play-sharp-fill
ആരോടും മിണ്ടുന്നില്ല; ഭക്ഷണം കഴിക്കുന്നില്ല; കുളിക്കുന്നില്ല;  ലഹരിക്കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന ഷാരൂഖാൻ്റെ മകന്‍ ആര്യന്‍ ഖാന്‍ കടുത്ത നിരാശയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍

ആരോടും മിണ്ടുന്നില്ല; ഭക്ഷണം കഴിക്കുന്നില്ല; കുളിക്കുന്നില്ല; ലഹരിക്കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന ഷാരൂഖാൻ്റെ മകന്‍ ആര്യന്‍ ഖാന്‍ കടുത്ത നിരാശയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍

സ്വന്തം ലേഖിക

മുംബൈ: ആഡംബരക്കപ്പലില്‍ വെച്ച്‌ ലഹരിക്കേസില്‍ അറസ്റ്റിലായ ബോളിവുഡ് താരം ഷാരൂഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ കടുത്ത നിരാശയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജയിലില്‍ ആരോടും മിണ്ടുന്നില്ലെന്ന് അധികൃതര്‍ പറഞ്ഞു. വേണ്ടത്ര ഭക്ഷണം കഴിക്കുകയോ ആവശ്യത്തിന് വെള്ളം കുടിക്കുകയോ ചെയ്യുന്നില്ലെന്നാണ് ജയില്‍ അധികൃതര്‍ നല്‍കുന്ന സൂചന. ജയില്‍ ടോയ്ലറ്റ് ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ വേണ്ടിയാണ് ഭക്ഷണമൊക്കെ ഒഴിവാക്കുന്നത് എന്നാണു റിപ്പോര്‍ട്ട്. കഴിഞ്ഞ നാല് ദിവസമായി ആര്യന്‍ കുളിക്കാതെയാണ് കഴിയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീട്ടില്‍ നിന്ന് ധരിക്കാനുള്ള ചില വസ്ത്രങ്ങള്‍ക്കൊപ്പം ബെഡ്ഷീറ്റുകളും ആര്യന്‍ ഖാന് ലഭിച്ചുവെന്ന് പറയപ്പെടുന്നു. അവിടെ എത്തിയപ്പോള്‍ ജയില്‍ കാന്റീനില്‍ നിന്ന് കുറച്ച്‌ കുപ്പി വെള്ളം വാങ്ങിയിരുന്നു.

ഒക്ടോബര്‍ 8 മുതല്‍ ആര്യന്‍ ജയിലിലാണ്. കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച്‌ ക്വാറന്റൈന്‍ സെല്ലിലായിരുന്നു ആര്യനെ പാര്‍പ്പിച്ചിരിക്കുന്നത്. ഇന്ന് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കിട്ടിയതിനെ തുടര്‍ന്ന് സാധാരണ സെല്ലിലേക്ക് മാറ്റിയിരിക്കുകയാണ്.

ആര്യന്‍ ജയിലില്‍ ഒറ്റയ്ക്ക് ഇരുന്ന് കരയുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ആരെങ്കിലും എന്തെങ്കിലും ചോദിക്കുമ്പോള്‍ മാത്രമേ പ്രതികരിക്കുകയുള്ളു.

ആര്യന്റെ അവസ്ഥയോര്‍ത്ത് ഷാരൂഖ് ഖാനും കുടുംബവും വിഷമത്തിലാണെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബാന്ദ്രയിലെ വീട്ടില്‍ നിന്ന് ഷാരൂഖ് ഖാന്‍ പുറത്തിറങ്ങിയിട്ടില്ല. കേസില്‍ ഷാരൂഖ് ഖാന്‍ ശരിക്കും തകര്‍ന്നുപോയെന്നും നിസ്സഹായനായി നില്‍ക്കുകയാണെന്നും അദ്ദേഹവുമായി അടുത്ത ബന്ധമുള്ളവര്‍ പറയുന്നു.