എരുമേലി എയ്ഞ്ചല്‍ വാലിയില്‍ ഉരുള്‍പൊട്ടല്‍; ആളപായമില്ല; കനത്ത മലവെള്ളപ്പാച്ചില്‍ ഒരു ഓട്ടോറിക്ഷയും രണ്ടു ബൈക്കും ഒഴുകിപോയി; റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂള്‍ ബസും ഒഴുക്കില്‍ പെട്ടു; എയ്ഞ്ചല്‍വാലി പള്ളിപ്പടിയിലെ വീടുകളിലും കടകളിലും വെള്ളം കയറി; പമ്പയാറിലേക്കാണ് ജലം ഒഴുകിയെത്തുന്നത്

സ്വന്തം ലേഖിക കോട്ടയം: എരുമേലി പഞ്ചായത്തിലെ എയ്ഞ്ചല്‍വാലി മേഖലയില്‍ ഉരുള്‍പൊട്ടല്‍. ഉച്ചകഴിഞ്ഞ് മൂന്നുമണിയോടൊണ് ഉരുള്‍പൊട്ടലുണ്ടായത്. ആളപായമില്ലെന്നാണ് പ്രഥമിക വിവരം. എയ്ഞ്ചല്‍വാലി, പള്ളിപ്പടി മേഖയിലാണ് ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വെള്ളം കയറിയത്. എഴുകുമണ്ണ് വനമേഖലയില്‍ ആകാം ഉരുള്‍പൊട്ടിയതെന്നാണ് സംശയം. പമ്പാനദിയുടെ കൈത്തോടായ ഓക്കന്‍തോട്ടിലൂടെയാണ് മണ്ണും കല്ലും ഒഴുകിയെത്തിയത്. കനത്ത മലവെള്ളപ്പാച്ചില്‍ ഒരു ഓട്ടോറിക്ഷയും രണ്ടു ബൈക്കും ഒലിച്ചു പോയതായി പ്രദേശവാസികള്‍ പറയുന്നു. ഉരുള്‍പൊട്ടി ഓക്കന്‍തോട് നിറഞ്ഞ് കവിഞ്ഞതോടെ പ്രദേശത്തെ കടകളില്‍ വെള്ളം കയറിയിട്ടുണ്ട്. പമ്പയാറിലേക്കാണ് ജലം ഒഴുകിയെത്തുന്നത്. റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂള്‍ ബസും ഒഴുക്കില്‍ പെട്ടു. […]

കോട്ടയം നീലിമംഗലത്ത് അമിത വേഗത്തിലെത്തിയ ബൈക്ക് കാറിനെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട് നടുറോഡില്‍ മറിഞ്ഞു; മറിഞ്ഞു വീണ ബൈക്കിലിടിച്ച്‌ രണ്ടു ബൈക്കുകളും വീണു; മൂന്നു പേര്‍ക്ക് പരിക്ക്; പരിക്കേറ്റവർ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍

സ്വന്തം ലേഖിക കോട്ടയം: എം.സി റോഡില്‍ നീലിമംഗലത്ത് അമിത വേഗതയിലെത്തിയ ബൈക്ക് കാറിനെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട നടുറോഡില്‍ വട്ടം കറങ്ങി മറിഞ്ഞു. റോഡില്‍ വീണ ബൈക്കില്‍ എതിര്‍ ദിശയില്‍ നിന്നെത്തിയ രണ്ടു ബൈക്കുകളും ഇടിച്ചു കയറി. അപകടത്തില്‍ ബൈക്ക് യാത്രക്കാരായ മൂന്നു പേര്‍ക്ക് സാരമായി പരിക്കേറ്റു. അമിത വേഗത്തില്‍ ബൈക്കോടിച്ച്‌ അപകടത്തില്‍പ്പെട്ട് കൈ ഒടിഞ്ഞ ഏറ്റുമാനൂര്‍ ഉണ്ണിക്കിഴിഞ്ഞാത്തോട്ടില്‍ സൂര്യയെ (19) കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റു രണ്ടു പേരുടെ പരിക്ക് സാരമുള്ളതല്ല. വ്യാഴാഴ്ച ഉച്ചയ്ക്ക് 11 മണിയോടെ നീലിമംഗലം പാലത്തിനു […]

സിപിഎം വാളയാര്‍ ലോക്കല്‍ സമ്മേളനത്തില്‍ കയ്യാങ്കളി; ഹാളിലെ മേശയും കസേരയും പ്രവര്‍ത്തകര്‍ തകര്‍ത്തു; ലോക്കല്‍ കമ്മിറ്റി വിഭജനവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണം

സ്വന്തം ലേഖിക പാലക്കാട്: സിപിഎം വാളയാര്‍ ലോക്കല്‍ സമ്മേളനത്തില്‍ കയ്യാങ്കളി. സമ്മേളന ഹാളിലെ മേശയും കസേരയും പ്രവര്‍ത്തകര്‍ തകര്‍ത്തു. ലോക്കല്‍ കമ്മിറ്റി വിഭജനവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണം. ഇന്ന് രാവിലയാണ് പുതുശേരി ഏരിയക്ക് കീഴിലുളള വാളയാര്‍ ലോക്കല്‍ സമ്മേളനം ആരംഭിച്ചത്. ഉദ്ഘാടനത്തിന് തൊട്ടുമു‍ന്‍പായിരുന്നു കയ്യാങ്കളി. ലോക്കല്‍ കമ്മിറ്റി പിടിച്ചെടുക്കാന്‍ വേണ്ടി ഒരുവിഭാഗം മാനദണ്ഡം ലംഘിച്ച്‌ വിഭജനം നടത്തിയെന്നാണ് ആരോപണം. സിപിഎം ജില്ലാ കമ്മിറ്റി അംഗങ്ങളായ നിതിന്‍ കണിച്ചേരി, എസ്.സുഭാഷ് ചന്ദ്രബോസ്, എസ്.വി.രാജു എന്നിവരുടെ മുന്‍പില്‍ വച്ചായിരുന്നു സംഘര്‍ഷം. ഇവിടെ പ്രാദേശിക വിഭാഗീയത രൂക്ഷമാണെന്ന […]

കൽപ്പാത്തി രഥോൽസവം; ജില്ലാ ഭരണകൂടത്തിന് രൂപരേഖ സമർപ്പിച്ചു; ഉൽസവം നടത്തിപ്പിന് മുന്നോടിയായി കൽപ്പാത്തി ഗ്രാമത്തിലെ മുഴുവൻ റോഡുകളും ശരിയാക്കുവാൻ തീരുമാനം

സ്വന്തം ലേഖകൻ പാലക്കാട്: കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് കൽപ്പാത്തി രഥോൽസവം നടത്താൻ അനുമതി നൽകിയ സാഹചര്യത്തിൽ ഉൽസവത്തിന്റെ രൂപരേഖ തയ്യാറാക്കി ഗ്രാമസമൂഹം ജില്ലാ ഭരണകൂടത്തിന് കൈമാറി. രൂപരേഖയിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചർച്ച ചെയ്‌ത്‌ തീരുമാനമെടുക്കും. ഇത്തവണ രഥോൽസവം നടത്തണമെന്നും ദേവരഥ പ്രദക്ഷിണത്തിന് അനുമതി നൽകണമെന്നുമാണ് കൽപ്പാത്തി ഗ്രാമജന സമൂഹത്തിന്റെയും, ക്ഷേത്രം ഭാരവാഹികളുടെയും ആവശ്യം. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുള്ള ഉൽസവ നടത്തിപ്പിന് നടപടി സ്വീകരിക്കാൻ മന്ത്രി കെ രാധാകൃഷ്‌ണൻ മലബാർ ദേവസ്വം കമ്മിഷണർക്ക് നിർദേശം നൽകിയിരുന്നു. രഥോൽസവ നടത്തിപ്പ് സംബന്ധിച്ച തീരുമാനം ഇനിയും […]

കുഞ്ഞിനെ ഇല്ലാതാക്കാൻ ശ്രമിച്ചിട്ടില്ല, സുരക്ഷിതമായി വളർത്താനാണ് കൈമാറിയതെന്ന് അനുപമയുടെ മാതാപിതാക്കൾ ; പ്രതികൾക്ക് മുൻ‌കൂർ ജാമ്യം അനുവദിക്കരുതെന്ന് സർക്കാർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: അനുപമ എസ്‌ ചന്ദ്രന്റെ കുഞ്ഞിനെ തട്ടിയെടുത്ത് ദത്ത് നൽകിയ കേസിലെ പ്രതികൾക്ക് മുൻ‌കൂർ ജാമ്യം അനുവദിക്കരുതെന്ന് സർക്കാർ. അനുപമയുടെ മാതാപിതാക്കൾ അടക്കമുള്ള പ്രതികൾ സമർപ്പിച്ച മുൻ‌കൂർ ജാമ്യഹർജിയിലാണ് പ്രോസിക്യൂഷൻ എതിർപ്പ് അറിയിച്ചത്. കേസിൽ പ്രതികളെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. പ്രതികളുടെ ജാമ്യഹർജിയിൽ നവംബർ രണ്ടിനാണ് കോടതി വിധി. ഇന്ന് ജാമ്യഹർജി പരിഗണിച്ച തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയിൽ ശക്‌തമായ വാദപ്രതിവാദമാണ് നടന്നത്. ഒരമ്മ കുഞ്ഞിനെ തേടി നാടുമുഴുവൻ അലയുകയാണെന്നും പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ […]

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയ്ക്ക് ജാമ്യം; ജാമ്യം ലഭിച്ചത് അറസ്റ്റിലായി ഒരു വർഷം പൂർത്തിയാകാനിരിക്കെ

സ്വന്തം ലേഖകൻ ബം​ഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയ്ക്ക് ജാമ്യം.അറസ്റ്റിലായി ഒരു വർഷം പൂർത്തിയാകാനിരിക്കെയാണ് കർണാടക ഹൈക്കോടതി ബിനീഷിന് ജാമ്യം അനുവദിച്ചത്. 2020 ഓഗസ്റ്റിൽ കൊച്ചി സ്വദേശി അനൂപ് മുഹമ്മദ്, തൃശൂർ തിരുവില്വാമല സ്വദേശി റിജേഷ് രവീന്ദ്രൻ, കന്നഡ സീരിയൽ നടി ഡി.അനിഖ എന്നിവരെ ലഹരിക്കേസിൽ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) അറസ്റ്റ് ചെയ്തതാണു തുടക്കം. അനൂപിനെ ചോദ്യം ചെയ്തപ്പോൾ ആദായ നികുതി നൽകാതെയുള്ള ഇടപാടുകളെക്കുറിച്ചു സൂചന ലഭിക്കുകയും ബിനീഷിന്റെ പേര് ഉയർന്നു വരികയും ചെയ്തതോടെ ഇഡി കേസ് റജിസ്റ്റർ ചെയ്തു. അനൂപുമായി […]

സംസ്ഥാനത്ത് നാളെ അതിശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്; 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ അതിശക്തമായ മഴയ്ക്ക് സാധ്യത. ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളലിലാണ് ഓറഞ്ച് അലർട്ട്. എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് കണക്ക്കൂട്ടൽ. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിലെ ന്യുന മർദ്ദം പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു നിലവിൽ ശ്രീലങ്ക തീരത്തിനു സമീപത്ത് സ്ഥിതിചെയ്യുകയായാണ്. ന്യുന മർദ്ദം അടുത്ത 48 […]

ഏഴോളം വനിതാ നേതാക്കളെയാണ് ജയിലിൽ അടച്ചിരിക്കുന്നത്; ഇതുവരെ ചാർജ് ഷീറ്റ് പോലും കോടതിയിൽ നൽകിയിട്ടില്ല; മുലയൂട്ടുന്ന അമ്മമാർ ജയിലിൽ കിടക്കുന്നു; ഇതാണ് സ്‌ത്രീകളോടുള്ള സർക്കാർ സമീപനം: കെ മുരളീധരൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ദത്ത് വിവാദത്തിൽ നിയമസഭക്കുള്ളിൽ കടന്ന് പ്രതിഷേധിച്ച മഹിളാ കോൺഗ്രസ് പ്രവർത്തകർ നീതി നിഷേധം നേരിടുന്നതായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ എംപി. പ്രവർത്തകരെ ജയിലിലെത്തി സന്ദർശിച്ചതിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഏഴോളം വനിതാ നേതാക്കളെയാണ് ജയിലിൽ അടച്ചിരിക്കുന്നത്. ഇതുവരെ ചാർജ് ഷീറ്റ് പോലും കോടതിയിൽ നൽകിയിട്ടില്ല. ഇതിൽ രണ്ടുപേർ മുലയൂട്ടുന്ന അമ്മമാരാണ്. ആ അവകാശം പോലും അവർക്ക് നിഷേധിച്ചിരിക്കുക ആണെന്നും കെ മുരളീധരൻ കുറ്റപ്പെടുത്തി. എംഎൽഎ രമേശ് ചെന്നിത്തല കമ്മീഷണറെ വിളിച്ചപ്പോൾ അദ്ദേഹത്തിന് അറിയില്ല എന്ന് പറഞ്ഞു. ഇതാണ് സംസ്‌ഥാനത്തെ […]

കപ്പലണ്ടിക്ക് എരിവുകുറഞ്ഞു; കൊല്ലം ബീച്ചിൽ മൂന്ന് സ്ത്രീകളടക്കമുള്ള കുടുംബത്തെ കച്ചവടക്കാർ മർദ്ദിച്ചു

സ്വന്തം ലേഖകൻ കൊല്ലം : കപ്പലണ്ടിക്ക് എരിവുകുറഞ്ഞതിന്റെ പേരിൽ കൊല്ലം ബീച്ചിൽ സംഘർഷം. ബീച്ച് സന്ദർശിക്കാനെത്തിയ കുടുംബവും കച്ചവടക്കാരും തമ്മിലുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. കിളിമാനൂരിൽ നിന്നെത്തിയ കുടുംബവും കച്ചവടക്കാരുമാണ് ബീച്ചിൽ ഏറ്റുമുട്ടിയത്. മൂന്നുസ്ത്രീകളും രണ്ടുപുരുഷന്മാരും അടങ്ങിയ കുടുംബമാണ് ബുധനാഴ്ച വൈകീട്ട് ബീച്ചിലെത്തിയത്. ബീച്ചിനുസമീപത്തെ കടയിൽനിന്ന് ഇവർ കപ്പലണ്ടി വാങ്ങി. കപ്പലണ്ടിക്ക് എരിവു കുറവാണെന്ന് പറഞ്ഞ് തിരികെ നൽകി. കോവിഡ് കാലമായതിനാൽ കപ്പലണ്ടി തിരികെ വാങ്ങാനാവില്ലെന്ന് കച്ചവടക്കാരൻ പറഞ്ഞു. ക്ഷുഭിതനായ യുവാവ് കച്ചവടക്കാരന്റെ മുഖത്തേക്ക് കപ്പലണ്ടി വലിച്ചെറിയുകയും, കയ്യേറ്റം ചെയ്യുകയും ചെയ്തു. ഇതോടെ അടുത്തുള്ള […]

സഹോദരിയുമായി മൊബൈലിന് പിടിവലി നടത്തുന്നതിനിടെ ഫോൺ താഴെ വീണ് പൊട്ടി; പതിനാറുകാരൻ ആത്‍മഹത്യ ചെയ്‌തു

സ്വന്തം ലേഖകൻ പൊന്നാനി: ഫോൺ താഴെ വീണ് പൊട്ടിയതിന്റെ മനോവിഷമത്തിൽ പതിനാറുകാരൻ ആത്‍മഹത്യ ചെയ്‌തു. പൊന്നാനി പുത്തൻകുളം സ്വദേശി കമ്മാലിക്കാനകത്ത് മുഹമ്മദലിയുടെ മകൻ നിഷാം (16) ആണ് ആത്‍മഹത്യ ചെയ്‌തത്‌. സഹോദരിയുമായി മൊബൈലിന് പിടിവലി നടത്തുന്നതിനിടെ ഫോൺ താഴേക്ക് വീണ് പൊട്ടുകയായിരുന്നു. മൊബൈൽ പൊട്ടിയതോടെ പിതാവിനോട് പറയുമെന്ന് സഹോദരി പറഞ്ഞിരുന്നു. ഇതോടെ പിതാവ് ദേഷ്യപെടുമെന്ന് ഭയന്ന കുട്ടി ആത്‍മഹത്യ ചെയ്യുകയായിരുന്നു. പൊന്നാനി എംഐ ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ് നിഷാം.