സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയം 99.37 ശതമാനം

സ്വന്തം ലേഖകൻ തിരുവനന്തപുരം: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. വിദ്യാർത്ഥികൾ 99.37% ശതമാനം വിജയം നേടി. cbseresults.nic.in എന്ന വെബ്സൈറ്റിൽ നിന്ന് ഫലം അറിയാം. കൊവിഡ് പശ്ചാത്തലത്തിൽ പരീക്ഷ ഒഴിവാക്കി പ്രത്യേക മൂല്യനിർണ്ണയം വഴിയാണ് വിജയം നിർണയിച്ചത്. results.nic.in, cbseresults.nic.in, cbse.nic.in എന്നീ വെബ്സൈറ്റുകൾ വഴി സിബിഎസ്ഇ 12-ാം  ക്ലാസ് പരീക്ഷാ ഫലം അറിയാം. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ  റദ്ദാക്കുകയും ഫലപ്രഖ്യാപനത്തിനായി പ്രത്യേക മുല്യനിർണ്ണയരീതിയും ഏര്‍പ്പെടുത്തുകുമായിരുന്നു. പത്താം ക്ലാസിലെ കൂടുതൽ മാര്‍ക്ക് കിട്ടിയ മൂന്ന് തിയറി […]

മ​ദ്യ​ശാ​ല​ക​ൾ​ക്ക് മു​ന്നിലെ ക്യൂ: രൂക്ഷ വി​മ​ർ​ശ​ന​വു​മാ​യി വീണ്ടും ഹൈ​ക്കോ​ട​തി; മ​ദ്യം വാ​ങ്ങാ​ൻ എ​ത്തു​ന്ന ആ​ൾ​ക്കൂ​ട്ടം പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ഭീ​ഷ​ണി സൃ​ഷ്ടി​ക്കു​ന്നു, ഇ​ത് എ​ന്ത് സ​ന്ദേ​ശ​മാ​ണ് നൽകുന്നതെന്ന് ഹൈ​ക്കോ​ട​തി

സ്വന്തം ലേഖകൻ കൊ​ച്ചി: കേരളത്തിലെ മ​ദ്യ​ശാ​ല​ക​ൾ​ക്ക് മു​ന്നിൽ അ​നി​യ​ന്ത്രി​ത​മായി ആളുകൾ ക്യൂ നിൽക്കുന്ന സം​ഭ​വ​ത്തി​ൽ വീ​ണ്ടും വി​മ​ർ​ശ​ന​വു​മാ​യി ഹൈ​ക്കോ​ട​തി. തൃ​ശൂ​ർ കു​റു​പ്പം റോ​ഡി​ലെ മ​ദ്യ​ശാ​ല​യ്ക്ക് മു​ന്നി​ലെ ആ​ൾ​ക്കു​ട്ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കോ​ട​തി​യ​ല​ക്ഷ്യ ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ ജ​സ്റ്റീ​സ് ദേ​വ​ൻ രാ​മ​ച​ന്ദ്ര​നാ​ണ് വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​ത്. സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും മ​ദ്യ​ശാ​ല​ക​ൾ​ക്ക് മു​ന്നി​ലൂ​ടെ ന​ട​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് നി​ല​നി​ൽ​ക്കു​ന്ന​തെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. മ​ദ്യം വാ​ങ്ങാ​ൻ എ​ത്തു​ന്ന ആ​ൾ​ക്കൂ​ട്ടം പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ഭീ​ഷ​ണി സൃ​ഷ്ടി​ക്കു​ന്നു​ണ്ടെ​ന്നും ഇ​ത് എ​ന്ത് സ​ന്ദേ​ശ​മാ​ണ് ന​ൽ​കു​ക എ​ന്നും കോ​ട​തി ചോ​ദി​ച്ചു. മ​ദ്യ​ശാ​ല​ക​ൾ പ​രി​ഷ്കൃ​ത​മാ​യ രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ട്. തി​ര​ക്ക് ഒ​ഴി​വാ​ക്കാ​നും […]

കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് ബിരിയാണി വിതരണം; വണ്ടൻപതാൽ സ്വദേശി സന്തോഷിനെതിരെ പൊലീസ് കേസെടുത്തു

സ്വന്തം ലേഖകൻ മുണ്ടക്കയം: കോവിഡ് നിരക്ക് കുത്തനെ ഉയരുമ്പോൾ സകല നിയന്ത്രണങ്ങളും ലംഘിച്ച് ബിരിയാണി വിതരണം. മുണ്ടക്കയം വണ്ടൻപതാലിന് സമീപം ഉള്ളാട്ടു കോളനിയിൽ താമസക്കാരനും ഓട്ടോഡ്രൈവറുമായ സന്തോഷിൻ്റെ വീട്ടിലാണ് ബിരിയാണി വിതരണം നടന്നത്. കോവിഡ് നിയന്ത്രണങ്ങളുടെ ബി വിഭാഗത്തിൽ പെടുന്ന മുണ്ടക്കയം പഞ്ചായത്തിലെ വണ്ടൻപതാലിലാണ് ഓട്ടോ ഡ്രൈവർമാരും, ബസ് ഡ്രൈവർമാരുമടക്കം ഒത്തുകൂടിയത്. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് നടക്കുന്ന ബിരിയാണി വിതരണത്തേക്കുറിച്ച് രഹസ്യവിവരം ലഭിച്ച മുണ്ടക്കയം പൊലീസ് സ്ഥലത്ത് പരിശോധന നടത്തി സന്തോഷിൻ്റെ പേരിൽ കേസ് രജിസ്റ്റർ ചെയ്തു. പൊലീസ് പരിശോധനയിൽ മാസ്ക് ധരിക്കാതെയും, സാമൂഹിക […]

കോവിഡ് പ്രതിസന്ധിക്ക് സർക്കാരിന്റെ കൈതാങ്ങ്; 5600 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചു; രണ്ട് ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് പലിശയുടെ നാല് ശതമാനം വരെ സർക്കാർ വഹിക്കും

സ്വന്തം ലേഖകൻ തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗത്തിൽ പ്രതിസന്ധിയിലായ ചെറുകിട വ്യാപരികൾക്കും വ്യവസായികൾക്കും കൈത്താങ്ങായി 5600 കോടിയുടെ പ്രത്യേക പാക്കേജ് ധനമന്ത്രി കെ.എൻ ബാലഗോപാൽ പ്രഖ്യാപിച്ചു. രണ്ട് ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് പലിശയുടെ നാല് ശതമാനം വരെ സർക്കാർ വഹിക്കും. ആറ് മാസത്തേക്കാണ് ഇളവ്. ഓഗസ്റ്റ് ഒന്ന് മുതൽ ഒരുലക്ഷം പേർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഇതുവഴി 2000 കോടിയുടെ വായ്പകൾക്ക് ഇളവ് ലഭിക്കും. സംസ്ഥാന ധനകാര്യ സ്ഥാപനങ്ങളിൽ നിന്നെടുത്ത വായ്പകൾക്കാണ് ഇളവ്. സർക്കാർ ഉടമസ്ഥതയിലുള്ള കടമുറികളുടെ വാടക ജൂലായ് മുതൽ ഡിസംബർ […]

‘കാലിലെ വെള്ളികൊലുസ് എത്ര പവൻ’? സ്ത്രീധനത്തെച്ചൊല്ലി ഭർത്തൃവീട്ടിൽ നിന്ന് നിരന്തര മാനസികപീഡനം, കല്ലടയാറ്റിലേക്കു ചാടി യുവതി ആത്മഹത്യ ചെയ്തതിന് പിന്നിൽ ഭർത്തൃവീട്ടുകാരെന്ന് യുവതിയുടെ ബന്ധുക്കൾ

സ്വന്തം ലേഖകൻ കുണ്ടറ: കടപുഴ പാലത്തിൽ നിന്ന് കല്ലടയാറ്റിലേക്കു ചാടിയ യുവതി മരിച്ചു. വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. പവിത്രേശ്വരം ചെറുപൊയ്ക കല്ലുംമൂട് കുഴിവിളവീട്ടിൽ കൃഷ്ണകുമാറിന്റെയും ശശികലയുടെയും മകൾ രേവതി കൃഷ്ണൻ (23) ആണ് മരിച്ചത്. സ്ത്രീധനത്തെച്ചൊല്ലി ഭർത്തൃവീട്ടിൽ നിന്നുള്ള മാനസികപീഡനമാണ് ആത്മഹത്യക്കു പിന്നിലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. രേവതിയുടെ ഭർത്താവ് സൈജു വിദേശത്താണ്. കഴിഞ്ഞ ഓഗസ്റ്റ് 30-നായിരുന്നു സൈജുവിന്റെയും രേവതിയുടേയും വിവാഹം. സാമ്പത്തിക സ്ഥിതി കുറഞ്ഞ വീട്ടിലെ അം​ഗമായിരുന്നു രേവതി. കാലമായതിനാൽ നിർധന കുടുംബത്തിന് ആഭരണങ്ങൾ വാങ്ങുന്നതിനും മറ്റു ചെലവുകൾക്കും ആവശ്യമായ പണം സ്വരൂപിക്കാനായില്ല. […]

‘കേസിൽ പ്രതിയായതുകൊണ്ട് ഒരാൾക്ക് മന്ത്രിയാകാൻ പാടില്ലെന്ന യു.ഡി.എഫ് നിലപാട് ആശ്ചര്യപ്പെടുത്തുന്നു; കേസിനെ നിയമപരമായി നേരിടും, അതിന്റെ പേരിൽ രാജിവയ്ക്കുന്ന പ്രശ്നമേ ഉദിക്കുന്നില്ല’; മുഖ്യമന്ത്രി

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേസിൽ പ്രതിയായതുകൊണ്ട് ഒരാൾക്ക് മന്ത്രിയാകാൻ പാടില്ലെന്ന യു.ഡി.എഫിന്റെ നിലപാട് ആശ്ചര്യപ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. മന്ത്രി ശിവൻകുട്ടിക്കെതിരായ കേസിനെ നിയമപരമായി നേരിടുമെന്നും അതിന്റെ പേരിൽ രാജിവയ്ക്കുന്ന പ്രശ്നമേ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, സുപ്രീം കോടതി വിധിക്കെതിരായ പരാമർശമാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും വിധിയെ മുഖ്യമന്ത്രി തെറ്റായി വ്യാഖ്യാനിച്ചുവെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആരോപിച്ചു. ‘നിയമസഭയിലെ അക്രമങ്ങളെല്ലാം സഭയിൽ തന്നെ തീർത്തുവെന്ന് പറഞ്ഞത് തെറ്റാണ്. കേരള, പഞ്ചാബ് നിയമസഭകളിലെ അക്രമങ്ങൾ പൊലീസ് കേസായിട്ടുണ്ട്. കോടതി […]

ആശുപത്രിയിലേക്ക്‌ പോകും വഴി ഹൃദയസ്തംഭനം; നിയന്ത്രണംവിട്ട കാർ കടയിലേക്ക് ഇടിച്ചുകയറി ആർക്കിടെക്ട്‌ മരിച്ചു; ഭാര്യയ്ക്ക് പരിക്ക്

സ്വന്തം ലേഖകൻ കൊല്ലം: ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക്‌ പോകും വഴി കാർ അപകടത്തിൽപ്പെട്ടു ആർക്കിടെക്ട്‌ മരിച്ചു. കൊല്ലം മുണ്ടയ്ക്കൽ എ.ആർ.എ.നഗർ, ശിവമംഗലം വീട്ടിൽ ജി.പ്രശാന്ത് (44) ആണ് മരിച്ചത്. ഹൃദയസ്തംഭനമാണ് മരണകാരണം. അപകട സമയത്ത് പ്രശാന്തിന്റെ ഭാര്യയും ഒപ്പം ഉണ്ടായിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ബെൻസിഗർ ആശുപത്രിയിലേക്ക് ഭാര്യ ദിവ്യയുമൊത്ത് സ്വയം കാറോടിച്ചുവരികയായിരുന്നു. ആശുപത്രിക്കുസമീപം എത്തിയതോടെ നെഞ്ചുവേദന പെെട്ടന്ന്‌ കൂടുകയും കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയുമായിരുന്നു. നിയന്ത്രണംവിട്ട കാർ കൊല്ലം ബീച്ച് റോഡിൽ കടയിലേക്ക് ഇടിച്ചുകയറി. ഇരുവരെയും ബെൻസിഗർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഹൃദയസ്തംഭനമുണ്ടായ പ്രശാന്തിനെ […]

ഇന്ധവ വില; ഇ​ട​പെ​ട്ട് ഹൈ​ക്കോ​ട​തി; കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടേ​യും ജി​എ​സ്ടി കൗ​ൺ​സി​ലി​ൻറേ​യും വി​ശ​ദീ​ക​ര​ണം തേ​ടി

സ്വന്തം ലേഖകൻ കൊ​ച്ചി: സംസ്ഥാനത്ത് ഇന്ധവ വില ക്രമാതീതമായി കുതിച്ചുയരുന്ന സാഹചര്യത്തിൽ വ​ർ​ധ​ന​വി​ൽ ഇ​ട​പെ​ട്ട് കേ​ര​ളാ ഹൈ​ക്കോ​ട​തി. കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടേ​യും ജി​എ​സ്ടി കൗ​ൺ​സി​ലി​ൻറേ​യും വി​ശ​ദീ​ക​ര​ണം തേ​ടി. കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ മൂ​ന്നാ​ഴ്ച​ക്ക​കം വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു. ഇ​ന്ധ​ന​വി​ല നി​യ​ന്ത്രി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള കാ​ത്ത​ലി​ക് ഫെ​ഡ​റേ​ഷ​ൻ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ലാ​ണ് ന​ട​പ​ടി. സംസ്ഥാനത്ത് പെട്രോളിന്റെ വില 100 മുകളിലായിട്ട് ദിവസങ്ങളായി. ഡീസലിന്റെ വില 100 ലേക്ക് എത്തുന്നു. അടിക്കടിയുള്ള വില വർധന പൊതുജനങ്ങൾക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കുന്നത്.  

ബോക്‌സിങ്ങിൽ മെഡൽ ഉറപ്പിച്ച് ഇന്ത്യ; ലവ്‌ലിന ബോർഗോഹെയ്ൻ സെമിയിൽ; തോൽപിച്ചത് ചൈനീസ് തായ്‌പെയ് താരം ചെൻ നിൻ ചിന്നിനെ

സ്വന്തം ലേഖകൻ ടോക്യോ: ഒളിമ്പിക്സിൽ ഇന്ത്യ ഒരു മെഡൽ കൂടി ഉറപ്പിച്ചു. ബോക്‌സിങ്ങിൽ വനിതകളുടെ 69 കിലോ വിഭാഗത്തിൽ ഇന്ത്യയുടെ ലവ്‌ലിന ബോർഗോഹെയ്ൻ സെമിയിൽ പ്രവേശിച്ചതോടയാണിത്. ഓ​ഗസ്റ്റ് നാലിനാണ് സെമി ഫൈനൽ. ക്വാർട്ടറിൽ ചൈനീസ് തായ്‌പെയ് താരം ചെൻ നിൻ ചിന്നിനെയാണ് ലവ്‌ലിന തകർത്താണ് (4-1). നാലാം സീഡും മുൻ ലോക ചാമ്പ്യനുമായ താരത്തെയാണ് 23-കാരിയായ ലവ്‌ലിന പരാജയപ്പെടുത്തിയത്. ആദ്യ റൗണ്ടിൽ ഇഞ്ചോടിഞ്ച് പോരാടിയ ലവ്‌ലിന 3-2-ന് റൗണ്ട് വിജയിച്ചു. ചൈനീസ് തായ്‌പെയ് താരത്തിനെതിരേ രണ്ടാം റൗണ്ടിൽ ആധിപത്യം പുലർത്തിയ ലവ്‌ലിന 5-0നാണ് രണ്ടാം […]

പി.എസ്.സി ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടിക നീട്ടാൻ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ ഉത്തരവ്; പട്ടിക സെപ്റ്റംബർ 29 വരെ നീട്ടും

സ്വന്തം ലേഖകൻ തിരുവനന്തപുരം: പി.എസ്.സി ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടിക നീട്ടാൻ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ ഉത്തരവിട്ടു. ഉദ്യോഗാർത്ഥികളുടെ അപേക്ഷ പരിഗണിച്ചാണ് നടപടി. ഓഗസ്റ്റ് 4 ന് അവസാനിക്കുന്ന പട്ടിക സെപ്റ്റംബർ 29 വരെ നീട്ടാനാണ് ട്രിബ്യൂണൽ ഉത്തരവിട്ടത്. നിയമ വശം പരിശോധിച്ചശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് പി.എസ്.സി അറിയിച്ചു. അതേ സമയം വനിത കോൺസ്റ്റബിൾ ലിസ്റ്റ് നീട്ടണം എന്ന അപേക്ഷ നാളെ പരിഗണിക്കും. വിധി ആശ്വാസകരമാണെന്നും എന്നാൽ സർക്കാർ വാഗ്ദാനങ്ങൾ പാലിക്കും വരെ സമരവുമായി മുന്നോട്ട് പോകുമെന്നും സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ലാസറ്റ് […]