കോവിഡ് പ്രതിസന്ധിക്ക് സർക്കാരിന്റെ കൈതാങ്ങ്; 5600 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചു; രണ്ട് ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് പലിശയുടെ നാല് ശതമാനം വരെ സർക്കാർ വഹിക്കും

കോവിഡ് പ്രതിസന്ധിക്ക് സർക്കാരിന്റെ കൈതാങ്ങ്; 5600 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചു; രണ്ട് ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് പലിശയുടെ നാല് ശതമാനം വരെ സർക്കാർ വഹിക്കും

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗത്തിൽ പ്രതിസന്ധിയിലായ ചെറുകിട വ്യാപരികൾക്കും വ്യവസായികൾക്കും കൈത്താങ്ങായി 5600 കോടിയുടെ പ്രത്യേക പാക്കേജ് ധനമന്ത്രി കെ.എൻ ബാലഗോപാൽ പ്രഖ്യാപിച്ചു.

രണ്ട് ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് പലിശയുടെ നാല് ശതമാനം വരെ സർക്കാർ വഹിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആറ് മാസത്തേക്കാണ് ഇളവ്. ഓഗസ്റ്റ് ഒന്ന് മുതൽ ഒരുലക്ഷം പേർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

ഇതുവഴി 2000 കോടിയുടെ വായ്പകൾക്ക് ഇളവ് ലഭിക്കും. സംസ്ഥാന ധനകാര്യ സ്ഥാപനങ്ങളിൽ നിന്നെടുത്ത വായ്പകൾക്കാണ് ഇളവ്.

സർക്കാർ ഉടമസ്ഥതയിലുള്ള കടമുറികളുടെ വാടക ജൂലായ് മുതൽ ഡിസംബർ 31 വരെ ഒഴിവാക്കി.

കെഎഫ്‌സി വായ്പകൾക്ക് മാർച്ച് 31 വരെ തിരിച്ചടവ് കൃത്യമെങ്കിൽ ഒരുവർഷം മൊറട്ടോറിയം ഏർപ്പെടുത്തി.

ചെറുകിടക്കാർക്ക് ഇലക്ട്രിസിറ്റി ഫിക്‌സഡ് ചാർജ് ഒഴിവാക്കും. കെഎസ്എഫ്ഇ വായ്പകൾക്ക് പിഴപലിശ സെപ്തംബർ 30 വരെ ഒഴിവാക്കാനും സർക്കാർ തീരുമാനിച്ചു.