിനിയറിങ് വിദ്യാര്‍ഥികള്‍ക്ക് ക്വാറന്റൈന്‍ ബാധകമല്ല

സ്വന്തം ലേഖകൻ കർണാടക: കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് ക്വാറന്‍റീന്‍ നാളെ മുതല്‍ കര്‍ശനമായി നടപ്പാക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍. ആര്‍ ടി പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി രാവിലെ ബംഗ്ലൂരുവില്‍ എത്തിയവരെ പോകാന്‍ അനുവദിച്ചു. കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍, തൊഴിലാളികള്‍, യാത്രക്കാ‍‍‍ര്‍ എന്നിവര്‍ക്കാണ് കര്‍ണാടക നിര്‍ബന്ധിത ക്വാറന്റൈന്‍ ഏര്‍പ്പെടുത്തിയത്. മെഡിക്കൽ, പാരാമെഡിക്കല്‍.നഴ്സിങ്, എന്‍ജിനിയറിങ് വിദ്യാര്‍ഥികള്‍ക്ക് ക്വാറന്റൈന്‍ ബാധകമല്ല. എന്നാല്‍ ആര്‍ ടി പി സി ആര്‍ പരിശോധന ഫലം നിര്‍ബന്ധമാണ്. ഇതില്ലെങ്കില്‍ ഏഴ് ദിവസം ക്വാറന്റയിനില്‍ കഴിയണം. ഏഴാം ദിവസം നടത്തുന്ന പരിശോന നെ​ഗറ്റീവ് ആയാല്‍ […]

‘കേരളം തകർന്നുവെന്ന് വരുത്തി തീർക്കാൻ ചിലരും ചില മാധ്യമങ്ങളും തീവ്രശ്രമം നടത്തുന്നു; കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ മോശമായി ചിത്രീകരിക്കുവാനും ആസൂത്രിത ശ്രമം’; ആരോഗ്യമന്ത്രി വീണാ ജോർജ്ജ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ മോശമായി ചിത്രീകരിക്കുവാൻ ആസൂത്രിതമായ ശ്രമം നടക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ്. കേരളം തകർന്നുവെന്ന് വരുത്തി തീർക്കാൻ ചിലരും ചില മാധ്യമങ്ങളും തീവ്രശ്രമം നടത്തുന്നുണ്ടെന്ന് മന്ത്രി ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ വിമർശിച്ചു. ഇത്തരത്തിലുള്ളവർ കോവിഡ് പ്രതിരോധത്തെ സഹായിക്കാനല്ല, മറിച്ച് ഇവർ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ തകർക്കാനാണ് ശ്രമിക്കുന്നതെന്നും ലേഖനത്തിൽ പറയുന്നു. നിലവിൽ രോഗികളുടെ എണ്ണം ഏറ്റവും കൃത്യതയോടെ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനം കേരളമാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ചില സംസ്ഥാനത്ത്‌ 120 കേസിൽ ഒന്നും 100 കേസിൽ ഒന്നുമൊക്കെയാണ് […]

38 മലയാളി വിദ്യാർത്ഥികൾക്ക് കൂടി കോവിഡ്; കർണാടകയിൽ കർശന പരിശോധന; ആർടിപിസിആർ ഫലം ഉണ്ടെങ്കിലും റെയിൽവേ സ്റ്റേഷനിൽ വീണ്ടും ടെസ്റ്റ്; വിദ്യാർത്ഥികൾക്ക് ക്വാറന്റീനിൽ ഇളവ്

സ്വന്തം ലേഖകൻ ബം​ഗളൂർ: കേരളത്തിൽ നിന്നും കർണാടകയിൽ എത്തിയ 38 മലയാളി വിദ്യാർത്ഥികൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കോലാറിലെ സ്വകാര്യ നഴ്സിങ് കോളേജിലെ വിദ്യാർത്ഥികളാണിവർ. നേരത്തെ ഇവിടെ 28 വിദ്യാർത്ഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ പോസിറ്റീവ് ആയവരുടെ എണ്ണം 66 ആയി. 265 വിദ്യാർത്ഥികളാണ് കോളേജിലുള്ളത്. അതേസമയം, കേരളത്തിൽ നിന്നെത്തുന്ന മുഴുവൻ യാത്രക്കാർക്കും കർശന കോവിഡ് പരിശോധനയുമായി കർണാടകം. ട്രെയിനുകളിലെത്തുന്ന എല്ലാ യാത്രക്കാരെയും റെയിൽവേ സ്റ്റേഷനുകളിൽ നഗരസഭയുടെ കീഴിലുള്ള ഉദ്യോഗസ്ഥർ പരിശോധന നടത്തുകയാണ്. ആർടിപിസിആർ ഫലം കൈയിലുണ്ടെങ്കിലും റെയിൽവേ സ്റ്റേഷനിൽ വീണ്ടും ടെസ്റ്റ് നടത്തും. […]

പരിചയം ശത്രുതയിലെത്തി; ഇരുപതുവയസുകാരിയായ യുവതിയെ വീട്ടിൽ അതിക്രമിച്ച് കയറി കുത്തികൊന്നു; പെൺകുട്ടിക്ക് കുത്തേറ്റത് 17 തവണ;തടയാൻ ശ്രമിച്ച ശാരീരിക വൈകല്യമുള്ള മാതാപിതാക്കൾക്കും ക്രൂരമർദനം; യുവാവ് പിടിയിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: വീട്ടിൽ അതിക്രമിച്ച് കയറി യുവാവ് ഇരുപതു വയസുകാരിയെ കുത്തിപരിക്കേൽപിച്ച സംഭവത്തിൽ പെൺകുട്ടി മരിച്ചു. നെടുമങ്ങാട് സ്വദേശിനി സൂര്യഗായത്രി (20) ആണ് മരിച്ചത്. പെൺകുട്ടി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. സൂര്യഗായത്രിയും അച്ഛനും അമ്മയും വാടകയ്ക്ക് താമസിച്ചിരുന്ന നെടുമങ്ങാട് കരുപ്പൂരെ വീട്ടിലെത്തിയായിരുന്നു ആക്രമണം. അടുക്കളവാതിലിലൂടെ അകത്തുകടന്ന അരുൺ, സൂര്യയെ തലങ്ങുംവിലങ്ങും കുത്തുകയായിരുന്നു. മകളെ ആക്രമിക്കുന്നതുകണ്ട അമ്മ വത്സല തടയാൻ ശ്രമിക്കുന്നതിനിടെ അമ്മയെയും അരുൺ കുത്തി. പുറത്ത് കസേരയിലിരിക്കുകയായിരുന്ന അച്ഛൻ ശിവദാസനെയും അരുൺ ക്രൂരമായി […]

ര​ണ്ടു മാ​സം, ഒ​രേ സ്ഥ​ലം, ഇ​രു​പ​തി​ലേ​റെ മോ​ഷ​ണം, ഇരകൾ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ; മോഷണം നടത്തുക താ​മ​സ​സ്ഥ​ലം ത​ക​ർ​ത്തു​ക​യ​റി​; മോഷണ പരമ്പര തുടരുമ്പോഴും പ്രതികളെ ഇരുട്ടിൽതപ്പി പൊലീസ്

സ്വന്തം ലേഖകൻ കൊ​ച്ചി: ര​ണ്ടു മാ​സ​ത്തി​ന​കം ഒ​രേ സ്ഥ​ല​ത്തു ഇ​രു​പ​തി​ലേ​റെ ത​വ​ണ മോ​ഷ​ണം, ഇ​നി​യും പ്ര​തി​യെ പി​ടി​ക്കാ​ൻ ക​ഴി​യാ​തെ കുഴങ്ങി പോ​ലീ​സ്. മൂ​വാ​റ്റു​പു​ഴ​യ്ക്കു സ​മീ​പം അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ ക്യാമ്പിലാണ് ഈ മോഷണ പരമ്പര അരങ്ങേറുന്നത്. അ​വ​സാ​ന മോ​ഷ​ണം ന​ട​ന്ന​ത് ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​ണ്. സ്വ​ർ​ണ ചെ​യി​ൻ, മൊ​ബൈ​ൽ ഫോ​ൺ തുടങ്ങി വിലപിടിപ്പുള്ള പല വസ്തുക്കളുമാണ് അ​തി​ഥി തൊ​ഴി​ലാ​ളി​കളിൽ നിന്ന് നഷ്ടപെടുന്നത്. അ​ഞ്ചു പേരുടെയാണ് മൊ​ബൈ​ൽ ഫോ​ൺ നഷ്ടമായത്. തി​രു​വോ​ണ​ദി​ന​ത്തി​ൽ പോ​ലും മോ​ഷ​ണം ന​ട​ന്നു. അ​തി​ഥി തൊ​ഴി​ലാ​ഴി​ക​ളു​ടെ താ​മ​സ​സ്ഥ​ലം ത​ക​ർ​ത്തു​ക​യ​റി​യാ​ണ് പ​ണ​വും മൊ​ബൈ​ൽ ഫോ​ണും അ​ട​ക്ക​മു​ള്ള​വ തു​ട​ർ​ച്ച​യാ​യി […]

തനിക്ക് സമാധാനം തരുന്നില്ല, ഭാര്യയ്ക്കൊപ്പം ജീവിക്കുന്നതിനേക്കാൾ നല്ലതു ജയിൽ; പൊലീസ് കെട്ടിടത്തിന് തീയിട്ട് യുവാവ്

സ്വന്തം ലേഖകൻ അഹമ്മദാബാദ്∙ ഭാര്യയ്ക്കൊപ്പം ജീവിക്കുന്നതിനേക്കാൾ നല്ലതു ജയിലിൽ പോകുന്നതാണെന്ന് തീരുമാനിച്ച് യുവാവ് പൊലീസ് കെട്ടിടത്തിന് തീയിട്ടു. ഗുജറാത്തിലെ രാജ്കോട്ടിലാണ് സംഭവം. 23 വയസ്സുകാരനായ ദേവ്ജി ചവ്ദ എന്ന യുവാവാണ് തീയിട്ടത്. ഭാര്യ നിരന്തരം വഴക്കാണ്, തനിക്ക് സമാധാനം തരുന്നില്ല. അവർക്കൊപ്പം ജീവിക്കുന്നതിലും നല്ലതു ജയിലിൽ പോകുന്നതാണെന്നും യുവാവ് പറയുന്നു. ജയിലിൽ നല്ല ഭക്ഷണം എങ്കിലും കിട്ടുമെന്നാണു യുവാവിന്റെ പക്ഷം. ഇതിനു കേസുണ്ടാക്കാനാണ് പൊലീസ് കെട്ടിടത്തിനു തീയിടാൻ യുവാവ് തീരുമാനിച്ചത്. രാജ്കോട്ടിലെ ജംനഗറിലുള്ള ബജ്റംഗ് വാഡി പൊലീസ് ചൗകിക്ക് സമീപമാണ് ദിവസ വേതനക്കാരനായ ദേവ്ജി […]

കോട്ടയം ജില്ലയിൽ 1007 പേർക്ക് കോവിഡ്; 1601 രോ​ഗമുക്തർ; ടെസ്റ്റ് പോസിറ്റിവിറ്റി 18.69 %

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ 1007 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 999 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ എട്ടു പേർ പേർ രോഗബാധിതരായി. പുതിയതായി 5386 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 18.69 ശതമാനമാണ്. രോഗം ബാധിച്ചവരിൽ 422 പുരുഷൻമാരും 439 സ്ത്രീകളും 146 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 188 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 1601 പേർ രോഗമുക്തരായി. 12109 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 255276 പേർ കോവിഡ് ബാധിതരായി. 241103 പേർ […]

തൃക്കാക്കര പണക്കിഴി വിവാദം; നഗരസഭാ ചെയ‌ർപേഴ്സൺ അജിതാ തങ്കപ്പന്റെ ഓഫീസ് സീൽ ചെയ്തു; നടപടി വിജിലൻസ് നിർദ്ദേശപ്രകാരം

സ്വന്തം ലേഖകൻ കൊച്ചി: തൃക്കാക്കര പണക്കിഴി വിവാദത്തിൽ നഗരസഭാ ചെയ‌ർപേഴ്സൺ അജിതാ തങ്കപ്പന്റെ ഓഫീസ് വിജിലൻസിന്റെ ആവശ്യപ്രകാരം സീൽ ചെയ്തു. നഗരസഭാ സെക്രട്ടറിയാണ് ഓഫീസ് സീൽ ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് കണ്ടെത്തിയ വീഡിയോ ദൃശ്യങ്ങൾ സംരക്ഷിക്കുന്നതിനു വേണ്ടിയാണ് നടപടി. കഴിഞ്ഞ വ്യാഴാഴ്ച നഗരസഭാ അദ്ധ്യക്ഷ അജിതാ തങ്കപ്പന്റെ ഓഫീസിൽ വിജിലൻസ് പരിശോധന നടത്തുകയും പണക്കിഴി അടങ്ങുന്ന ദൃശ്യങ്ങൾ കണ്ടെത്തുകയും ചെയ്തിരുന്നു. നഗരസഭാ കൗൺസിലര്‍മാര്‍ കവറുമായി പോകുന്നത് ഈ ദൃശ്യങ്ങളില്‍ വ്യക്തമാണെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ വെള്ളിയാഴ്ച വീണ്ടും പരിശോധനയ്ക്കായി വിജിലൻസ് സംഘം എത്തിയെങ്കിലും […]