play-sharp-fill

സംസ്ഥാനത്ത് ഇന്ന് ( 07/05/2022) സ്വര്‍ണ വില ഉയർന്നു; പവന് 240 രൂപ വർധിച്ച് 37,920 രൂപയിലെത്തി

സ്വന്തം ലേഖകൻ കൊച്ചി: ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 240 രൂപയാണ് കൂടിയത്. ഇന്നത്തെ പവന്‍ വില 37,920 രൂപ. ഗ്രാമിന് 30 രൂപ കൂടി 4740 ആയി. കോട്ടയത്തെ ഇന്നത്തെ സ്വർണവില അരുൺസ് മരിയ ​ഗോൾഡ് പവന്- 37,920 ​ഗ്രാമിന്- 4740

പന്തളത്ത് തോട്ടിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു; പന്തളം മുളങ്കുഴ സ്വദേശിയാണ് മരിച്ചത്; സംഭവം കൊലപാതകമെന്ന് പൊലീസ്

സ്വന്തം ലേഖകൻ പത്തനംതിട്ട: പന്തളത്ത് കണ്ടെത്തിയ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു. പന്തളം മുളമ്പുഴ വലിയ തറയിൽ മൊട്ട വർഗീസ് എന്ന് വിളിക്കുന്ന വർഗീസ് ഫിലിപ്പാണ് (42) മരിച്ചത്. സംഭവം കൊലപാതകമാണെന്നാണ് പോലീസിന്റെ നിഗമനം. കുന്നിക്കുഴി ജംഗ്ഷനിൽ പാറപ്പാട്ട് വയലിന് സമീപമുള്ള തോട്ടിൽ രാവിലെ 7 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഡോഗ് സ്‌ക്വാഡും വിരൽ അടയാള വിദഗ്ദരും സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് മൃതദേഹം തിരിച്ചറിയാനായത്. സംഘർഷത്തിനിടെ പരിക്കേറ്റതിന്റെ ലക്ഷണങ്ങൾ മൃതദേഹത്തിൽ കണ്ടെത്തിയിരുന്നു. ഇതാണ് കൊലപാതകമാണെന്ന നിരീക്ഷണത്തിൽ പോലീസ് എത്തിച്ചേരാൻ കാരണമായത്. നിലവിൽ […]

വ്ലോഗർ റി​ഫ മെ​ഹ്നു​വി​ന്റെ മൃതദേഹം പുറത്തെടുത്തു; പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിച്ചു; ഖബറിടത്തിലേക്ക് മാധ്യമ പ്രവർത്തകർക്കോ നാട്ടുകാർക്കോ പ്രവേശനമില്ല; ദു​ബൈ​യി​ല്‍വെ​ച്ച് പോ​സ്റ്റ്‌​മോ​ര്‍ട്ടം ന​ട​ത്തി​യെ​ന്ന് പറഞ്ഞ് ഭ​ര്‍ത്താ​വ് മെ​ഹ്നാ​സും സു​ഹൃ​ത്തു​ക്ക​ളും ക​ബ​ളി​പ്പി​ച്ചെ​ന്ന് റി​ഫ​യു​ടെ കു​ടും​ബം ആരോപിച്ചതിനെത്തുടർന്നാണ് നടപടി

സ്വന്തം ലേഖകൻ കോഴിക്കോട്: വ്ലോഗർ റി​ഫ മെ​ഹ്നു​വി​ന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിച്ചു. മൃതദേഹം ഖബറടക്കിയ പാ​വ​ണ്ടൂ​ർ ജു​മാ​മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ കോ​ഴി​ക്കോ​ട് ത​ഹ​സി​ൽ​ദാ​ർ പ്രേം​ലാ​ലി​ന്റെ സാ​ന്നി​ധ്യ​ത്തിൽ ഫോറൻസിക് മേധാവി ഡോ. ലിസ, എ.ഡി.എം ചെൽസാ സിനി, താമരശ്ശേരി ഡി.വൈ.എസ്.പി.ടി.കെ അഷറഫ് എന്നിവരുടെ നേതൃത്വത്തിലാണ് പോസ്റ്റ് മോർട്ടം നടപടികൾ. ഖബറിടത്തിലേക്ക് മാധ്യമ പ്രവർത്തകർക്കോ നാട്ടുകാർക്കോ പ്രവേശനമില്ല. രാവിലെ 9.30 ഓടെയാണ് നടപടികൾ ആരംഭിച്ചത്. രാവിലെ 8 മണിയോടെ പൊലീസുകാർ സ്ഥലത്തെത്തി ക്യാമ്പ് ചെയ്തിരുന്നു. ദു​ബൈ​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ റി​ഫ​യെ ഇക്കഴിഞ്ഞ മാർച്ച് മൂന്നിനാണ് പാ​വ​ണ്ടൂരിൽ […]

ആലപ്പുഴ മാന്നാറിലെ ബേക്കറികളില്‍ മിന്നല്‍ പരിശോധന; കണ്ടെത്തിയത് പഴകിയ ഭക്ഷണ സാധനങ്ങള്‍; സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം

സ്വന്തം ലേഖകൻ ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ മാന്നാറിലെ ഹോട്ടലുകളിലും ബേക്കറികളിലും ആരോഗ്യ വകുപ്പിന്റെ മിന്നല്‍ പരിശോധന. മാന്നാര്‍ ടൗണില്‍ പ്രവര്‍ത്തിക്കുന്ന ബേക്കറിയില്‍ നിന്ന് പഴകിയ അസംസ്‌കൃത വസ്തുക്കളാണ് കണ്ടെത്തിയത്. മാനദണ്ഡങ്ങള്‍ പാലിക്കാതെ പഴകിയ ഭക്ഷണസാധനങ്ങള്‍ സൂക്ഷിച്ച കട ഉടമകള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചു. വൃത്തി ഹീനമായും ലൈസന്‍സ് ഇല്ലാതെയും പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കി. മാന്നാര്‍ ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ പ്രവര്‍ത്തിച്ചിരുന്ന തമിഴ് നാട് സ്വദേശിയുടെ ബോര്‍മ്മയും, ഏഴാം വാര്‍ഡില്‍ ഐടിഐക്ക് സമീപം പ്രവര്‍ത്തിച്ചിരുന്ന ബോര്‍മ്മയും ആരോഗ്യവകുപ്പ് അടച്ചുപൂട്ടാന്‍ നോട്ടീസ് നല്‍കി. […]

പന്തളം കുന്നിക്കുഴിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി; തോട്ടിൽ കമഴ്ന്ന് കിടക്കുന്ന രീതിയിലാണ് മൃതദേഹം കണ്ടത്

സ്വന്തം ലേഖകൻ പന്തളം കുന്നിക്കുഴി ജംഗ്ഷനിൽ പാറപ്പാട്ട് വെങ്കുളത്തിൽ വയലിനു സമീപമുള്ള തോട്ടിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ശനിയാഴ്ച രാവിലെ 7 മണിയോടെ പ്രദേശവാസികളാണ് മൃതദേഹം കണ്ടത്. തോട്ടിൽ കമഴ്ന്ന് കിടക്കുന്ന രീതിയിലാണ് മൃതദേഹം കണ്ടത്. ഡോഗ് സ്ക്വാഡും, വിരൾ അടയാള വിദഗ്ദരും എത്തിയ ശേഷം മേൽനടപടികൾ സ്വീകരിക്കുമെന്ന് പന്തളം പോലീസ് അറിയിച്ചു.

ചെങ്ങന്നൂരിൽ അമിത വേ​ഗതയിലെത്തിയ കാർ നിയന്ത്രണം വിട്ട് റോഡരികിലെ കടയിലേക്ക് ഇടിച്ചുകയറി; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

സ്വന്തം ലേഖകൻ ചെങ്ങന്നൂർ: അമിത വേ​ഗതയിലെത്തിയ കാർ നിയന്ത്രണം വിട്ട് റോഡരികിലെ കടയിലേക്ക് ഇടിച്ചുകയറി.യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. എം.സി റോഡില്‍ കത്തോലിക്കാ പള്ളിക്ക് സമീപം പുലര്‍ച്ചെ 2 മണിയോടെയാണ് അപകടം ഉണ്ടായത്. തിരുവനന്തപുരത്തു നിന്നും ആലുവയിലേക്ക് പോവുകയായിരുന്നു മൂവാറ്റുപുഴ സ്വദേശി മുഹമ്മദ് അൻവറിന്റെ മാരുതി സ്വിഫ്റ്റ് കാറാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ കാറിൻറെ മുൻവശത്തിനും കടയുടെ ഷട്ടറിനും കേടുപാടുകൾ സംഭവിച്ചു. മൂന്ന് കുട്ടികളടക്കം അഞ്ച് പേരായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. ഡ്രൈവിങ്ങിനിടയിൽ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണം.

വൈറ്റ് ഷര്‍ട്ടില്‍ സിംപിളും സ്റ്റൈലിഷുമായി വിവാഹവേദിയിൽ മമ്മൂക്ക; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

സ്വന്തം ലേഖകൻ കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ മകന്‍ ഹരികൃഷ്ണന്റെ വിവാഹ ചടങ്ങില്‍ എത്തിയ മമ്മൂക്കയുടെ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍. വൈറ്റ് ഷര്‍ട്ടില്‍ സിംപിളും സ്റ്റൈലിഷുമായാണ് മമ്മൂട്ടി വിവാഹവേദിയില്‍ എത്തിയത്. ഇതിനോടകം തന്നെ അദ്ദേഹത്തിന്റെ ചിത്രവും വീഡിയോയും വൈറലായിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം കോഴിക്കോട് ആശീര്‍വാദ് ലോണ്‍സില്‍ വച്ചായിരുന്നു ഹരികൃഷ്ണന്റെയും ദില്‍നയുടെയും വിവാഹം. വിവാഹവേദിയിലെത്തി വധൂവരന്മാരെ അനുഗ്രഹിച്ച ശേഷമാണ് മമ്മൂട്ടി മടങ്ങിയത്. നിരവധി പ്രമുഖരും വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

ധർമൂസ് ഫിഷ് ഹബ്ബിൽ നടക്കുന്നത് വൻകിട തട്ടിപ്പ്; ഫ്രാഞ്ചൈസികൾക്ക് മീൻ നൽകുന്നത് കൊള്ളവിലയ്ക്ക്; ടൈൽ മുതൽ ബൾബ് വരെ വാങ്ങിയാലും ധർമജന് കമ്മീഷൻ; നടൻ കളിക്കുന്നത് സ്വാധീനം ഉപയോഗിച്ചെന്ന് പരാതിക്കാരൻ ആസിഫ് അലി; വിരട്ടാൻ നോക്കേണ്ടെന്ന് ധർമജൻ

സ്വന്തം ലേഖകൻ കൊച്ചി: പൊലീസിൽ പരാതി നൽകി പേടിപ്പിക്കാൻ നോക്കണ്ട എന്ന് ധർമജൻ ബോൾഗാട്ടി പറഞ്ഞതായി നടനെതിരെ സാമ്പത്തിക തട്ടിപ്പിൽ പരാതി നൽകിയ മൂവാറ്റുപുഴ സ്വദേശി ആസിഫ് അലി. ചലച്ചിത്രമേഖലയിലും രാഷ്ട്രീയ മേഖലയിലുമുള്ള ബന്ധം ഉപയോഗിച്ച് പരാതി ഒതുക്കി തീർക്കുമെന്ന് ഭീഷണി ഉയർത്തിയതായി ആസിഫ് അലി മറുനാടനോട് പറഞ്ഞു. ഇതിന്റെ ഭാഗമാണ് ആദ്യം പൊലീസിൽ പരാതി നൽകിയപ്പോൾ പരാതി സ്വീകരിക്കാതിരുന്നതെന്ന് ആസിഫ് പറയുന്നു. പിന്നീട് തെളിവുകൾ അടക്കം കോടതിയിൽ ഹാജരാക്കിയതോടെയാണ് കേസെടുക്കാൻ പൊലീസിന് നിർദ്ദേശം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പൊലീസ് കേസ് രജിസ്റ്റർ […]

പട്ടുമെത്തയിൽ കിടന്നുറങ്ങിയിരുന്ന ബിനു ജോസ് ഇന്നലെ കിടന്നത് കോട്ടയം സബ് ജയിലിലെ സിമൻ്റ് തറയിൽ കൊതുക് കടിയും കൊണ്ട്; കൈക്കൂലിക്കാരിയുടെ പേരിൽ കൊടുക്കാത്ത ശമ്പളം കൊടുത്തെന്ന രേഖയുണ്ടാക്കി പണം തട്ടിയതടക്കം നിരവധി അഴിമതി കഥകൾ; ബിനുവിന് ചങ്ങനാശ്ശേരിയിൽ മാത്രം ഒൻപതിടത്ത് ഭൂമി; ചങ്ങനാശ്ശേരിയിലും, പാമ്പാടിയിലും, കുമളിയിലും ജോലി ചെയ്തപ്പോഴും ക്രമക്കേട് കാണിച്ചു; റിട്ടയർ ചെയ്യാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെ കൊള്ളക്കാരിയുടെ അതിമോഹത്തിന് വിജിലൻസ് കൊടുത്തത് എട്ടിൻ്റെ പണി

സ്വന്തം ലേഖകൻ കോട്ടയം: കൊടുക്കാത്ത ശമ്പളം കൊടുത്തെന്ന് കാട്ടി പണം തട്ടിയതുള്‍പ്പെടെ നിരവധി അഴിമതികള്‍ കഥകളാണ് ബിനു ജോസ് എന്ന സര്‍ക്കാർ ഉദ്യോഗസ്ഥ കോട്ടയത്ത് കൈക്കൂലിക്കേസിൽ പിടിയിലായതോടെ പുറത്താക്കുന്നത്. മൈനര്‍ ഇറിഗേഷന്‍ അസി.എക്സിക്യൂട്ടീവ് എന്‍ജിനീയറായ ശ്രീമതി ബിനു ജോസ് കരാറുകാരനില്‍ നിന്ന് പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റിലായത്. പാമ്പാടി ജനസേചന പദ്ധതിയുമായി ബന്ധപ്പെട്ട് തോട് നവീകരണ ഫണ്ടിലെ അപാകതകള്‍ വിജിലന്‍സ് ഫെബ്രുവരിയില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ബിനു ജോസിനെ സസ്പെക്ടഡ് 2 ആക്കി നടപടികള്‍ക്ക് ശുപാ‍ര്‍ശ ചെയ്തത്. 2015 ല്‍ […]

നടൻ വിജയ് ബാബുവിന്റെ സിനിമ നിർമാണക്കമ്പനിയായ ഫ്രൈഡേ ഫിലിം ഹൗസിന്റെ മറവിൽ നടത്തിയ സാമ്പത്തിക ഇടപാടുകളിലും പൊലീസ് അന്വേഷണം ആരംഭിച്ചു; സമ്പന്നരായ പ്രവാസികളെ സ്വാധീനിച്ചു സിനിമാ നിർമാണത്തിനു പ്രേരിപ്പിച്ചിരുന്നു; സിനിമാ മോഹവുമായെത്തുന്ന യുവതികളെ ഇതിനായി ദുരുപയോഗിച്ചിരുന്നതായി സൂചന; ബ്ലൂ കോർണർ നോട്ടിസും, ഇന്റർപോളിന്റെ സഹായവുമുൾപ്പെടെ നടനെ പൂട്ടാൻ കച്ചകെട്ടി പൊലീസ്

സ്വന്തം ലേഖകൻ കൊച്ചി∙ പുതുമുഖ നടിയെ പീഡിപ്പിച്ച കേസിൽ വിദേശത്ത് ഒളിവിൽ കഴിയുന്ന പ്രതി വിജയ് ബാബു സിനിമ നിർമാണക്കമ്പനിയായ ഫ്രൈഡേ ഫിലിം ഹൗസിന്റെ മറവിൽ നടത്തിയ സാമ്പത്തിക ഇടപാടുകളിലും പൊലീസ് അന്വേഷണം തുടങ്ങി. പീഡനത്തിന് ഇരയായ നടിയുടെ മൊഴികളിലും ഇത്തരം വഴിവിട്ട സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള സൂചനകളുണ്ട്. സമ്പന്നരായ പ്രവാസികളെ സ്വാധീനിച്ചു സിനിമാ നിർമാണത്തിനു പ്രേരിപ്പിക്കാൻ വിജയ് ബാബു സിനിമാ മോഹവുമായെത്തുന്ന യുവതികളെ ദുരുപയോഗിച്ചതിന്റെ തെളിവുകളും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. വിനോദചാനലിലെ ഉദ്യോഗസ്ഥനായിരിക്കെ മലയാള സിനിമകളുടെ സാറ്റലൈറ്റ് റൈറ്റ് വാങ്ങിയതിൽ വിജയ് ബാബു […]