മിണ്ടാപ്രാണിക്കെതിരെ കൊടുംക്രൂരത; കണ്ണൂരിൽ അസം സ്വദേശി തെരുവുനായയെ അതിക്രൂരമായി വെട്ടിക്കൊന്നു; മാരകമായി വെട്ടേറ്റ നായ ചോരയൊലിച്ച് റോഡിലൂടെ ഓടുന്ന ദൃശ്യങ്ങൾ പുറത്ത്
സ്വന്തം ലേഖകൻ കണ്ണൂർ: ചേപ്പറമ്പിൽ ഇതരസംസ്ഥാന തൊഴിലാളി തെരുവുനായയെ വെട്ടിക്കൊന്നു. അസം സ്വദേശിയാണ് തെരുവുനായയെ അതിക്രൂരമായി കൊലപ്പെടുത്തിയത്. ഇയാളുടെ യഥാർഥ പേരും മറ്റുവിവരങ്ങളും ഇതുവരെ വ്യക്തമല്ല. പ്രദേശത്തെ ഒരു കോഴിക്കടയിൽ ജോലിചെയ്യുകയാണ് ഇയാൾ. മാരകമായി വെട്ടേറ്റ നായ ചോരയൊലിച്ച് റോഡിലൂടെ ഓടുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. മുറിവേറ്റ് വേദനകൊണ്ട് പുളഞ്ഞ് റോഡിലൂടെ ഓടുന്ന നായയെ നാട്ടുകാരാണ് കണ്ടത്. അധികംവൈകാതെ നായ ചത്തു. തുടർന്നാണ് കോഴിക്കടയിലെ ജോലിക്കാരനാണ് നായയെ വെട്ടിക്കൊന്നതെന്ന വിവരമറിഞ്ഞത്. ഇയാളെ നാട്ടുകാർ പിടികൂടി ശ്രീകണ്ഠപുരം പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. അതേസമയം, നിലവിൽ സ്റ്റേഷനിലുള്ള […]