മൂവാറ്റുപുഴയാറിലെ ജലനിരപ്പ് മുന്നറിയിപ്പ് നിലയ്ക്ക് മുകളിലേയ്ക്ക് ഉയരുന്നു; നദീ തീരത്തുള്ളവർ ജാഗ്രത പാലിക്കണം

സ്വന്തം ലേഖകൻ കൊച്ചി : മൂവാറ്റുപുഴയാറിലെ ജലനിരപ്പ് മുന്നറിയിപ്പ് നിലയ്ക്ക് മുകളിലേയ്ക്ക് ഉയർന്നതിനാൽ നദീ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. ഇടുക്കി ഡാം തുറന്ന സാഹചര്യത്തിൽ ജലനിരപ്പ് വീണ്ടും ഉയരാനിടയുണ്ടെന്ന് കോട്ടയം കലക്ടർ ഡോ. പി കെ ജയശ്രീ അറിയിച്ചു. ആളുകൾ നദിയിൽ ഇറങ്ങരുതെന്ന് കലക്ടർ ആവശ്യപ്പെട്ടു. നദീതീരത്തു നിന്ന് മൊബൈലിൽ സെൽഫി എടുക്കുന്നത് അടക്കം ഒഴിവാക്കണം. എല്ലാ താലൂക്കുകളിലും വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ദുരിതാശ്വാസ പ്രവർത്തനം നടത്തുന്നതിന് ഡെപ്യൂട്ടി കലക്ടർമാരെ നിയോഗിച്ചിട്ടുണ്ട്.വൈക്കം താലൂക്കിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് താലൂക്ക് തല ഇൻസിഡെന്റ് റെസ്‌പോൺസ് […]

കൂട്ടിക്കലിലുണ്ടായ ഉരുള്‍പൊട്ടലില്‍ ചലനമറ്റ് പോയ 11 പേരുടെ ജീവന് മരണവാറൻ്റ് നല്‍കിയത് രാഷ്ട്രീയക്കാര്‍; പരിസ്ഥിതിലോലവും ജൈവവൈവിധ്യമുള്ളതും സംരക്ഷിക്കപ്പെടേണ്ടതുമായ പ്രദേശത്ത് എങ്ങനെ ക്വാറി ലൈസന്‍സുകൾ നല്‍കി; എന്ത് മുന്നറിയിപ്പുകള്‍ സ്വീകരിച്ചു; ഇനിയും എത്ര പേരെ കൊന്നൊടുക്കും

സ്വന്തം ലേഖിക കോട്ടയം: മുണ്ടക്കയം കൂട്ടിക്കലിലുണ്ടായ ഉരുള്‍പൊട്ടല്‍ കവർന്നെടുത്തത് 11 പേരുടെ ജീവനാണ്. നിരവധി കുടുംബങ്ങളാണ് ആയുഷ്കാലം മുഴുവൻ സമ്പാദിച്ചതെല്ലാം കൺമുന്നിൽ ഒലിച്ചുപോകുന്നതിന് സാക്ഷ്യം വഹിച്ചത്. ഇപ്പോഴും ആ കണ്ണീരിൻ്റെ നനവ് ഉണങ്ങിയിട്ടില്ല. എന്നാൽ ആ ചലനമറ്റ് പോയ ജീവിതങ്ങൾക്ക് കാരണം രാഷ്ട്രീയക്കാരാണെന്ന ആരോപണം ശക്തമാവുകയാണ്. കണ്ണീരണിഞ്ഞ കണ്ണുകളോടെ ചാനലുകള്‍ക്ക് മുന്നിലെത്തി അഭിനയിച്ച്‌ തകര്‍ക്കുന്ന രാഷ്ട്രീയക്കാര്‍ പല ഘട്ടങ്ങളിലായി നല്‍കിയ ക്വാറി ലൈസന്‍സുകളാണ് യഥാര്‍ത്ഥത്തില്‍ ഇത്രയധികം പേരെ കൊന്നൊടുക്കിയ മരണവാറണ്ടായി മാറിയത്. കൂട്ടിക്കല്‍ പഞ്ചായത്തിലെ കൊടുങ്ങ, വല്യേന്ത പാറമടകള്‍ പ്രവര്‍ത്തിക്കുന്നത് പരിസ്ഥിതിലോലപ്രദേശത്താണെന്നും ഇവയുടെ പ്രവര്‍ത്തനം […]

ജില്ലയിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; രണ്ടു ദിവസം ഓറഞ്ച് അലേർട്ട്

സ്വന്തം ലേഖകൻ കോട്ടയം: അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കോട്ടയം ജില്ലയിൽ ഒക്‌ടോബർ 20, 21 തീയതികളിൽ കേന്ദ്രകാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മുതൽ 204.4 മില്ലീമീറ്റർ വരെ മഴ ലഭിക്കുന്നതിനെയാണ് അതിശക്തമായ മഴയായി കണക്കാക്കുന്നത്. ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ ഒക്‌ടോബർ 19, 22, 23 തീയതികളിൽ മഞ്ഞ അലേർട്ടും ജില്ലയിൽ പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലീമീറ്റർ വരെയുള്ള മഴയാണ് […]

തിങ്കളാഴ്ച മുതൽ മൾട്ടിപ്ലെക്‌സുകൾ അടക്കം എല്ലാ തിയറ്ററുകളും തുറക്കുവാൻ അനുമതി

സ്വന്തം ലേഖകൻ കൊച്ചി: കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തിൽ തിങ്കളാഴ്ച മുതൽ മൾട്ടിപ്ലെക്‌സുകൾ അടക്കം എല്ലാ തിയറ്ററുകളും തുറക്കും. തിയറ്റർ ഉടമകളുടെ യോഗത്തിലാണ് തീരുമാനം. നികുതി കുറയ്ക്കണമെന്നത് ഉൾപ്പെടെ വിവിധ ആവശ്യങ്ങളിൽ പരിഹാരം കാണുന്നതിന് തിയറ്റർ ഉടമകളുടെ പ്രതിനിധികൾ വെള്ളിയാഴ്ച സാംസ്‌കാരിക മന്ത്രി സജി ചെറിയാനുമായി കൂടിക്കാഴ്ച നടത്തും. കോവിഡ് കേസുകൾ കുറഞ്ഞ പശ്ചാത്തലത്തിൽ മാനദണ്ഡങ്ങൾ പാലിച്ച് തിയറ്ററുകൾ തുറക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയിരുന്നു. ഈ മാസം 25 മുതൽ തിയറ്ററുകൾ തുറന്നുപ്രവർത്തിക്കാനാണ് സർക്കാർ അനുമതി നൽകിയത്. പകുതി സീറ്റുകളിൽ ആളുകളെ ഇരുത്തി […]

എന്റെ മരണത്തിന് ഉത്തരവാദി ഈ സർക്കാരാണ്; സർക്കാർ എങ്ങിനെയാണ് ഒരു സാധാരണക്കാരനെ കടക്കെണിയിൽ ആക്കി ജീവിതം നശിപ്പിക്കുന്നത് എന്നുള്ളതിന്റെ ഉത്തമ ഉദാഹരണമാണ് എന്റെ മരണം; കൊവിഡ് സാമ്പത്തിക പ്രതിസന്ധി മൂലം കോട്ടയത്ത് ഹോട്ടലുടമ ട്രെയിനിന് മുന്നിൽ ചാടി ജീവൻ ഒടുക്കി എന്റെ മരണത്തിന് ഉത്തരവാദി ഈ സർക്കാരാണ്; സർക്കാർ എങ്ങിനെയാണ് ഒരു സാധാരണക്കാരനെ കടക്കെണിയിൽ ആക്കി ജീവിതം നശിപ്പിക്കുന്നത് എന്നുള്ളതിന്റെ ഉത്തമ ഉദാഹരണമാണ് എന്റെ മരണം; കൊവിഡ് സാമ്പത്തിക പ്രതിസന്ധി മൂലം കോട്ടയത്ത് ഹോട്ടലുടമ ട്രെയിനിന് മുന്നിൽ ചാടി ജീവൻ ഒടുക്കി

സ്വന്തം ലേഖകൻ കുറിച്ചി: കൊവിഡിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മൂലം സംസ്ഥാനത്ത് മറ്റൊരു ആത്മഹത്യ കൂടി. കൊവിഡ് പ്രതിസന്ധി ജീവിതം തകർത്തതായി ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്ത ശേഷം കുറിച്ചിയിൽ ഹോട്ടൽ ഉടമയാണ് ഏറ്റവും ഒടുവിൽ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയത്. കുറിച്ചി കനകക്കുന്ന് ഗുരുദേവഭവനിൽ സരിൻ മോഹനാ(42)ണ് ജീവനൊടുക്കിയത്. ചൊവ്വാഴ്ച പുലർച്ചെ നാലരയോടെ കുറിച്ചി ലെവൽ ക്രോസിനു സമീപത്തു വച്ച്‌ കോട്ടയം ഭാഗത്തു നിന്നും തിരുവനന്തപുരത്തേയ്ക്കു പോയ ചെന്നൈ സൂപ്പർ ഫാസ്റ്റ് ഇടിച്ചാണ് സരിന്റെ മരണം സംഭവിച്ചിരിക്കുന്നത്. ട്രെയിനിടിച്ച്‌ യുവാവ് മരിച്ചതായി അറിഞ്ഞ് ചിങ്ങവനം […]

ഇടുക്കി ഡാമിന്റെ മൂന്ന് ഷട്ടറുകളും തുറന്നു; ജനങ്ങൾ ജാ​ഗ്രത പാലിക്കണം; അനാവശ്യ യാത്രകൾ ഒഴിവാക്കണം; പെരിയാർ തീരത്ത് ജാ​ഗ്രതാ നിർദേശം

സ്വന്തം ലേഖകൻ തൊടുപുഴ: ഇടുക്കി ഡാമിന്റെ മൂന്ന് ഷട്ടറുകളും തുറന്നു.അഞ്ച് ഷട്ടറുകൾ ഉള്ള ഡാമിന്റെ രണ്ട്,മൂന്ന്,നാല് എന്നീ ഷട്ടറുകളാണ് തുറന്നിരിക്കുന്നത്.രാവിലെ 11നാണ് മൂന്നാമത്തെ ഷട്ടർ തുറന്നത്. വെള്ളം ചെറുതോണിയിലെത്തി, പരന്ന് ഒഴുകിയശേഷം 12 മണിക്കാണ് നാലാമത്തെ ഷട്ടർ തുറന്നത്. രണ്ടാമത്തെ ഷട്ടറാണ് അവസാനം തുറക്കുന്നത്. മിനിറ്റുകളുടെ ഇടവേളയിൽ 3 മുന്നറിയിപ്പ് സൈറൺ മുഴക്കിയശേഷമാണ് ഷട്ടറുകൾ തുറന്നത്. സെക്കൻഡിൽ ഒരു ലക്ഷം ലീറ്റർ വെള്ളം പുറത്തേക്കൊഴുകും. ഷട്ടറുകൾ ഉയർത്തുമ്പോൾ പെരിയാറിലെ ജലനിരപ്പ് ഒരുമീറ്റർ ഉയർന്നേക്കാം. ഇടുക്കിയിലെ വെള്ളം വൈകിട്ട് നാലുമണിയോടെ ആലുവ, കാലടി മേഖലയിലെത്തും. 2018 […]

ഇടുക്കി ഡാമിന്റെ ഷട്ടറുകൾ തുറന്നു; വെള്ളം കടലിലേക്ക് ഒഴുകിയപ്പോൾ കെഎസ്ഇബിയ്ക്ക് നഷ്ടം കോടികൾ

സ്വന്തം ലേഖകൻ ഇടുക്കി: ഇടുക്കി ഡാം തുറന്നതോടെ കെഎസ്ഇബി നേരിടുന്നത് കോടികളുടെ നഷ്ടം. അണക്കെട്ടിൽ നിന്ന് വെള്ളം തുറന്ന് വിടുന്നത് മൂലം കെഎസ്ഇബിക്ക് നഷ്ടമാകുന്ന രൂപയുടെ കണക്ക് ഞെട്ടിക്കുന്നതാണ്. ഡാമിലെ വെള്ളം കടലിലേക്ക് ഒഴുക്കികളയുന്നതിനൊപ്പം കോടികളാണ് പാഴായി പോകുന്നത്. ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകളിലൊന്ന് 50 സെന്റിമീറ്റർ ഉയർത്തിയാൽ ഒരു സെക്കൻഡിൽ 1,875 രൂപയുടെ നഷ്ടമാണ് കെഎസ്ഇബിക്ക് ഉണ്ടാകുന്നതെന്നാണ് പുറത്തു വരുന്ന വാർത്ത. ഇതോടെ ഒരു മണിക്കൂറിൽ 67,50,000 രൂപയാണ് നഷ്ടമാകുന്നത്. 3 ഷട്ടറും കൂടി തുറക്കുമ്പോൾ നഷ്ടം മണിക്കൂറിൽ 2 കൊടിയിലധികമാണ്.ഒരു ഷട്ടർ 50 […]

ഇടുക്കി ഡാമിന്റെ രണ്ടാമത്തെ ഷട്ടറും തുറന്നു; നിലവിൽ തുറന്നിരിക്കുന്നത് രണ്ടും മൂന്നും ഷട്ടറുകൾ; ഡാം വീണ്ടും തുറക്കുന്നത് മൂന്നു വർഷത്തിന് ശേഷം; പെരിയാറിന്റെ തീരത്ത് അതീവ ജാഗ്രത

സ്വന്തം ലേഖകൻ തൊടുപുഴ: മൂന്ന് വർഷത്തിന് ശേഷം ഇടുക്കി ഡാം വീണ്ടും തുറന്നു. മൂന്നാം ഷട്ടറാണ് ആദ്യം തുറന്നത്. പിന്നീട് രണ്ടാമത്തെ ഷട്ടറും തുറക്കുകയായിരുന്നു. ഒരു സെക്കൻറിൽ ഒരുലക്ഷം ലിറ്റർ വെള്ളം പുറന്തള്ളുന്ന രീതിയിലാണ് ക്രമീകരണം നടത്തിയിരിക്കുന്നത്. അണക്കെട്ട് തുറന്നുള്ള വെള്ളം ചെറുതോണി ടൗണിലെത്തി. മരങ്ങളും കല്ലും വന്നിടിച്ച് ചെറുതോണി പാലം കഴിഞ്ഞ തവണ തകർന്നിരുന്നു. മാസങ്ങളോളം ഗതാഗതം നിർത്തിവച്ചിരുന്നു. തടിയമ്പാട്, കരിമ്പൻ പ്രദേശങ്ങളാണ് അടുത്തത്. ഇവിടെ രണ്ടിടത്തും കഴിഞ്ഞ തവണ അണക്കെട്ട് തുറന്നപ്പോൾ കാര്യമായ നാശനഷ്ടം സംഭവിച്ചിരുന്നു. നിരവധി വീടുകൾ തകർന്നു. റോഡുകളും […]

സംക്രാന്തി മഠത്തി പറമ്പിന് സമീപം യുവാവിനെ വെട്ടിവീഴ്ത്തിയ ശേഷം അക്രമി മീനച്ചിലാറ്റിൽ നിലയുറപ്പിച്ചിരിക്കുന്നു; സ്ഥലത്ത് സംഘർഷാവസ്ഥ

സ്വന്തം ലേഖകൻ സംക്രാന്തി: നീലിമം​ഗലം മഠത്തി പറമ്പിന് സമീപം യുവാവിനെ വെട്ടിവീഴ്ത്തിയ ശേഷം അക്രമി മീനച്ചിലാറ്റിൽ നിലയുറപ്പിച്ചിരിക്കുന്നു. അയല്‍വാസിയായ മീന്‍ വ്യാപാരിയെ വെട്ടിപരിക്കേല്‍പിച്ച ശേഷം ആറ്റില്‍ ചാടിയ യുവാവ് ഒഴുകിയെത്തിയ മരത്തില്‍ നിലയുറപ്പിക്കുകയായിരുന്നു.. ഒടുവില്‍ കരയ്‌ക്കെത്തിച്ചത് അഗ്നിരക്ഷാ സേനയും പൊലീസും. ഇയാളെ പിന്നീട് പൊലീസ് അറസ്റ്റുചെയ്തു. കോട്ടയം ചെമ്മനംപടിക്ക് സമീപം ചൊവ്വാഴ്ച ഉച്ചയോടെയാണ് നാടകീയസംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് യുവാവ് അയല്‍വാസിയെ ആക്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തെ കുറിച്ച്‌ പൊലീസ് പറയുന്നത്; മീന്‍ വ്യാപാരി മഠത്തില്‍ പറമ്ബില്‍ നാസര്‍ എന്നയാളെ പ്രദേശവാസിയായ എബി എന്ന […]

ചരിത്രം ആവർത്തിക്കില്ലെന്ന പ്രതീക്ഷയിൽ ജനങ്ങൾ; ശാന്തമായി ചെറുതോണി; ഇടുക്കി ഡാമിൽ നിന്നുള്ള വെള്ളം ചെറുതോണി പട്ടണത്തിലെത്തി; ഡാമിന്റെ അടുത്ത ഷട്ടർ ഉയർത്തുക അടുത്ത 15 മിനിറ്റുകൾക്കുള്ളിൽ

സ്വന്തം ലേഖകൻ ഇടുക്കി : ഇടുക്കി ഡാമിൽ നിന്നുള്ള വെള്ളം ചെറുതോണി പട്ടണത്തിലെത്തി. 2018ലെ ഓർമ്മയിൽ ആശങ്കപ്പെട്ടിരുന്നവർക്ക് ആശ്വാസമായി പെരിയാർ ശാന്തമായി ഒഴുകുകയാണ്. രാവിലെ 11 മണിക്ക് തന്നെ ഡാമിന്റെ ആദ്യ ഷട്ടർ ഉയർത്തി. ഡാമിന്റെ അടുത്ത ഷട്ടർ ഉയർത്തുക അടുത്ത 15 മിനിറ്റുകൾക്കുള്ളിൽ. ജലനിരപ്പ് ചുവന്ന ജാഗ്രതാ പരിധി പിന്നിട്ടതോടെയാണ് ചെറിയ അളവിൽ വെള്ളം തുറന്നുവിടാൻ തീരുമാനിച്ചത്. രാവിലെ 11-ന് ചെറുതോണി ഡാമിന്റെ മൂന്ന് ഷട്ടറുകൾ 35 സെന്റിമീറ്റർ വീതം തുറന്ന് സെക്കൻഡിൽ 100 ഘനമീറ്റർ അളവിൽ വെള്ളമാണ് ഒഴുക്കുന്നത്. 10:50 മുതൽ […]