വൈദ്യുതി നിയമഭേദഗതിക്കെതിരെ വൈദ്യുതി ജീവനക്കാര്‍ ആഗസ്റ്റ് പത്തിന് അഖിലേന്ത്യാ പണിമുടക്ക് നടത്തുന്നു

സ്വന്തം ലേഖകൻ കോട്ടയം : ജൂലൈ19-നു തുടങ്ങിയ പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തില്‍ വൈദ്യുതി (ഭേദഗതി )ബില്‍ 2021 പാസ്സാക്കുമെന്ന് കേന്ദ്ര ഗവണ്‍മെന്റ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ആഗസ്റ്റ് 10-ന് അഖിലേന്ത്യാ പണിമുടക്ക് നടത്തുവാന്‍ നാഷണല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ്&എഞ്ചിനീയേഴ്‌സ്(എന്‍സിസിഒഇഇഇ)നാഷണല്‍ ചാപ്റ്റര്‍ തീരുമാനിച്ചിരിക്കുന്നു. പണിമുടക്കിന് മുന്നോടിയായി, പാര്‍ലമെന്റ് സമ്മേളനം തുടങ്ങുന്ന ജൂലൈ 19- മുതൽ രാജ്യവ്യാപകമായി വൈദ്യുതി ഓഫീസുകള്‍ക്ക് മുമ്പില്‍ വമ്പിച്ച പ്രതിഷേധങ്ങൾനടന്നു വരുന്നു. നാഷണല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയിലെ മുഴുവന്‍ ഘടക സംഘടനകളും വേവ്വേറെ പണിമുടക്ക് നോട്ടീസ് നൽകിക്കഴിഞ്ഞു. ആഗസ്റ്റ് 10ന് മുഴുവന്‍ ഇലക്ട്രിസിറ്റി […]

‘തങ്ങള്‍ കുടുബത്തെ വരുതിയിലാക്കാമെന്നാണ് കുഞ്ഞാലിക്കുട്ടിയുടെ വിചാരമെങ്കില്‍ ആ വിചാരം തെറ്റ്; തങ്ങള്‍ക്കെതിരെയുള്ള നടപടി തുടരാനാണ് ഭാവമെങ്കില്‍ വലിയ വില കൊടുക്കേണ്ടി വരും; ഇ.ഡിയുമായി ബന്ധപ്പെട്ട കുഞ്ഞാലിക്കുട്ടിയുടെ ശബ്ദരേഖ പുറത്തുവിടേണ്ടി വരും’; കെ.ടി ജലീല്‍

സ്വന്തം ലേഖകൻ തിരുവനന്തപുരം: തങ്ങള്‍ കുടുബത്തെ വരുതിയിലാക്കാമെന്നാണ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ വിചാരമെങ്കില്‍ ആ വിചാരം തെറ്റാണെന്ന് കെ.ടി ജലീല്‍. തങ്ങള്‍ക്കെതിരെയുള്ള നടപടി തുടരാനാണ് ഭാവമെങ്കില്‍ വലിയ വില കൊടുക്കേണ്ടി വരും. ഇ.ഡിയുമായി ബന്ധപ്പെട്ട കുഞ്ഞാലിക്കുട്ടിയുടെ ശബ്ദരേഖ പുറത്തുവിടേണ്ടി വരും. അതോടെ കുഞ്ഞാലിക്കുട്ടിക്ക് രാഷ്ട്രീയപ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വരുമെന്നും ജലീല്‍ മുന്നറിയിപ്പ് നല്‍കി. ‘സത്യം വിളിച്ചുപറഞ്ഞ പാണക്കാട് സയ്യിദ് മുഈന്‍ അലി ശിഹാബ് തങ്ങള്‍ക്കെതിരെ ചോറ്റുപട്ടാളത്തെ ഉപയോഗിച്ച് ലീഗ് നേതൃയോഗത്തില്‍ നടപടിയെടുപ്പിക്കാമെന്നാണ് ഭാവമെങ്കില്‍ അതിന് കുഞ്ഞാലിക്കുട്ടി വലിയ വില കൊടുക്കേണ്ടി വരും. ഇ.ഡിയുമായി ബന്ധപ്പെട്ട വിഷയം പാണക്കാട് […]

നാടാർ സംവരണം: ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീലുമായി സർക്കാർ; അപ്പീൽ നൽകുക ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ക്രിസ്ത്യൻ നാടാർവിഭാഗത്തെ സംവരണവിഭാഗത്തിൽ ഉൾപ്പെടുത്തിയ തീരുമാനം സ്റ്റേ ചെയ്യാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീലുമായി സർക്കാർ. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ പോവാനാണ് തീരുമാനം അടുത്തയാഴ്ചയാവും സർക്കാർ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന് അപ്പീൽ നൽകുക. മറാത്ത കേസിന് മുൻപ് സംവരണം തീരുമാനിച്ചുവെന്നാണ് സർക്കാർ വാദം. സുപ്രീം കോടതി വിധിക്ക് മുമ്പുള്ള സംവരണ ഉത്തരവ് നിയമപരമായി നിലനിൽക്കുമെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു. സൗത്ത് ഇന്ത്യൻ യുണൈറ്റഡ് ചർച്ച് (എസ്.ഐ.യു.സി.) ഒഴികെയുള്ള ക്രിസ്ത്യൻ നാടാർ വിഭാഗങ്ങളെ ഒ.ബി.സി. പട്ടികയിൽ ഉൾപ്പെടുത്തിയ സംസ്ഥാന സർക്കാർ ഉത്തരവ് കഴിഞ്ഞദിവസമാണ് […]

കേരളത്തിൽ ഇ​ന്ന് വ്യാ​പ​ക​മാ​യ മ​ഴ​; വിവിധ ജില്ലകളിൽ യെ​ല്ലോ അ​ല​ർ​ട്ട് പ്രഖ്യാപിച്ചു

സ്വന്തം ലേഖകൻ തി​രു​വ​ന​ന്ത​പു​രം: കേരളത്തിൽ ഇ​ന്ന് വ്യാ​പ​ക​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത. ഒ​ൻ​പ​ത് ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ർ​ട്ട് പ്രഖ്യാപിച്ചു. കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളി​ലാ​ണ് യെ​ല്ലോ അ​ല​ര്‍​ട്ട്. കേ​ര​ള തീ​ര​ത്ത് ഞാ​യ​റാ​ഴ്ച വ​രെ 3.3 മീ​റ്റ​ര്‍​വ​രെ ഉ​യ​ര​ത്തി​ലു​ള്ള തി​ര​മാ​ല​ക​ള്‍​ക്കും സാ​ധ്യ​ത​യു​ണ്ട്. ഇ​തേ​തു​ട​ര്‍​ന്ന് ദേ​ശീ​യ സ​മു​ദ്ര ഗ​വേ​ഷ​ണ കേ​ന്ദ്രം തീ​ര​ദേ​ശ​ങ്ങ​ളി​ല്‍ ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ് ന​ല്‍​കി.  

മാനസയെ വെടിവെക്കാൻ രാഖിൽ ഉപയോഗിച്ച തോക്ക് കൈമാറിയ യുവാവ് പൊലീസ് പിടിയിൽ; ഇയാൾ പിടിയിലായത് ബിഹാറിൽ നിന്ന്; വിശദമായ ചോദ്യം ചെയ്യലിന് കേരളത്തിലേക്ക് കൊണ്ടുവരും

സ്വന്തം ലേഖകൻ കൊച്ചി: മാനസയെ വെടിവെക്കാൻ രാഖിൽ ഉപയോഗിച്ച തോക്ക് കൈമാറിയയാളെ പൊലീസ് പിടികൂടി. ബിഹാർ സ്വദേശി സോനു കുമാർ മോദി (21) ആണ് പിടിയിലായത്. ബിഹാറിൽ നിന്നാണ് കേരള പോലീസ് ഇയാളെ പിടികൂടിയത്. കോതമംഗലം എസ്‌ഐ മാഹിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം സോനുവിനെ പിടികൂടിയത്. ബിഹാറിലെ കോടതിയിൽ ഹാജരാക്കി ട്രാൻസിറ്റ് വാറണ്ട് വാങ്ങിയതിനാൽ വിശദമായ ചോദ്യംചെയ്യലിനായി ഇയാളെ കേരളത്തിലേക്ക് കൊണ്ട് വരും. ബിഹാറിലെത്തിയ ശേഷം രഖിൽ ഒരു ടാക്‌സി ഡ്രൈവർ വഴിയാണ് സോനുവിലേക്ക് എത്തിയത്. തോക്ക് വിൽപ്പന കേന്ദ്രങ്ങളെ കുറിച്ച് രഖിലിന് വിവരങ്ങൾ […]

വളർത്തുമൃഗങ്ങൾക്ക് ലൈസൻസ് എടുക്കൽ; നടപടിക്രമങ്ങൾ വേഗത്തിലാക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി

സ്വന്തം ലേഖകൻ കൊച്ചി: വളർത്തുമൃഗങ്ങൾക്ക് ലൈസൻസ് ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ വേഗത്തിലാക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി. മൃഗങ്ങളെ വീട്ടിൽ വളർത്തുന്നവർ തദ്ദേശ സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്ത് ലൈസൻസ് എടുക്കണമെന്ന് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇത് സംബന്ധിച്ച് തദ്ദേശ സ്ഥാപനങ്ങൾക്ക് അടിയന്തരമായി സർക്കുലർ പുറപ്പെടുവിക്കാനാണ് സർക്കാരിന് കോടതി നൽകിയിട്ടുള്ള നിർദ്ദേശം. തെരുവ് നായ്ക്കളെ സംരക്ഷിക്കാനായി നടപടികൾ സ്വീകരിക്കാൻ തൃക്കാക്കര നഗരസഭയ്ക്കും കോടതി നിർദ്ദേശം നൽകി. തെരുവിൽ അലഞ്ഞു തിരിയുന്ന നായകൾക്ക് ഭക്ഷണം കിട്ടാത്തത് കൊണ്ടാണ് അവ അക്രമാസക്തമാകുന്നത്. അതിനാൽ തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകാനുള്ള കേന്ദ്രങ്ങൾ സ്ഥാപിക്കണം. […]

ബം​ഗളൂരിൽ 21 മലയാളി വിദ്യാർത്ഥികൾക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു; വിദ്യാർത്ഥികൾ കോളേജിൽ എത്തിയത് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാതെ; പരിശോധന കർശനമാക്കി കർണാടക

സ്വന്തം ലേഖകൻ ബം​ഗളൂർ: ബം​ഗളൂരിൽ നിസർഗ നെഴ്സിങ്ങ് കോളേജിലെ 21 മലയാളി വിദ്യാർത്ഥികൾക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇവരുമായി സമ്പർക്കത്തിൽ വന്ന 27 വിദ്യാര്ത്ഥികളെയും നിരീക്ഷണത്തിലാക്കി. ബം​ഗളൂരിൽ വച്ച് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാതെയാണ് ഇവർ ബം​ഗളൂരിലെത്തിയിരുന്നത്. കേരളത്തിൽ നിന്നെത്തുന്ന വിദ്യാർത്ഥികൾക്ക് കർശന പരിശോധന നടത്താൻ കർണാടക തീരുമാനിച്ചു. രണ്ട് ഡോസ് വാക്സിനെടുത്തവർക്കും ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. കർണാടകയിൽ കോളേജുകൾ തുറന്നതോടെ നിരവധി മലയാളി വിദ്യാർത്ഥികളാണ് വീണ്ടും തിരിച്ചെത്തുന്നത്. അതേസമയം, കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ […]

കരിപ്പൂർ വിമാന അപകട വാർഷികം; കോഴിക്കോട് ആസ്റ്റർ മിംസിൽ സ്മൃതിദീപം തെളിയിച്ചു

സ്വന്തം ലേഖകൻ കോഴിക്കോട് : കരിപ്പൂർ വിമാന അപകട വാർഷികത്തിന്റെ ഭാഗമായി കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലിൽ സ്മൃതിദീപം തെളിയിച്ചു. വിമാന അപകട ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കുന്നതിൽ സഹായിച്ച ഘടകങ്ങളെ അവലോകനം ചെയ്തുകൊണ്ടുള്ള ഡോക്യുമെന്ററി പ്രകാശനവും നടത്തി. ഡോക്യുമെന്ററി പ്രകാശനം ബഹു. ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ. മുഹമ്മദ് റിയാസ് നിർവ്വഹിച്ചു. ആസ്റ്റർ മിംസ് നോർത്ത് കേരള സി. ഇ. ഒ. ഫർഹാൻ യാസിൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. മൊയ്തുഷമീർ, ഡോ. പ്രിൻസ് ഷാനവാസ് ഖാൻ, ഡോ. അലക്‌സ് എ എന്നിവർ സ്മൃതിദീപം […]

വയനാട്ടിലേക്ക് എത്തുന്ന വിനോദ സഞ്ചാരികൾ രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചിരിക്കണം; നിബന്ധന വിദേശികൾക്കും ബാധകം; സ്ഥാപന ഉടമകളും, ജീവനക്കാർക്കും വാക്സിൻ നിർബന്ധം; വാക്സിൻ എടുക്കാതെ വരുന്നവരെ തിരിച്ചയക്കും

സ്വന്തം ലേഖകൻ വയനാട്: കേരളത്തിലെ മറ്റു ജില്ലകളിൽ നിന്നും, ഇതര സംസ്ഥാനങ്ങളിൽ നിന്നും വയനാട്ടിലേക്ക് എത്തുന്ന വിനോദ സഞ്ചാരികൾ രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചിരിക്കണമെന്ന് നിർദ്ദേശം. വിദേശികൾക്കും നിർദ്ദേശം ബാധകമാണ്. ജില്ലാ പോലീസ് മേധാവി അരവിന്ദ് സി. കുമാർ. വിനോദ സഞ്ചാരികൾ താമസിക്കുന്ന റിസോർട്ട്/സർവ്വീസ് വില്ല/ഹോംസ്റ്റേ/ ലോഡ്ജ് ഇക്കാര്യം ഉറപ്പുവരുത്തണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചുവെന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പ് ഉൾപ്പെടെ വിനോദ സഞ്ചാരികൾ കൈവശം കരുതണം. സംഘങ്ങളായി എത്തുന്ന വിനോദ സഞ്ചാരികളിൽ വാക്‌സിൻ എടുക്കാത്തവരുണ്ടെങ്കിൽ അത്തരക്കാരെ തിരിച്ചയക്കുകയും വാഹന നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ […]

വിസ്മയ കേസ്: ഭർത്താവ് കിരൺ കുമാറിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു; കിരണിന് ഇനി സർക്കാർ സർവീസിൽ തുടർജോലി ലഭിക്കില്ല; പ്രൊബേഷനിലായിരുന്നതിനാൽ പെൻഷനും അർഹതയില്ല

സ്വന്തം ലേഖകൻ തിരുവനന്തപുരം: വിസ്മയയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭർത്താവ് കിരൺ കുമാറിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. വകുപ്പ് തല അന്വേഷണം നടത്തിയതിന് ശേഷം, സംശയാതീതമായി കുറ്റം ചെയ്തെന്ന് തെളിഞ്ഞതിനെത്തുടർന്നാണ് പിരിച്ചുവിടൽ. ഗതാഗതമന്ത്രി ആൻറണി രാജുവാണ് ഇക്കാര്യം അറിയിച്ചത്. 1960-ലെ കേരള സിവിൾ സർവീസ് റൂൾ പ്രകാരമാണ് കിരണിനെ സർവീസിൽ നിന്ന് പിരിച്ചുവിടുന്നത്. കിരണിന് ഇനി സർക്കാർ സർവീസിൽ തുടർജോലിയും ലഭിക്കില്ല. പ്രൊബേഷനിലായിരുന്നതിനാൽ പെൻഷനും അർഹതയുണ്ടാവില്ല. കൊല്ലത്തെ മോട്ടോർ വാഹനവകുപ്പ് ഓഫീസിൽ അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൽ ഇൻസ്പെക്ടറായിരുന്നു കിരൺ. വിസ്മയയുടെ മരണത്തെത്തുടർന്ന് സസ്പെൻഷനിലായിരുന്നു കിരൺ കുമാർ. […]