വൈറ്റ് ഷര്‍ട്ടില്‍ സിംപിളും സ്റ്റൈലിഷുമായി വിവാഹവേദിയിൽ മമ്മൂക്ക; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

വൈറ്റ് ഷര്‍ട്ടില്‍ സിംപിളും സ്റ്റൈലിഷുമായി വിവാഹവേദിയിൽ മമ്മൂക്ക; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

സ്വന്തം ലേഖകൻ

കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ മകന്‍ ഹരികൃഷ്ണന്റെ വിവാഹ ചടങ്ങില്‍ എത്തിയ മമ്മൂക്കയുടെ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍.

വൈറ്റ് ഷര്‍ട്ടില്‍ സിംപിളും സ്റ്റൈലിഷുമായാണ് മമ്മൂട്ടി വിവാഹവേദിയില്‍ എത്തിയത്. ഇതിനോടകം തന്നെ അദ്ദേഹത്തിന്റെ ചിത്രവും വീഡിയോയും വൈറലായിക്കഴിഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം കോഴിക്കോട് ആശീര്‍വാദ് ലോണ്‍സില്‍ വച്ചായിരുന്നു ഹരികൃഷ്ണന്റെയും ദില്‍നയുടെയും വിവാഹം. വിവാഹവേദിയിലെത്തി വധൂവരന്മാരെ അനുഗ്രഹിച്ച ശേഷമാണ് മമ്മൂട്ടി മടങ്ങിയത്. നിരവധി പ്രമുഖരും വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.