തനിക്ക് സമാധാനം തരുന്നില്ല, ഭാര്യയ്ക്കൊപ്പം ജീവിക്കുന്നതിനേക്കാൾ നല്ലതു ജയിൽ; പൊലീസ് കെട്ടിടത്തിന് തീയിട്ട് യുവാവ്

fire isolated over black background
Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

അഹമ്മദാബാദ്∙ ഭാര്യയ്ക്കൊപ്പം ജീവിക്കുന്നതിനേക്കാൾ നല്ലതു ജയിലിൽ പോകുന്നതാണെന്ന് തീരുമാനിച്ച് യുവാവ് പൊലീസ് കെട്ടിടത്തിന് തീയിട്ടു. ഗുജറാത്തിലെ രാജ്കോട്ടിലാണ് സംഭവം. 23 വയസ്സുകാരനായ ദേവ്ജി ചവ്ദ എന്ന യുവാവാണ് തീയിട്ടത്.

ഭാര്യ നിരന്തരം വഴക്കാണ്, തനിക്ക് സമാധാനം തരുന്നില്ല. അവർക്കൊപ്പം ജീവിക്കുന്നതിലും നല്ലതു ജയിലിൽ പോകുന്നതാണെന്നും യുവാവ് പറയുന്നു. ജയിലിൽ നല്ല ഭക്ഷണം എങ്കിലും കിട്ടുമെന്നാണു യുവാവിന്റെ പക്ഷം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനു കേസുണ്ടാക്കാനാണ് പൊലീസ് കെട്ടിടത്തിനു തീയിടാൻ യുവാവ് തീരുമാനിച്ചത്. രാജ്കോട്ടിലെ ജംനഗറിലുള്ള ബജ്റംഗ് വാഡി പൊലീസ് ചൗകിക്ക് സമീപമാണ് ദിവസ വേതനക്കാരനായ ദേവ്ജി താമസിക്കുന്നത്.

ഇന്നലെ വൈകിട്ട് നാലുമണിയോടെ പെട്രോളുമായി സ്ഥലത്തെത്തിയ യുവാവ് കെട്ടിടത്തിനു തീയിടുകയായിരുന്നു. പൊലീസ് ഓടിയെത്തിയപ്പോഴും ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചില്ല.

ഈ സമയം പൊലീസ് കെട്ടിടത്തിൽ ആരും ഉണ്ടായിരുന്നില്ല. ഭാര്യയ്ക്കൊപ്പം ജീവിക്കുന്നതിലും നല്ലത് ജയിലിൽ പോകുന്നതാണെന്നും അതിനാണ് താൻ ഇതു ചെയ്തതെന്നും യുവാവ് പൊലീസിനോടു പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.