മുല്ലപ്പെരിയാര്‍ സന്ദര്‍ശിക്കാന്‍ നാളെ തമിഴ്‌നാട് മന്ത്രിമാരുടെ സംഘം എത്തും; ഒപ്പം തേനിയില്‍ നിന്നും എംഎല്‍എമാരും; അണക്കെട്ടിലെ ജലനിരപ്പ് 138.90 അടി; ഏഴ് ഷട്ടറുകള്‍ ഉയര്‍ത്തി വെള‌ളം തുറന്നുവിട്ടു

സ്വന്തം ലേഖിക ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിൻ്റെ സ്‌പില്‍വെയിലെ ഏഴ് ഷട്ടറുകള്‍ ഉയര്‍ത്തി വെള‌ളം തുറന്നുവിട്ട സാഹചര്യത്തില്‍ തമിഴ്‌നാട്ടിലെ അഞ്ച് മന്ത്രിമാരും തേനിയിലെ ഉള്‍പ്പടെ മൂന്ന് എംഎല്‍എമാരും നാളെ ഡാം സന്ദര്‍ശിക്കും. തമിഴ്‌നാട് ജലസേചന മന്ത്രി ദുരൈ മുരുകന്‍, ധനമന്ത്രി ത്യാഗരാജന്‍, സഹകരണമന്ത്രി ഐ.പെരിയ‌സ്വാമി, റവന്യു മന്ത്രി മൂര്‍ത്തി, ഭക്ഷ്യ സിവില്‍ സപ്ളൈസ് മന്ത്രി ചക്രപാണി എന്നിവരും എംഎല്‍‌എമാരുമാണ് സന്ദര്‍ശനം നടത്തുന്നത്. പെരിയാര്‍ കടുവാ സങ്കേതത്തില്‍ കനത്ത മഴ പെയ്‌തതോടെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് ഡാമിൻ്റെ ഷട്ടറുകൾ തുറന്നു വിട്ടത്. രണ്ട് ഷട്ടറുകള്‍ ഇന്നലെ ആറരയ്‌ക്കും, […]

ഫോണിലെ വിവരങ്ങള്‍ ചോര്‍ത്തി ഭര്‍ത്താവിന് നല്‍കി; അസിസ്റ്റന്‍റ് പൊലീസ് കമ്മീഷണര്‍ക്കെതിരെ വീട്ടമ്മയുടെ പരാതി; വകുപ്പുതല അന്വേഷണത്തില്‍ എസിപിക്കെതിരെ നടപടി

സ്വന്തം ലേഖിക കോഴിക്കോട്: തന്‍റെ അറിവോ സമ്മതമോ ഇല്ലാതെ ഫോണ്‍ രേഖകള്‍ അസിസ്റ്റന്‍റ് പൊലീസ് കമ്മീഷണര്‍ ഭര്‍ത്താവിന് ചോര്‍ത്തി നല്‍കിയെന്ന് വീട്ടമ്മയുടെ പരാതി. കോഴിക്കോട് മെഡിക്കല്‍ കോളേജ് സുദര്‍ശന് എതിരെ പൊന്നാനിയിലെ വീട്ടമ്മ മലപ്പുറം എസ്പിക്ക് പരാതി നല്‍കി. വീട്ടമ്മയുടെ ഭര്‍ത്താവിന്‍റെ അടുത്ത സുഹൃത്താണ് അസിസ്റ്റന്‍റ് പൊലീസ് കമ്മീഷണര്‍ സുദര്‍ശനന്‍. ഭര്‍ത്താവ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് എസിപി വീട്ടമ്മയുടെ ഫോണ്‍ രേഖകള്‍ സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ ചോര്‍ത്തിയത്. ഫോണ്‍ രേഖകള്‍ ഭര്‍ത്താവ് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും നല്‍കി അപമാനിക്കാന്‍ ശ്രമിച്ചെന്നും വീട്ടമ്മ പരാതിയിൽ പറയുന്നു. പരാതിയില്‍ അന്വേഷണം […]

തൃശ്ശൂരും വയനാടും രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു; ഒരു കുട്ടിയെ കാണാതായി; തിരച്ചില്‍ തുടരുന്നു

സ്വന്തം ലേഖിക തൃശ്ശൂര്‍: തൃശ്ശൂരും വയനാടുമായി രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു. തൃശ്ശൂര്‍ ആറാട്ടുപുഴ മന്ദാരംകടവില്‍ കുളിക്കാനിറങ്ങിയ കുട്ടികളില്‍ ഒരാളാണ് മരിച്ചത്. ആറാട്ടുപുഴ സ്വദേശി ഗൗതമാണ് മരിച്ചത്. പതിനാല് വയസായിരുന്നു. കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. ഗൗതമിനൊപ്പം കുളിക്കാന്‍ ഇറങ്ങിയ സുഹൃത്ത് ഷിജിനെ (15) കണ്ടെത്താന്‍ തിരച്ചില്‍ തുടരുകയാണ്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. ഫുട്ബോള്‍ കളിച്ച ശേഷം മന്ദാരംകടവില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു കുട്ടികള്‍. സ്ഥിരമായി ആളുകള്‍ കുളിക്കുന്ന കടവാണിത്. പുഴയില്‍ ചെളി കൂടിയതിനാല്‍ കാലുകള്‍ താഴ്ന്നതാകാം അപകടകാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. ഒന്‍പത്, പത്ത് ക്ലാസുകളിലെ വിദ്യാര്‍ഥികളായിരുന്നു […]

‘മു​സ്​​ലി​മാ​യ നി​ന​ക്ക് അമ്പല​ത്തി​ല്‍ എ​ന്താ കാര്യം’: ക്ഷേ​ത്രത്തിലെത്തിയ യുവാക്കളെ എ​സ്.​ഐ മതത്തിൻ്റെ പേരിൽ മര്‍ദ്ദിച്ചതായി പരാതി

സ്വന്തം ലേഖിക ചോ​റ്റാ​നി​ക്ക​ര: ക്ഷേ​ത്ര​ത്തി​ല്‍ ദ​ര്‍ശ​ന​ത്തി​നെ​ത്തി​യ യു​വാ​ക്ക​ളെ എസ് ഐ മതത്തിൻ്റെ പേരിൽ മര്‍ദ്ദിച്ചതായി പരാതി. കോ​ഴി​ക്കോ​ട് പ​ടി​ക്ക​ല്‍ താ​ഴ​ത്ത് ക​ക്കോ​ടി കി​ഴ​ക്കു​മു​റി​യി​ല്‍ മ​നോ​ഹ​രൻ്റെ മ​ക​ന്‍ പി ​ടി മി​ഥു​ന്‍, കൊ​ല്ലം എ​ച്ച്‌.​ആ​ന്‍​ഡ്.​സി കോ​ള​നി ഗാ​ന്ധി​ന​ഗ​ര്‍-17​-ല്‍ കെ ​സെ​യ്താ​ലി എ​ന്നീ യു​വാ​ക്ക​ളാ​ണ് ചോ​റ്റാ​നി​ക്ക​ര എ​സ്.​ഐ ബാ​ബു മ​ര്‍ദി​ച്ച​താ​യി കാ​ണി​ച്ച്‌ പ​രാ​തി ന​ല്‍കി​യ​ത്. നവംബര്‍ ഒ​ന്നി​നാ​ണ് സം​ഭ​വം. ആ​ലു​വ​യി​ലെ വ​സ്ത്ര​വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ല്‍ ജോ​ലി​ക്ക്​ ഇ​ന്‍​റ​ര്‍വ്യൂ​​നെ​ത്തി​യ​താ​യി​രു​ന്നു ഇ​രു​വ​രും. മി​ഥു​ന്‍ ചോ​റ്റാ​നി​ക്ക​ര ക്ഷേ​ത്ര​ത്തി​ല്‍ പോ​കാ​മെ​ന്ന് തീ​രു​മാ​നി​ച്ച​തിൻ്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സെ​യ്താ​ലി​യെ​യും ഒപ്പം കൂ​ടി. ക്ഷേത്ര നടയ്ക്കല്‍ എത്തിയപ്പോഴാണ് ന​ട അ​ട​ച്ചെ​ന്ന്​ […]

തിരഞ്ഞെടുപ്പ് ചൂടിൽ കോട്ടയം നഗരസഭ; രണ്ടുംകല്‍പ്പിച്ച്‌ സിപിഎം; സ്ഥാനാര്‍ഥി ആരെന്ന ചർച്ചയില്‍ യുഡിഎഫ്; കഴിഞ്ഞ തവണ യുഡിഎഫിനെ ഭാഗ്യം തുണച്ചു; ഇത്തവണ അടിവലികള്‍ക്ക് സാധ്യത; ബിന്‍സി സെബാസ്റ്റ്യൻ്റെ നിലപാട് നിര്‍ണായകമാകും

സ്വന്തം ലേഖിക കോട്ടയം: തദ്ദേശ സ്വയം ഭരണ സ്ഥാപങ്ങളിലേക്ക് കഴിഞ്ഞ വര്‍ഷം നടന്ന തിരഞ്ഞെടുപ്പില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നഗരസഭയാണ് കോട്ടയം. ഇത്തവണയും ചർച്ചകൾ കൊഴുക്കുകയാണ്. നഗരസഭാ അധ്യക്ഷയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ഈ മാസം 15ന് നടക്കാനിരിക്കെ ഉയരുന്ന പ്രധാന ചോദ്യം ആരാണ് സ്ഥാനാര്‍ഥികള്‍ എന്നതാണ്. കോട്ടയം നഗരസഭയില്‍ വനിതാ സംവരണമാണ് അധ്യക്ഷ പദവി. സിപിഎമ്മും കോണ്‍ഗ്രസും ബിജെപിയും കോട്ടയം നഗരസഭാ ചെയര്‍മാന്‍ പോസ്റ്റിലേക്ക് മല്‍സരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇടതു ക്യാമ്പില്‍ സ്ഥാനാര്‍ഥി ആരാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ ബിന്‍സി സെബാസ്റ്റ്യന്‍ വീണ്ടും ചെയര്‍മാന്‍ പദവിയിലേക്ക് […]

സംസ്ഥാനത്ത് ഇന്ന് 7545 പേര്‍ക്ക് കോവിഡ്; 55 മരണങ്ങള്‍;ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 473; രോഗമുക്തി നേടിയവര്‍ 5936

സ്വന്തം ലേഖിക തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7545 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1163, തിരുവനന്തപുരം 944, തൃശൂര്‍ 875, കോഴിക്കോട് 799, കൊല്ലം 674, കോട്ടയം 616, ഇടുക്കി 461, കണ്ണൂര്‍ 411, മലപ്പുറം 370, വയനാട് 298, പാലക്കാട് 292, പത്തനംതിട്ട 289, ആലപ്പുഴ 241, കാസര്‍ഗോഡ് 112 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 71,841 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 77 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി […]

ജില്ലയില്‍ 616 പേര്‍ക്ക് കോവിഡ്; 438 പേര്‍ക്കു രോഗമുക്തി

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ 616 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 600 പേര്‍ക്കു സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്ന് എത്തിയ 13 പേര്‍ രോഗബാധിതരായി. 438 പേര്‍ രോഗമുക്തരായി. 4781 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 267 പുരുഷന്‍മാരും 265 സ്ത്രീകളും 84 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 130 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 5032 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 3,24,810 കോവിഡ് ബാധിതരായി. 3,17,463 രോഗമുക്തി നേടി. ജില്ലയില്‍ ആകെ 23852 പേര്‍ ക്വാറന്റയിനില്‍ […]

കേന്ദ്ര കാലാവസ്ഥാവകുപ്പിൻ്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മലയോരപ്രദേശങ്ങളിൽ ഓറഞ്ച് അലർട്ടിന് സമാനമായ ജാഗ്രത

സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 5 ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കും. ചില ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ്‌ മഞ്ഞ അലേർട്ട് ആണ് നൽകിയിരിക്കുന്നതെങ്കിലും മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളിൽ ഓറഞ്ച് അലർട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ട്. കേന്ദ്ര കാലാവസ്ഥാവകുപ്പ് അടുത്ത 5 ദിവസത്തേക്ക് മഞ്ഞ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ 04-11-2021: പത്തനംതിട്ട, […]

പാനൂരിൽ ബിജെപി പ്രവര്‍ത്തകനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമം; മുസ്‌ലിംലീഗ് പ്രവര്‍ത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് ആരോപണം

സ്വന്തം ലേഖിക പാനൂര്‍: ബിജെപി പ്രവര്‍ത്തകന് നേരെ വധശ്രമം. വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചു. ഓട്ടോ ഡ്രൈവറായ മൊട്ടേമ്മല്‍ ആഷിക്കിനാണ് വെട്ടേറ്റത്. വൈദ്യര്‍ പീടിക – കൂറ്റേരി കനാല്‍ റോഡ് ബൊമ്മക്കല്‍ വീട് പരിസരത്ത് വെച്ചാണ് വധശ്രമമുണ്ടായത്. രണ്ട് ആക്ടീവ സ്കൂട്ടറില്‍ എത്തിയ നാലുപേര്‍ കൂറ്റേരി ഭാഗത്തു നിന്ന് വൈദ്യര്‍ പീടിക ഭാഗത്തേക്ക് പോവുകയും തിരിച്ച്‌ കൂറ്റേരി ഭാഗത്തേക്ക് വന്നു ആക്രമിക്കുകയായിരുന്നു. മുസ്‌ലിംലീഗ് പ്രവര്‍ത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് ബി.ജെ.പി ആരോപിച്ചു. നാട്ടില്‍ സ്വതന്ത്ര്യ പാര്‍ട്ടി പ്രവര്‍ത്തനം നടത്താന്‍ കഴിയാത്ത അവസ്ഥയാണെന്നും ബിജെപി പറഞ്ഞു. ആഷിക്കിന് പാനൂര്‍ […]

ഇന്ധനവിലയിൽ പ്രതിഷേധിച്ച് ബൈക്കിൽ നാലുപേരുടെ യാത്ര, കാഴ്ചക്കാരായി പൊലീസ്; പത്തനംതിട്ട സെൻട്രൽ ജംഗ്ഷനിൽ നിന്നുള്ള കാഴ്ച കൗതുകമായി

സ്വന്തം ലേഖകൻ പത്തനംതിട്ട: ഇന്ധനവിലയിൽ പ്രതിഷേധിച്ച് ട്രാഫിക് നിയമങ്ങൾ ലംഘിച്ചുകൊണ്ടുള്ള ജനങ്ങളുടെ യാത്ര പതിവാകുന്നു. ഒരു ബൈക്കിൽ മൂന്നും നാലും ആളുകൾ ഇരുന്നുള്ള യാത്ര ഇപ്പോൾ ന​ഗരത്തിലെ സ്ഥിരം കാഴ്ചയാണ്. നിയമങ്ങളെല്ലാം കാറ്റിൽ പറത്തിയുള്ള ഇത്തരം സവാരികൾ കണ്ടു നിൽക്കാൻ മാത്രമാണ് നിയമ പാലകർക്കും കഴിയുന്നത്. ബസ്സിലോ ഓട്ടോയിലോ പോകുമ്പോൾ ഓരോരുത്തർക്കും നിരക്ക് ഈടാക്കും എന്ന കാരണത്താലാണ് സാധാരണക്കാരന്റെ ഇത്തരം അഭ്യാസ പ്രകടനങ്ങൾ. ഇന്നലെ സെൻട്രൽ ജംഗ്ഷനിലൂടെ ഒരു ബൈക്കിൽ നാല് പേർ ഇരുന്നുള്ള യാത്ര കണ്ടിട്ടും പൊലീസ് അനങ്ങിയില്ല. മുന്നിൽ കുട്ടിയെ ഇരുത്തി […]