അച്ഛൻ്റെ വഴിയേ മകനും; പുനീതി ൻ്റെ കണ്ണുകള്‍ ദാനം ചെയ്തു; താരത്തിൻ്റെ കണ്ണുകള്‍ ഇനിയും കാഴ്ചകള്‍ കാണും

സ്വന്തം ലേഖിക ബംഗളുരു: സിനിമാ ലോകത്തെ ഞെട്ടിക്കുന്നതായിരുന്നു കന്നഡ സൂപ്പര്‍താരം പുനീത് രാജ്കുമാറിൻ്റെ മരണ വാര്‍ത്ത. എന്നാല്‍ താരത്തിൻ്റെ കണ്ണുകള്‍ ഇനിയും കാഴ്ചകള്‍ കാണും. മരിച്ചതിനു പിന്നാലെ അദ്ദേഹത്തിൻ്റെ കണ്ണുകള്‍ ദാനം ചെയ്തിരിക്കുകയാണ്. പുനീതിൻ്റെ അച്ഛന്‍ രാജ്കുമാറിൻ്റെയും കണ്ണുകളും മരണ ശേഷം ദാനം ചെയ്തിരുന്നു. രാവിലെ ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്തു കൊണ്ടിരിക്കുന്നതിനിടെയാണ് നെഞ്ചുവേദനയുണ്ടായത്. തുടര്‍ന്ന് ഉടന്‍ ബംഗലൂരുവിലെ വിക്രം ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പുനീതിൻ്റെ പേഴ്സണല്‍ മാനേജര്‍ സതീഷാണ് മരണ വാര്‍ത്ത സ്ഥിരീകരിച്ചത്. 46 വയസായിരുന്നു. കന്നഡ ഇതിഹാസ താരം രാജ്കുമാറിൻ്റെയും പര്‍വതമ്മയുടെയും മകനാണ് […]

സംസ്ഥാനത്ത് ഇന്ന് 7722 പേര്‍ക്ക് കോവിഡ്; 86 മരണങ്ങള്‍; ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 514; രോഗമുക്തി നേടിയവര്‍ 6648

സ്വന്തം ലേഖിക തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7722 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1087, എറണാകുളം 1047, തൃശൂര്‍ 847, കൊല്ലം 805, കോഴിക്കോട് 646, കോട്ടയം 597, ഇടുക്കി 431, പത്തനംതിട്ട 421, മലപ്പുറം 371, ആലപ്പുഴ 364, കണ്ണൂര്‍ 336, പാലക്കാട് 335, വയനാട് 257, കാസര്‍ഗോഡ് 178 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 71,681 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 77 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി […]

ടിപ്പുവിൻ്റെ സിംഹാസനവും മോശയുടെ വടിയും കണ്ടിട്ട് ഡിജിപിക്ക് മനസിലായില്ലേ; ആര് ക്ഷണിച്ചിട്ടാണ് പോയത്; മോന്‍സന്‍ കേസില്‍ ചോദ്യങ്ങള്‍ ഉയര്‍ത്തി ഹൈക്കോടതി; പൊലീസിന് രൂക്ഷ വിമര്‍ശനം

സ്വന്തം ലേഖിക കൊച്ചി: മോന്‍സൻ്റെ പുരാവസ്തു തട്ടിപ്പ് കേസില്‍ പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച്‌ ഹൈക്കോടതി. മോന്‍സൻ്റെ വീട്ടില്‍ പോയ മുന്‍ ഡിജിപി ലോക്നാഥ് ബെഹ്‌റയ്ക്കും മനോജ് എബ്രഹാമിനും പുരാവസ്തു നിയമത്തെ കുറിച്ച്‌ അറിവില്ലേയെന്ന് ചോദിച്ച കോടതി ടിപ്പുവിൻ്റെ സിംഹാസനവും മോശയുടെ വടിയും കണ്ടിട്ട് ഇവര്‍ക്ക് മനസിലായില്ലേ എന്ന് പരിഹസിക്കുകയും ചെയ്തു. ഐജി ലക്ഷ്മണയുടെ റോള്‍ സംബന്ധിച്ച്‌ സര്‍ക്കാര്‍ വിശദീകരണം അപൂര്‍ണമാണെന്നും കോടതി വ്യക്തമാക്കി. നാട്ടില്‍ പുരാവസ്തുക്കള്‍ സൂക്ഷിക്കുന്നതിനും അവ പ്രദര്‍ശിപ്പിക്കുന്നതിനും ഒരു നിയമമുണ്ട്. ആ നിയമത്തെ കുറിച്ച്‌ ഈ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അറിവില്ലായിരുന്നോ […]

എസ്.എഫ്.ഐയുടെ ‘നവോത്ഥാന ഫ്ളക്സ്’ കോളേജ് അധികൃതര്‍ മുളയിലേ നുള്ളി; വിവാദ ഫ്ളക്സ് അഴിച്ചുമാറ്റി

സ്വന്തം ലേഖിക തൃശൂര്‍: വിവാദം സൃഷ്ടിച്ച തൃശൂര്‍ കേരള വര്‍മ്മ കോളേജില്‍ എസ്‌എഫ്‌ഐ സ്ഥാപിച്ച ഫ്ളക്‌സുകള്‍ നീക്കം ചെയ്തു. ബോര്‍ഡ് നീക്കിയില്ലെങ്കില്‍ ശക്തമായ നടപടി നേരിടുമെന്ന് കോളേജ് അധികൃതര്‍ അറിയിച്ചതോടെ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ തന്നെയാണ് ഫ്ളക്‌സുകള്‍ നീക്കം ചെയ്തത്. നവാഗതരെ സ്വാഗതം ചെയ്തുകൊണ്ട് ക്യാമ്പസിനകത്ത് വെച്ച ഫ്‌ളകസ് ബോര്‍ഡുകളില്‍ അശ്ലീലത നിറഞ്ഞിട്ടുണ്ടെന്ന ആരോപണമുയര്‍ന്നിരുന്നു. ചുംബനങ്ങളുടേയും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെയും ബോര്‍ഡുകളാണ് ക്യാമ്പസ് നിറയെ വച്ചിരുന്നത്.’തുറിച്ച്‌ നോക്കണ്ട, ഒന്ന് ചിന്തിക്കൂ. ഞാനും നീയുമെല്ലാം എങ്ങനെയുണ്ടായി’ എന്ന ക്യാപ്ഷനോടെ സ്ഥാപിച്ച ഫ്ളക്‌സും, ‘Fuck your nationalism’, ‘We […]

വിവാഹം കഴിഞ്ഞ് രണ്ടാഴ്ച തികയും മുൻപ് നവവധു കാമുകനോടൊപ്പം നാടുവിട്ടു; അൻപത് പവൻ സ്വർണ്ണവും, കാറും, പണവുമായി മുങ്ങിയ യുവതിയെ പൊലിസ് പൊക്കി

സ്വന്തം ലേഖകൻ കാഞ്ഞിരംകുളം: വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്ക് ശേഷം നവവധു കാമുകനോടൊപ്പം നാടുവിട്ടു. യുവതിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയെ തുടർന്ന് കേസെടുത്ത കാഞ്ഞിരംകുളം പൊലീസ് യുവതിയെയും കാമുകനെയും കണ്ടെത്തിയെങ്കിലും യുവതി ഭർത്താവിനും വീട്ടുകാർക്കും ഒപ്പം പോകാൻ വിസമ്മതിച്ചതോടെ കോടതിയിൽ ഹാജരാക്കിയ യുവതിയെ കാമുകനൊപ്പം വിട്ടയച്ചു. പുല്ലുവിള സ്വദേശിനിയും 23 കാരിയുമായ യുവതിയാണ് സ്വന്തം വീട്ടുകാരെയും ഭർത്താവിനെയും വഞ്ചിച്ച് പൂവച്ചൽ സ്വദേശിയായ കാമുകനൊപ്പം നാടുവിട്ടത്. പ്രവാസിയായ യുവാവ് രണ്ടാഴ്ചമുമ്പാണ് യുവതിയെ വിവാഹം ചെയ്തത്. ആർഭാടപൂർവ്വമായിരുന്നു വിവാഹം നടന്നത്. ഭർത്താവിനൊപ്പം കഴിയുന്നതിനിടയിൽ യുവതി ഓഫീസിൽ പോകുന്നുവെന്ന് പറഞ്ഞ് […]

ക്വാറിയിൽ വീണ നാലു വയസുകാരനും രക്ഷിക്കാനിറങ്ങിയ 15കാരിയും മുങ്ങിമരിച്ചു; മരിച്ചത് സഹോദരങ്ങളുടെ മക്കൾ

സ്വന്തം ലേഖിക മലപ്പുറം: വള്ളുവമ്പ്രത്ത് ചെങ്കൽ ക്വാറിയിൽ വീണ നാല് വയസുകാരനും രക്ഷിക്കാനിറങ്ങിയ 15കാരിയും മുങ്ങിമരിച്ചു. മണിപ്പറമ്പ് ചെമ്പോക്കടവ് സ്വദേശിയായ രാജന്റെ മകൾ അർച്ചന, രാജന്റെ സഹോദരനായ വിനോദിന്റെ മകൻ ആദിൽ ദേവ് എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ആദിൽ ദേവ് അബദ്ധത്തിൽ വീടിന് സമീപമുള്ള ചെങ്കൽ ക്വാറിയിലെ വെള്ളക്കെട്ടിൽ വീഴുകയായിരുന്നു. ഈ സമയത്ത് കൂടെയുണ്ടായിരുന്ന അർച്ചന ആദിലിനെ രക്ഷിക്കാനായി വെള്ളത്തിൽ ഇറങ്ങിയെങ്കിലും മുങ്ങിതാഴുകയായിരുന്നുവെന്നാണ് വിവരം. അപകട സമയത്ത് മറ്റാരും ക്വാറിക്ക് സമീപമുണ്ടായിരുന്നില്ല. പിന്നീട് നാട്ടുകാർ എത്തുമ്പോഴേക്കും ഇരുവരും മരിച്ചിരുന്നു. അപകടമുണ്ടായ ചെങ്കൽ […]

അമിത വേ​ഗത്തിലെത്തിയ കാർ ഇടിച്ച് തെറുപ്പിച്ച ശേഷം നിർത്താതെ പോയി; ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ് തല പൊട്ടിയ ചേർത്തല സ്വദേശി ജീവനായി പോരാടിയത് ഒരാഴ്ച; 76 കാരന്റെ മരണം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ

സ്വന്തം ലേഖകൻ ചേർത്തല: ഒരാഴ്ച മുൻപ് അജ്ഞാത വാഹനമിടിച്ച്‌ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ചേർത്തല വെള്ളിയകുളം സ്വദേശി അറമ്ബാക്കൽ ഔസേപ്പ് ആന്റണി (76) ആണ് ഇന്ന് പുലർച്ചെ 4.30 ഓടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചു. ഇക്കഴിഞ്ഞ 17ന് വൈകിട്ട 5.30 ഓടെ ചേർത്തല- തണ്ണീർമുക്കം റൂട്ടിൽ താന്നിച്ചുവട് ജംഗ്ഷന് സമീപത്തുവച്ചാണ് അപകടം നടന്നത്. വീട്ടുസാധനങ്ങൾ വാങ്ങാൻ കടയിലേക്ക് പോകാൻ ഇറങ്ങിയ ഔസേപ്പിനെ പിന്നിലൂടെ വന്ന വെള്ള നിറത്തിലുള്ള റെനോ ക്വിഡ് കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. അമിത വേഗതയിലായിരുന്നു കാർ. ഇടിയുടെ […]

കേരളത്തിൽ തിങ്കളാഴ്ച വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 12 ജില്ലകളിൽ യെല്ലോ അലർട്ട്

സ്വന്തം ലേഖകൻ തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ ന്യുനമർദത്തിന്റെയും ന്യുനമർദ പാത്തിയുടെയും സ്വാധീന ഫലമായി കേരളത്തിൽ തിങ്കളാഴ്ച വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്ത മഴയ്ക്കും സാധ്യതയുണ്ട്. സംസ്ഥാനത്ത് നേരത്തെ ആറു ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന തീവ്രമഴ മുന്നറിയിപ്പ് പിൻവലിച്ചിട്ടുണ്ട്. പകരം 12 ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിൽ കനത്തമഴയുണ്ടാകുമെന്നാണ് ഉച്ചയ്ക്ക് ഒരുമണിക്ക് പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുള്ളത്. നേരത്തെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട് […]

ഹോട്ടലിൻ്റെ മുകളിൽ മരിച്ച നിലയിൽ കണ്ടെത്തിയ എസ് ഐ യുടെ മരണത്തിൽ ദുരൂഹത; പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഹൃദയാഘാതം സ്ഥിരീകരിച്ചില്ല, പകരം കണ്ടെത്തിയത് അജ്ഞാതമായ ദ്രാവകം

സ്വന്തം ലേഖകൻ കോട്ടയം: കുറിച്ചിയിലെ ഹോട്ടലിൻ്റെ മുകളിൽ ടെറസിൽ മരിച്ച നിലയിൽ കണ്ടെത്തിയ എഎസ്ഐ കൊവിഡ് പോസിറ്റീവെന്നു റിപ്പോർട്ട്. ഇദ്ദേഹത്തിന്റെ മരണം ഹൃദയാഘാതത്തെ തുടർന്നല്ലെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഹൃദയാഘാതം സ്ഥിരീകരിക്കാൻ സാധിക്കാത്തതും വയറിനുള്ളിൽ നിന്നും അജ്ഞാതമായ ദ്രാവകം കണ്ടെത്തിയതും മരണത്തിൽ ദുരൂഹത വർധിപ്പിക്കുന്നു. അതുകൊണ്ടു തന്നെ ഈ ദ്രാവകമാണോ, കൊവിഡാണോ മരണമെന്നു കണ്ടെത്തുന്നതിനായി ശാസ്ത്രീയ പരിശോധനയ്‌ക്കൊരുങ്ങുകയാണ് ചിങ്ങവനം പൊലീസ്. എ.ആർ ക്യാമ്പിലെ എ.എസ്.ഐ കുറിച്ചി തുരുത്തി എത്തി ശ്രുതിയിൽ മധുസൂദനൻ നായരെ (53) യാണ് ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ […]

കന്നഡ സൂപ്പർ സ്റ്റാർ പുനീത് രാജ് കുമാർ അന്തരിച്ചു; മരണം ഹൃദയാഘാതത്തെ തുടർന്ന്

സ്വന്തം ലേഖകൻ ബം​ഗളൂരു: കന്നഡ സൂപ്പർ സ്റ്റാർ പുനീത് രാജ് കുമാർ(46) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹം ആശുപത്രിയിലായിരുന്നു. ബെഗലൂരുവിലുള്ള വിക്രമ ആശുപത്രിയിലായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ നേരത്തെ തന്നെ അറിയിച്ചിരുന്നു. ആശുപത്രിയിൽ എത്തിക്കുമ്പോൾ തന്നെ അദ്ദേഹത്തിൻറെ ആരോഗ്യനില അതീവ മോശമായിരുന്നു എന്നാണ് ഡോക്ടർമാർ പറഞ്ഞത്. ആരാധകരുടെയും മാധ്യമങ്ങളുടെയും തിക്കും തിരക്കും നിയന്ത്രിക്കാൻ പൊലീസ് സന്നാഹങ്ങളും വിക്രമ ആശുപത്രിയിൽ എത്തിയിട്ടുണ്ട്. ഇന്നലെ രാത്രി മുതൽ പുനീത് രാജ്കുമാറിന് ആരോഗ്യ അസ്വസ്ഥതകൾ ഉണ്ടായിരുന്നുവത്രെ. എന്നാൽ രാവിലെ കുഴപ്പം ഒന്നും ഇല്ല […]