ആരോടും മിണ്ടുന്നില്ല; ഭക്ഷണം കഴിക്കുന്നില്ല; കുളിക്കുന്നില്ല; ലഹരിക്കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന ഷാരൂഖാൻ്റെ മകന്‍ ആര്യന്‍ ഖാന്‍ കടുത്ത നിരാശയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍

സ്വന്തം ലേഖിക മുംബൈ: ആഡംബരക്കപ്പലില്‍ വെച്ച്‌ ലഹരിക്കേസില്‍ അറസ്റ്റിലായ ബോളിവുഡ് താരം ഷാരൂഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ കടുത്ത നിരാശയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ജയിലില്‍ ആരോടും മിണ്ടുന്നില്ലെന്ന് അധികൃതര്‍ പറഞ്ഞു. വേണ്ടത്ര ഭക്ഷണം കഴിക്കുകയോ ആവശ്യത്തിന് വെള്ളം കുടിക്കുകയോ ചെയ്യുന്നില്ലെന്നാണ് ജയില്‍ അധികൃതര്‍ നല്‍കുന്ന സൂചന. ജയില്‍ ടോയ്ലറ്റ് ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ വേണ്ടിയാണ് ഭക്ഷണമൊക്കെ ഒഴിവാക്കുന്നത് എന്നാണു റിപ്പോര്‍ട്ട്. കഴിഞ്ഞ നാല് ദിവസമായി ആര്യന്‍ കുളിക്കാതെയാണ് കഴിയുന്നത്. വീട്ടില്‍ നിന്ന് ധരിക്കാനുള്ള ചില വസ്ത്രങ്ങള്‍ക്കൊപ്പം ബെഡ്ഷീറ്റുകളും ആര്യന്‍ ഖാന് ലഭിച്ചുവെന്ന് പറയപ്പെടുന്നു. അവിടെ എത്തിയപ്പോള്‍ ജയില്‍ […]

സംസ്ഥാനത്ത് ഇന്ന് 9246 പേര്‍ക്ക് കോവിഡ്; 96 മരണങ്ങൾ; 771 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; 10,952 പേർ രോഗമുക്തി നേടി

സ്വന്തം ലേഖിക തിരുവനന്തപുരം; കേരളത്തില്‍ ഇന്ന് 9246 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1363, എറണാകുളം 1332, തൃശൂര്‍ 1045, കോട്ടയം 838, കോഴിക്കോട് 669, കൊല്ലം 590, ഇടുക്കി 582, ആലപ്പുഴ 513, കണ്ണൂര്‍ 505, പത്തനംതിട്ട 490, പാലക്കാട് 455, മലപ്പുറം 437, വയനാട് 249, കാസര്‍ഗോഡ് 178 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 88,733 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി […]

രാജ്യത്താദ്യം ; വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ദുരന്തനിവാരണ പദ്ധതികൾക്ക് തുടക്കം കുറിക്കാനൊരുങ്ങി വയനാട് ; ഓരോ വിനോദസഞ്ചാര കേന്ദ്രത്തിനും പ്രത്യേകം ദുരന്തനിവാരണ പദ്ധതിയും, പ്രത്യേക പരിശീലനം ലഭിച്ച എമർജൻസി റെസ്‌പോൺസ് ടീമും

സ്വന്തം ലേഖകൻ വയനാട്: വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ദുരന്തനിവാരണ പദ്ധതികൾക്ക് തുടക്കം കുറിക്കാനൊരുങ്ങി വയനാട് ജില്ല. രാജ്യത്താദ്യമായാണ് ഇത്തരത്തിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ദുരന്തനിവാരണ പദ്ധതി ആരംഭിക്കുന്നത്. ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ ജില്ലയിലെ 17 കേന്ദ്രങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഓരോ വിനോദസഞ്ചാര കേന്ദ്രത്തിനും പ്രത്യേകം ദുരന്തനിവാരണ പദ്ധതിയും, പ്രത്യേക പരിശീലനം ലഭിച്ച എമർജൻസി റെസ്‌പോൺസ് ടീമും ഉണ്ടായിരിക്കും. കൂടാതെ ഓരോ പ്രദേശത്തെയും ഭൂമിശാസ്‍ത്രപരമായ പ്രത്യേകതകൾ അനുസരിച്ച് മുന്നറിയിപ്പ് നൽകുന്നതിനുള്ള സംവിധാനങ്ങളും പദ്ധതിയുടെ ഭാഗമായി ഒരുക്കുന്നുണ്ട്. നിലവിൽ ഇതിന്റെ ഭാഗമായി സേഫ് ടൂറിസം ക്യാംപയിനും ജില്ലയിൽ ആരംഭിച്ചു. വിനോദ […]

പത്താം ക്ലാസിലെ വൈരാ​ഗ്യം തീർത്തത് പ്ലസ് വണിലെ പരീക്ഷയ്ക്കിടെ; നടു റോഡിൽ വിദ്യാർത്ഥികളുടെ കൂട്ടത്തല്ല്

സ്വന്തം ലേഖകൻ കോഴിക്കോട്: പ്ലസ് വൺ വിദ്യാർത്ഥികൾ തമ്മിൽ നടുറോഡിൽ കൂട്ടത്തല്ല്. കോഴിക്കോട് കൊടുവള്ളിയിലാണ് സംഭവം. പ്ലസ് വൺ പരീക്ഷ കഴിഞ്ഞു മടങ്ങുന്ന വിദ്യാർത്ഥികൾ തമ്മിൽ അടികൂടുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. വിദ്യാർഥികളെ നിലത്തിട്ട് ചവിട്ടുന്നതും പലരും കൈയിൽ വടികളുമായി നിൽക്കുന്നതിന്റേയും അടക്കമുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. കരുവൻപൊയിൽ ഹയർസെക്കൻഡറി സ്‌കൂളിലേയും കൊടുവള്ളി ഹയർ സെക്കൻഡറി സ്‌കൂളിലേയും പ്ലസ് വൺ വിദ്യാർത്ഥികൾ തമ്മിലാണ് സംഘർഷമുണ്ടായതെന്നാണ് വിവരം. പത്താം ക്ലാസിൽ ഒരുമിച്ച് പഠിച്ചിരുന്നവർ തമ്മിലുണ്ടായിരുന്ന വൈരാഗ്യവും സംഘർഷവുമാണ് വലിയൊരു കൂട്ടത്തല്ലിൽ കലാശിച്ചത്. വിദ്യാർത്ഥികൾ പരീക്ഷക്കായി സ്‌കൂളിലെത്തുമ്പോൾ […]

ഗർഭഛിദ്രത്തിനുള്ള സമയപരിധി 20 ആഴ്ചയിൽ നിന്ന് 24 ആഴ്ചയായി ഉയർത്തി; വിജ്ഞാപനം ഇറങ്ങി കേന്ദ്ര സർക്കാർ

സ്വന്തം ലേഖകൻ ന്യുഡൽഹി: രാജ്യത്തെ ഗർഭഛിദ്ര നിയമത്തിൽ സമഗ്ര മാറ്റങ്ങൾ വരുത്തി കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറങ്ങി. ഗർഭഛിദ്രത്തിനുള്ള സമയപരിധി 20 ആഴ്ചയിൽ നിന്ന് 24 ആഴ്ചയായി ഉയർത്തി. കുട്ടിയുടെയോ അമ്മയുടെയോ ജീവൻ അപകടത്തിലാകുന്ന സാഹചര്യത്തിൽ മാത്രമേ 24 ആഴ്ചയ്ക്ക് ശേഷം ഗർഭഛിദ്രം അനുവദിക്കൂ. ഗുരുതര വൈകല്യ സാധ്യതയും പരിഗണിക്കും. ഇത്തരം കേസുകളിൽ ഗർഭഛിദ്രം വേണമോയെന്ന് തീരുമാനിക്കാൻ മെഡിക്കൽ ബോർഡിലേക്ക് കൂടുതൽ വിദഗ്ധരെ ഉൾപ്പെടുത്താം. ലൈംഗികാതിക്രമത്തിന് ഇരയായവർ, ഗർഭിണിയായിരിക്കെ വിവാഹബന്ധം വേർപെടുത്തുകയോ വിധവയാകുകയോ ചെയ്തവർ, ഗുരുതര ശാരീരിക – മാനസിക പ്രശ്നങ്ങളുള്ളവർ, സർക്കാർ പുനരധിവാസ […]

പുളിമൂട് ജംഗ്ഷനിൽ ചുവട് ദ്രവിച്ച് ജനങ്ങൾക്ക് ഭീഷണിയായി നിന്നിരുന്ന ട്രാഫിക് സിഗ്നൽ ലൈറ്റ് തൂണ് നന്നാക്കി; “പോസ്റ്റ് ഒടിഞ്ഞ് അരുടെയേലും തലയിൽ വീണ് ചത്താലേ അധികൃതർ കണ്ണു തുറക്കൂ” എന്ന തലക്കെട്ടിൽ തേർഡ് ഐ ന്യൂസ് വാർത്ത പ്രസിദ്ധീകരിച്ച് 24 മണിക്കൂറിനകം നടപടി

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം നഗരമധ്യത്തിലെ ഏറ്റവും തിരക്കേറിയ ജംഗ്ഷനുകളിലൊന്നാണ് പുളിമൂട് ജംഗ്ഷൻ. ഇവിടെ സ്ഥാപിച്ചിരിക്കുന്ന ട്രാഫിക് സിഗ്നൽ ലൈറ്റ് ചുവട് ദ്രവിച്ച് താങ്ങി നിർത്താൻ തുടങ്ങിയിട്ട് മാസങ്ങളായി. ഈ ദുരവസ്ഥ ചൂണ്ടിക്കാണിച്ചും പോസ്റ്റ് ഒടിഞ്ഞ് വീണ് അപകടമുണ്ടാകുമെന്നും ചൂണ്ടിക്കാണിച്ച് ഇന്നലെ തേർഡ് ഐ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. കുട്ടികളും സ്ത്രീകളുമടക്കം ആയിരക്കണക്കിന് യാത്രക്കാരാണ് ദിനംപ്രതി ഇതുവഴി നടക്കുന്നത്. ഇത്ര ഗുരുതര അവസ്ഥയിലുള്ളതും, ഏത് സമയത്തും അപകടം സംഭവിക്കാവുന്നതുമായ അവസ്ഥയിലായിരുന്നിട്ടും തൂണ് മാറ്റി സ്ഥാപിക്കാനോ, നന്നാക്കാനോ അധികൃതർ തയ്യാറായിരുന്നില്ല പരാതിയുമായി ഓട്ടോക്കാരും, വ്യാപാരികളും PWD […]

ബസ്സിൽ വന്ന് സ്ഥലങ്ങളും വീടുകളും നിരീക്ഷിച്ച് പറമ്പുകളിൽ ഒളിച്ചിരിക്കും; ഉറങ്ങി കിടന്നിരുന്ന സ്ത്രീയുടെ കഴുത്തിൽ നിന്നും മോഷ്ടിച്ചത് മൂന്നേമുക്കാൽ പവൻറെ മാല; തമിഴ്‌നാട്ടിൽ നിന്നുള്ള കുറുവ മോഷണ സംഘം പാലക്കാട് പിടിയിൽ

സ്വന്തം ലേഖകൻ പാലക്കാട്:തമിഴ്‌നാട്ടിൽ നിന്നുള്ള കുറുവ മോഷണ സംഘം പാലക്കാട് പിടിയിൽ. പാലക്കാട് ആലത്തൂർ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് മൂന്നംഗ മോഷ്ടാക്കളെ പിടികൂടിയത്. ഇവരിൽ നിന്നും സ്വർണ്ണാഭരണങ്ങൾ പിടികൂടി. പാലക്കാട് ജില്ലയിലെ വടക്കഞ്ചേരി , നെന്മാറ, കൊല്ലങ്കോട്, ഒറ്റപ്പാലം മേഖലകളിൽ ഭീതി പരത്തിയ കുറുവ മോഷണ സംഘത്തെയാണ് ആലത്തൂർ ഡിവൈഎസ്പി കെഎം ദേവസ്യയുടെ നേതൃത്വത്തിൽ പിടികൂടിയത്. തമിഴ്‌നാട് സ്വദേശികളായ തിരുപ്പുവനം സ്വദേശി മാരിമുത്തു, പാണ്ഡ്യൻ, തങ്കപാണ്ഡ്യൻ എന്നിവരാണ് അറസ്റ്റിലായത്. മാരിമുത്തു, പാണ്ഡ്യൻ എന്നിവരെ തമിഴ്‌നാട്ടിലെ ആന മലയിൽ നിന്നും , തങ്ക പാണ്ഡ്യനെ […]

കടം വാങ്ങിയ പണം തിരികെ നൽകാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചു വരുത്തി; മഴുക്കയ്യിന് തലയ്ക്ക് പിന്നിലടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹവും സ്‌കൂട്ടറും കനാൽ ബണ്ട് തിട്ടയിൽ ഉപേക്ഷിച്ചു; കോതമംഗലത്തെ സ്റ്റുഡിയോ ഉടമയുടെ മരണം കൊലപാതകം ; ചുരുളഴിച്ച് പൊലീസ്; അയൽവാസികളായ മൂന്നുപേർ പിടിയിൽ

സ്വന്തം ലേഖകൻ കൊച്ചി : കോതമംഗലത്ത് സ്റ്റുഡിയോ ഉടമ എൽദോസ് പോൾ പെരിയാർവാലി കനാൽ ബണ്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് തെളിഞ്ഞു. കേസിൽ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അയൽവാസിയായ എൽദോ ജോയിയും മാതാപിതാക്കളുമാണ് പിടിയിലായത്. ചേലാട് സെവൻ ആർട്‌സ് സ്റ്റുഡിയോ ഉടമ പിണ്ടിമന നിരവത്തുകണ്ടത്തിൽ എൽദോസ് പോളിനെ (40) തിങ്കളാഴ്ച രാവിലെ വീടിനടുത്തുള്ള കനാൽ ബണ്ട് തിട്ടയിൽ സ്‌കൂട്ടർ മറിഞ്ഞ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അപകടമരണമാണെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ എൽദോസിന്റെ മൊബൈൽ ഫോൺ കണ്ടെത്താനാവാത്തത് പൊലീസിൽ സംശയം ജനിപ്പിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ […]

വീട് വിൽപന നടക്കുന്നില്ലെന്നും പറഞ്ഞ് പെട്രോൾ കാനുമായി മുറിയ്ക്കുള്ളിൽ കയറി കതകടച്ചു; മൂന്ന് മണിക്കൂർ വീടിനുള്ളിൽത്തന്നെ നിലയുറപ്പിച്ചു; നാടിനെയും പൊലീസ് ഉദ്യോഗസ്ഥരെയും മുൾമുനയിൽ നിർത്തി യുവാവിന്റെ ആത്മഹത്യാശ്രമം

സ്വന്തം ലേഖകൻ ചക്കരക്കൽ: ആത്മഹത്യ ശ്രമങ്ങൾ പലപ്പോഴും പൊലീസിനെ വലയ്ക്കാറുണ്ടെങ്കിലും ചക്കരക്കൽ ഇന്നലെ നടന്ന ആത്മഹത്യാ ഭീഷണി ശരിക്കും പൊലീസിനെ വെള്ളം കുടിപ്പിക്കുകയായിരുന്നു.നാടിനെയും നാട്ടുകാരെയും പൊലീസ് ഉദ്യോഗസ്ഥരെയും മൂന്ന് മണിക്കൂർ മുൾമുനയിൽ നിർത്തി കൊണ്ടായിരുന്നു യുവാവിന്റെ ആത്മഹത്യാശ്രമം. ചക്കരക്കൽ തലമുണ്ടയിലെ പാറോത്ത്ചാലിൽ പി.സി.ഷമീൽ (41) ആണ് വീട്ടിനകത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യാ ഭീഷണി നടത്തിയത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ചക്കരക്കൽ പൊലീസും കണ്ണൂർ ഫയർഫോഴ്‌സും സ്ഥലത്ത് എത്തി. വീട് വിൽപന നടക്കാത്തതിലുള്ള മനോവിഷമമാണ് ആത്മഹത്യാ ശ്രമമെന്ന് പറയപ്പെടുന്നു. കണ്ണൂർ ഫയർ സ്റ്റേഷൻ ഓഫിസർ […]

ജമ്മു കശ്മീരിലെ ഏറ്റുമുട്ടലില്‍ ജെയ്‌ഷെ മുഹമ്മദ് കമാന്‍ഡറെ സുരക്ഷാസേന വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ അവന്തിപോരയില്‍ നടന്ന ഏറ്റുമുട്ടലില്‍ ജെയ്‌ഷെ മുഹമ്മദ് ഭീകരനെ വധിച്ച് സുരക്ഷാസേന. ജെയ്‌ഷെ മുഹമ്മദ് കമാന്‍ഡര്‍ ഷാം സോഫിയെയാണ് സുരക്ഷാസേന വധിച്ചത്. ഇക്കാര്യം കശ്മീര്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അവന്തിപോരയിലെ ട്രാല്‍ മേഖലയിലെ തില്‍വാനി മൊഹല്ലയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്.ഒന്നോ രണ്ടോ ഭീകരവാദികള്‍ മേഖലയില്‍ ഉണ്ടെന്നാണ് സുരക്ഷാസേനയുടെ സംശയം. മേഖലയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരം ലഭിച്ചതിനു പിന്നാലെ സി.ആര്‍.പി.എഫും പോലീസും മേഖലയില്‍ സംയുക്ത ഓപ്പറേഷന്‍ ആരംഭിക്കുകയായിരുന്നു. മേഖലയിലെത്തിയ പോലീസിനു നേര്‍ക്ക് ഒളിച്ചിരുന്ന ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് സുരക്ഷാസേന തിരിച്ചടിച്ചു. ജമ്മു […]