മൂവാറ്റുപുഴയാറിലെ ജലനിരപ്പ് മുന്നറിയിപ്പ് നിലയ്ക്ക് മുകളിലേയ്ക്ക് ഉയരുന്നു;  നദീ തീരത്തുള്ളവർ ജാഗ്രത പാലിക്കണം

മൂവാറ്റുപുഴയാറിലെ ജലനിരപ്പ് മുന്നറിയിപ്പ് നിലയ്ക്ക് മുകളിലേയ്ക്ക് ഉയരുന്നു; നദീ തീരത്തുള്ളവർ ജാഗ്രത പാലിക്കണം

സ്വന്തം ലേഖകൻ

കൊച്ചി : മൂവാറ്റുപുഴയാറിലെ ജലനിരപ്പ് മുന്നറിയിപ്പ് നിലയ്ക്ക് മുകളിലേയ്ക്ക് ഉയർന്നതിനാൽ നദീ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. ഇടുക്കി ഡാം തുറന്ന സാഹചര്യത്തിൽ ജലനിരപ്പ് വീണ്ടും ഉയരാനിടയുണ്ടെന്ന് കോട്ടയം കലക്ടർ ഡോ. പി കെ ജയശ്രീ അറിയിച്ചു.

ആളുകൾ നദിയിൽ ഇറങ്ങരുതെന്ന് കലക്ടർ ആവശ്യപ്പെട്ടു. നദീതീരത്തു നിന്ന് മൊബൈലിൽ സെൽഫി എടുക്കുന്നത് അടക്കം ഒഴിവാക്കണം. എല്ലാ താലൂക്കുകളിലും വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ദുരിതാശ്വാസ പ്രവർത്തനം നടത്തുന്നതിന് ഡെപ്യൂട്ടി കലക്ടർമാരെ നിയോഗിച്ചിട്ടുണ്ട്.വൈക്കം താലൂക്കിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് താലൂക്ക് തല ഇൻസിഡെന്റ് റെസ്‌പോൺസ് സിസ്റ്റം ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബുധനാഴ്ച മുതൽ കനത്ത മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ഇടുക്കി ഡാം ഇന്ന് 11 മണിക്ക് തുറന്നു. ചെറുതോണി ഡാമിലെ മൂന്നു ഷട്ടറുകളാണ് 35 സെന്റിമീറ്റർ ഉയർത്തിയത്. സെക്കൻഡിൽ ഒരു ലക്ഷം ലിറ്റർ വെള്ളം പുറത്തേക്കൊഴുക്കി കളയുന്നത്.